Pages

അവര്‍ണവാക്യം

"സവര്‍ണര്‍ കണക്കിനു മിടുക്കരാണ്. അവര്‍ സ്വന്തം ബുദ്ധിയെ രണ്ടു കൊണ്ടു പെരുക്കുകയും അവര്‍ണരുടെ ബുദ്ധിയെ മൂന്നു കൊണ്ടു ഹരിക്കുകയും ചെയ്യും"

Tuesday, March 29, 2011

പരിണാമാന്ധ വിശ്വാസിയായ അപ്പൂട്ടന്‍

ബൂലോക യുക്തിവാദികളില്‍ തികച്ചും മര്യാദക്കാരനാണ് അപ്പൂട്ടന്‍. എന്നാല്‍ ഹുസൈന്‍ വെളിച്ചം കണ്ട സൃഷ്ടിവാദ ഗവേഷണങ്ങള്‍ എന്ന പോസ്റ്റിട്ട് അപ്പൂട്ടന് വിശദമായ മറുപടി പറഞ്ഞതോടെ അപ്പൂട്ടനും ചെറുതായി 'പരിണമിച്ചു' തുടങ്ങിയിട്ടുണ്ട്.   മറുപടി പറയാനൊന്നുമില്ലാതെ  നാണക്കേടിലായ അദ്ദേഹം പിന്നെ കുറേക്കാലം കഴിഞ്ഞാണ് സുശീലിന്റെ ബ്ലോഗില്‍  ഹുസൈനെതിരെ രംഗത്തു വരുന്നത്.

ഡ്രാഗണ്‍ ഫ്ലൈ പരിണാമ വിഷയത്തില്‍ അപ്പൂട്ടനും ഹുസൈന്റെ വാദത്തെ നേരിടാന്‍ ശ്രമിച്ചിട്ടുണ്ട്. ഫോസില്‍ തെളിവുകള്‍ കൊണ്ട്  പരിണാമത്തെ രക്ഷിക്കാനാവില്ലെന്നു ബോധ്യമായതോടെ   , അതുവരെ പൊക്കിപ്പി ടിച്ചു കൊണ്ടു നടന്നിരുന്ന ഫോസിലുകളെ പരിണാമവാദികള്‍ കൈയൊഴിഞ്ഞ കാര്യം ഹുസൈന്‍ പലവട്ടം സൂചിപ്പിച്ചിരുന്നല്ലോ.  പരിണമവാദികളുടെ  ആ അടവുനയം ആവര്‍ത്തിച്ചുകൊണ്ടാണ് അദ്ദേഹം  ഡ്രാഗണ്‍ ഫ്ലൈ വിഷയത്തില്‍ തന്റെ (പരിണാമവാദികളുടെ മൊത്തത്തിലുള്ള) ദുര്‍ബലമായ ഡിഫന്‍സിനു തുനിഞ്ഞത്. അങ്ങനെയാണ്  സുശീലകുമാരന്റെ ബ്ലോഗില്‍ അപ്പൂട്ടന്‍ ഇങ്ങനെ എഴുതിയത്:
"അപ്പൂട്ടന്‍ said...
ഫോസിലില്ലാ ഫോസിലില്ലാ എന്ന് സൃഷ്ടിവാദികള്‍ പറയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇടവര്‍ഗങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അവയുടെ ഫോസിലുകളും ലഭ്യമാകേണ്ടതായിരുന്നു എന്ന കമന്റ് ഇടയ്ക്കിടെ കാണാം. ഫോസിലുകളെക്കുറിച്ചുള്ള ധാരണയില്ലായ്മ മാത്രമാണിത്. Fossilization is an extremely rare thing. ഡോക്കിന്‍സ് പറയുന്നതുപോലെ We are lucky to have any fossils at all. ഇപ്പറയുന്ന രീതിയില്‍ ഏത് ഇടവര്‍ഗ്ഗത്തിന്റെയും ഫോസിലുകള്‍ ലഭ്യമാകുമായിരുന്നെങ്കില്‍ ഇപ്പോഴുള്ള ജീവികളുടെ തന്നെ എത്ര പഴയകാല അസ്ഥികൂടങ്ങള്‍ ലഭ്യമാണ്‌ എന്നതുനോക്കിയാല്‍ മതി. എന്തും ഏതും ഫോസിലൈസ് ചെയ്യുമെങ്കില്‍ കുഴിച്ചിട്ട മനുഷ്യരുടെ തന്നെ ബില്യണ്‍ കണക്കിന്‌ അസ്ഥികൂടങ്ങള്‍ ലഭ്യമാകേണ്ടതാണ്‌. അല്ലെങ്കില്‍ ഓരോ ജീവിയും സെലക്റ്റ് ചെയ്ത് ഒരു റെപ്രസെന്റേറ്റീവിനെ കണ്ടെത്തി ഫോസിലാക്കാന്‍ തീരുമാനിക്കണം. തല്ക്കാലം അതും സാധ്യമാകുമെന്ന് തോന്നുന്നില്ല. വെറുതെ കുഴിച്ചാല്‍ കിട്ടാവുന്ന ഒരു സാധനമല്ല ഫോസില്‍. ഫോസില്‍ കിട്ടിയിട്ടില്ല, അതിനാല്‍ പരിണാമം നടന്നിട്ടില്ല എന്നു പറയുന്നത് അബദ്ധമാണ്‌.
March 4, 2011 2:38 PM"     പരിണാമവാദികളുടെ ഈ സ്ഥിരം അഭ്യാസത്തെ ഹുസൈന്‍,  തന്റെ ബ്ലോഗിലെ കമന്റിലൂടെ ഇങ്ങനെ നേരിട്ടു :
>>സുശീലിന്റെ ബ്ളോഗില്‍ അപ്പൂട്ടന്റെ കമന്റുണ്ട്. ഫോസിലീകരണം അപൂര്‍വ്വമാണെന്ന വിശദീകരണം അപ്പൂട്ടന്റെ വിവരമില്ലായ്മ മാത്രമാണ് വെളിപ്പെടുത്തുന്നത്. അസംഖ്യം ഡ്രാഗണ്‍ ഫ്ലൈ ഫോസിലുകള്‍ കിട്ടിയിട്ടും അവയുടെ പരിണാമ മുന്‍ഗാമികളുടെ മാത്രം ഫോസിലുകള്‍ (ഒന്നോ രണ്ടോ പോലും !) കിട്ടുന്നില്ല എന്നതാണ് പ്രശ്നം. ഫോസിലീകരണം അപൂര്‍വ്വമാണെന്ന് എല്ലാവര്‍ക്കും അറിയാം . ഈ “അപൂര്‍വ്വമായത്” മുന്‍ഗാമി രൂപങ്ങള്‍ക്ക് മാത്രം ബാധകം എന്ന മട്ടിലുള്ള വാദത്തില്‍ യുക്തിയോ ശാസ്ത്രമോ ഇല്ല.<<    
ഇതിനു മറുപടിയായി (എന്റെ ഇടപെടലിനെത്തുടര്‍ന്ന്)അപ്പൂട്ടന്‍, സുശീലന്റെ അടുത്ത പോസ്റ്റില്‍ ,ഇങ്ങനെ ഒരു കമന്റിട്ടു :
അപ്പൂട്ടന്‍ said...
സത്യാന്വേഷി,
‌‌ഹുസൈന്‍ മുന്നോട്ടുവെയ്ക്കുന്ന കാര്യങ്ങളെക്കുറിച്ചുതന്നെ അദ്ദേഹം വ്യക്തമായി മറുപടി പറയാതെ ഒഴിഞ്ഞുമാറുകയാണ്‌. പിന്നെ അദ്ദേഹവുമായി ഒരു ചര്‍ച്ചയ്ക്ക് എന്തര്‍ത്ഥം? അതിനായി സമയം കളയാന്‍ തല്ക്കാലം ഞാനില്ല. ഫോസിലുകള്‍ ഉണ്ടാകുന്നത് അപൂര്‍വമായൊരു കാര്യമാണെന്നുപറഞ്ഞതാണോ എന്റെ വിവരമില്ലായ്മ? അങ്ങിനെയെങ്കില്‍ വിവരമുള്ള താങ്കള്‍ പറയൂ, അപൂര്‍വമാണോ അല്ലയോ എന്നത്.... ഒരു കാര്യം അപൂര്‍വമാണെന്നതുതന്നെ അതിന്റെ സുലഭ്യതയ്ക്ക് ഒരു തടസ്സമാണെന്നത് സത്യാന്വേഷിയ്ക്കറിയാത്തതോ അതോ ഹുസൈന്‍ പറയുന്നതുകൊണ്ടുമാത്രം ഏറ്റുപിടിയ്ക്കുന്നതോ? അപൂര്‍വമായത് മുന്‍ഗാമികള്‍ക്ക് മാത്രം എന്നത് ഹുസൈന്‍ വായിച്ചതിന്റെ കുഴപ്പമാണ്‌. പൊതുവില്‍ ഫോസിലുകള്‍ ദുര്‍ലഭമാണെന്നേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. ചിലത് കിട്ടി, അത്രതന്നെ, അതിനപ്പുറം ഫോസില്‍ ലഭ്യതയെക്കുറിച്ച് ഒന്നും വായിക്കേണ്ടതില്ല. ഡ്രാഗണ്‍ ഫ്ലൈയുടെ ഫോസിലുകള്‍ ലഭ്യമായതുകൊണ്ടുമാത്രം മുന്‍ഗാമികളുടേത്‌ ലഭ്യമാകണമെന്ന്‌ എന്തടിസ്ഥാനത്തിലാണ്‌ സത്യാന്വേഷി പറയുന്നത്‌? ഒരു അഞ്ഞൂറുവര്‍ഷം മുന്‍പ്‌ മറവുചെയ്യപ്പെട്ട മനുഷ്യരുടെ തന്നെ അസ്ഥികള്‍ കിട്ടാനില്ല, കിട്ടിയാല്‍ ഭാഗ്യം എന്നു പറയാം. എല്ലാ ഇടക്കണ്ണികളുടേയും ഫോസിലുകള്‍ ലഭ്യമാകണമെന്ന്‌ പറഞ്ഞാല്‍ എല്ലാ ഇടജീവിവര്‍ഗങ്ങളുടേയും ഓരോ റെപ്രസെന്റേറ്റീവ്‌ വീതമെങ്കിലും ഫോസിലാകണം. അത് സാധ്യമാകണമെങ്കില്‍ ദൈവം ഉണ്ടായിരിക്കണം. നിര്‍ഭാഗ്യവശാല്‍..... ഇതൊക്കെ പോട്ടെ, ഇടജീവിവര്‍ഗങ്ങളുടെ ഫോസിലുകള്‍ ലഭ്യമായിടത്ത് ഇവര്‍ പറയുന്നതെന്താണ്‌?(March 10, 2011 3:05 PM) "    അപ്പൂട്ടന്റെ വിവരം(!) നോക്കൂ.അദ്ദേഹം എന്നോടു ചോദിക്കുന്നു:  "ഫോസിലുകള്‍ ഉണ്ടാകുന്നത് അപൂര്‍വമായൊരു കാര്യമാണെന്നുപറഞ്ഞതാണോ എന്റെ വിവരമില്ലായ്മ? അങ്ങിനെയെങ്കില്‍ വിവരമുള്ള താങ്കള്‍ പറയൂ, അപൂര്‍വമാണോ അല്ലയോ എന്നത്."     ഫോസിലുകള്‍ ഉണ്ടാകുന്നത് അപൂര്‍വമാണെന്ന് ഹുസൈനും സമ്മതിച്ചിരിക്കേ അങ്ങനെ പറയുന്ന അപ്പൂട്ടനെ അതിന്റെ പേരില്‍ ഹുസൈന്‍, 'വിവരമില്ലാത്തയാള്‍ 'എന്നു വിളിക്കും എന്നു കരുതുന്ന അപ്പൂട്ടനു് വാസ്തവത്തില്‍ വല്ല വിവരവുമുണ്ടോ? അപൂര്‍വമായത് ഇടക്കണ്ണികള്‍ക്കു മാത്രം ബാധകമാക്കുന്ന പരിണാമവാദികളുടെ കുയുക്തിയേയാണ് യഥാര്‍ഥത്തില്‍ ഹുസൈന്‍ ചോദ്യം  ചെയ്യുന്നത്. അതു മനസ്സിലാക്കാനുള്ള വിവരം പക്ഷേ അപ്പൂട്ടനില്ല.  അതുകൊണ്ട് ഹുസൈനു് സംഗതി വീണ്ടും വിശദീകരിക്കേണ്ടി വന്നു;ഇങ്ങനെ :
"അപ്പൂട്ടാ,
താങ്കള്‍ സത്യാന്വേഷിയോടു ചോദിച്ച ചോദ്യങ്ങള്‍ക്ക് ഞാന്‍ വിശദീകരണം തരാം.
മധ്യരൂപ ഫോസിലുകള്‍ കിട്ടാത്തതിനു കാരണം ഫോസിലുകളുടെ ലഭ്യതക്കുറവാണെന്ന വാദം ഫോസില്‍ ശാസ്ത്രത്തെപ്പറ്റി സാമാന്യ വിവരമെങ്കിലുമുള്ള ആരും മുന്നോട്ടു വയ്ക്കില്ല. കരയില്‍ കശേരുകികളുടെ 329 കുടുംബങ്ങളുണ്ട് അതില്‍ 261 കുടുംബങ്ങളുടെയും ഫോസിലുകള്‍ കിട്ടിയിട്ടുണ്ട്. 79.1% ഫോസിലുകള്‍ കിട്ടിയെന്നര്‍ഥം. എന്നിട്ടും കശേരുകികളിലെ അടിസ്ഥാന ജീവിവിഭാഗങ്ങള്‍ക്കിടയിലെ പരിവര്‍ത്തന രൂപങ്ങളുടെ ഫോസിലുകള്‍ മാത്രം കിട്ടുന്നില്ല. 79 ശതമാനം distinct families ന്റെയും ലഭ്യമായ സ്ഥിതിക്ക് അവയെ ബന്ധിപ്പിക്കുന്ന പരിവര്‍ത്തന രൂപങ്ങളുടെ ഫോസിലുകളും 79% എങ്കിലും കിട്ടേണ്ടതല്ലേ?
ഇഴജന്തുക്കളുടെ അസംഖ്യം ഫോസിലുകള്‍ കിട്ടുന്നുണ്ട്. പക്ഷികളുടെയും അസംഖ്യം ഫോസിലുകളുണ്ട്. എന്നാല്‍ ഇഴജന്തുക്കള്‍ പക്ഷികളായി പരിണമിക്കുന്നതിനിടയില്‍ ഡാര്‍വിനിസപ്രകാരം ഉണ്ടാകേണ്ട ആയിരക്കണക്കിന് ഇടരൂപങ്ങളുടെ ഫോസിലുകള്‍ മാത്രം കിട്ടുന്നില്ല( ആര്‍ക്കിയോപ്ടെറിക്സിനെ ഒരു കാലത്ത് ഇടരൂപമായി കണക്കാക്കിയിരുന്നു, ഇന്നത് offshoot മാത്രമാണ്)
ഡാര്‍വിനിസപ്രകാരം, distinct species കളുടെ എണ്ണത്തേക്കാള്‍ എത്രയോ കൂടുതല്‍ transitional forms കാണപ്പെടണമായിരുന്നു! എന്നിട്ടും distinct speciesകളുടെത് ധാരാളമായി കിട്ടുകയും transitional formsകളുടേത് കിട്ടാതിരിക്കയും ചെയ്യുന്നതെന്തുകൊണ്ട്?
ഈ പ്രശ്നത്തിന് ഫോസിലുകളുടെ ലഭ്യതക്കുറവ് ഒരു വിശദീകരണമേയല്ല. 
ആധുനിക ഫോസില്‍ ശാസ്ത്രജ്ഞന്മാര്‍ ഈ പ്രശ്നം ഡാര്‍വിനിസത്തെ കടപുഴക്കുന്നതായി തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്റ്റീഫന്‍ ഗോള്‍ഡ്, സ്റ്റീവന്‍ സ്റ്റാന്‍ലി, ഡേവിഡ് റുപ് മുതലായവര്‍.
transitional forms എന്ന പേരില്‍ പരിണാമവാദികള്‍ വ്യാഖ്യാനിച്ചുണ്ടാക്കിയ വിരലിലെണ്ണാവുന്ന കണ്ണികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. പില്‍ക്കാലത്തെ പരിശോധനയില്‍ ഇവയെപ്പറ്റിയുള്ള വിവരണങ്ങള്‍ അബദ്ധമാണെന്നും തെളിഞ്ഞിട്ടുണ്ട്. മനുഷ്യനും ആള്‍ക്കുരങ്ങിനും ഇടയിലെ പരിണാമരൂപമായി കൊട്ടിഗ്ഘോഷിട്ട പില്‍റ്റ്ഡൌണ്‍ മനുഷ്യന്‍ ഒരു തട്ടിപ്പായിരുന്നുവെന്നു തെളിഞ്ഞത് ഉദാഹരണം."

