ഡോക്കിന്‍സ് നിരൂപണം ബ്ലോഗില്‍ പരിണാമവാദത്തിന്റെ ജീവശാസ്ത്രവശങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനു മുന്‍പേ "പരിണാമം", "പരിണാമം" എന്നുരുവിട്ടുകൊണ്ട് കമന്റുകള്‍ നിറച്ച വ്യക്തിയാണ് കാളിദാസന്‍. ഹുസൈന് പരിണാമത്തെപ്പറ്റി അറിയില്ലെന്നും തെറ്റായ ധാരണകളാണ് അതേക്കുറിച്ചുള്ളതെന്നുമാണ് കാളിദാസന്‍ ആവര്‍ത്തിച്ചെഴുതിയത്, ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നത്.
എന്നാല്‍ ഡോക്കിന്‍സിന്റെ പരിണാമവാദങ്ങളെ പ്രത്യേകം വിശകലനം ചെയ്യുന്ന പോസ്റ്റിട്ടതോടെ മറ്റു പരിണാമ-യുക്തിവാദ ബ്ലോഗര്‍മാരെപ്പോലെ ആദ്യം കാളിദാസനും മുങ്ങുകയാണു ചെയ്തത്. അതിലെ ഒരൊറ്റ പോയിന്റിനെയെങ്കിലും സ്പര്‍ശിച്ച് കമന്റാന്‍ (ഹുസൈന്റെ ബ്ലോഗിലോ സ്വന്തം ബ്ലോഗിലോ) പരിണാമത്തിന്റെ വീരപോരാളിയായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന കാളിദാസന്‍ തയാറായില്ല. പരിണാമത്തെപ്പറ്റി ശരിയായ ധാരണയില്ലാത്ത, തെറ്റായ ധാരണകള്‍ മാത്രമുള്ള ഒരാളുടെ പരിണാമവിമര്‍ശനങ്ങളെ, ആഴത്തില്‍ പഠിച്ചു എന്നവകാശപ്പെടുന്നവര്‍ക്കു് ഖണ്ഡിക്കുക എളുപ്പമാണെന്നിരിക്കെ ഈ ഒളിച്ചോട്ടം ശ്രദ്ധേയമാണ്. എന്നാല്‍ വായനക്കാര്‍ മുഴുവന്‍ പോങ്ങന്മാരല്ലാത്തതിനാല്‍ അഥവാ യുക്തിവാദികളല്ലാത്തതിനാല്‍ അവര്‍ കാളിദാസനെ അങ്ങനെ ഒളിച്ചോടാന്‍ അനുവദിച്ചില്ല. സീക് ട്രൂത്ത് എന്ന ഒരു ബ്ലോഗര്‍ ഇങ്ങനെയൊരു കമന്‍റിട്ടു:
പരിണമിച്ചില്ല എന്നു മാത്രമല്ല അത് പരിണമിച്ചുണ്ടായതുമല്ല എന്നു കൂടി ഹുസൈന്‍ എഴുതുകയുണ്ടായി. പ്രസക്തഭാഗങ്ങള്‍ നോക്കൂ:
"ഡ്രാഗണ്‍ ഫ്ളൈയുടെ പരിണാമത്തിലേക്കു വരാം. ഡ്രാഗണ്‍ ഫ്ളൈ "നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രൂപപ്പെട്ടതാണ്'' എന്നു പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നു എന്നാണ് ഗ്രന്ഥകാരന്‍ എഴുതിയത്. എങ്ങനെയാണ് ഇതു സ്ഥാപിച്ചതെന്ന് അദ്ദേഹം ഒരു വരിയിലൂടെ പോലും വ്യക്തമാക്കിയിട്ടില്ല.
തെളിവുകള്‍ നിരത്തി സ്ഥാപിക്കാത്ത സ്ഥിതിക്ക് തെളിവുകള്‍ വിശകലനം ചെയ്യാനാവില്ല. "നിരന്തരമോ പടിപടിയായിട്ടുള്ളതോ ആയ പരിണാമത്തിലൂടെയല്ല ഡ്രാഗണ്‍ ഫ്ളൈകള്‍ ഉണ്ടായതെ''ന്ന് പറഞ്ഞാല്‍ ഗ്രന്ഥകാരന്റെ അവകാശവാദം ദുര്‍ബലമായി. പ്രസ്താവനയ്ക്കു പകരം പ്രസ്താവന മതിയാകും.
ഡ്രാഗന്‍ ഫ്ളൈ പരിണമിച്ചുണ്ടായതാണോ എന്ന പ്രശ്നം തല്‍ക്കാലം മാറ്റിവെക്കാം. "ഡ്രാഗണ്‍ ഫ്ളൈയുടെ സങ്കീര്‍ണമായ ചിറകുകളുടെ കാര്യമെടുക്കുക എന്നാണല്ലോ'' ഗ്രന്ഥകാരന്‍ എഴുതുന്നത്. അതിനാല്‍ ചിറകുകള്‍ പരിണമിച്ചുണ്ടായതാണോ എന്നു നോക്കാം. "നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രൂപപ്പെട്ടതാണ് അവയെന്നാ''ണ് അവകാശവാദം.
ഇതു ശരിയാണെങ്കില്‍ ചിറകുകളില്ലാത്ത ഒരു ഇഴജന്തുവില്‍ ക്രമേണ ചിറകുകള്‍ രൂപപ്പെട്ടതു ചിത്രീകരിക്കുന്ന ഒട്ടേറെ മധ്യരൂപ ഫോസിലുകള്‍ (transitional fossils) ലഭിക്കേണ്ടതായിരുന്നു. അസംഖ്യം മധ്യരൂപ ഫോസിലുകള്‍ ലഭിക്കേണ്ടിയിരുന്നിട്ടും ഒരെണ്ണം പോലും ലഭിക്കുന്നില്ല എന്നതില്‍ നിന്നു് എന്താണു മനസിലാക്കേണ്ടത്? ഡ്രാഗണ്‍ ഫ്ളൈയുടെ ചിറകുകള്‍ പരിണമിച്ചുണ്ടായതല്ല എന്നുതന്നെ.
ഡ്രാഗണ്‍ ഫ്ളൈയുടെ ചിറകുകള്‍ പരിണമിച്ചുണ്ടായതിന് യാതൊരു തെളിവുമില്ല. ഡോക്കിന്‍സോ ഗ്രന്ഥകാരനോ ഏതെങ്കിലും ശാസ്ത്രജ്ഞരോ ഒരു തെളിവുപോലും ഹാജറാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ പരമമായ ശക്തി സൃഷ്ടിച്ചുവെന്നു വിശ്വസിക്കുന്നതില്‍ യുക്തിഭംഗമോ അശാസ്ത്രീയതയോ ഇല്ല".
(Saturday, February 26, 2011-എന്‍ എം ഹുസൈന്‍: ഡ്രാഗണ്‍ ഫ്ളൈ: സൃഷ്ടിയോ പരിണാമമോ?)
