Pages

അവര്‍ണവാക്യം

"സവര്‍ണര്‍ കണക്കിനു മിടുക്കരാണ്. അവര്‍ സ്വന്തം ബുദ്ധിയെ രണ്ടു കൊണ്ടു പെരുക്കുകയും അവര്‍ണരുടെ ബുദ്ധിയെ മൂന്നു കൊണ്ടു ഹരിക്കുകയും ചെയ്യും"
Showing posts with label പരിണാമം. Show all posts
Showing posts with label പരിണാമം. Show all posts

Thursday, April 14, 2011

ഡ്രാഗണ്‍ ഫ്ലൈ വന്നപ്പോള്‍ കാളിദാസനും പരിണാമവിരോധി?!

ഡോക്കിന്‍സ് നിരൂപണം ബ്ലോഗില്‍ പരിണാമവാദത്തിന്റെ ജീവശാസ്ത്രവശങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനു മുന്‍പേ "പരിണാമം", "പരിണാമം" എന്നുരുവിട്ടുകൊണ്ട് കമന്റുകള്‍ നിറച്ച വ്യക്തിയാണ് കാളിദാസന്‍. ഹുസൈന് പരിണാമത്തെപ്പറ്റി അറിയില്ലെന്നും തെറ്റായ ധാരണകളാണ് അതേക്കുറിച്ചുള്ളതെന്നുമാണ് കാളിദാസന്‍ ആവര്‍ത്തിച്ചെഴുതിയത്, ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നത്.


എന്നാല്‍ ഡോക്കിന്‍സിന്റെ പരിണാമവാദങ്ങളെ പ്രത്യേകം വിശകലനം ചെയ്യുന്ന പോസ്റ്റിട്ടതോടെ മറ്റു പരിണാമ-യുക്തിവാദ ബ്ലോഗര്‍മാരെപ്പോലെ ആദ്യം കാളിദാസനും മുങ്ങുകയാണു ചെയ്തത്. അതിലെ ഒരൊറ്റ പോയിന്റിനെയെങ്കിലും സ്പര്‍ശിച്ച് കമന്റാന്‍ (ഹുസൈന്റെ ബ്ലോഗിലോ സ്വന്തം ബ്ലോഗിലോ) പരിണാമത്തിന്റെ വീരപോരാളിയായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന കാളിദാസന്‍ തയാറായില്ല. പരിണാമത്തെപ്പറ്റി ശരിയായ ധാരണയില്ലാത്ത, തെറ്റായ ധാരണകള്‍ മാത്രമുള്ള ഒരാളുടെ പരിണാമവിമര്‍ശനങ്ങളെ, ആഴത്തില്‍ പഠിച്ചു എന്നവകാശപ്പെടുന്നവര്‍ക്കു് ഖണ്ഡിക്കുക എളുപ്പമാണെന്നിരിക്കെ ഈ ഒളിച്ചോട്ടം ശ്രദ്ധേയമാണ്. എന്നാല്‍  വായനക്കാര്‍ മുഴുവന്‍ പോങ്ങന്മാരല്ലാത്തതിനാല്‍ അഥവാ യുക്തിവാദികളല്ലാത്തതിനാല്‍ അവര്‍ കാളിദാസനെ അങ്ങനെ ഒളിച്ചോടാന്‍ അനുവദിച്ചില്ല. സീക് ട്രൂത്ത് എന്ന  ഒരു ബ്ലോഗര്‍ ഇങ്ങനെയൊരു കമന്‍റിട്ടു:

Seek Truth said...
രവിചന്ദ്രന്‍ പറഞ്ഞു: "ഡ്രാഗണ്‍ ഫ്ളൈയുടെ (Dragon Fly)സങ്കീര്‍ണമായ ചിറകുകളുടെ കാര്യമെടുക്കുക. നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രുപപ്പെട്ടതാണ് അവയെന്ന് പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നു. " കാളിദാസന്‍ പറഞ്ഞു : "അമീബക്കും ഡ്രാഗണ്‍ ഫ്ളൈക്കും നിലനില്‍പ്പിന്റെ പ്രശ്നമുണ്ടായില്ല. അതുകൊണ്ട് അവ പരിണമിച്ചില്ല."   == സുശീലാ, ആര് പറയുന്നത് ഞാന്‍ മുഖവിലകെടുക്കണം. (March 4, 2011 12:37 AM)
ഒഴിഞ്ഞുമാറാന്‍ നിവൃത്തിയില്ലെന്നു കണ്ട് കാളിദാസന്‍ അതിനു് ഇങ്ങനെ ഒരു മറുപടിയെഴുതി:
kaalidaasan said...
>>>സുശീലാ, ആര് പറയുന്നത് ഞാന്‍ മുഖവിലകെടുക്കണം.<<<  ഇതു പോലെ സത്യം തേടിയാല്‍ ഒരു സത്യവും താങ്കള്‍ക്ക് മനസിലാകില്ല. ഒന്നും മുഖവിലക്കെടുക്കേണ്ട. മലയാളത്തില്‍ എഴുതിയത് അതേപോലെ വായിച്ചു മനസിലാക്കിയാല്‍ മതി. മുന്നൂറു ദശലക്ഷം വര്‍ഷങ്ങളായി ഡ്രാഗണ്‍ ഫ്ളൈക്ക് മാറ്റമില്ല എന്നാണു ഹുസൈന്‍ പറഞ്ഞത്. മുന്നൂറു ദശലക്ഷം വര്‍ഷങ്ങളായി എന്തുകൊണ്ട് അത് പരിണമിച്ചില്ല എന്ന ചോദ്യത്തിന്റെ ഉത്തരമാണു ഞാനെഴുതിയത്. 300 ദശലക്ഷം വര്‍ഷങ്ങളായി ഡ്രാഗണ്‍ ഫ്ളൈക്ക് നിലനില്‍പ്പിനു പ്രശ്നമുണ്ടായിട്ടില്ല അതുകൊണ്ട് അത് പരിണമിച്ചില്ല. അതില്‍ നിന്നും അതിനു മുന്നേ ഡ്രാഗണ്‍ ഫ്ളൈ പരിണമിച്ചിട്ടേ ഇല്ല എന്ന അര്‍ത്ഥം കുഴിച്ചെടുത്തത് താങ്കളാണ്. ഹുസൈനേപ്പോലെ തന്നെയാണു താങ്കളും. ഹുസൈനു ഇംഗ്ളീഷില്‍ എഴുതിയത് ഒന്നും തന്നെ മനസിലായില്ല. അതുകൊണ്ട് എഴുതിയവര്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥം കല്‍പ്പിക്കുന്നു. താങ്കള്‍ക്ക് മലയാളത്തില്‍ ഞാന്‍ എഴുതിയതും മനസിലാകുന്നില്ല. അതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥം കല്‍പ്പിച്ച് സുശീലിനോട് ചോദിക്കുന്നു. ... മുന്നൂറു ദശലക്ഷം വര്‍ഷങ്ങളായി ഡ്രാഗണ്‍ ഫ്ളൈക്ക് പരിണമിക്കേണ്ട പ്രശ്നമൊന്നുമുണ്ടായിട്ടില്ല അതുകൊണ്ട് ഈ കാലയളവില്‍ അവ പരിണമിച്ചില്ല എന്നേ ഞാന്‍ പറഞ്ഞുള്ളു. അതിനെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി, ഡ്രാഗണ്‍ ഫ്ളൈ അതിനു മുമ്പ് പരിണമിച്ചിട്ടേ ഇല്ല, എന്നു താങ്കള്‍ വ്യാഖ്യാനിക്കുന്നു...  (March 4, 2011 5:00 AM)
ഹുസൈന് ഇംഗ്ലീഷ് വായിച്ചാല്‍ മനസ്സിലാകില്ലെന്നും Seek Truth ന് മലയാളം വായിച്ചാല്‍ മനസ്സിലാകില്ലെന്നും അതാണു പ്രശ്നമെന്നുമാണു വാദം. "മൂന്നൂറു ദശലക്ഷം വര്‍ഷങ്ങളായി ഡ്രാഗണ്‍ ഫ്ലൈക്ക് മാറ്റമില്ല എന്നാണ് ഹുസൈന്‍ പറഞ്ഞത്. മുന്നൂറു ദശലക്ഷം വര്‍ഷങ്ങളായി എന്തുകൊണ്ട് അത് പരിണമിച്ചില്ല എന്ന ചോദ്യത്തിന്റെ ഉത്തരമാണു ഞാനെഴുതിയത്" എന്നും കാളിദാസന്‍. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്?
പരിണമിച്ചില്ല എന്നു മാത്രമല്ല അത് പരിണമിച്ചുണ്ടായതുമല്ല എന്നു കൂടി ഹുസൈന്‍ എഴുതുകയുണ്ടായി. പ്രസക്തഭാഗങ്ങള്‍ നോക്കൂ:


"ഡ്രാഗണ്‍ ഫ്ളൈയുടെ പരിണാമത്തിലേക്കു വരാം. ഡ്രാഗണ്‍ ഫ്ളൈ "നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രൂപപ്പെട്ടതാണ്'' എന്നു പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നു എന്നാണ് ഗ്രന്ഥകാരന്‍ എഴുതിയത്. എങ്ങനെയാണ് ഇതു സ്ഥാപിച്ചതെന്ന് അദ്ദേഹം ഒരു വരിയിലൂടെ പോലും വ്യക്തമാക്കിയിട്ടില്ല.
തെളിവുകള്‍ നിരത്തി സ്ഥാപിക്കാത്ത സ്ഥിതിക്ക് തെളിവുകള്‍ വിശകലനം ചെയ്യാനാവില്ല. "നിരന്തരമോ പടിപടിയായിട്ടുള്ളതോ ആയ പരിണാമത്തിലൂടെയല്ല ഡ്രാഗണ്‍ ഫ്ളൈകള്‍ ഉണ്ടായതെ''ന്ന് പറഞ്ഞാല്‍ ഗ്രന്ഥകാരന്റെ അവകാശവാദം ദുര്‍ബലമായി. പ്രസ്താവനയ്ക്കു പകരം പ്രസ്താവന മതിയാകും.


ഡ്രാഗന്‍ ഫ്ളൈ പരിണമിച്ചുണ്ടായതാണോ എന്ന പ്രശ്നം തല്‍ക്കാലം മാറ്റിവെക്കാം. "ഡ്രാഗണ്‍ ഫ്ളൈയുടെ സങ്കീര്‍ണമായ ചിറകുകളുടെ കാര്യമെടുക്കുക എന്നാണല്ലോ'' ഗ്രന്ഥകാരന്‍ എഴുതുന്നത്. അതിനാല്‍ ചിറകുകള്‍ പരിണമിച്ചുണ്ടായതാണോ എന്നു നോക്കാം. "നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രൂപപ്പെട്ടതാണ് അവയെന്നാ''ണ് അവകാശവാദം.


ഇതു ശരിയാണെങ്കില്‍ ചിറകുകളില്ലാത്ത ഒരു ഇഴജന്തുവില്‍ ക്രമേണ ചിറകുകള്‍ രൂപപ്പെട്ടതു ചിത്രീകരിക്കുന്ന ഒട്ടേറെ മധ്യരൂപ ഫോസിലുകള്‍ (transitional fossils) ലഭിക്കേണ്ടതായിരുന്നു. അസംഖ്യം മധ്യരൂപ ഫോസിലുകള്‍ ലഭിക്കേണ്ടിയിരുന്നിട്ടും ഒരെണ്ണം പോലും ലഭിക്കുന്നില്ല എന്നതില്‍ നിന്നു് എന്താണു മനസിലാക്കേണ്ടത്? ഡ്രാഗണ്‍ ഫ്ളൈയുടെ ചിറകുകള്‍ പരിണമിച്ചുണ്ടായതല്ല എന്നുതന്നെ.

 
ഡ്രാഗണ്‍ ഫ്ളൈയുടെ ചിറകുകള്‍ പരിണമിച്ചുണ്ടായതിന് യാതൊരു തെളിവുമില്ല. ഡോക്കിന്‍സോ ഗ്രന്ഥകാരനോ ഏതെങ്കിലും ശാസ്ത്രജ്ഞരോ ഒരു തെളിവുപോലും ഹാജറാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ പരമമായ ശക്തി സൃഷ്ടിച്ചുവെന്നു വിശ്വസിക്കുന്നതില്‍ യുക്തിഭംഗമോ അശാസ്ത്രീയതയോ ഇല്ല".
 