എന്നിട്ടും അപ്പൂട്ടനു സംഗതി കത്തുന്നില്ല(അതോ അങ്ങനെ നടിക്കുന്നതോ?)അദ്ദേഹം വീണ്ടും എഴുതി :


"ശ്രീ ഹുസൈന്‍,





79% ജീവിവര്‍ഗങ്ങളുടെ ഫോസിലുകള്‍ ലഭ്യമെങ്കില്‍ 79% ഇടവര്‍ഗങ്ങളുടെ ഫോസിലും ലഭ്യമാകണമെന്നുപറയാന്‍ ഇത്‌ സ്റ്റാറ്റിസ്റ്റിക്സ്‌ ഒന്നുമല്ലല്ലൊ. ഫോസിലുകള്‍ ഉണ്ടാകാതിരിക്കാന്‍ എത്രയോ കാരണങ്ങള്‍ ഉണ്ടാകാം. ഉള്ളതുതന്നെ കിട്ടിക്കൊള്ളണമെന്നുമില്ല.
ലഭ്യതക്കുറവ്‌ വിശദീകരണമല്ലെങ്കില്‍ തിരിച്ചൊരു ചോദ്യം കൂടി ചോദിക്കട്ടെ? 79% ജീവികളുടെ ഫോസിലുകള്‍ ലഭിച്ചെങ്കില്‍ ബാക്കി 21% ജീവികളുടേത് എവിടെ? അവ ജീവിച്ചിരുന്നവ ആണല്ലോ, അവയുടെ ഫോസിലെവിടെപ്പോയീ?
ഈ കമന്റ് താങ്കളില്‍ പ്രത്യേകിച്ച് വ്യത്യാസമൊന്നുമുണ്ടാക്കില്ലെന്ന് എനിക്കറിയാം. 25 വര്‍ഷം ഇക്കാര്യം അംഗീകരിക്കാത്ത ഒരു വ്യക്തി ഇരുപത്തിയാറാമത്തെ വര്‍ഷം ഇത് മറിച്ചുചിന്തിക്കും എന്ന് കരുതാന്‍ മാത്രം അബദ്ധമൊന്നും ഞാന്‍ കാണിക്കില്ല.....(March 11, 2011 11:48 AM)"

ഇത്രയും വായിച്ചപ്പോള്‍ വായനക്കാര്‍ക്ക് ഒരു കാര്യം മനസ്സിലായല്ലോ. അപ്പൂട്ടന് ഒന്നുകില്‍ കാര്യം മനസ്സിലാകുന്നില്ല, അല്ലെങ്കില്‍ വേറെ വാദമൊന്നും മുന്നോട്ടു വയ്ക്കാനില്ല."ഡാര്‍വിനിസപ്രകാരം, distinct species കളുടെ എണ്ണത്തേക്കാള്‍ എത്രയോ കൂടുതല്‍ " കാണപ്പെടേണ്ട"transitional forms "ന്റെ ഫോസിലുകള്‍ മാത്രം കാണാത്തെതെന്തേ എന്ന ചോദ്യത്തെ , ഫോസിലുകള്‍ അപൂര്‍വമാണെന്ന ദയനീയ വാദം കൊണ്ടു വീണ്ടും വീണ്ടും നേരിടുന്നയാള്‍ക്ക് യുക്തിബോധം പോയിട്ട് സാമാന്യ ബുദ്ധിയെങ്കിലുമുണ്ടോ?
എന്നിട്ടും ഹുസൈന്‍ ക്ഷമയോടെ അപ്പൂട്ടനു മറുപടി നല്‍കുകയുണ്ടായി.:

"അപ്പൂട്ടാ,
സ്റ്റാറ്റിസ്കിസും ഒരു ശാസ്ത്രമാണെന്നിരിക്കെ നിവൃത്തിയില്ലാതായതുകൊണ്ട് അതിനെ നിഷേധിക്കാനും ഒരുങ്ങുകയാണോ?ഫോസിലുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറവായിട്ടും കശേരുകികകളില്‍ ഫാമിലികളുടെ 79% ഫോസിലുകള്‍ കിട്ടിയിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ട് പരിവര്‍ത്തനരൂപങ്ങളുടെ മാത്രം കിട്ടുന്നില്ല എന്നതിന് യാതൊരു വിശദീകരണവും അപ്പൂട്ടന്റെ വാദങ്ങളിലില്ല.
സെന്‍സുള്ള വായനക്കാര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാവും. സംവാദത്തില്‍ ഞാന്‍ നല്‍കിയ മറുപടിക്ക് മറുവിശദീകരണം നല്‍കാതെ ഒഴിഞ്ഞുമാറുന്ന അപ്പൂട്ടനില്‍നിന്ന് മറിച്ചു പ്രതീക്ഷിക്കുന്നതല്ലേ അബദ്ധം?പരിണാമാന്ധ വിശ്വാസം കഠിനമായതുകൊണ്ട് വസ്തുതകള്‍ അംഗീകരിക്കാന്‍ മടിക്കുന്നവര്‍ എന്റെ 25 വര്‍ഷത്തെ പഠനത്തെ കളിയാക്കുന്നതിലും അദ്ഭുതമില്ല. 
 
ഈ ഫോസില്‍ പ്രശ്നം മനസ്സിലാക്കിയാണ് ഇടക്കണ്ണികളാവശ്യമില്ലാത്ത പുതിയൊരു സിദ്ധാന്തം സ്റ്റീഫന്‍ ഗോള്‍ഡ് ഉണ്ടാക്കിയത്. ചെരിപ്പിനൊപ്പിച്ച് കാല്‍ മുറിക്കല്‍ തന്നെ!ആനയുടെ തുമ്പിക്കൈയും ഒട്ടകത്തിന്റെ പൂഞ്ഞയും ജിറാഫിന്റെ കഴുത്തുമൊക്കെ ക്രമാനുഗതമായ പരിണാമത്തിലൂടെ ഉണ്ടായി എന്നത് നവഡാര്‍വിനിസം "പറഞ്ഞൊപ്പിച്ച" കഥയാണെന്ന് സ്റ്റീഫന്‍ ഗോള്‍ഡ് അഭിപ്രായപ്പെട്ടത് ഇതിന് തെളിവില്ലാത്തതുകൊണ്ടാണ്. ഫോസില്‍ ശാസ്ത്രത്തിലെ ഇന്നത്തെ പുതിയ പഠനങ്ങളൊന്നും കേരളത്തിലെ യുക്തിവാദ പ്രമുഖര്‍ക്ക് കേട്ടുകേള്‍വിപോലും ഇല്ലെന്നത് നല്ല തമാശ തന്നെ!(March 11, 2011 11:05 PM)"
 