ഡ്രാഗണ്‍ ഫ്ലൈ പരിണമിച്ചുണ്ടായതല്ല എന്നും പരിണമിച്ചുണ്ടായി എന്നതിനു യാതൊരു തെളിവുമില്ലെന്നും അത്തരം തെളിവുകളൊന്നും പരിണാമവാദികളുടെ സമകാലീന ആചാര്യനായ ഡോക്കിന്‍സോ അദ്ദേഹത്തിന്റെ കൃതി പരാവര്‍ത്തം ചെയ്ത രവിചന്ദ്രനോ ഹാജരാക്കിയിട്ടില്ലെന്നും ഇതില്‍ നിന്നു വ്യക്തമായല്ലോ. പക്ഷേ കാളിദാസന് ഇങ്ങനെ വാദിച്ചതായി മനസ്സിലാകാഞ്ഞത് മലയാളം അറിയാത്തതുകൊണ്ടാവുമോ? അറിയാത്തതുകൊണ്ട് എന്നതിനേക്കാള്‍ അറിയുന്നതുകൊണ്ടാകാനാണു സാധ്യത! പരിണമിച്ചുണ്ടായതിനു തെളിവില്ലാത്തതുകൊണ്ട് തല്‍ക്കാലം ഈ പ്രധാനവാദം കണ്ടില്ലെന്നു നടിക്കാമെന്ന തന്ത്രത്തിനും അതിജീവനത്തില്‍ പ്രസക്തിയുണ്ടല്ലോ!!
ഏതായാലും ഡ്രാഗണ്‍ഫ്ലൈ പരിണമിച്ചുണ്ടായെന്ന വാദത്തിന് യാതൊരു തെളിവും കാളിദാസനും അവതരിപ്പിച്ചില്ല. മേല്‍ സൂചിപ്പിച്ച കാളിദാസ കമന്‍റുകള്‍ 'ഡോക്കിന്‍സ് നിരൂപണം' ബ്ലോഗില്‍ നിന്നാണ്. 'ഡ്രാഗണ്‍ഫ്ലൈ' പോസ്റ്റിന് ചെറിയൊരു കുറിപ്പായി മറുപടിയിട്ട സുശീല്‍കുമാറിന്റെ ബ്ലോഗിലും കാളിദാസന്‍ ഇതേ വാദമാണ് ഉന്നയിച്ചത് (സുശീല്‍കുമാറിന്റെ മറുപടിയിലെ പോങ്ങത്തരങ്ങള്‍ അറിയാന്‍ ഈ പോസ്റ്റ് നോക്കാം).
കാളിദാസന്റെ പൊട്ടന്‍കളി മനസ്സിലാക്കിയ സീക് ട്രൂത്തിന്റെ കമന്റ് ഇതായിരുന്നു:
ഗതികെട്ട കാളിദാസന്‍ തന്റെ തടി വട്ടമാക്കാന്‍ ദയനീയമായി ശ്രമിക്കുകയാണു പിന്നെ നാം കാണുന്നത്; ഇതുപോലെ:
ഡ്രാഗണ്‍ഫ്ലൈ പരിണമിക്കാത്തതിന്റെ കാരണം (ഇത് ശുദ്ധമഠയത്തമാണെന്നതു തല്‍ക്കാലം മറക്കുക) കാളിദാസന്‍ അവതരിപ്പിച്ചു. എന്നാല്‍ പോസ്റ്റിലെ പ്രധാനവിഷയം അതല്ലെന്നും പരിണാമത്തിലൂടെയാണ് ഡ്രാഗണ്‍ഫ്ലൈകള്‍ ഉണ്ടായതെന്നതിന് യാതൊരു തെളിവുമില്ലെന്നും അത്തരം ഒരു തെളിവും ഡോക്കിന്‍സോ രവിചന്ദ്രനോ മറ്റേതെങ്കിലും പരിണാമവിദഗ്ധരോ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും അത്തരം വല്ല തെളിവും പരിണാമവാദിയായ കാളിദാസനു മുന്നോട്ടുവെക്കാനുണ്ടോ എന്നുമാണ് കമന്‍റിലെ ചോദ്യം.
എന്നാല്‍ അതിനു മറുപടി പറയാനില്ലാത്ത കാളിദാസനെന്ന ബൂലോകപരിണാമജ്ഞന്‍ "അതാണാ പോസ്റ്റിന്റെ വിഷയമെന്നു ഞാന്‍ പറഞ്ഞോ" എന്ന മറുചോദ്യം ചോദിച്ച് എങ്ങനെയും ഡ്രാഗണ്‍ ഫ്ലൈ വിഷയത്തില്‍ നിന്ന് ഊരാന്‍ ശ്രമിക്കുന്ന കാഴ്ച്ച ദയനീയം തന്നെ.
എന്നിട്ടും തന്റെ "ജ്ഞാനം" കവിഞ്ഞൊഴുക്കുന്നത് കക്ഷി നിര്‍ത്തിയില്ല. നോക്കൂ:
രവിചന്ദ്രന് പറഞ്ഞതിനു തെളിവു ഹാജരാക്കാമോ എന്നു ചോദിക്കുന്നവരോട് "രവിചന്ദ്രന്‍ പറഞ്ഞതിലെ പിശകെന്താണെന്ന് പറയൂ" എന്നാണു മറുപടി! തെളിവില്ലാത്ത വാദം ഉന്നയിക്കുന്നതു പിശകല്ലെന്നര്‍ത്ഥം! എന്തൊരു ശാസ്ത്രം! എന്തൊരു യുക്തിവാദം!
അതെന്തായാലും, ഡ്രാഗണ്‍ഫ്ലൈകള്‍ പരിണമിച്ചുണ്ടായതിനു ഫോസില്‍ തെളിവുകളില്ല എന്നതാണ് മുഖ്യ വിമര്‍ശനമെന്ന് സാവധാനത്തിലാണെങ്കിലും കാളിദാസനു മനസ്സിലായി.:
അതായത് ഡ്രാഗണ്‍ ഫ്ലൈകള്‍ പരിണമിച്ചുണ്ടായി എന്നതിന് ഫോസില്‍ തെളിവില്ലെന്ന് കാളിദാസന്‍ സമ്മതിക്കുന്നു! ഇതെക്കുറിച്ച് Seek Truth ഇങ്ങനെ പ്രതികരിച്ചു:
എന്തുകൊണ്ട് ഫോസില്‍ തെളിവുകള്‍ ലഭ്യമല്ല എന്ന സുശീല്‍കുമാറിന്റേയും അപ്പൂട്ടന്റേയും വാദങ്ങളെ ഹുസൈന്‍ യുക്തിപൂര്‍വം ഖണ്ഡിച്ചിരുന്നു. അതേപ്പറ്റി നിശ്ശബ്ദനായ കാളിദാസന്‍ ഏതുതരം തെളിവാണു വേണ്ടതെന്ന് അന്വേഷിക്കുകയാണിപ്പോള്‍. അതു വായിച്ചാല്‍, നിരവധി തരം തെളിവുകളുമായി ഇരിക്കുന്ന ഒരാളുടെ മറുചോദ്യമാണിതെന്നു തോന്നും! ഒരുതരം തെളിവും കൈവശം ഇല്ലാത്ത ഒരാളാണ് ഏതുതരം തെളിവാണു വേണ്ടതെന്നു ചോദിക്കുന്നത്!!