(Saturday, February 26, 2011-എന്‍ എം ഹുസൈന്‍:  ഡ്രാഗണ്‍ ഫ്ളൈ: സൃഷ്ടിയോ പരിണാമമോ?)


ഡ്രാഗണ്‍ ഫ്ലൈ പരിണമിച്ചുണ്ടായതല്ല എന്നും പരിണമിച്ചുണ്ടായി എന്നതിനു യാതൊരു തെളിവുമില്ലെന്നും അത്തരം തെളിവുകളൊന്നും പരിണാമവാദികളുടെ സമകാലീന ആചാര്യനായ ഡോക്കിന്‍സോ അദ്ദേഹത്തിന്റെ കൃതി പരാവര്‍ത്തം ചെയ്ത രവിചന്ദ്രനോ ഹാജരാക്കിയിട്ടില്ലെന്നും ഇതില്‍ നിന്നു വ്യക്തമായല്ലോ. പക്ഷേ കാളിദാസന് ഇങ്ങനെ വാദിച്ചതായി മനസ്സിലാകാഞ്ഞത് മലയാളം അറിയാത്തതുകൊണ്ടാവുമോ? അറിയാത്തതുകൊണ്ട് എന്നതിനേക്കാള്‍ അറിയുന്നതുകൊണ്ടാകാനാണു സാധ്യത! പരിണമിച്ചുണ്ടായതിനു തെളിവില്ലാത്തതുകൊണ്ട് തല്‍ക്കാലം  ഈ പ്രധാനവാദം കണ്ടില്ലെന്നു നടിക്കാമെന്ന തന്ത്രത്തിനും അതിജീവനത്തില്‍ പ്രസക്തിയുണ്ടല്ലോ!!

  ഏതായാലും ഡ്രാഗണ്‍ഫ്ലൈ പരിണമിച്ചുണ്ടായെന്ന വാദത്തിന് യാതൊരു തെളിവും കാളിദാസനും അവതരിപ്പിച്ചില്ല. മേല്‍ സൂചിപ്പിച്ച കാളിദാസ കമന്‍റുകള്‍ 'ഡോക്കിന്‍സ് നിരൂപണം' ബ്ലോഗില്‍ നിന്നാണ്.  'ഡ്രാഗണ്‍ഫ്ലൈ' പോസ്റ്റിന് ചെറിയൊരു കുറിപ്പായി മറുപടിയിട്ട സുശീല്‍കുമാറിന്റെ ബ്ലോഗിലും കാളിദാസന്‍ ഇതേ വാദമാണ് ഉന്നയിച്ചത് (സുശീല്‍കുമാറിന്റെ മറുപടിയിലെ പോങ്ങത്തരങ്ങള്‍ അറിയാന്‍ ഈ പോസ്റ്റ് നോക്കാം).


കാളിദാസന്റെ പൊട്ടന്‍കളി മനസ്സിലാക്കിയ സീക് ട്രൂത്തിന്റെ കമന്റ് ഇതായിരുന്നു:


Seek Truth said...
കാളിദാസാ ,  രവിചന്ദ്രന്റെ വാക്കുകള്‍ കാണുക : "ഡ്രാഗണ്‍ ഫ്ളൈയുടെ (Dragon Fly)സങ്കീര്‍ണമായ ചിറകുകളുടെ കാര്യമെടുക്കുക. നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രുപപ്പെട്ടതാണ് അവയെന്ന് പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നു. എന്നാല്‍ അത് ഇന്ന് എങ്ങനെ കാണപ്പെടുന്നുവോ അതേ അവസ്ഥയില്‍ ഒരു സുപ്രഭാതത്തില്‍ പരമമായ ശക്തി സൃഷ്ടിച്ചു എന്ന് വിശ്വസിക്കാനാണ് പലര്‍ക്കും താല്‍പര്യം.' (2)കാളിദാസന്‍ : എല്ലാ ജീവികളും പരിണമിച്ചോളണം എന്ന അലംഘ്യ നിയമം ഉള്ളതുപോലെയാണ്, ഹുസൈന്‍ ഇതെഴുതുന്നത്.  ==ഇവിടെ തെറ്റിയത് രവിചന്ദ്രനോ ? അതോ കാളിദാസനോ ? നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രുപപ്പെട്ടതാണ് അവയെന്ന് പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നില്ലേ? അത് തെളിവ്‌ സഹിതം കാണിക്കുക. എന്തുകൊണ്ട് അമീബ ഇപ്പോഴും അമീബയായി ഇരിക്കുന്നു എന്നും ഡ്രഗണ്‍ ഫ്ളൈ എന്തു കൊണ്ട് പരിണമിച്ചില്ല എന്നതല്ല ആ പോസ്റ്റിന്റെ വിഷയം. ഈ ആരോപണം ഒഴിഞ്ഞുമാറാനുള്ള ഒരു തന്ത്രം മാത്രമാണ്.(March 3, 2011 3:36 PM )
  "പരിണാമത്തിലൂടെയാണ് അവ രൂപം കൊണ്ടതെങ്കില്‍ ചിറകില്ലാത്ത ഒരു ഷഡ്പദത്തിന് ക്രമാനുഗതമായി ചിറകുണ്ടാകുന്നതു വ്യക്തമാക്കുന്ന ഫോസിലുകള്‍ ലഭിക്കുമായിരുന്നു. എന്നാല്‍ ഏറ്റവും പഴക്കമുള്ള ഡ്രാഗണ്‍ഫ്ളൈകളുടെ ചിറകുകളും ഇന്നത്തെ ഡ്രാഗണ്‍ഫ്ളൈകളുടെ ചിറകുകളും സമാനമാണ്. ലളിതമായ ചിറകുകള്‍ ആദ്യം ഉത്ഭവിക്കുകയും പിന്നീട് സങ്കീര്‍ണമായ ചിറകുകളായി മാറുകയും ചെയ്തതിന് യാതൊരു തെളിവുമില്ല. മാറിയിട്ടില്ല എന്നതിനാണ് തെളിവുള്ളത്." = ഇനി തെളിവ്‌ സഹിതം പറയൂ "ഡ്രാഗന്‍ ഫ്ലൈ" എങ്ങിനെ ഉത്ഭവിച്ചു/പരിണമിച്ചു ?"
(March 3, 2011 3:38 PM)


ഗതികെട്ട കാളിദാസന്‍ തന്റെ തടി വട്ടമാക്കാന്‍ ദയനീയമായി ശ്രമിക്കുകയാണു പിന്നെ നാം കാണുന്നത്; ഇതുപോലെ:
kaalidaasan said...
>>>>> എന്തുകൊണ്ട് അമീബ ഇപ്പോഴും അമീബയായി ഇരിക്കുന്നു എന്നും ഡ്രഗണ്‍ ഫ്ളൈ എന്തു കൊണ്ട് പരിണമിച്ചില്ല എന്നതല്ല ആ പോസ്റ്റിന്റെ വിഷയം. ഈ ആരോപണം ഒഴിഞ്ഞുമാറാനുള്ള ഒരു തന്ത്രം മാത്രമാണ്. <<<  അതാണാ പോസ്റ്റിന്റെ വിഷയമെന്നു ഞാന്‍ പറഞ്ഞോ...."
(March 3, 2011 5:36 PM)


ഡ്രാഗണ്‍ഫ്ലൈ പരിണമിക്കാത്തതിന്റെ കാരണം (ഇത് ശുദ്ധമഠയത്തമാണെന്നതു തല്‍ക്കാലം മറക്കുക) കാളിദാസന്‍ അവതരിപ്പിച്ചു. എന്നാല്‍ പോസ്റ്റിലെ പ്രധാനവിഷയം അതല്ലെന്നും പരിണാമത്തിലൂടെയാണ് ഡ്രാഗണ്‍ഫ്ലൈകള്‍ ഉണ്ടായതെന്നതിന് യാതൊരു തെളിവുമില്ലെന്നും അത്തരം ഒരു തെളിവും ഡോക്കിന്‍സോ രവിചന്ദ്രനോ മറ്റേതെങ്കിലും പരിണാമവിദഗ്ധരോ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും അത്തരം വല്ല തെളിവും പരിണാമവാദിയായ കാളിദാസനു മുന്നോട്ടുവെക്കാനുണ്ടോ എന്നുമാണ് കമന്‍റിലെ ചോദ്യം.