താന്‍ പറയുന്നതിലെ വിവരക്കേട് മനസ്സിലാക്കാനുള്ള കഴിവില്ലാഞ്ഞിട്ടോ എന്തോ  വീണ്ടും ഹുസൈനോടു തര്‍ക്കിക്കുന്ന അപ്പൂട്ടനെയാണു നാം പിന്നീടും കാണുന്നത്(അപ്പൂട്ടനും കാളിദാസന്‍ സിന്‍ഡ്രോം പിടിച്ചെന്നു തോന്നുന്നു): 
"ശ്രീ ഹുസൈന്‍,
സ്റ്റാറ്റിസ്റ്റിക്സിനെ നിഷേധിച്ചു എന്നാണോ താങ്കള്‍ക്ക് എന്റെ മറുപടി വായിച്ചിട്ട് മനസിലായത്? കഷ്ടം.ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ താങ്കള്‍ അതേപടി അംഗീകരിക്കും എന്ന തോന്നലൊന്നും എനിക്കുണ്ടായിട്ടില്ല, അത് ഞാന്‍ കഴിഞ്ഞ കമന്റില്‍ തന്നെ പറഞ്ഞതുമാണ്‌. അതിനാല്‍ വിശദീകരണമായില്ല എന്ന് പറഞ്ഞ് വീണ്ടും കമന്റിട്ട് താങ്കള്‍ സമയം കളയേണ്ടതില്ല. എല്ലാം പരിഹാസമാണെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ താങ്കളുടെ മാനസികാവസ്ഥ എനിക്ക് മനസിലാക്കാം. മറ്റെല്ലാവരും എതിര്‍പക്ഷം എന്ന നിലപാടല്ലാതെ ഒന്ന് മാറ്റിപ്പിടിച്ചാല്‍ ഇതിനേക്കാള്‍ ഭേദമായി താങ്കള്‍ക്ക് സംവദിക്കാന്‍ കഴിയും. 
എനിക്ക് താങ്കള്‍ നല്കിയ മറുപടികള്‍ എല്ലാവരും വായിച്ചിട്ടുണ്ട്. എന്തു മറുപടി നല്കിയെന്നും അതില്‍ തന്നെ ഏതുവിധേനയും ന്യായീകരിക്കാന്‍ എന്തുമാത്രം ബുദ്ധിമുട്ടിയെന്നും സെന്‍സുള്ളവര്‍ക്ക് മനസിലാകും. “അത് തെറ്റായതിനാല്‍ ഇത് ശരി” എന്ന മട്ടില്‍ സൃഷ്ടിവാദത്തെ ശാസ്ത്രീയമാക്കാന്‍ ശ്രമിച്ച്, straight to the point മറുപടി നല്കാതെ പോസ്റ്റുകള്‍ കണക്കിന്‌ എഴുതാനുള്ള താങ്കളുടെ കഴിവിനെ ഞാന്‍ അംഗീകരിക്കുന്നു. എന്നെക്കൊണ്ടൊന്നും സാധിക്കുന്ന കാര്യമല്ലിത്. അറിയില്ലെങ്കില്‍ അറിയില്ല എന്ന് പറയാനേ എനിക്കറിയൂ. 
ദിവസത്തിന്റെ പകുതിയോളം ഔദ്യോഗികകാര്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ടുന്ന ചുമതലകളുള്ള ഒരു വ്യക്തിയാണ്‌ ഞാന്‍. ചുരുക്കം വീണുകിട്ടുന്ന സമയങ്ങളിലാണ്‌ ബ്ലോഗെഴുതാറ്‌. ഇതില്‍ എഴുതിയില്ലെങ്കിലും എനിക്കൊന്നും നഷ്ടപ്പെടാനില്ല, യുക്തിവാദം പറഞ്ഞുനടന്നാല്‍ എനിക്കൊന്നും നേടാനുമില്ല. ഈ കിട്ടുന്ന സമയത്ത് ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ വീണ്ടും ചോദിച്ച് കൂടുതല്‍ സമയം കളയാനില്ലാത്തതിനാല്‍, വെറുതെ ചോദിച്ച് എന്റെയും താങ്കളുടെയും സമയം മെനക്കെടുത്താന്‍ താല്പര്യമില്ലാത്തതിനാല്‍, ചോദ്യത്തിന്‌ ഉത്തരം കിട്ടിയില്ലെങ്കില്‍ ജയിച്ചേ എന്ന് പ്രഖ്യാപിക്കുന്ന വാശിയില്ലാത്തതിനാല്‍, ഒഴിഞ്ഞുനില്ക്കുന്നു. അത്രമാത്രം. എന്റെ വിവരമില്ലായ്മ എന്ന് താങ്കളുടെ ബ്ലോഗില്‍ അഭിപ്രായം കണ്ടിട്ടും അവഗണിച്ചതും ഇതേ കാരണങ്ങള്‍ കൊണ്ടുതന്നെ. 
ജയിക്കാനായി സംവാദം നടത്തുന്നവര്‍ ഒരിക്കലും അറിവോ ആശയമോ പങ്കുവെക്കാനല്ല ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഖണ്ഡനം മാത്രമെ അങ്ങിനെയുള്ളവര്‍ക്ക് സാധിക്കൂ. നടക്കട്ടെ...(March 12, 2011 12:28 AM)"
 
ഇതില്‍ പക്ഷേ തന്ത്രപൂര്‍വം(?) അപ്പൂട്ടന്‍ ഫോസിലിന്റെ കാര്യം മിണ്ടുന്നേയില്ല.മറിച്ച് വേറെ കാര്യങ്ങള്‍ ഉന്നയിച്ച് വിഷയത്തില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള ദയനീയ ശ്രമമാണുള്ളത്.
എന്നിരുന്നലും ഹുസൈന്‍ അപ്പൂട്ടന്  മറുപടി എഴുതി:
"അപ്പൂട്ടാ,

ഫലത്തില്‍ താങ്കള്‍ സ്റ്റാറ്റിസ്റ്റിക്സിനെ നിഷേധിക്കുകയാണ്. വ്യതിരിക്ത സ്പീഷീസുകളുടെ ഫോസിലുകള്‍ കിട്ടുന്നത്ര ഇടരൂപങ്ങളുടേതും കിട്ടാന്‍ (ഡാര്‍വിനിസപ്രകാരം) സാധ്യതയുണ്ടെന്നിരിക്കെ അതൊന്നും കിട്ടാതിരുന്നിട്ടും ഡാര്‍വിനിസത്തില്‍ കടിച്ചുതൂങ്ങുന്നത് അന്ധവിശ്വാസമല്ലാതെ മറ്റെന്താണ്?

ഉത്തരം മുട്ടുമ്പോള്‍ പരിഹസിച്ച് രക്ഷപ്പെടാനല്ലാതെ നിരീശ്വരവാദികള്‍ക്ക് മറ്റൊന്നും അറിയില്ലെന്നതിന് കമന്റുകള്‍ സാക്ഷി!

താങ്കള്‍ക്കുള്ള മറുപടിയില്‍ ഒന്നിനെപ്പോലും ഖണ്ഡിക്കാനാകാതെ straight to the point അല്ല എന്നു മാത്രം എഴുതിയാല്‍ മറുപടിയാകുമോ?(March 12, 2011 10:04 PM)"

ഇത്രയുമായപ്പോഴേക്കും വിഷയം പൂര്‍ണമായും ഫോസിലില്‍ നിന്ന് ഹംഫ്രീസിലേക്കു  മാറ്റി അപ്പൂട്ടന്‍ :

"ഹുസൈന്‍,
ഞാനെഴുതിയത്‌ ഒന്ന്‌ ശ്രദ്ധിച്ചുവായിക്കൂ. അവിടെ ഇത്രയ്ക്ക്‌ ലഭ്യമെങ്കില്‍ ഇവിടെയും ലഭ്യമായിരിക്കണം എന്നു പറയാന്‍ ഇത്‌ സ്റ്റാറ്റിസ്റ്റിക്സ്‌ അല്ല എന്നേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. ഇതിലെവിടെയാണ്‌ സ്റ്റാറ്റിസ്റ്റിക്സിനെ നിഷേധിക്കുന്നത്‌?
എനിക്കെന്ന പേരില്‍ താങ്കളെഴുതിയ മറുപടികള്‍ മറ്റുള്ളവര്‍ തന്നെ ധാരാളം ചോദ്യം ചെയ്തിട്ടുണ്ട്‌. അവയ്ക്ക്‌ താങ്കള്‍ നല്കിപ്പോന്ന മറുപടികള്‍ തന്നെ ആ വിഷയത്തില്‍ താങ്കള്‍ക്കുള്ള അറിവിനെക്കുറിച്ച്‌ ഏതാണ്ടൊരു ധാരണയുണ്ടാക്കാന്‍ സഹായിക്കും. ഹംഫ്രീസിന്റെ ഗവേഷണത്തിലെ പിശക്‌ ചൂണ്ടിക്കാണിക്കാന്‍ താങ്കള്‍ പലരോടും ആവശ്യപ്പെട്ടു, അതില്‍ കാലഗണന ഒരു പ്രധാനനിഗമനം ആയിരുന്നുവെന്നത്‌ (നിഗമനം എന്നുപറയാനാവില്ല, assumption ആണ്‌, അതിനോടൊപ്പിക്കാനുള്ള arbitraty values അദ്ദേഹം ഉപയോഗിക്കുന്നുമുണ്ട്‌.) ചൂണ്ടിക്കാണിച്ചപ്പോള്‍ അത്‌ അംഗീകരിക്കുന്നുണ്ടോ എന്ന്‌ പറയാനുള്ള ധൈര്യം പോലും താങ്കള്‍ക്കുണ്ടായിരുന്നില്ല. സ്വയം അംഗീകരിക്കാത്തത്‌ താങ്കള്‍ എന്തിന്‌ ഉദ്ധരിക്കണം?ഈ ചോദ്യത്തിന്‌ താങ്കള്‍ നല്കിയ വിശദീകരണം “ഗവേഷണം എന്നാല്‍ തെറ്റാനുള്ള സാധ്യതയുള്ള ഒന്നാണ്‌” എന്നായിരുന്നു. ഇതല്ലേ വിതണ്ഡവാദം?ഇനി, സത്യസന്ധമായി പറയൂ, താങ്കള്‍ ഹംഫ്രീസിന്റെ ആ പേപ്പര്‍ വായിച്ചിട്ടുണ്ടോ? 
 
സാധാരണഗതിയില്‍ വെള്ളത്തിന്റെ magnetic moment പൂജ്യമാണെന്നു പറയുന്നതിന്റെ അടുത്ത വരിയില്‍ തന്നെ ദൈവത്തിന്‌ അത്തരമൊരു നിര്‍ബന്ധമുണ്ടായിരുന്നില്ലെന്നും അദ്ദേഹം അല്പം മാറ്റിയാണ്‌ സൃഷ്ടിച്ചതെന്നും പറയുന്നതില്‍ ശാസ്ത്രീയമായി എന്തുണ്ട്‌? ഇക്വേഷന്റെ രണ്ടുഭാഗത്തും arbitrary values ഉപയോഗിച്ച്‌ കണ്ടോ, ഉത്തരം ശരിയായി എന്നും പറയുന്നതില്‍ ശാസ്ത്രീയതയുണ്ടോ? സൃഷ്ടിയുടെ സമയത്തെ magnetic moment അദ്ദേഹം കണ്ടെത്തിയത്‌ എങ്ങിനെയാണ്‌? 
എല്ലാം വിശദമായിരുന്ന്‌ ഡോക്യുമെന്റ്‌ ചെയ്യാനുള്ള സമയം (താങ്കള്‍ കണ്ടെത്തുന്നതുപോലെ) എന്റെ പക്കലില്ല, അതിനാല്‍ ഒരു കൊച്ചുചോദ്യത്തില്‍ നിര്‍ത്തുന്നു. (ക്ഷമിക്കണം, സുശീല്‍. താങ്കളുടെ ഈ പോസ്റ്റിന്റെ വിഷയത്തില്‍ നിന്നും അകന്നുപോകുമോ എന്നെനിക്കറിയില്ല.) March 13, 2011 1:57 AM"
  
അതായത് ഫോസില്‍ തെളിവിന്റെ വിഷയം ,എന്നെന്നേക്കുമായി അപ്പൂട്ടന്‍ ഉപേക്ഷിച്ചിരിക്കുന്നു എന്നര്‍ഥം. പകരം  എങ്ങനെയെങ്കിലും വിഷയം ഹംഫ്രീസിലെത്തിക്കയാണ് അദ്ദേഹം.പക്ഷേ, ഞാന്‍ വിടാതെ പിന്തുടര്‍ന്നതിനാല്‍ നിവൃത്തിയില്ലാതെ, ഡ്രാഗണ്‍ ഫ്ലൈ വിഷയം വീണ്ടും പറയാന്‍ അപ്പൂട്ടന്‍ നിര്‍ബന്ധിതനായി. 
 "ഏത്? ഇടക്കണ്ണി ഫോസിലുകള്‍ മാത്രം കിട്ടാത്തതെന്ത് എന്ന ചോദ്യത്തിന് മതിയായ വിശദീകരണം എവിടെ അപ്പൂട്ടാ സത്യാന്വേഷീ, താങ്കള്‍ക്ക്‌ ഉത്തരം തന്നതുകൊണ്ട്‌ എന്തു പ്രയോജനം? താങ്കളോട്‌ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ ഹുസൈനല്ലേ ഉത്തരം പറയുന്നത്‌? താങ്കള്‍ക്ക്‌ വെല്ലുവിളി മാത്രമേ അറിയൂ എന്നുണ്ടോ? (എന്റെ വിതണ്ഡവാദം എന്തെന്ന് താങ്കള്‍ ഇനിയും പറഞ്ഞില്ല) ഇനി എഴുതുന്നതിന്‌ താങ്കള്‍ മറുപടി തരണം, അല്ലാതെ ഹുസൈനാവരുത്. ****** Vertebrates-ല്‍ എത്ര ശതമാനം സ്പീഷീസുകളുടെ ഫോസില്‍ റെപ്രസന്റേഷന്‍ ലഭ്യമാണ്‌ എന്നാണ്‌ ഹുസൈന്‍ പറഞ്ഞത്? (vertebrates-ന്റെ കണക്ക് മതി, തല്ക്കാലം) ****** Let's hear what you have to say on this. I'll reply to your query. (കാളിദാസന്‍, ഹുസൈന്‍ പറഞ്ഞതില്‍ നിന്നും താങ്കള്‍ മനസിലാക്കിയതില്‍ ഒരു പിശകുണ്ട്, ഏതായാലും സത്യാന്വേഷിയുടെ മറുപടി വരട്ടെ, എന്നിട്ടാവാം)March 14, 2011 8:09 AM" 
 