Seek Truth തുടര്‍ന്ന് ഇങ്ങനെ വീണ്ടും പ്രതികരിച്ചു:
Seek Truth said...
താന്‍ തോല്‍ക്കുന്നത് കാളിദാസനു സഹിക്കാവുന്നതിലും അപ്പുറത്തുള്ള കാര്യമാണല്ലോ. അതുകൊണ്ട് വീണ്ടും ഇങ്ങനെ പ്രതികരിച്ചു കക്ഷി:
"ഡ്രാഗണ്‍ ഫ്ലൈയുടെ (Dragon Fly) സങ്കീര്‍ണമായ ചിറകുകളുടെ കാര്യമെടുക്കുക. നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രൂപപ്പെട്ടതാണ് അവയെന്ന് പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നു" എന്നാണല്ലോ രവിചന്ദ്രന്‍ എഴുതിയത്. പരിണാമസിദ്ധാന്തം ഇക്കാര്യം സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ തെളിവുകളെ ആസ്പദമാക്കി സ്ഥാപിച്ചിട്ടുണ്ടാകുമെന്നാണ് രവിചന്ദ്രന്റെ വാക്യങ്ങളില്‍ നിന്നു തോന്നുക. ഈ തെളിവ് എന്താണെന്ന് ബൂലോക പരിണാമജ്ഞനായ കാളിദാസന് അറിയാമായിരിക്കും എന്ന ധാരണയിലാണ് Seek Truth ന്റെ കമന്റ്. എന്നാല്‍ കാളിദാസന്റെ മറുപടിയിതാണ്:
രവിചന്ദ്രന്റെ പുസ്തകം വായിക്കാന്‍ വിമര്‍ശകനെ ഉപദേശിച്ച കാളിദാസന്‍ ആ കൃതി കണ്ടിട്ടില്ലെന്ന് ഈ വരി വ്യക്തമാക്കുന്നു: "രവിചന്ദ്രന്‍ സ്ഥാപിച്ച തെളിവുകള്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഉണ്ടാകും". ഉണ്ടെന്നോ ഇല്ലെന്നോ പറയണമെങ്കില്‍ പുസ്തകം വായിക്കണ്ടേ? "ജന്മനാ പുസ്തകവിരോധിയായ കാളിദാസന്‍"(പ്രയോഗം ഹുസൈന്റേത്) "ഉണ്ടാകും" എന്നല്ലാതെ മറ്റെന്തു പറയാന്‍! സീക്ക്ട്രൂത്തിന്റെ വിടചൊല്ലല്‍ കമന്‍റ് ഇങ്ങനെ:
ഉപസംഹാരം:
പരിണാമത്തെപ്പറ്റി സമാന്യ വിവരമെങ്കിലുമുള്ള ആരും പരിണാമത്തിനു തെളിവായി 'ജീവിക്കുന്ന ഫോസിലാ'യ (living fossil) ഡ്രാഗണ്‍ ഫ്ലൈയെ അവതരിപ്പിക്കില്ലെന്നുപോലും രവിചന്ദ്രന് അറിയില്ല. അതുകൊണ്ടാകണം ബ്ലോഗ് ചര്‍ച്ചകളില്‍ ഇടപെട്ട് ഉള്ള ചീത്തപ്പേരുകൂടി കളയേണ്ട എന്ന് പ്രൊഫ: രവിചന്ദ്രന്‍ തീരുമാനിച്ചത്! എന്നാല്‍ അനുയായികളായ കെ.പി., ജാക്ക്, സുശീല്‍, കാളിദാസ, ബ്രൈറ്റ്...മാരുടെ സ്ഥിതി വ്യത്യസ്തമാണ്. പണ്ഡിതന്മാര്‍ കാലെടുത്ത് വെക്കാന്‍ മടിക്കുന്നേടത്ത് വിഢ്ഢികള്‍ ഓടിക്കയറും എന്ന പഴമൊഴിയെ അനുസ്മരിപ്പിച്ചുകൊണ്ട് ചര്‍ച്ചാവേദിയിലേക്ക് അവര്‍ ഓടിക്കയറി. നിവൃത്തിയില്ലാതായപ്പോള്‍ ഗതികേടു കൊണ്ട് ഇപ്പോള്‍, രവിചന്ദ്രന്റെ പുസ്തകത്തിലുണ്ടാകും എന്നാണ് മുട്ടുശാന്തി!

- Seek Truth said...
- രവിചന്ദ്രന് പറഞ്ഞു: "ഡ്രാഗണ്‍ ഫ്ളൈയുടെ (Dragon Fly)സങ്കീര്‍ണമായ ചിറകുകളുടെ കാര്യമെടുക്കുക. നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രുപപ്പെട്ടതാണ് അവയെന്ന് പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നു. " കാളിദാസന്‍ പറഞ്ഞു : "അമീബക്കും ഡ്രാഗണ്‍ ഫ്ളൈക്കും നിലനില്‍പ്പിന്റെ പ്രശ്നമുണ്ടായില്ല. അതുകൊണ്ട് അവ പരിണമിച്ചില്ല." == സുശീലാ, ആര് പറയുന്നത് ഞാന്‍ മുഖവിലകെടുക്കണം. (March 4, 2011 12:37 AM)
- kaalidaasan said...