എന്നാല്‍ അതിനു മറുപടി പറയാനില്ലാത്ത കാളിദാസനെന്ന ബൂലോകപരിണാമജ്ഞന്‍ "അതാണാ പോസ്റ്റിന്റെ വിഷയമെന്നു ഞാന്‍ പറഞ്ഞോ" എന്ന മറുചോദ്യം ചോദിച്ച് എങ്ങനെയും ഡ്രാഗണ്‍ ഫ്ലൈ വിഷയത്തില്‍ നിന്ന് ഊരാന്‍ ശ്രമിക്കുന്ന കാഴ്ച്ച ദയനീയം തന്നെ.

എന്നിട്ടും തന്റെ "ജ്ഞാനം"  കവിഞ്ഞൊഴുക്കുന്നത് കക്ഷി നിര്‍ത്തിയില്ല. നോക്കൂ:


kaalidaasan said...
>>>>> = ഇനി തെളിവ്‌ സഹിതം പറയൂ "ഡ്രാഗണ്‍ ഫ്ലൈ" എങ്ങിനെ ഉത്ഭവിച്ചു/പരിണമിച്ചു ?. <<<  തെളിവു സഹിതം രവിചന്ദ്രന്‍ പറഞ്ഞതിലെ പിശകെന്താണെന്നു താങ്കള്‍ പറയൂ
(March 3, 2011 5:39 PM)


രവിചന്ദ്രന്‍ പറഞ്ഞതിനു തെളിവു ഹാജരാക്കാമോ എന്നു ചോദിക്കുന്നവരോട് "രവിചന്ദ്രന്‍ പറഞ്ഞതിലെ പിശകെന്താണെന്ന് പറയൂ" എന്നാണു മറുപടി! തെളിവില്ലാത്ത വാദം ഉന്നയിക്കുന്നതു പിശകല്ലെന്നര്‍ത്ഥം! എന്തൊരു ശാസ്ത്രം! എന്തൊരു യുക്തിവാദം!


അതെന്തായാലും, ഡ്രാഗണ്‍ഫ്ലൈകള്‍ പരിണമിച്ചുണ്ടായതിനു ഫോസില്‍ തെളിവുകളില്ല എന്നതാണ് മുഖ്യ വിമര്‍ശനമെന്ന് സാവധാനത്തിലാണെങ്കിലും കാളിദാസനു മനസ്സിലായി.:
kaalidaasan said...
>>>>> "പരിണാമത്തിലൂടെയാണ് അവ രൂപം കൊണ്ടതെങ്കില്‍ ചിറകില്ലാത്ത ഒരു ഷഡ്പദത്തിന് ക്രമാനുഗതമായി ചിറകുണ്ടാകുന്നതു വ്യക്തമാക്കുന്ന ഫോസിലുകള്‍ ലഭിക്കുമായിരുന്നു. <<<  ഫോസിലുകള്‍ ലഭിച്ചില്ല. അതുകൊണ്ട് പരിണാമം സംഭവിച്ചില്ല എന്ന വാശിയാണ്, ഹുസൈനും താങ്കള്‍ക്കും. പരിണാമത്തേക്കുറിച്ച് കുറച്ചുകൂടെ വിശദമായി പഠിച്ചാല്‍ ഫോസിലുകള്‍ക്കൊക്കെ എത്ര പ്രസക്തിയുണ്ടെന്നു മനസിലാകും. സുശീല്‍ തന്നെ മറ്റൊരു പോസ്റ്റില്‍ ഫോസിലുകളുടെ പ്രസക്തി വിശദമായി തന്നെ പരാമര്‍ശിച്ചിരുന്നു. അതെങ്കിലും വായിച്ചതിനു ശേഷം അഭിപ്രായമെഴുതിയാല്‍ നനയിരിക്കും. ഫോസിലുകള്‍ തെളിവായി വേണമെന്ന് പരിണാമ്ശാസ്ത്രത്തിനു വാശിയില്ല. അതുകൊണ്ട് എല്ലാറ്റിനും ഫോസില്‍ തെളിവ് തരാന്‍ ബുദ്ധിമുട്ടാണ്. കിട്ടുമ്പോള്‍ തരാം....
(March 3, 2011 6:01 PM)