എന്റ മറുപടി കാണാത്തതില്‍ ഉത്കണ്ഠാകുലനായോ എന്തോ അദ്ദേഹം വീണ്ടും എന്നോട് ചോദ്യം ആവര്‍ത്തിച്ചു: 
 
"Vertebrates-ല്‍ എത്ര ശതമാനം സ്പീഷീസുകളുടെ ഫോസില്‍ റെപ്രസന്റേഷന്‍ ലഭ്യമാണ്‌ എന്നാണ്‌ ഹുസൈന്‍ പറഞ്ഞത്‌? (vertebrates-ന്റെ കണക്ക്‌ മതി, തല്ക്കാലം) ചോദ്യത്തില്‍ അപകടം വല്ലതും തോന്നിയിട്ടാണോ മിണ്ടാത്തത്? ഹുസൈനോടും ചോദിച്ചിട്ടുണ്ട്, ചിലകാര്യങ്ങള്‍, ഒരു short list. ഒന്ന് remind ചെയ്തെന്നേയുള്ളൂ. March 14, 2011 2:45 PM"
 
 ഞനതിന് ഇങ്ങനെ ഒരു മറുപടി പറഞ്ഞു: 
">>>Vertebrates-ല്‍ എത്ര ശതമാനം സ്പീഷീസുകളുടെ ഫോസില്‍ റെപ്രസന്റേഷന്‍ ലഭ്യമാണ്‌ എന്നാണ്‌ ഹുസൈന്‍ പറഞ്ഞത്‌? (vertebrates-ന്റെ കണക്ക്‌ മതി, തല്ക്കാലം)<<<
 
അപ്പൂട്ടന്‍ കുറേയായി ഈ ചോദ്യവും ചോദിച്ചു പിന്നാലെ നടക്കുന്നു. ഈ പോസ്റ്റില്‍ തന്നെ ഹുസൈന്‍ പറഞ്ഞിട്ടുള്ള കാര്യം എന്നോടു തിരക്കുന്നതിനു പിന്നിലെ ഗൂഢോദ്ദേശ്യം ഏതായാലും പുറത്തുവരുമല്ലോ! ഇതാണ്
ഹുസൈന്‍ പറഞ്ഞത് :
"കരയില്‍ കശേരുകികളുടെ 329 കുടുംബങ്ങളുണ്ട് അതില്‍ 261 കുടുംബങ്ങളുടെയും ഫോസിലുകള്‍ കിട്ടിയിട്ടുണ്ട്. 79.1% ഫോസിലുകള്‍ കിട്ടിയെന്നര്‍ഥം" (March 15, 2011 8:40 PM)"
 
വിജയശ്രീലാളിതനെപ്പോലെ , എന്നെ കുടുക്കിലാക്കിയ മട്ടില്‍   മറുപടിയുമായി അപ്പൂട്ടന്‍ ചാടിവീണു:
അപ്പൂട്ടന്‍ said...
കരയില്‍ കശേരുകികളുടെ 329 കുടുംബങ്ങളുണ്ട്‌ അതില്‍ 261 കുടുംബങ്ങളുടെയും ഫോസിലുകള്‍ കിട്ടിയിട്ടുണ്ട്‌. 79.1% ഫോസിലുകള്‍ കിട്ടിയെന്നര്‍ഥം
Good, തെറ്റിയില്ല.
ഗൂഢോദ്ദേശ്യം ആ കണക്കില്‍ തന്നെയാണ്‌. അത് സത്യാന്വേഷിക്ക് മനസിലായില്ലെങ്കിലും അല്പം ചിന്തിച്ചാല്‍ മനസിലാക്കാവുന്നതേയുള്ളൂ.79% ഫാമിലികള്‍ക്ക് ഫോസില്‍ റെപ്രസെന്റേഷന്‍ ഉണ്ട് എന്നുപറഞ്ഞാല്‍ അത് 79% ഫോസിലുകള്‍ കിട്ടിയിട്ടുണ്ട് എന്ന് അര്‍ത്ഥമാകുന്നത് എങ്ങിനെയാണ്‌? 
 
ഒരു ഫാമിലിയില്‍ നിന്നും സ്പീഷീസിലേക്ക് എത്താന്‍ ദൂരം കുറച്ചൊന്നുമല്ല. ഫാമിലി കഴിഞ്ഞ് Sub-family-ഉം, ജീനസ്-ഉം കഴിഞ്ഞ് വേണം സ്പീഷീസിലെത്താന്‍. അതുകൊണ്ട് 79% എന്നുപറഞ്ഞ് ആളെ ഞെട്ടിക്കാം എന്നു കരുതേണ്ടതില്ല. ചെറിയൊരു ഉദാഹരണം പറയാം. ആറ്‌ വന്‍കരകളിലെ (അന്റാര്‍ട്ടിക്ക ഒഴിവാക്കുന്നു) നാലെണ്ണത്തില്‍ നിന്നും ഓരോ ആള്‍ വീതം വന്നാലും continent level -ല്‍ 67% റെപ്രസെന്റേഷന്‍ ആയി. കേട്ടാല്‍ കൊള്ളാമല്ലോ എന്ന് തോന്നിക്കുന്ന ഒരു math. എന്നാല്‍ രാജ്യങ്ങളുടെ തലത്തില്‍ എടുത്താലോ അവയിലെ സംസ്ഥാനങ്ങളുടെ തലത്തില്‍ എടുത്താലോ ഈ 67% ശൂ-ന്ന് ചുരുങ്ങും. അപ്പോള്‍ 79% vertebrate ഫോസിലുകള്‍ കിട്ടിയിട്ടുണ്ട് എന്നു പറയുന്നത് ഒരു തെറ്റിദ്ധരിപ്പിക്കലാണ്‌. Hominidae ഫാമിലിയിലെ ഏതെങ്കിലും ഒരു സ്പീഷീസിന്റെ ഫോസില്‍ കിട്ടിയാല്‍ (അത് ഒറാങ്ങുട്ടാന്‍ ആയാലും മതി) ഗൊറില്ലയും ചിമ്പാന്‍സിയും മനുഷ്യനുമടങ്ങുന്ന ഫാമിലി represented ആയി, പിന്നെ അതേക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല. അതിനര്‍ത്ഥം മനുഷ്യനടങ്ങുന്ന പല സബ്‌ഫാമിലി, ജിനസ്, സ്പീഷീസ് എന്നിവയ്ക്കൊക്കെ ഫോസിലുണ്ടെന്നല്ല. ഇത്രയും സ്പീഷീസില്‍ വളരെ ചെറിയൊരു ശതമാനത്തിന്റെ ഫോസിലേ ലഭ്യമായിട്ടുള്ളൂ. അല്ലാതെ ഹുസൈന്‍ എഴുതിയതുപോലെ 79% അല്ല.(March 15, 2011 9:20 PM)"
 
പാവം അപ്പൂട്ടന്‍ ഇപ്പോഴും തന്റെ പഴയ വാദം അര്‍ത്ഥശൂന്യമായി ആവര്‍ത്തിക്കുകയാണ്. താന്‍ ഈ ഉന്നയിക്കുന്നതൊന്നും മധ്യ രൂപ ഫോസിലുകള്‍ മാത്രം ലഭ്യമല്ലാത്തതതിന് കാരണമാകുന്ന തെങ്ങനെ എന്നു ചിന്തിക്കാനുള്ള യുക്തി മാത്രം അപ്പൂട്ടനില്ല. 
 ഈ വാദത്തെ ഹുസൈന്‍ ഇങ്ങനെ നേരിട്ടു:

"അപ്പൂട്ടാ, 
79 ശതമാനം ഫാമിലികളുടെ ഫോസിലുകള്‍ കിട്ടിയെന്നാണ് എഴുതിയത്, 79 ശതമാനം ഫോസിലുകള്‍ കിട്ടിയെന്നല്ല.അങ്ങനെ തോന്നിയത് അപ്പൂട്ടന്റെ വായനക്കേടാണ്. ഫാമിലികളില്‍ 79 % റെപ്രസെന്റേഷന്‍ ഉണ്ടെന്ന് താങ്കളും സമ്മതിച്ചല്ലോ? എന്തേ ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ട്രാന്‍സിഷനല്‍ ഫോസിലുകളുടെ റെപ്രസെന്റേഷന്‍ ഒരു ശതമാനം പോലും (മേമ്പൊടിക്കു പോലും) ഇല്ലാത്തത്? ഫോസിലീകരണം അപൂര്‍വമായിട്ടും 79% ഫാമിലി റെപ്രസെന്റേഷനുണ്ടായി, ട്രാന്‍സിഷനല്‍ ഫോസിലുകള്‍ മാത്രം സീറോ! എന്നിട്ടും പരിണമിച്ചുണ്ടായി എന്ന അമ്മൂമ്മക്കഥയെ ന്യായീകരിക്കാന്‍ ധൃഷ്ടനാവുന്നതിനെയാണ് ശാസ്ത്രാന്ധവിശ്വാസം എന്നു വിളിക്കുന്നത്.(March 17, 2011 9:53 PM)"
 
എന്തു പറഞ്ഞിട്ടെന്താ? യുക്തിവാദികളെപ്പോലെ അന്ധവിശ്വാസികള്‍ ഈ ബൂലോകത്തു വേറെയാരുമില്ലാ ത്തതിനാല്‍ അപ്പൂട്ടന് ഇപ്പോഴും വാദം എന്താണെന്നു മനസ്സിലാകുന്നേയില്ല. അതു കൊണ്ട്  പറഞ്ഞതു തന്നെ പിന്നെയും പിന്നെയും അദ്ദേഹം ആവര്‍ത്തിക്കുകയാണ്:

"അപ്പൂട്ടന്‍ said...
79 ശതമാനം ഫാമിലികളുടെ ഫോസിലുകള്‍ കിട്ടിയെന്നാണ്‌ എഴുതിയത്‌, 79 ശതമാനം ഫോസിലുകള്‍ കിട്ടിയെന്നല്ല.അങ്ങനെ തോന്നിയത്‌ അപ്പൂട്ടന്റെ വായനക്കേടാണ്‌ആണോ? സത്യാന്വേഷി എഴുതിവെച്ചത്‌ താങ്കള്‍ വായിച്ചില്ലേ? 
കരയില്‍ കശേരുകികളുടെ 329 കുടുംബങ്ങളുണ്ട്‌ അതില്‍ 261 കുടുംബങ്ങളുടെയും ഫോസിലുകള്‍ കിട്ടിയിട്ടുണ്ട്‌. 79.1% ഫോസിലുകള്‍ കിട്ടിയെന്നര്‍ഥം. 
ആരുടെ വായനക്കേടാണ്‌? ഇത് താങ്കളുടെ എഴുത്തുകേടോ അതോ കൗശലമോ? സത്യാന്വേഷി എടുത്തെഴുതിയ സാധനമാണിത്. അതിലെ രണ്ടാമത്തെ വരി ശ്രദ്ധിച്ചല്ലോ, അത് തിരിച്ചു ചോദിച്ചു, അത്രയേയുള്ളൂ. അഥവാ ഇത്തരമൊരു കണക്കെടുത്തെഴുതിയിട്ട് തെറ്റിദ്ധരിപ്പിക്കുംവിധം അവതരിപ്പിക്കുന്ന ഈ പരിപാടി തന്നെയാണ്‌ ഞാന്‍ പറഞ്ഞതും. സ്പീഷീസിന്റെ കണക്ക് താങ്കളുടെ കൈവശം ഉണ്ടോ? ഉണ്ടെങ്കില്‍ അതുപറയൂ. എന്നിട്ടു പറയൂ ഫോസിലൈസേഷന്‍ അപൂര്‍വമാണോ അല്ലയോ എന്നത്. ഈ കണക്കെടുത്ത വിദ്വാന്‍ ആരായാലും മിടുക്കനാണ്‌. ഫാമിലി ലെവലില്‍ നിന്നും പിന്നെയും താഴോട്ടു പോയാല്‍ കണക്ക് കുഴയുമെന്ന് അറിഞ്ഞുതന്നെ അവിടെ നിര്‍ത്തി. ഉഡായിപ്പിലും കൌശലം.March 17, 2011 10:59 PM"
 