- >>>സുശീലാ, ആര് പറയുന്നത് ഞാന്‍ മുഖവിലകെടുക്കണം.<<< ഇതു പോലെ സത്യം തേടിയാല്‍ ഒരു സത്യവും താങ്കള്‍ക്ക് മനസിലാകില്ല. ഒന്നും മുഖവിലക്കെടുക്കേണ്ട. മലയാളത്തില്‍ എഴുതിയത് അതേപോലെ വായിച്ചു മനസിലാക്കിയാല്‍ മതി. മുന്നൂറു ദശലക്ഷം വര്‍ഷങ്ങളായി ഡ്രാഗണ്‍ ഫ്ളൈക്ക് മാറ്റമില്ല എന്നാണു ഹുസൈന്‍ പറഞ്ഞത്. മുന്നൂറു ദശലക്ഷം വര്‍ഷങ്ങളായി എന്തുകൊണ്ട് അത് പരിണമിച്ചില്ല എന്ന ചോദ്യത്തിന്റെ ഉത്തരമാണു ഞാനെഴുതിയത്. 300 ദശലക്ഷം വര്‍ഷങ്ങളായി ഡ്രാഗണ്‍ ഫ്ളൈക്ക് നിലനില്‍പ്പിനു പ്രശ്നമുണ്ടായിട്ടില്ല അതുകൊണ്ട് അത് പരിണമിച്ചില്ല. അതില്‍ നിന്നും അതിനു മുന്നേ ഡ്രാഗണ്‍ ഫ്ളൈ പരിണമിച്ചിട്ടേ ഇല്ല എന്ന അര്‍ത്ഥം കുഴിച്ചെടുത്തത് താങ്കളാണ്. ഹുസൈനേപ്പോലെ തന്നെയാണു താങ്കളും. ഹുസൈനു ഇംഗ്ളീഷില്‍ എഴുതിയത് ഒന്നും തന്നെ മനസിലായില്ല. അതുകൊണ്ട് എഴുതിയവര്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥം കല്‍പ്പിക്കുന്നു. താങ്കള്‍ക്ക് മലയാളത്തില്‍ ഞാന്‍ എഴുതിയതും മനസിലാകുന്നില്ല. അതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥം കല്‍പ്പിച്ച് സുശീലിനോട് ചോദിക്കുന്നു. ... മുന്നൂറു ദശലക്ഷം വര്‍ഷങ്ങളായി ഡ്രാഗണ്‍ ഫ്ളൈക്ക് പരിണമിക്കേണ്ട പ്രശ്നമൊന്നുമുണ്ടായിട്ടില്ല അതുകൊണ്ട് ഈ കാലയളവില്‍ അവ പരിണമിച്ചില്ല എന്നേ ഞാന്‍ പറഞ്ഞുള്ളു. അതിനെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി, ഡ്രാഗണ്‍ ഫ്ളൈ അതിനു മുമ്പ് പരിണമിച്ചിട്ടേ ഇല്ല, എന്നു താങ്കള്‍ വ്യാഖ്യാനിക്കുന്നു... (March 4, 2011 5:00 AM)
പരിണമിച്ചില്ല എന്നു മാത്രമല്ല അത് പരിണമിച്ചുണ്ടായതുമല്ല എന്നു കൂടി ഹുസൈന്‍ എഴുതുകയുണ്ടായി. പ്രസക്തഭാഗങ്ങള്‍ നോക്കൂ:
"ഡ്രാഗണ്‍ ഫ്ളൈയുടെ പരിണാമത്തിലേക്കു വരാം. ഡ്രാഗണ്‍ ഫ്ളൈ "നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രൂപപ്പെട്ടതാണ്'' എന്നു പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നു എന്നാണ് ഗ്രന്ഥകാരന്‍ എഴുതിയത്. എങ്ങനെയാണ് ഇതു സ്ഥാപിച്ചതെന്ന് അദ്ദേഹം ഒരു വരിയിലൂടെ പോലും വ്യക്തമാക്കിയിട്ടില്ല.
തെളിവുകള്‍ നിരത്തി സ്ഥാപിക്കാത്ത സ്ഥിതിക്ക് തെളിവുകള്‍ വിശകലനം ചെയ്യാനാവില്ല. "നിരന്തരമോ പടിപടിയായിട്ടുള്ളതോ ആയ പരിണാമത്തിലൂടെയല്ല ഡ്രാഗണ്‍ ഫ്ളൈകള്‍ ഉണ്ടായതെ''ന്ന് പറഞ്ഞാല്‍ ഗ്രന്ഥകാരന്റെ അവകാശവാദം ദുര്‍ബലമായി. പ്രസ്താവനയ്ക്കു പകരം പ്രസ്താവന മതിയാകും.
ഡ്രാഗന്‍ ഫ്ളൈ പരിണമിച്ചുണ്ടായതാണോ എന്ന പ്രശ്നം തല്‍ക്കാലം മാറ്റിവെക്കാം. "ഡ്രാഗണ്‍ ഫ്ളൈയുടെ സങ്കീര്‍ണമായ ചിറകുകളുടെ കാര്യമെടുക്കുക എന്നാണല്ലോ'' ഗ്രന്ഥകാരന്‍ എഴുതുന്നത്. അതിനാല്‍ ചിറകുകള്‍ പരിണമിച്ചുണ്ടായതാണോ എന്നു നോക്കാം. "നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രൂപപ്പെട്ടതാണ് അവയെന്നാ''ണ് അവകാശവാദം.
ഇതു ശരിയാണെങ്കില്‍ ചിറകുകളില്ലാത്ത ഒരു ഇഴജന്തുവില്‍ ക്രമേണ ചിറകുകള്‍ രൂപപ്പെട്ടതു ചിത്രീകരിക്കുന്ന ഒട്ടേറെ മധ്യരൂപ ഫോസിലുകള്‍ (transitional fossils) ലഭിക്കേണ്ടതായിരുന്നു. അസംഖ്യം മധ്യരൂപ ഫോസിലുകള്‍ ലഭിക്കേണ്ടിയിരുന്നിട്ടും ഒരെണ്ണം പോലും ലഭിക്കുന്നില്ല എന്നതില്‍ നിന്നു് എന്താണു മനസിലാക്കേണ്ടത്? ഡ്രാഗണ്‍ ഫ്ളൈയുടെ ചിറകുകള്‍ പരിണമിച്ചുണ്ടായതല്ല എന്നുതന്നെ.
ഡ്രാഗണ്‍ ഫ്ളൈയുടെ ചിറകുകള്‍ പരിണമിച്ചുണ്ടായതിന് യാതൊരു തെളിവുമില്ല. ഡോക്കിന്‍സോ ഗ്രന്ഥകാരനോ ഏതെങ്കിലും ശാസ്ത്രജ്ഞരോ ഒരു തെളിവുപോലും ഹാജറാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ പരമമായ ശക്തി സൃഷ്ടിച്ചുവെന്നു വിശ്വസിക്കുന്നതില്‍ യുക്തിഭംഗമോ അശാസ്ത്രീയതയോ ഇല്ല".
(Saturday, February 26, 2011-എന്‍ എം ഹുസൈന്‍: ഡ്രാഗണ്‍ ഫ്ളൈ: സൃഷ്ടിയോ പരിണാമമോ?)
ഡ്രാഗണ്‍ ഫ്ലൈ പരിണമിച്ചുണ്ടായതല്ല എന്നും പരിണമിച്ചുണ്ടായി എന്നതിനു യാതൊരു തെളിവുമില്ലെന്നും അത്തരം തെളിവുകളൊന്നും പരിണാമവാദികളുടെ സമകാലീന ആചാര്യനായ ഡോക്കിന്‍സോ അദ്ദേഹത്തിന്റെ കൃതി പരാവര്‍ത്തം ചെയ്ത രവിചന്ദ്രനോ ഹാജരാക്കിയിട്ടില്ലെന്നും ഇതില്‍ നിന്നു വ്യക്തമായല്ലോ. പക്ഷേ കാളിദാസന് ഇങ്ങനെ വാദിച്ചതായി മനസ്സിലാകാഞ്ഞത് മലയാളം അറിയാത്തതുകൊണ്ടാവുമോ? അറിയാത്തതുകൊണ്ട് എന്നതിനേക്കാള്‍ അറിയുന്നതുകൊണ്ടാകാനാണു സാധ്യത! പരിണമിച്ചുണ്ടായതിനു തെളിവില്ലാത്തതുകൊണ്ട് തല്‍ക്കാലം ഈ പ്രധാനവാദം കണ്ടില്ലെന്നു നടിക്കാമെന്ന തന്ത്രത്തിനും അതിജീവനത്തില്‍ പ്രസക്തിയുണ്ടല്ലോ!!
ഏതായാലും ഡ്രാഗണ്‍ഫ്ലൈ പരിണമിച്ചുണ്ടായെന്ന വാദത്തിന് യാതൊരു തെളിവും കാളിദാസനും അവതരിപ്പിച്ചില്ല. മേല്‍ സൂചിപ്പിച്ച കാളിദാസ കമന്‍റുകള്‍ 'ഡോക്കിന്‍സ് നിരൂപണം' ബ്ലോഗില്‍ നിന്നാണ്. 'ഡ്രാഗണ്‍ഫ്ലൈ' പോസ്റ്റിന് ചെറിയൊരു കുറിപ്പായി മറുപടിയിട്ട സുശീല്‍കുമാറിന്റെ ബ്ലോഗിലും കാളിദാസന്‍ ഇതേ വാദമാണ് ഉന്നയിച്ചത് (സുശീല്‍കുമാറിന്റെ മറുപടിയിലെ പോങ്ങത്തരങ്ങള്‍ അറിയാന്‍ ഈ പോസ്റ്റ് നോക്കാം).
കാളിദാസന്റെ പൊട്ടന്‍കളി മനസ്സിലാക്കിയ സീക് ട്രൂത്തിന്റെ കമന്റ് ഇതായിരുന്നു:
- Seek Truth said...
- കാളിദാസാ , രവിചന്ദ്രന്റെ വാക്കുകള്‍ കാണുക : "ഡ്രാഗണ്‍ ഫ്ളൈയുടെ (Dragon Fly)സങ്കീര്‍ണമായ ചിറകുകളുടെ കാര്യമെടുക്കുക. നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രുപപ്പെട്ടതാണ് അവയെന്ന് പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നു. എന്നാല്‍ അത് ഇന്ന് എങ്ങനെ കാണപ്പെടുന്നുവോ അതേ അവസ്ഥയില്‍ ഒരു സുപ്രഭാതത്തില്‍ പരമമായ ശക്തി സൃഷ്ടിച്ചു എന്ന് വിശ്വസിക്കാനാണ് പലര്‍ക്കും താല്‍പര്യം.' (2)കാളിദാസന്‍ : എല്ലാ ജീവികളും പരിണമിച്ചോളണം എന്ന അലംഘ്യ നിയമം ഉള്ളതുപോലെയാണ്, ഹുസൈന്‍ ഇതെഴുതുന്നത്. ==ഇവിടെ തെറ്റിയത് രവിചന്ദ്രനോ ? അതോ കാളിദാസനോ ? നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രുപപ്പെട്ടതാണ് അവയെന്ന് പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നില്ലേ? അത് തെളിവ് സഹിതം കാണിക്കുക. എന്തുകൊണ്ട് അമീബ ഇപ്പോഴും അമീബയായി ഇരിക്കുന്നു എന്നും ഡ്രഗണ്‍ ഫ്ളൈ എന്തു കൊണ്ട് പരിണമിച്ചില്ല എന്നതല്ല ആ പോസ്റ്റിന്റെ വിഷയം. ഈ ആരോപണം ഒഴിഞ്ഞുമാറാനുള്ള ഒരു തന്ത്രം മാത്രമാണ്.(March 3, 2011 3:36 PM )
"പരിണാമത്തിലൂടെയാണ് അവ രൂപം കൊണ്ടതെങ്കില്‍ ചിറകില്ലാത്ത ഒരു ഷഡ്പദത്തിന് ക്രമാനുഗതമായി ചിറകുണ്ടാകുന്നതു വ്യക്തമാക്കുന്ന ഫോസിലുകള്‍ ലഭിക്കുമായിരുന്നു. എന്നാല്‍ ഏറ്റവും പഴക്കമുള്ള ഡ്രാഗണ്‍ഫ്ളൈകളുടെ ചിറകുകളും ഇന്നത്തെ ഡ്രാഗണ്‍ഫ്ളൈകളുടെ ചിറകുകളും സമാനമാണ്. ലളിതമായ ചിറകുകള്‍ ആദ്യം ഉത്ഭവിക്കുകയും പിന്നീട് സങ്കീര്‍ണമായ ചിറകുകളായി മാറുകയും ചെയ്തതിന് യാതൊരു തെളിവുമില്ല. മാറിയിട്ടില്ല എന്നതിനാണ് തെളിവുള്ളത്." = ഇനി തെളിവ് സഹിതം പറയൂ "ഡ്രാഗന്‍ ഫ്ലൈ" എങ്ങിനെ ഉത്ഭവിച്ചു/പരിണമിച്ചു ?"(March 3, 2011 3:38 PM)
ഗതികെട്ട കാളിദാസന്‍ തന്റെ തടി വട്ടമാക്കാന്‍ ദയനീയമായി ശ്രമിക്കുകയാണു പിന്നെ നാം കാണുന്നത്; ഇതുപോലെ:
- kaalidaasan said...
- >>>>> എന്തുകൊണ്ട് അമീബ ഇപ്പോഴും അമീബയായി ഇരിക്കുന്നു എന്നും ഡ്രഗണ്‍ ഫ്ളൈ എന്തു കൊണ്ട് പരിണമിച്ചില്ല എന്നതല്ല ആ പോസ്റ്റിന്റെ വിഷയം. ഈ ആരോപണം ഒഴിഞ്ഞുമാറാനുള്ള ഒരു തന്ത്രം മാത്രമാണ്. <<< അതാണാ പോസ്റ്റിന്റെ വിഷയമെന്നു ഞാന്‍ പറഞ്ഞോ...."
(March 3, 2011 5:36 PM)
ഡ്രാഗണ്‍ഫ്ലൈ പരിണമിക്കാത്തതിന്റെ കാരണം (ഇത് ശുദ്ധമഠയത്തമാണെന്നതു തല്‍ക്കാലം മറക്കുക) കാളിദാസന്‍ അവതരിപ്പിച്ചു. എന്നാല്‍ പോസ്റ്റിലെ പ്രധാനവിഷയം അതല്ലെന്നും പരിണാമത്തിലൂടെയാണ് ഡ്രാഗണ്‍ഫ്ലൈകള്‍ ഉണ്ടായതെന്നതിന് യാതൊരു തെളിവുമില്ലെന്നും അത്തരം ഒരു തെളിവും ഡോക്കിന്‍സോ രവിചന്ദ്രനോ മറ്റേതെങ്കിലും പരിണാമവിദഗ്ധരോ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും അത്തരം വല്ല തെളിവും പരിണാമവാദിയായ കാളിദാസനു മുന്നോട്ടുവെക്കാനുണ്ടോ എന്നുമാണ് കമന്‍റിലെ ചോദ്യം.
എന്നാല്‍ അതിനു മറുപടി പറയാനില്ലാത്ത കാളിദാസനെന്ന ബൂലോകപരിണാമജ്ഞന്‍ "അതാണാ പോസ്റ്റിന്റെ വിഷയമെന്നു ഞാന്‍ പറഞ്ഞോ" എന്ന മറുചോദ്യം ചോദിച്ച് എങ്ങനെയും ഡ്രാഗണ്‍ ഫ്ലൈ വിഷയത്തില്‍ നിന്ന് ഊരാന്‍ ശ്രമിക്കുന്ന കാഴ്ച്ച ദയനീയം തന്നെ.