എന്തു പറഞ്ഞിട്ടും പരിണാമാന്ധവിശ്വാസിയായ അപ്പൂട്ടന്റെ തലയിലോട്ടു കയറില്ലെന്ന് ഉറപ്പായിട്ടും ഹുസൈന്‍ വീണ്ടും ഇങ്ങനെ മറുപടി പറഞ്ഞു:
 

"അപ്പൂട്ടാ, 
329ല്‍ 261കുടുംബങ്ങളുടെയും ഫോസിലുകള്‍ കിട്ടിയിട്ടുണ്ട് എന്നതിനു ശേഷം 79.1% ഫോസിലുകള്‍ എന്നെഴുതിയാല്‍ ശരിയായി വായിക്കാനറിയാവുന്നവര്‍ 79.1% കുടുംബഫോസിലുകള്‍ എന്നേ ഗ്രഹിക്കൂ. ഫോസിലൈസേഷന്‍ അപൂര്‍വമാണെന്ന് ഫോസിലുകളെപ്പറ്റി സാമാന്യ വിവരമുള്ള ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ട്രാന്‍സിഷനല്‍ ഫോസില്‍സ് കിട്ടാത്തതിനു കാരണം അതല്ല എന്നായിരുന്നു എന്റെ വാദം. എല്ലാ ഫോസില്‍ ശാസ്ത്രജ്ഞന്മാരും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. അപ്പൂട്ടനും സംഘവും ഇതേപ്പറ്റി അജ്ഞരാണെന്നു മാത്രം! ഈ കണക്ക് ഡെന്റന്‍ നല്‍കുന്നതാണ്. (റോമര്‍ എന്ന പ്രഖ്യാത ഫോസില്‍ ശാസ്ത്രജ്ഞന്റെ പഠനങ്ങളെ ആധാരമാക്കി) ഈ ഫാമിലികളില്‍ എത്ര സ്പീഷീസ് ഉണ്ടെന്ന് അറിയില്ല. എന്നാല്‍ വടക്കേ അമേരിക്കയിലെ ഒരു പ്രദേശത്തെ വലിയ ഇനം കരജീവികളില്‍ എല്ലാ സ്പീഷീസുകളുടെയും (living) ഫോസിലുകള്‍ കിട്ടിയതായി സിംസണെ ഉദ്ധരിച്ച് ഡെന്റന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ പഠിക്കാന്‍ താങ്കള്‍ക്കു താത്പര്യമുണ്ടെങ്കില്‍ പ്രധാന കൃതികളെങ്കിലും പഠിക്കുക. ഇന്റര്‍നെറ്റിലെ പൊട്ടും പൊടിയും നോക്കി ചില്ലറ സംശയങ്ങള്‍ നിരത്തി കമന്റ് ബോക്സിലൂടെ പഠിക്കാമെന്ന ധാരണ തിരുത്തുക. സൃഷ്ടിവാദിയല്ലാത്ത, പരിണാമവിശ്വാസിയായ മൈക്കല്‍ ഡെന്റന്റെ Evolution: A Theory in Crisis എങ്കിലും മിനിമം വായിക്കുക.(2011, മാര്‍ച്ച് 18 4:54 വൈകുന്നേരം)"
 
അപ്പൂട്ടന്റെ പിന്നീടുള്ള മറുപടികളില്‍ നിന്ന് ഫോസിലുകള്‍ വീണ്ടും അപ്രത്യക്ഷമാകുന്നതാണ് നാം കാണുന്നത്. പകരം കക്ഷിയുടെയും കെ പിയുടെയും ഇഷ്ടവിഷയ(?)മായ ഹംഫ്രീസി ലേക്കു പോകുകയാണ്. എന്നിട്ട് ഹുസൈന്‍ വിഷയം മാറ്റുന്നു എന്ന പഴിയും!
 

അപ്പൂട്ടന്‍ പറഞ്ഞു...
Mr Hussain, Please don't change the subject which we were discussing here. If you don't have an answer, or haven't found one yet, it is your problem. I don't have any interest in your refute, as it gives me nothing new. All those questions are freely available in the internet, and I've seen them before as well. It's observable as to how you twist a statement by scientists, and how you twist your own. (Hitler was a darwinist once and a Christian a few days later). You can make your own conclusions that all paleontologists (you include archeologists also in that) fully refuted darwinism (though they stongly support evolution!!), that's not my headache. Worse still, 75% of your comments are personal, I don't know what you gain from that!!! Even here, I came in just because you claimed that you've replied satisfactorily to all my points. I just wanted to tell you that your points are invalid, to say the least. I started off with one which you proudly proclaimed as a great research, and now we know what the status of that claim is. Whatever I've asked you, or told you, is not from internet. It's just common logic. I did check the internet for some clarifications on certain points, but I haven't brought up any point from there. So, "ഇന്റര്‍നെറ്റിലെ പൊട്ടും പൊടിയും നോക്കി ചില്ലറ സംശയങ്ങള്‍ നിരത്തി കമന്റ് ബോക്സിലൂടെ പഠിക്കാമെന്ന ധാരണ തിരുത്തുക." is not applicable here. I'm not going to respond to any of your till you either answer my queries in this post, or retrack from your claims.(2011, മാര്‍ച്ച് 18 5:48 വൈകുന്നേരം)" യാതൊരു തെളിവുമില്ലാതെ പരിണാമം നടക്കുന്നു , നടന്നു എന്നു വിശ്വസിക്കുന്നതിനെയാണ് കേരളത്തിലെ യുക്തിവാദികളും ശാസ്ത്രസാഹിത്യ പരിഷത്തുകാരും ശാസ്ത്രബോധം, ശാസ്ത്രീയ ചിന്ത എന്നൊക്കെ  വിളിക്കുന്നത്. കഷ്ടം!

Wednesday, March 23, 2011

ബൂലോക 'ലിങ്ക'ന്റെ "പൊളിച്ചടക്കല്‍"

കഴിഞ്ഞ പോസ്റ്റില്‍ ബൂലോക (കു)യുക്തിവാദികളില്‍ പ്രമുഖനായ സുശീലകുമാരന്‍,ഡ്രാഗണ്‍ ഫ്ലൈ പരിണമിച്ചല്ല ഉണ്ടായതെന്ന എന്‍ എം ഹുസൈന്റെ വാദത്തെ നേരിടാനാകാതെ വിയര്‍ത്തതിന്റെ ചിത്രണം ആയിരുന്നു. . ഈ ലക്കത്തില്‍, ബൂലോകത്തെ പരിണാമ ചാത്രജ്ഞനും കാളിദാസന്റെ ചിയര്‍ ഗേളായി രംഗത്തുവന്നയാളും ബൂലോക 'ലിങ്ക'നുമായ ജാക്ക് റാബിറ്റിന്റെ പോങ്ങത്തരങ്ങളാണ് വിശകലനം ചെയ്യുന്നത്.( ഈ പോസ്റ്റ് വായിക്കുന്നതിനു മുന്‍പ് വായനക്കാര്‍ ഇതിനു മുന്‍പത്തെ പോസ്റ്റ് നിര്‍ബന്ധമായും വായിച്ചിരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.)
ഹുസൈന്‍ പരിണാമ സംബന്ധിയായ പോസ്റ്റിട്ടതോടെ 'ഇനി പന്തിയല്ല' എന്നു തിരിച്ചറിഞ്ഞ ബൂലോക ചാത്രജ്ഞന്മാരൊക്കെ, ഹുസൈന്റെ ബ്ലോഗില്‍ നിന്നു മുങ്ങിയിരുന്നുവെന്നു നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ! അതുകൊണ്ട് ഈയുള്ളവന്റെ നിരന്തര പ്രകോപനത്താല്‍ നില്‍ക്കക്കള്ളിയില്ലാതെയാണ് ഈ ചാത്രജ്ഞര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തന്നെ തയ്യാറായതു്. അങ്ങനെയാണ് ജാക്ക് തന്റെ കമന്റ് ആഭാസങ്ങളില്‍ ഈ വിഷയത്തെക്കുറിച്ച് ഇങ്ങനെ പരാമര്‍ശിക്കാന്‍ നിര്‍ബന്ധിതനായത്:
"സത്യാന്വേഷി എല്ലാ ബ്ലോഗിലും ഓടി നടന്നു വെല്ലുവിളി നടത്തുനുണ്ടല്ലോ ? ഒരു ജീവജാതി കുറെ നാളായി മാറ്റമില്ലാതെ കഴിയുന്നത് പരിണാമസിദ്ധാന്തത്തിനു എതിരല്ല. അത് മനസ്സിലാകമെങ്കില്‍ അത് മര്യാദക്ക് പഠിക്കണം. 25 പുസ്തകത്തില്‍ അടയിരുന്നിട്ടും ഹുസ്സൈനത് സാധിച്ചിട്ടില്ല 1. Evolution will only takes place if there is a selection pressure or mutation/genetic drift in the direction of an organism's survivability. 2. As long as it doesn't happen, it has found its niche in the evolutionary landscape. 3. There are three aspects to get a good fossil. a) Fossilization needs special conditions. The more fragile a body part is, the more difficult to fossilize. b) There are geological processes like erosion which over time degrades fossil c) Next one should be lucky enough to find a buried one. We have extinct species like passenger pigeon which were in billions few 100 years back. How many of its fossils do we have ?. 4. Hussain was the one who argued with Chitrabanu that fossil dating techniques are all wrong. Why does he now believe in this 350 million number ? 5. Then why don't any creationist is answering my question about the absence of any hominid fossil older than 6 million years. ഹുസൈനെ താങ്ങി നടക്കുന്നു തിരക്കില്‍ സത്യാന്വേഷി അതിനെ പറ്റി ഒന്നും ആലോചിച്ചിട്ടുണ്ടാവില്ല. അതോ ഹുസൈന്റെ ദൈവം ഇറങ്ങി വന്നു 6 million കൊല്ലം മുമ്പ് സൃഷ്ടി നടത്തിയോ ? അതോ 6 million കൊല്ലം dating ഇല്‍ കിട്ടാന്‍ പാകത്തിനുള്ള fossils കുഴിച്ചിട്ടോ ? /JR"
"Jack Rabbit said...
Super Fraud ഹുസൈന്റെയും എട്ടും പൊട്ടും തിരിയാത്ത അടിമ സത്യന്വേഷിയുടെയും claims കരയില്‍ കശേരുകികളുടെ 329 കുടുംബങ്ങളുണ്ട് അതില്‍ 261 കുടുംബങ്ങളുടെയും ഫോസിലുകള്‍ കിട്ടിയിട്ടുണ്ട്. 79.1% ഫോസിലുകള്‍ കിട്ടിയെന്നര്‍ഥം. എന്നിട്ടും കശേരുകികളിലെ അടിസ്ഥാന ജീവിവിഭാഗങ്ങള്‍ക്കിടയിലെ പരിവര്‍ത്തന രൂപങ്ങളുടെ ഫോസിലുകള്‍ മാത്രം കിട്ടുന്നില്ല. 79 ശതമാനം distinct families ന്റെയും ലഭ്യമായ സ്ഥിതിക്ക് അവയെ ബന്ധിപ്പിക്കുന്ന പരിവര്‍ത്തന രൂപങ്ങളുടെ ഫോസിലുകളും 79% എങ്കിലും കിട്ടേണ്ടതല്ലേ? Let me quote from creationist Jonathan Sarfati's book - Refuting evolution Michael Denton (another creationist and author of the book - Evolution - A theory in Crisis)points out that 97.7 percent of living orders of land vertebrates are represented as fossils and 79.1 percent of living families of land vertebrates—87.8 percent if birds are excluded, as they are less likely to become fossilized. It’s true that fossilization requires specific conditions. അപ്പോള്‍ fossilization നു പ്രത്യേകം സാഹചര്യം വേണമെന്നും vertebrate ആയ പക്ഷികള്‍ പോലും വളരെ അപൂര്‍വമായേ ഫോസ്സിലികരിക്കൂ എന്നൊക്കെ വിടവുവാദികള്‍ക്ക് അറിയാം. എന്നിട്ടാണ് vertebrate പോലും അല്ലാത്ത തുമ്പിയുടെ ചിറകിന്റെ ഫോസില്‍ കിട്ടാത്തത് കൊണ്ട് പരിണാമ സിദ്ധാന്തം പൊളിഞ്ഞു പോയി എന്ന് വിളിച്ചു കൂവുന്നത് കഷ്ടം കേരളത്തില്‍ ഈ 21-ആം നൂറ്റാണ്ടിലും സത്യാന്വേഷിയെ പോലെ വിധേയത്വം കാണിക്കുന്ന ആളുകള്‍ ഉണ്ടല്ലോ ? /JR
ജാക്കേ, ഇത്രയും കാലം പരിണാമത്തിനുള്ള ഏറ്റവും വലിയ തെളിവ് ഫോസിലുകളാണെന്നു പ്രചരിപ്പിച്ചവര്‍ ഫോസില്‍ ശാസ്ത്രം എതിരായപ്പോള്‍ ഫോസിലുകളും ഇട്ട് ഓടുന്നതു കൌതുകം തന്നെ... DNA, RNA, Molecular phylogenetics ...ഉപയോഗിച്ച് ഡ്രാഗണ്‍ ഫ്സൈ പരിണമിച്ചുണ്ടായെന്ന് ആരെങ്കിലും തെളിയിച്ചത് ഹാജറാക്കൂ ജാക്കേ? ഗോള്‍ഡിന്റേത് നമ്മുടെ നാട്ടിലെ ടെക്സ്റ്റ് ബുക്കുകളില്‍ ഇല്ല. ഇവിടത്തെ പരിണാമ നിലവാരം സൂചിപ്പിക്കാനാണ് അങ്ങനെ എഴുതിയത്. ഒരു മാസത്തില്‍ മൂന്നുവട്ടം ഒളിച്ചോടിയ ജാക്ക് ഞാന്‍ ഒളിച്ചോടിയതായി ആക്ഷേപിക്കുന്നു. !!??
"Jack Rabbit said...
[ഹുസൈന്‍]: DNA, RNA, Molecular phylogenetics ...ഉപയോഗിച്ച് ഡ്രാഗണ്‍ ഫ്സൈ പരിണമിച്ചുണ്ടായെന്ന് ആരെങ്കിലും തെളിയിച്ചത് ഹാജറാക്കൂ ജാക്കേ? ഈ ഡ്രാഗന്‍ ഫ്ലൈ എന്ന് പറയുന്നത് നിങ്ങള്‍ കരുതുന്ന പോലെ ഒരൊറ്റ ജീവജാതി ഒന്നും അല്ല. Total number of species in the order odonata comprising both dragon and damsel flies comes around 5000. ഇതെല്ലാം 350 മില്യണ്‍ കൊല്ലം മുമ്പ് ഉണ്ടായി എന്നാണോ നിങ്ങള്‍ പറയുന്നത് ? അതോ ഇത്രെയധികം ഉണ്ടെന്നു അറിയില്ലായിരുന്നോ ? Odonata is the member of the group Pterygota which comprises of all winged insects (including mayflies, other bugs and beetles) നിങ്ങള്‍ വിചാരിക്കുന്ന പോലെ സൃഷ്ടിയാണ് നടന്നതെങ്കില്‍ എന്ത് കൊണ്ടാണ് അവര്‍ ഇങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നത് ? പിന്നെ ഡ്രാഗന്‍ ഫ്ലൈ species തമ്മില്‍ ബന്ധമുണ്ട്. check this molecular phylogenetics study സൃഷ്ടിവാദം ഇവയെല്ലാം ബന്ധപ്പെട്ടു കിടക്കുന്നതിനെ എങ്ങനെയാണ് വിശദികരിക്കുന്നത് ? ദൈവം സെയിം material reuse ചെയ്തു ഇത് പോലെ phylogenetic tree കിട്ടാന്‍ പാകത്തിന് ഉണ്ടാക്കിയെന്നാണോ ?
"Jack Rabbit said...
വിവരകേടും അഹങ്കാരവും ഒത്തു ചേര്‍ന്ന സത്യാന്വേഷി, തനിക്ക് ചോദ്യം ഏതു ഉത്തരം ഏതു എന്ന് തിരിച്ചറിയാനുള്ള കഴിവ് കൂടി ഇല്ലേ ? ആകെ ഹുസൈന് വേണ്ടി കുഴലൂത്ത് നടത്താനേ അറിയുള്ളൂ അല്ലെ ? check my replies time stamped March 12, 2011 10:27 PM March 13, 2011 5:49 PM March 13, 2011 10:45 PM