എന്നിട്ടും തന്റെ "ജ്ഞാനം" കവിഞ്ഞൊഴുക്കുന്നത് കക്ഷി നിര്‍ത്തിയില്ല. നോക്കൂ:
- kaalidaasan said...
- >>>>> = ഇനി തെളിവ് സഹിതം പറയൂ "ഡ്രാഗണ്‍ ഫ്ലൈ" എങ്ങിനെ ഉത്ഭവിച്ചു/പരിണമിച്ചു ?. <<< തെളിവു സഹിതം രവിചന്ദ്രന്‍ പറഞ്ഞതിലെ പിശകെന്താണെന്നു താങ്കള്‍ പറയൂ
(March 3, 2011 5:39 PM)
രവിചന്ദ്രന്‍ പറഞ്ഞതിനു തെളിവു ഹാജരാക്കാമോ എന്നു ചോദിക്കുന്നവരോട് "രവിചന്ദ്രന്‍ പറഞ്ഞതിലെ പിശകെന്താണെന്ന് പറയൂ" എന്നാണു മറുപടി! തെളിവില്ലാത്ത വാദം ഉന്നയിക്കുന്നതു പിശകല്ലെന്നര്‍ത്ഥം! എന്തൊരു ശാസ്ത്രം! എന്തൊരു യുക്തിവാദം!
അതെന്തായാലും, ഡ്രാഗണ്‍ഫ്ലൈകള്‍ പരിണമിച്ചുണ്ടായതിനു ഫോസില്‍ തെളിവുകളില്ല എന്നതാണ് മുഖ്യ വിമര്‍ശനമെന്ന് സാവധാനത്തിലാണെങ്കിലും കാളിദാസനു മനസ്സിലായി.:
- kaalidaasan said...
- >>>>> "പരിണാമത്തിലൂടെയാണ് അവ രൂപം കൊണ്ടതെങ്കില്‍ ചിറകില്ലാത്ത ഒരു ഷഡ്പദത്തിന് ക്രമാനുഗതമായി ചിറകുണ്ടാകുന്നതു വ്യക്തമാക്കുന്ന ഫോസിലുകള്‍ ലഭിക്കുമായിരുന്നു. <<< ഫോസിലുകള്‍ ലഭിച്ചില്ല. അതുകൊണ്ട് പരിണാമം സംഭവിച്ചില്ല എന്ന വാശിയാണ്, ഹുസൈനും താങ്കള്‍ക്കും. പരിണാമത്തേക്കുറിച്ച് കുറച്ചുകൂടെ വിശദമായി പഠിച്ചാല്‍ ഫോസിലുകള്‍ക്കൊക്കെ എത്ര പ്രസക്തിയുണ്ടെന്നു മനസിലാകും. സുശീല്‍ തന്നെ മറ്റൊരു പോസ്റ്റില്‍ ഫോസിലുകളുടെ പ്രസക്തി വിശദമായി തന്നെ പരാമര്‍ശിച്ചിരുന്നു. അതെങ്കിലും വായിച്ചതിനു ശേഷം അഭിപ്രായമെഴുതിയാല്‍ നനയിരിക്കും. ഫോസിലുകള്‍ തെളിവായി വേണമെന്ന് പരിണാമ്ശാസ്ത്രത്തിനു വാശിയില്ല. അതുകൊണ്ട് എല്ലാറ്റിനും ഫോസില്‍ തെളിവ് തരാന്‍ ബുദ്ധിമുട്ടാണ്. കിട്ടുമ്പോള്‍ തരാം....
(March 3, 2011 6:01 PM)
അതായത് ഡ്രാഗണ്‍ ഫ്ലൈകള്‍ പരിണമിച്ചുണ്ടായി എന്നതിന് ഫോസില്‍ തെളിവില്ലെന്ന് കാളിദാസന്‍ സമ്മതിക്കുന്നു! ഇതെക്കുറിച്ച് Seek Truth ഇങ്ങനെ പ്രതികരിച്ചു:
- Seek Truth said...
- കാളിദാസന്‍ പറഞ്ഞു: "ഫോസിലുകള്‍ തെളിവായി വേണമെന്ന് പരിണാമ്ശാസ്ത്രത്തിനു വാശിയില്ല. അതുകൊണ്ട് എല്ലാറ്റിനും ഫോസില്‍ തെളിവ് തരാന്‍ ബുദ്ധിമുട്ടാണ്. കിട്ടുമ്പോള്‍ തരാം." =ഇവിടെ ഫോസില്‍ തന്നെ വേണമെന്ന് ഞാന്‍ വാശിപിടിച്ചോ ? ഇതായിരുന്നു രവിചന്ദ്രന്റെ വാചകവുമായി ബന്ധപെട്ട ചോദ്യം : "നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രുപപ്പെട്ടതാണ് അവയെന്ന് പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നില്ലേ? അത് തെളിവ് സഹിതം കാണിക്കുക." ഇത്ര ഉരുണ്ടു കളിക്കേണ്ട കാര്യമില്ലായിരുന്നു. ഇതങ്ങ് ആദ്യമേ പറഞ്ഞാല്‍ മതിയായിരുന്നു. കെട്ടുകഥകളല്ലേ, എന്നാ ചെയ്യാന!!! ഡ്രാഗണ്‍ ഫ്ലൈ" എങ്ങിനെ ഉത്ഭവിച്ചു/പരിണമിച്ചു എന്ന കാര്യം ബാകിയായി തുടരുന്നു. തെളിവു സഹിതം രവിചന്ദ്രന്‍ പറഞ്ഞതിലെ പിശകെന്താണെന്നു താങ്കള്‍ പറയൂ == തെളിവു സഹിതം രവിചന്ദ്രന്‍ പറഞ്ഞില്ലല്ലൊ.
(March 4, 2011 12:16 AM)
- kaalidaasan said...
- >>>>>>ഇവിടെ ഫോസില്‍ തന്നെ വേണമെന്ന് ഞാന്‍ വാശിപിടിച്ചോ ? ഇതായിരുന്നു രവിചന്ദ്രന്റെ വാചകവുമായി ബന്ധപെട്ട ചോദ്യം : "നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രുപപ്പെട്ടതാണ് അവയെന്ന് പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നില്ലേ? അത് തെളിവ് സഹിതം കാണിക്കുക."<<<<< ഏതു തരം തെളിവാണു താങ്കള്‍ക്ക് വേണ്ടതെന്ന് വ്യക്തമായി പറയൂ. ഹുസൈന്‍ ആവശ്യപ്പെട്ടത് ഫോസില്‍ തെളിവുകളാണ്. അത് എന്തുകൊണ്ട് ലഭ്യമല്ല എന്നു പറഞ്ഞു. താങ്കള്‍ക്ക് ആവശ്യമുളത് ഏതു തരം തെളിവാണെന്നു പറ. ഇനി മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പേക്ക് തിരിച്ചു പോയി തെളിവു തരണം എന്നൊക്കെ പറഞ്ഞാല്‍ ബുദ്ധിമുട്ടാകും. >>>>തെളിവു സഹിതം രവിചന്ദ്രന്‍ പറഞ്ഞില്ലല്ലൊ.<<<< രവിചന്ദ്രന്‍ പറഞ്ഞതെന്താണെന്നു താങ്കള്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ വായിച്ചോ?