Friday, March 18, 2011

ഡ്രാഗണ്‍ ഫ്ലൈയും യുക്തിവാദി പോങ്ങന്മാരുടെ പരിണാമവും

കേരളത്തിലെ ശ്രദ്ധേയനായ ഗവേഷകനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ആയ എന്‍ എം ഹുസൈന്‍ ബൂലോകത്തു വന്നതോടെ (ഡോക്കിന്‍സ് നിരൂപണം)അതുവരെ ബൂലോക ചാത്രജ്ഞന്മാരായി വിലസിയിരുന്ന പല ബ്ലോഗര്‍മാര്‍ക്കും ഉറക്കം നഷ്ടപ്പെട്ടു.സ്വന്തമായി പോസ്റ്റ് ഇടാനോ മറ്റേതെങ്കിലും ബ്ലോഗില്‍ കമന്റിടാനോ പറ്റാത്ത വിധം അവരെല്ലാം ഹുസൈന്റെ ബ്ലോഗിലോ അതിനെ ആസ്പദമാക്കി പോസ്റ്റിടുന്ന സുശീല്‍ കുമാര്‍ ,നിസ്സഹായന്‍,അപ്പൂട്ടന്‍ തുടങ്ങിയ യുക്തിവാദികളുടെ ബ്ലോഗുകളിലോ ഫുള്‍ടൈം എന്‍ഗേജ്ഡ് ആയി. ഓരോ ദിനവും ഹുസൈന്‍ ഇന്നെന്തെഴുതും , എങ്ങനെ അതിനെ കൌണ്ടര്‍ ചെയ്യും എന്നാലോചിച്ച് ഉറക്കം പോലും നഷ്ടമായിരിക്കയാണ് മിക്കവര്‍ക്കും. 

ചില്ലറ ഏനക്കേടാണോ ഹുസൈന്‍ അവരില്‍ പലര്‍ക്കും ഉണ്ടാക്കിയത്! അതുവരെ വലിയ ആസാമികളും വീരശുര പരാക്രമികളുമായി ബൂലോകത്തു് അറമാദിച്ചിരുന്നവരുടെ ബ്ലോഗുകളൊക്കെ മനുഷ്യനും മാന്‍ജാതിയുമില്ലാതെ ആളൊഴിഞ്ഞ പൂരപ്പറമ്പായി കിടക്കയാണിന്ന്. വല്ലവരും തിരിഞ്ഞു നോക്കണമെങ്കില്‍ത്തന്നെ ഹുസൈനെ നാലു തെറിവിളിക്കുന്ന പോസ്റ്റ് തങ്ങളുടെ ബ്ലോഗിലിടണം എന്ന സ്ഥിതിയായിട്ടുണ്ട് . ഇങ്ങനെ, തങ്ങളുടെ അപ്രമാദിത്വത്തെ നിഷ്കരുണം തകര്‍ത്തെറിഞ്ഞ ഹുസൈനോട് തീര്‍ത്താല്‍ തീരാത്ത അസൂയയും ദേഷ്യവും തോന്നാതിരിക്കുന്നതെങ്ങനെ? 

ഹുസൈനോടുള്ളതിനേക്കാള്‍ പക,  ഹുസൈനെ ബൂലോകത്തേക്കു വിളിച്ചു കൊണ്ടുവന്ന എന്നോടാണെന്നതാണു രസകരം.  ഹുസൈന്‍ നിരീശ്വരവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടിയതോടെ യുക്തിവാദികളായ നിസ്സഹായന്‍ , ചാര്‍വാകന്‍ എന്നീ അവര്‍ണ പക്ഷ (?) ബ്ലോഗര്‍മാര്‍ ആകെ 'സമനിലവിട്ട' നിലയിലാവുകയും ചെയ്തു.അവരും കഴിഞ്ഞ ഏതാനും മാസങ്ങളായി, വേറെ ഒരു ബ്ലോഗ് പോസ്റ്റും ചെയ്യാനാവാത്ത വിധം ഹുസൈന്റെ പിന്നാലെയാണ്. ഹുസൈനെ പിന്താങ്ങുന്നതിന്റെ പേരില്‍ എന്നെയാണ് അവര്‍ കൂടുതലും ശകാരിക്കുന്നത്.അവര്‍ എന്നെ പറയാത്ത ചീത്തവാക്കുകളില്ല. ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്ന സൌഹൃദത്തിനു വരെ വിള്ളലുണ്ടായി.(അതില്‍ സന്തോഷമേയുള്ളൂ ഇപ്പോള്‍).


ഹുസൈന്‍ ദൈവവിശ്വാസത്തെക്കുറിച്ച് എഴുതിയപ്പോള്‍ അദ്ദേഹത്തിന്റെ പിന്നാലെ "പരിണാമം, പരിണാമം" എന്നു പറഞ്ഞ് ആലപാഞ്ഞു നടന്നിരുന്ന ചാത്രജ്ഞര്‍, പരിണാമ സംബന്ധിയായ പോസ്റ്റ് ഇട്ടു തുടങ്ങിയതോടെ ആ ബ്ലോഗില്‍ നിന്ന് പൊടുന്നനേ അപ്രത്യക്ഷരാകുന്നതാണ് പിന്നെ കാണുന്നത്. ഡ്രാഗണ്‍ ഫ്ലൈയും അതിന്റെ ചിറകും പരിണമിച്ചാണുണ്ടായതെന്ന രവിചന്ദ്രന്‍ -ഡോക്കിന്‍സ് പ്രഭൃതികളുടെ വാദത്തെ ഹുസൈന്‍ തരിപ്പണമാക്കിയതോടെ  ബ്രൈറ്റ്, കെ പി, ജാക്ക്, കാളിദാസന്‍ ,അപ്പൂട്ടന്‍  മുതല്‍ നിസ്സഹായന്‍ വരെയുള്ള സകലമാന പരിണാമാന്ധവിശ്വാസികളും അതുവരെ പൊക്കിപ്പിടിച്ചുകൊണ്ടു നടന്നിരുന്ന ഡോക്കിന്‍സിനെയും രവിചന്ദ്രനെയും കണ്ണില്‍ച്ചോരയില്ലാതെ കൈയൊഴിഞ്ഞു കളഞ്ഞു! ഡ്രാഗണ്‍ ഫ്ലൈ പരിണമിച്ചില്ല, അതിനു പരിണമിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല എന്നുവരെ ഒരു വിദ്വാന്‍ പറഞ്ഞുകളഞ്ഞു. പിന്നെപ്പിന്നെ ഡ്രാഗണ്‍ ഫ്ലൈ എന്നു കേള്‍ക്കുന്നതേ ഇക്കൂട്ടര്‍ക്ക് അലര്‍ജിയായി. ഡ്രാഗണ്‍ ഫ്ലൈ എന്നു പറഞ്ഞാല്‍ 'ഹംഫ്രീസെ'ന്നു കേള്‍ക്കും. അല്ലെങ്കില്‍ 'ഈ കോലി 'എന്നായിരിക്കും കേള്‍ക്കുക. അതുമല്ലെങ്കില്‍ 'എക്സ്പൊണന്‍ഷ്യല്‍ 'എന്നാവും പുലമ്പുക. പരിണാമം വിട്ട്, 'സൃഷ്ടി എന്നു നടന്നു?' എന്നാവും വേറെ ചോദ്യം. എങ്ങനെ വന്നാലും ഡ്രാഗണ്‍ ഫ്ലൈ എന്നു മിണ്ടില്ല. ഒരു മണ്ടശിരോമണി, ഡ്രാഗണ്‍ ഫ്ലൈ പരിണമിച്ചതിന് ഫോസില്‍ തെളിവുകള്‍ വേണ്ടെന്നും RNA, DNA ... തെളിവുകളുണ്ടെന്നും വെല്ലുവിളിച്ചു. വെല്ലുവിളി സ്വീകരിച്ച് ആ തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഉ‌ടനേ അതിനോടു ബന്ധമില്ലാത്ത വേറെ ലിങ്ക് നല്‍കി രക്ഷപ്പെട്ടു.(ഇഷ്ടനു വേറെ ഒന്നുമറിയില്ല , വിക്കിയോ പരിണാമ സൈറ്റുകളോ ലിങ്കലല്ലാതെ). ഇത്തരം അഭ്യാസങ്ങള്‍ നടത്തി നാണം കെട്ടു നില്‍ക്കുമ്പോഴും പോങ്ങന്മാരായ പരിണാമ ചാത്രജ്ഞന്മാരെ,  യുക്തി മുതല്‍ ചാര്‍വാകന്‍ വരെയുള്ള, ശാസ്ത്രാന്ധ വിശ്വാസികളും വിവരദോഷികളും യുക്തിബോധം തൊട്ടുതെറിച്ചിട്ടില്ലാത്തവരുമായ 'ആസ്ഥാന വിദൂഷകര്‍' ഗാലറിയിലിരുന്നു കൈയടിച്ചു പ്രോത്സാഹിപ്പിക്കും. ബാക്റ്റീരിയ, ബാക്റ്റീരിയയായി പരിണമിക്കുന്നതാണു പരിണാമം എന്നു ധരിച്ചിരിക്കുന്ന ഈ മരത്തലയന്മാര്‍,ഇന്റര്‍നെറ്റിലെ പൊട്ടും പൊടിയുമല്ലാതെ മറ്റൊന്നും ഇവ്വിഷയകമായറിയാത്ത കാളിദാസന്റെ ജല്പനങ്ങള്‍ കേട്ട്  'ഹുസൈനെ മലര്‍ത്തിയടിച്ചു ' ' ബ്ലോഗിലിട്ടു തല്ലിച്ചതച്ചു'എന്നു്  വലിയവായില്‍ ഹോയ് വിളിക്കാന്‍ തുടങ്ങും. പോസ്റ്റുകള്‍ ശരിയാംവണ്ണം ഫോളോ ചെയ്യാത്ത വായനക്കാരില്‍ ചിലരെങ്കിലും ഈ 'ഹോയ്' വിളി കേട്ട് സത്യം എന്തെന്ന് അറിയാതെ പോകും.


അതുകൊണ്ട് പരിണാമ സംബന്ധിയായി ഹുസൈന്‍ അവതരിപ്പിച്ച പോസ്റ്റിലെ മുഖ്യവാദങ്ങളെന്തായിരുന്നുവെന്നും അതിന് ബൂലോക മണ്ടശിരോമണി ചാത്രജ്ഞന്മാരും അവരുടെ ശിങ്കിടിമുങ്കന്മാരും നല്‍കിയ മറുപടികളെന്തൊക്കെയായിരുന്നെന്നും ഇവിടെ ഡോക്യുമെന്റ് ചെയ്യാമെന്നു വച്ചു;സത്യസന്ധരായ വായനക്കാര്‍ക്ക് താരതമ്യ പഠനം നടത്താനായി. 

"ഡ്രാഗണ്‍ ഫ്ളൈയുടെ (Dragon Fly)സങ്കീര്‍ണമായ ചിറകുകളുടെ കാര്യമെടുക്കുക. നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രൂപപ്പെട്ടതാണ് അവയെന്ന് പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നു. എന്നാല്‍ അത് ഇന്ന് എങ്ങനെ കാണപ്പെടുന്നുവോ അതേ അവസ്ഥയില്‍ ഒരു സുപ്രഭാതത്തില്‍ പരമമായ ശക്തി സൃഷ്ടിച്ചു എന്ന് വിശ്വസിക്കാനാണ് പലര്‍ക്കും താല്‍പര്യം.''എന്ന് പ്രൊഫ രവിചന്ദ്രന്‍ 'നാസ്തികനായ ദൈവ'(പേജ് 130) ത്തില്‍ എഴുതിയിട്ടുണ്ട്. 


ഇതിനെ ഹുസൈന്‍ ഖണ്ഡിച്ചത് ഇപ്രകാരമാണ്:
വാദം ഒന്ന് :ഇതു്(ഡ്രാഗണ്‍ ഫ്ലൈയുടെ ചിറകുകള്‍ പരിണമിച്ചാണുണ്ടായതെന്ന വാദം-സത്യാന്വേഷി) ശരിയാണെങ്കില്‍ ചിറകുകളില്ലാത്ത ഒരു ഇഴജന്തുവില്‍ ക്രമേണ ചിറകുകള്‍ രൂപപ്പെട്ടതു ചിത്രീകരിക്കുന്ന ഒട്ടേറെ മധ്യരൂപ ഫോസിലുകള്‍ (transitional fossils) ലഭിക്കേണ്ടതായിരുന്നു. അസംഖ്യം മധ്യരൂപ ഫോസിലുകള്‍ ലഭിക്കേണ്ടിയിരുന്നിട്ടും ഒരെണ്ണം പോലും ലഭിക്കുന്നില്ല എന്നതില്‍ നിന്നു് എന്താണു മനസിലാക്കേണ്ടത്? ഡ്രാഗണ്‍ ഫ്ളൈയുടെ ചിറകുകള്‍ പരിണമിച്ചുണ്ടായതല്ല എന്നുതന്നെ.
വാദം രണ്ട്:ഇതുവരെ ലഭ്യമായതില്‍ ഏറ്റവും പഴക്കമേറിയ ഡ്രാഗണ്‍ ഫ്ളൈ ഫോസിലിന് മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുണ്ട്. ഇവ 'കാര്‍ബോണിഫെറസ്' കാലഘട്ടത്തിലേതാണ്. ഇന്നത്തെ ഡ്രാഗണ്‍ ഫ്ളൈകളെപ്പോലെയാണ് മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരുന്നവയും. എന്താണിതിനര്‍ഥം? കഴിഞ്ഞ മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്കിടയില്‍ ഡ്രാഗണ്‍ ഫ്ളൈകള്‍ പരിണമിച്ചിട്ടില്ല
വാദം മൂന്ന്:മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പു കാണപ്പെട്ട ഡ്രാഗണ്‍ ഫ്ളൈകളുടെ ചിറകുകളും ഇന്നത്തെ ഡ്രാഗണ്‍ ഫ്ളൈ ചിറകുകളും സമാനമാണ്. ചിറകുകളുടെ സങ്കീര്‍ണതയില്‍ മാറ്റമൊന്നുമില്ല.
 വാദം നാല്:ലളിതമായ ചിറകുകള്‍ ആദ്യം ഉത്ഭവിക്കുകയും പിന്നീട് സങ്കീര്‍ണമായ ചിറകുകളായി മാറുകയും ചെയ്തതിന് യാതൊരു തെളിവുമില്ല.
വാദം അഞ്ച്:ഡ്രാഗണ്‍ ഫ്ളൈയുടെ സങ്കീര്‍ണമായ ശരീരഘടന പരിശോധിച്ചാല്‍ പരിണാമ സങ്കല്‍പ്പം നൂറുവട്ടം തകര്‍ന്നുവീഴുന്നതായി കാണാം. രണ്ടു ജോടി ചിറകുകളാണ് അവയ്ക്കുള്ളത്. ഒരു വശത്തെ ഒരു ജോടി ചിറകുകള്‍ താഴ്ത്തിയും എതിര്‍വശത്തെ ഒരു ജോടി ചിറകുകള്‍ അതേ സമയം ഉയര്‍ത്തിയുമാണ് ഇവയുടെ പറക്കല്‍. ഒരു മിനുട്ടില്‍ 1600 പ്രാവശ്യമെങ്കിലും ചിറകടിച്ചുകൊണ്ടാണ് യാത്ര; മണിക്കൂറില്‍ 50 കി. മീറ്റര്‍ വേഗതയില്‍. ഈ കഴിവുകളും സവിശേഷതകളും ഉള്ള ഡ്രാഗണ്‍ ഫ്ളൈകള്‍ മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് മുന്‍ഗാമികളില്ലാതെ പ്രത്യക്ഷപ്പെട്ടതാണ്. അവ പിന്‍ഗാമികളെ സൃഷ്ടിക്കാതെ ഇന്നും അതേപടി നിലനില്‍ക്കുന്നു. പരിണാമത്തിന്റെ ലാഞ്ചനപോലും എവിടെയും കാണാനില്ല.
 വാദം ആറ്:ഡോക്കിന്‍സിന്റെ 'ദി ഗോഡ് ഡെല്യൂഷന്‍' എന്ന കൃതിയില്‍ എവിടെയും ഒരു ജീവജാതി മറ്റൊരു ജീവജാതിയായി മാറിയത് എങ്ങനെയെന്ന് ശാസ്ത്രീയ തെളിവുകളോടെ സമര്‍ഥിച്ചിട്ടില്ല.
വാദം ഏഴ്:പ്രപഞ്ചത്തെ ദൈവം എങ്ങനെയുണ്ടാക്കിയെന്നു "വിശദീകരിക്കുകതന്നെ വേണം'' എന്നു ശാഠ്യം പിടിക്കുന്ന ഗ്രന്ഥകാരന്‍ ഡ്രാഗണ്‍ ഫ്ളൈ പ്രകൃതി നിര്‍ധാരണത്തിലൂടെ എങ്ങനെ ഉണ്ടായി എന്ന് ഒരിടത്തും വിശദീകരിച്ചിട്ടില്ല. പോകട്ടെ, അവയുടെ ചിറകുകള്‍ എങ്ങനെ പരിണമിച്ചുണ്ടായി എന്നതും വിശദീകരിച്ചിട്ടില്ല. അതും നില്‍ക്കട്ടെ, ഇരുപതു ലക്ഷത്തിലേറെ ജീവജാതികളുള്ളതില്‍ ഒരെണ്ണത്തെയെങ്കിലും ഉദാഹരണമായെടുത്ത് എങ്ങനെ പരിണമിച്ചുണ്ടായി എന്നതും വിശദീകരിച്ചിട്ടില്ല!  

ഈ വാദങ്ങളെ ബൂലോക പരിണാമ ചാത്രജ്ഞന്മാര്‍ 'കണ്ടിച്ചു'(!)കൊണ്ടെഴുതിയ മറുവാദങ്ങളാണ് ഇനി നല്‍കുന്നത്. ആരെങ്കിലും ഹുസൈന്റെ വാദം അസംബന്ധമാണെന്നോ രവിചന്ദ്രന്റെ വാദം ശാസ്ത്രീയമാണെന്നോ സ്ഥാപിച്ചതായി, യുക്തിവാദികളല്ലാത്തവരും അവരുടെ ശിങ്കിടികളുമല്ലാത്തവരും ആയ വായനക്കാരില്‍ ആരെങ്കിലും പറയട്ടെ.(ഹുസൈനെ എപ്പോഴും അനുകൂലിക്കുന്ന മുസ്ലിങ്ങളായ വായനക്കാരുടെ അഭിപ്രായം വേണമെന്നില്ല). സത്യാന്വേഷി പിന്നെ ഹുസൈനെ നീതിമത്കരിക്കാന്‍ വരില്ല. 

 ആദ്യം സുശീല്‍ കുമാര്‍ എന്തു പറഞ്ഞു എന്നു നോക്കാം:

"....അതായത് കാര്‍ബോണിഫെറസ് എന്നൊരു കാലഘട്ടമുണ്ടായിരുന്നെന്നും അത് 300 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നെന്നും അദ്ദേഹം അംഗീകരിക്കുന്നു. 

 ഇന്നുവരെ കിട്ടിയിട്ടുള്ളതില്‍ ഏറ്റവും പഴക്കമേറിയ ഫോസില്‍  Cyanobacteria യുടേതാണ്‌. പടിഞ്ഞാറന്‍ ആസ്ത്രേലിയയിലെ Warrawoona എന്ന സ്ഥലത്തുനിന്നുമാണ്‌ അവ കിട്ടിയിട്ടുള്ളത്. ഈ ഫോസിലുകളുടെ പ്രായം 350 കോടി വര്‍ഷമാണ്. അതുപോലെ ദക്ഷിണാഫ്രിക്കയിലെ Fig tree ഫോസില്‍ ഗ്രൂപ്പില്‍ പെട്ട Cyanobacteria യുടെ ഫോസിലിന്റെ പ്രായം 340 കോടി വര്‍ഷംആണ്‌.