(March 4, 2011 9:06 AM)
എന്തുകൊണ്ട് ഫോസില്‍ തെളിവുകള്‍ ലഭ്യമല്ല എന്ന സുശീല്‍കുമാറിന്റേയും അപ്പൂട്ടന്റേയും വാദങ്ങളെ ഹുസൈന്‍ യുക്തിപൂര്‍വം ഖണ്ഡിച്ചിരുന്നു. അതേപ്പറ്റി നിശ്ശബ്ദനായ കാളിദാസന്‍ ഏതുതരം തെളിവാണു വേണ്ടതെന്ന് അന്വേഷിക്കുകയാണിപ്പോള്‍. അതു വായിച്ചാല്‍, നിരവധി തരം തെളിവുകളുമായി ഇരിക്കുന്ന ഒരാളുടെ മറുചോദ്യമാണിതെന്നു തോന്നും! ഒരുതരം തെളിവും കൈവശം ഇല്ലാത്ത ഒരാളാണ് ഏതുതരം തെളിവാണു വേണ്ടതെന്നു ചോദിക്കുന്നത്!!
Seek Truth തുടര്‍ന്ന് ഇങ്ങനെ വീണ്ടും പ്രതികരിച്ചു:
Seek Truth said...
- "മുന്നൂറു ദശലക്ഷം വര്‍ഷങ്ങളായി എന്തുകൊണ്ട് അത് പരിണമിച്ചില്ല എന്ന ചോദ്യത്തിന്റെ ഉത്തരമാണു ഞാനെഴുതിയത്. 300 ദശലക്ഷം വര്‍ഷങ്ങളായി ഡ്രാഗണ്‍ ഫ്ളൈക്ക് നിലനില്‍പ്പിനു പ്രശ്നമുണ്ടായിട്ടില്ല അതുകൊണ്ട് അത് പരിണമിച്ചില്ല." ..... "@ഇനി മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പേക്ക് തിരിച്ചു പോയി തെളിവു തരണം എന്നൊക്കെ പറഞ്ഞാല്‍ ബുദ്ധിമുട്ടാകും." =കെട്ടുകഥകള്‍ എന്തിനിത്ര ബുദ്ധിമുട്ടി പ്രചരിപ്പിക്കണം. അപ്പോള്‍ മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള തെളിവുമില്ല, ഞാന്‍ ആവര്‍ത്തിക്കുന്നു ... തെറ്റിയത് രവിചന്ദ്രനോ അതോ കാളിദാസനോ ?
(March 4, 2011 9:35 AM)
താന്‍ തോല്‍ക്കുന്നത് കാളിദാസനു സഹിക്കാവുന്നതിലും അപ്പുറത്തുള്ള കാര്യമാണല്ലോ. അതുകൊണ്ട് വീണ്ടും ഇങ്ങനെ പ്രതികരിച്ചു കക്ഷി:
- kaalidaasan said...
- >>>>>>കെട്ടുകഥകള്‍ എന്തിനിത്ര ബുദ്ധിമുട്ടി പ്രചരിപ്പിക്കണം. അപ്പോള്‍ മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള തെളിവുമില്ല, ഞാന്‍ ആവര്‍ത്തിക്കുന്നു ... തെറ്റിയത് രവിചന്ദ്രനോ അതോ കാളിദാസനോ ."<<<<< മനസിലാകാതെ വരുമ്പോഴും വികലമായി മനസിലാക്കുമ്പോഴും എളുപ്പം ഉയര്‍ത്താനാകുന്ന വാദമാണല്ലോ കെട്ടു കഥ. കാളിദാസനും രവിചന്ദ്രനും തെറ്റിയിട്ടില്ല. രണ്ടുപേരും പറഞ്ഞത് വായിച്ചിട്ട് താങ്കള്‍ക്ക് തെറ്റായി മനസിലായ കുഴപ്പമാണ്. മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള എന്തു തെളിവാണ് താങ്കള്‍ക്ക് വേണ്ടതെന്നു പറയൂ. ഫോസില്‍ തെളിവു മാത്രമേ ഹുസൈന്‍ ഉയര്‍ത്തിയിട്ടുള്ളൂ. താങ്കള്‍ക്ക് അതാണോ വേണ്ടത്?
(March 4, 2011 11:25 AM) ചോദ്യത്തിന് സീക് ട്രൂത്ത് ഇങ്ങനെ മറുപടി പറഞ്ഞു:
- Seek Truth said...
- >>>>>>300 വര്‍ഷത്തിനു മുന്പുള്ളതും അതിനു ശേഷമുള്ളതും താങ്കളുടെ കയിലില്ല, പിന്നെ എന്താണാവോ പരിണാമം സ്ഥാപിച്ചത്."<<<<< "300 ദശലക്ഷം വര്‍ഷത്തിനുള്ളില്‍ പരിണാമം നടന്നിട്ടില്ല എന്നതിനും തെളിവ് വേണമെന്നു പറയുന്നതിനു മുന്നേ പരിണാമത്തേക്കുറിച്ചൊക്കെ അടിസ്ഥാന വിവരമുണ്ടാക്കുക." പരിണാമം നടന്നിട്ടില്ല എന്നതിന് ആരാണ് താങ്കളോട് തെളിവ് ചോദിച്ചത്. ഹുസൈന്‍ ഉദ്ധരിച്ച ആ തെളിവുകളെ ഒന്ന് ചര്‍ച്ചക്കെടുക്കാന്‍ പോലും ആരും തയ്യാറായിട്ടില്ല. ചുരുക്കി പറഞ്ഞാല്‍ താങ്കള്‍ ഇപ്പോള്‍ എന്താണ് പറയുന്നത് ? പരിണാമം നടന്നു എന്നോ ? അതോ ഇല്ലന്നോ ? പരിണാമ കെട്ടുകഥയില്‍ വിവരമുള്ളവരുടെ അവസ്ഥ ഇവിടെ നേരില്‍ കാണാമല്ലോ. ഗതി കേട്ടാല്‍ പുലി പുലും തിന്നും. പുല്ലും കിട്ടാനില്ലെങ്കിലോ ? അതാണ് പരിണാമ വാദികളുടെ അവസ്ഥ. ------------------ ഉത്തരം ഇല്ലാതാകുമ്പോള്‍ അവസാന വാക്കാണ് പോയി അടിസ്ഥാന വിവരമുണ്ടാക്കുക എന്ന നമ്പരുകള്‍. (നുമ്മടെ കെപിയുടെ സ്ഥിരം നംബറാണിത്(അതേപ്പറ്റി വേറെ പോസ്റ്റ് തയ്യാറായി വരുന്നു- സത്യാന്വേഷി)------------------ "മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള എന്തു തെളിവാണ് താങ്കള്‍ക്ക് വേണ്ടതെന്നു പറയൂ. ഫോസില്‍ തെളിവു മാത്രമേ ഹുസൈന്‍ ഉയര്‍ത്തിയിട്ടുള്ളൂ. താങ്കള്‍ക്ക് അതാണോ വേണ്ടത്?" =Mr. രവിചന്ദ്രന്‍ ,സ്ഥാപിച്ചു എന്നവകാശപെട്ട ആ തെളിവായാലും മതി. അതുള്ളത് കൊണ്ടാണല്ലോ താങ്കള്‍ക്ക് ഇങ്ങിനെ എഴുതേണ്ടി വന്നത്. "അമീബക്കും ഡ്രാഗണ്‍ ഫ്ളൈക്കും നിലനില്‍പ്പിന്റെ പ്രശ്നമുണ്ടായില്ല. അതുകൊണ്ട് അവ പരിണമിച്ചില്ല." "@ഇനി മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പേക്ക് തിരിച്ചു പോയി തെളിവു തരണം എന്നൊക്കെ പറഞ്ഞാല്‍ ബുദ്ധിമുട്ടാകും."