സൃഷ്ടിവാദപ്രകാരം ഇതില്‍ നിന്ന് മനസ്സിലാകുന്നത് സൈനോബാക്രീരിയ 350 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് സൃഷ്ടിക്കപ്പെട്ടു എന്നാണ്‌. അതായത് സൈനോബാറ്റീരിയയുടെ സൃഷ്ടിക്കു ശേഷം 320 കോടി വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ ഡ്രാഗണ്‍ ഫ്ലൈയുടെ സൃഷ്ടി നടന്നതെന്നാണ്‌. ആധുനിക മനുഷ്യന്റെ ഫോസില്‍ പ്രായം വെറും 1,95,000 വര്‍ഷം മാത്രം. അതായത് ആദ്യസൃഷ്ടി കഴിഞ്ഞ് 349 കോടി വര്‍ഷവും 98 ലക്ഷം വര്‍ഷവും കഴിഞ്ഞ ശേഷമാണ്‌ മനുഷ്യന്റെ സൃഷ്ടി നടന്നതെന്ന് സാരം. ഇതില്‍ നിന്നും മനസ്സിലാക്കാവുന്ന പ്രധാനപ്പെട്ട കാര്യം കഴിഞ്ഞ കാലത്തിന്റെ 99.9999999 ശതമാനം കാലവും സൃഷ്ടി  നടന്നുകൊണ്ടിരുന്നു എന്നാണ്‌. ഈ കണക്ക് സൃഷ്ടി വാദികള്‍ അംഗീകരിക്കുന്നുണ്ടോ എന്നാണ്‌ ചോദ്യം. വെറും സൃഷ്ടി വാദികളോടല്ല ചോദ്യം, ശാസ്ത്രീയമായ തെളിവുകളെ അടിസ്ഥാനപ്പെടുത്തി സിദ്ധാന്തവല്ക്കരിക്കുന്ന ശാസ്ത്രീയ സൃഷ്ടിവാദികളോടാണ്‌."

ഇതിലെവിടെയെങ്കിലും ഹുസൈന്റെ, മുകളില്‍ പറഞ്ഞിട്ടുള്ള ഏഴു വാദങ്ങളില്‍ ഏതിനെങ്കിലും മറുപടി ഉണ്ടോ?ഇല്ലെന്നു മാത്രമല്ല, ആദ്യത്തെ ഫോസിലേതാണ്, അതെവിടെനിന്നു കിട്ടി,എന്നു കിട്ടി തുടങ്ങിയ ആര്‍ക്കുമറിയാവുന്ന, വസ്തുതാവിവരണമല്ലാതെ ഹുസൈന്റെ വാദത്തെ നേരിടാനുള്ള ശ്രമം പോലും കാണാനില്ല. മറിച്ച്  സൃഷ്ടിവാദികള്‍ അതംഗീകരിക്കുന്നുണ്ടോ ഇതംഗീകരിക്കുന്നുണ്ടോ എന്നു ചോദിച്ച് ഡ്രാഗണ്‍ ഫ്ലൈയില്‍ നിന്ന് ഓടിയൊളിക്കയാണ് സുശീല്‍ കുമാര്‍. അതായത് ഡ്രാഗണ്‍ ഫ്ലൈ പരിണമിച്ചാണുണ്ടായതെന്ന തന്റെ ഗുരുക്കന്മാരുടെ വാദത്തെ ഡിഫന്‍ഡു ചെയ്യാന്‍ തയ്യാറാകാതെ സുശീല്‍ പരിണമിക്കുകയാണെന്നര്‍ത്ഥം. 

എന്റെ ഇടപെടല്‍ മൂലം സുശീല്‍ വീണ്ടും ഇങ്ങനെ എഴുതാന്‍ നിര്‍ബന്ധിതനായി:
 "ഡ്രാഗണ്‍ ഫ്ലൈ പരിണാമത്തിലൂടെ തന്നെയാണ്‌ ഉണ്ടായതെന്ന് തെളിയിക്കാന്‍ അതിന്റെ ഫോസിലുകല്‍ തന്നെ കിട്ടിയിരിക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. ചിത്രശലഭങ്ങളുടെ മനോഹരമായ ചിറകുകളും ഇതേപോലെ പരിണമിച്ചുതന്നെയാണുണ്ടയത്. അവയുടെ ജീവിത ചക്രമൊന്ന് പരിശോധിക്കൂ സത്യാന്വേഷീ. ചിറകുമായിട്ടല്ല അവയൊന്നും പിറന്നുവീഴുന്നത്.

സത്യാന്വേഷിയും സത്യാന്വേഷിയുടെ എല്ലാ സ്വഭാവവിശേഷത്തോടും കൂടി ജനിച്ചതൊന്നുമല്ല, ഒരു ഭീജവും ഒരു അണ്ഡവും ചേര്‍ന്ന് രൂപപ്പെട്ട സിക്താണ്ഡത്തില്‍ നിന്നും സത്യാന്വേഷിയുണ്ടാകുന്നത് നിരന്തരമായ പരിണാമത്തിലൂടെ തന്നെയാണ്‌. കണ്‍ മുന്നില്‍ കാണുന്ന ഈ പരിണാമം തന്നെയാണ്‌ ജൈവപരിണാമത്തിനുള്ള ജീവിക്കുന്ന തെളിവ്."
( March 9, 2011 7:24 PM)
ഈ ചങ്ങായിക്ക് പരിണാമം എന്നാല്‍ ചുക്കാണോ ചുണ്ണാമ്പാണോ എന്നറിയാന്‍ പാടില്ലെന്ന് ഈ മറുപടിയില്‍ നിന്നു വ്യക്തമായില്ലേ? ചിത്രശലഭങ്ങള്‍ പുഴുവില്‍ നിന്നു പരിണമിച്ചുണ്ടാകുന്നതിനെയാണ് അദ്ദേഹം പരിണാമം എന്നു മനസ്സിലാക്കിയിരിക്കുന്നത്. ഇക്കണക്കിന് മനുഷ്യ ശിശു വലുതാകുമ്പോള്‍ (ആണാണെങ്കില്‍) മീശ മുളക്കുന്നതും (പെണ്ണാണെങ്കില്‍) മുലകളുണ്ടാകുന്നതും പരിണാമമായി ഈ മരത്തലയന്‍ സുശീല്‍ പറഞ്ഞു നടക്കുമല്ലോ! ഒരു ജീവജാതി തികച്ചും വ്യത്യസ്തമായ മറ്റൊരു ജീവജാതിയായി(ജീവജാതി എന്നു് ആ ബ്രൈറ്റെങ്ങാന്‍ കേള്‍ക്കേണ്ട, ആരാധ്യ ഗുരുവായ ഡാര്‍വിനെപ്പോലും തിരുത്തും കക്ഷി) മാറുന്നതാണു പരിണാമം. ചിറകില്ലാത്ത മുന്‍ഗാമി ജീവിയില്‍ നിന്നു പരിണമിച്ചാണോ ഡ്രാഗണ്‍ ഫ്ലൈ ഉണ്ടായത് എന്നാണു ചോദ്യം. അതിന് ഡ്രാഗണ്‍ ഫ്ലൈ പുഴുവായിരിക്കുമ്പോള്‍ ചിറകില്ലായിരുന്നുവെന്നും അതിനു ചിറകുകള്‍ മുളച്ചു വരുന്നത് കണ്‍മുന്നില്‍ കാണാം എന്നും "കണ്‍മുന്നില്‍ കാണുന്ന ആ പരിണാമം തന്നെയാണ്‌ ജൈവപരിണാമത്തിനുള്ള ജീവിക്കുന്ന തെളിവെ"ന്നും എഴുതി വിടാന്‍ ചില്ലറ വിവരക്കേടൊന്നും പോര. ഇയാളാണ് ഹുസൈനെ നേരിടാന്‍ കേരള യുക്തിവാദികള്‍ പോരിനിറക്കിയിരിക്കുന്ന കണ്ടകന്‍! 


വീണ്ടും ഉളുപ്പില്ലാതെ ഇങ്ങനെയും എഴുതിയിരിക്കുന്നു സുശീലകുമാരന്‍:

>>>2. ഡ്രാഗണ്‍ ഫ്ലൈയുടെ ചിറകുകള്‍ പ്രത്യേക പോസ്റ്റുകള്‍ തന്നെ ഇട്ട് മറുപടി കൊടുത്ത കാര്യം സത്യാന്വേഷി അറിഞ്ഞില്ലെന്നുണ്ടോ? അതോ ഒളിവിലായിരുന്നോ?............വിധേയത്വമാകാം. അതിനു കുമ്പിട്ടാല്‍ മതിയാകും. നിലത്ത് കമിഴ്ന്ന് കിടക്കണമെന്ന് നിര്‍ബന്ധമില്ല. കഷ്ടം."(March 12, 2011 9:18 PM )<<<
'പ്രത്യേക പോസ്റ്റി'ലെ മറുപടിയാണ് ഞാന്‍ മുകളില്‍ ഉദ്ധരിച്ചത്. എങ്ങനെയുണ്ട് മറുപടിയും വെല്ലുവിളിയും? കമഴ്ന്നു കിടന്നു ഞരങ്ങുമ്പോളും മറ്റുള്ളവരെ ആക്ഷേപിക്കാനുള്ള കുയുക്തി കൈവിട്ടിട്ടില്ല! ഇതിനേക്കാള്‍ കഷ്ടതരമായിട്ടുള്ളത് മറ്റെന്താണ്? 
തീര്‍ന്നില്ല. പിന്നെയും മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കുന്നുണ്ട് സുശീലന്‍:

>>>ഐഡ,Archaeopteryx, Tiktaalik, Velvet Worms, Lancelets, Synapsids, Ceratopsians..... മിസ്സിങ്ങ് ലിങ്കുകള്‍ പലതും കിട്ടിയല്ലോ? എല്ലാ ഇടക്കണ്ണികളുടെയും ഫോസിലുകല്‍ ആനുപതികമയി കിട്ടിയാലേ പരിണാമശാസ്ത്രം ശരിയാകൂ എന്ന് പറയുന്നത് ആത്മാര്‍ത്ഥതയോടെയല്ല, കാരണം ഇന്ന് പരിണാമത്തിന്‍ തെളിവായി ഫൊസിലുകള്‍ തന്നെ വേണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. പരിണാമം ഒരു സിദ്ധാന്തത്തില്‍ നിന്നും അതിശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിണാമനിയമമായി മാറിയിരിക്കുന്നു.<<<
 >>>ഡ്രാഗണ്‍ ഫ്ലൈ പരിണമിച്ചല്ല ഉണ്ടായതെന്ന് ജാക്ക്, കെ പി, സുശീല്‍, കാളിദാസന്‍ തുടങ്ങിയ "പരിണാമ ചാത്രജ്ഞന്മാര്‍" എപ്പൊഴാണ്‌ സമ്മതിച്ചത്? കഷ്ടം, വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട്. മുപ്പതുകോടി വര്‍ഷമായി പരിണമിച്ചില്ല എന്നാണെങ്കില്‍ അത് അതിനുമുമ്പ് പരിണമിച്ചില്ല എന്നതിന്റെ തെളിവാകുമോ സത്യാന്വേഷീ? ഈ ലോകത്തില്‍ എല്ലാ ജീവജാലങ്ങളും പരിണമിച്ചാണ്‌ രൂപപ്പെട്ടതെങ്കില്‍ ഡ്രാഗണ്‍ ഫ്ലൈ മാത്രം സൃഷ്ടിക്കപ്പെട്ടാതാണെന്നാണോ സത്യാന്വേഷിയുടെ വാദം? അല്ലെങ്കില്‍ അതിനുമാത്രം എന്താണിത്ര പ്രത്യേകത? ഡ്രാഗണ്‍ ഫ്ലൈയുടെ മാതൃമല്ല, എല്ലാ ഈച്ചകളുടെയും പാറ്റകളുടെയും ചിറകുകളും തലമുറകളിലൂടെ കൈമാറുന്ന ജീനുകളിലൂടെയാണ്‌ രൂപപ്പെടുന്നത്. ഒരു ഡ്രാഗണ്‍ ഫ്ലൈ അതേ രൂപത്തിലാണോ ജനിക്കുന്നത്? ഒരു ഡ്രാഗണ്‍ ഫ്ലൈയെപിടിച്ച് അതിന്റെ ജീവിതചക്രം നിരീക്ഷിക്കൂ സത്യാന്വേഷീ, അപ്പോള്‍ കാണാം അതിന്റെ ചിറകുകള്‍ മുളച്ചുവരുന്നതാണോ അതോ "ഒണ്ടാക്കുന്ന"താണോ എന്ന്.<<<<
ഇത്തരം പോങ്ങത്തരങ്ങള്‍ എഴുതുന്നതിനെയാണ് "ബ്ലോഗിലിട്ടു തല്ലിച്ചതക്കല്‍ " എന്ന് വേറെ ചില പോങ്ങന്മാര്‍ ആര്‍ക്കുന്നത്! യുക്തിവാദികളുമായുള്ള സമ്പര്‍ക്കം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ കഴിഞ്ഞത് എത്ര ഭാഗ്യം! അല്ലെങ്കില്‍ ഈ പോങ്ങന്മാരിലൊരാളായി ഞാനും പരിണമിച്ചേനെ.
(അടുത്ത പോങ്ങന്മാരുടെ മറുപടികളുടെ വിശകലനം അടുത്ത ലക്കത്തില്‍ വായിക്കാം.)