March 4, 2011 12:38 PM
"ഡ്രാഗണ്‍ ഫ്ലൈയുടെ (Dragon Fly) സങ്കീര്‍ണമായ ചിറകുകളുടെ കാര്യമെടുക്കുക. നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രൂപപ്പെട്ടതാണ് അവയെന്ന് പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നു" എന്നാണല്ലോ രവിചന്ദ്രന്‍ എഴുതിയത്. പരിണാമസിദ്ധാന്തം ഇക്കാര്യം സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ തെളിവുകളെ ആസ്പദമാക്കി സ്ഥാപിച്ചിട്ടുണ്ടാകുമെന്നാണ് രവിചന്ദ്രന്റെ വാക്യങ്ങളില്‍ നിന്നു തോന്നുക. ഈ തെളിവ് എന്താണെന്ന് ബൂലോക പരിണാമജ്ഞനായ കാളിദാസന് അറിയാമായിരിക്കും എന്ന ധാരണയിലാണ് Seek Truth ന്റെ കമന്റ്. എന്നാല്‍ കാളിദാസന്റെ മറുപടിയിതാണ്:
- kaalidaasan said...
- >>>>> =Mr. രവിചന്ദ്രന്‍ സ്ഥാപിച്ചു എന്നവകാശപെട്ട ആ തെളിവായാലും മതി. അതുള്ളത് കൊണ്ടാണല്ലോ താങ്കള്‍ക്ക് ഇങ്ങിനെ എഴുതേണ്ടി വന്നത്. <<<< രവിചന്ദ്രന്‍ സ്ഥാപിച്ച തെളിവുകള്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഉണ്ടാകും. താങ്കള്‍ അതൊക്കെ വായിച്ചിട്ടില്ലെങ്കില്‍ ആദ്യം
അതൊക്കെ വായിക്കുക. എന്നിട്ടും സംശയമുണ്ടെങ്കില്‍ അദ്ദേഹത്തോട് ചോദിക്കുക. March 4, 2011 3:08 PM
രവിചന്ദ്രന്റെ പുസ്തകം വായിക്കാന്‍ വിമര്‍ശകനെ ഉപദേശിച്ച കാളിദാസന്‍ ആ കൃതി കണ്ടിട്ടില്ലെന്ന് ഈ വരി വ്യക്തമാക്കുന്നു: "രവിചന്ദ്രന്‍ സ്ഥാപിച്ച തെളിവുകള്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഉണ്ടാകും". ഉണ്ടെന്നോ ഇല്ലെന്നോ പറയണമെങ്കില്‍ പുസ്തകം വായിക്കണ്ടേ? "ജന്മനാ പുസ്തകവിരോധിയായ കാളിദാസന്‍"(പ്രയോഗം ഹുസൈന്റേത്) "ഉണ്ടാകും" എന്നല്ലാതെ മറ്റെന്തു പറയാന്‍! സീക്ക്ട്രൂത്തിന്റെ വിടചൊല്ലല്‍ കമന്‍റ് ഇങ്ങനെ:
- Seek Truth said...
- കാളിദാസന്‍ പറഞ്ഞു: "രവിചന്ദ്രന്‍ സ്ഥാപിച്ച തെളിവുകള്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഉണ്ടാകും. താങ്കള്‍ അതൊക്കെ വായിച്ചിട്ടില്ലെങ്കില്‍ ആദ്യം അതൊക്കെ വായിക്കുക. എന്നിട്ടും സംശയമുണ്ടെങ്കില്‍ അദ്ദേഹത്തോട് ചോദിക്കുക." =പിന്നെ എന്തിനാണാവോ യുക്തിവാദികളെയും രവിച്ചന്ദ്രനെയും ന്യായീകരിക്കാന്‍ ഇങ്ങോട്ടെഴുന്നള്ളിയത്? താങ്ക്സ് കാളിദാസാ.
March 4, 2011 8:42 PM
ഉപസംഹാരം:
പരിണാമത്തെപ്പറ്റി സമാന്യ വിവരമെങ്കിലുമുള്ള ആരും പരിണാമത്തിനു തെളിവായി 'ജീവിക്കുന്ന ഫോസിലാ'യ (living fossil) ഡ്രാഗണ്‍ ഫ്ലൈയെ അവതരിപ്പിക്കില്ലെന്നുപോലും രവിചന്ദ്രന് അറിയില്ല. അതുകൊണ്ടാകണം ബ്ലോഗ് ചര്‍ച്ചകളില്‍ ഇടപെട്ട് ഉള്ള ചീത്തപ്പേരുകൂടി കളയേണ്ട എന്ന് പ്രൊഫ: രവിചന്ദ്രന്‍ തീരുമാനിച്ചത്! എന്നാല്‍ അനുയായികളായ കെ.പി., ജാക്ക്, സുശീല്‍, കാളിദാസ, ബ്രൈറ്റ്...മാരുടെ സ്ഥിതി വ്യത്യസ്തമാണ്. പണ്ഡിതന്മാര്‍ കാലെടുത്ത് വെക്കാന്‍ മടിക്കുന്നേടത്ത് വിഢ്ഢികള്‍ ഓടിക്കയറും എന്ന പഴമൊഴിയെ അനുസ്മരിപ്പിച്ചുകൊണ്ട് ചര്‍ച്ചാവേദിയിലേക്ക് അവര്‍ ഓടിക്കയറി. നിവൃത്തിയില്ലാതായപ്പോള്‍ ഗതികേടു കൊണ്ട് ഇപ്പോള്‍, രവിചന്ദ്രന്റെ പുസ്തകത്തിലുണ്ടാകും എന്നാണ് മുട്ടുശാന്തി!
No comments:
Post a Comment
വിഷയകേന്ദ്രിതമായ കമന്റുകള്‍ മാത്രം ഇടുക. അല്ലാത്തവ ഡീലീറ്റു ചെയ്യുന്നതാണ്.
Note: Only a member of this blog may post a comment.