അതായത് ഡ്രാഗണ്‍ ഫ്ലൈകള്‍ പരിണമിച്ചുണ്ടായി എന്നതിന് ഫോസില്‍ തെളിവില്ലെന്ന് കാളിദാസന്‍ സമ്മതിക്കുന്നു! ഇതെക്കുറിച്ച് Seek Truth ഇങ്ങനെ പ്രതികരിച്ചു:
Seek Truth said...
കാളിദാസന്‍ പറഞ്ഞു: "ഫോസിലുകള്‍ തെളിവായി വേണമെന്ന് പരിണാമ്ശാസ്ത്രത്തിനു വാശിയില്ല. അതുകൊണ്ട് എല്ലാറ്റിനും ഫോസില്‍ തെളിവ് തരാന്‍ ബുദ്ധിമുട്ടാണ്. കിട്ടുമ്പോള്‍ തരാം." =ഇവിടെ ഫോസില്‍ തന്നെ വേണമെന്ന് ഞാന്‍ വാശിപിടിച്ചോ ? ഇതായിരുന്നു രവിചന്ദ്രന്റെ വാചകവുമായി ബന്ധപെട്ട ചോദ്യം : "നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രുപപ്പെട്ടതാണ് അവയെന്ന് പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നില്ലേ? അത് തെളിവ്‌ സഹിതം കാണിക്കുക."    ഇത്ര ഉരുണ്ടു കളിക്കേണ്ട കാര്യമില്ലായിരുന്നു. ഇതങ്ങ് ആദ്യമേ പറഞ്ഞാല്‍ മതിയായിരുന്നു. കെട്ടുകഥകളല്ലേ, എന്നാ ചെയ്യാന!!! ഡ്രാഗണ്‍ ഫ്ലൈ" എങ്ങിനെ ഉത്ഭവിച്ചു/പരിണമിച്ചു എന്ന കാര്യം ബാകിയായി തുടരുന്നു. തെളിവു സഹിതം രവിചന്ദ്രന്‍ പറഞ്ഞതിലെ പിശകെന്താണെന്നു താങ്കള്‍ പറയൂ  == തെളിവു സഹിതം രവിചന്ദ്രന്‍ പറഞ്ഞില്ലല്ലൊ.
(March 4, 2011 12:16 AM)
ഫോസില്‍ തെളിവുകള്‍ ഇല്ലെങ്കില്‍ മറ്റെന്തെങ്കിലും തെളിവുകള്‍ തരാമോ എന്ന ചോദ്യത്തിന് കാളിദാസന്‍ മറുപടിയത് ഇങ്ങനെ:
kaalidaasan said...
>>>>>>ഇവിടെ ഫോസില്‍ തന്നെ വേണമെന്ന് ഞാന്‍ വാശിപിടിച്ചോ ? ഇതായിരുന്നു രവിചന്ദ്രന്റെ വാചകവുമായി ബന്ധപെട്ട ചോദ്യം : "നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രുപപ്പെട്ടതാണ് അവയെന്ന് പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നില്ലേ? അത് തെളിവ്‌ സഹിതം കാണിക്കുക."<<<<<  ഏതു തരം തെളിവാണു താങ്കള്‍ക്ക് വേണ്ടതെന്ന് വ്യക്തമായി പറയൂ. ഹുസൈന്‍ ആവശ്യപ്പെട്ടത് ഫോസില്‍ തെളിവുകളാണ്. അത് എന്തുകൊണ്ട് ലഭ്യമല്ല എന്നു പറഞ്ഞു. താങ്കള്‍ക്ക് ആവശ്യമുളത് ഏതു തരം തെളിവാണെന്നു പറ. ഇനി മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പേക്ക് തിരിച്ചു പോയി തെളിവു തരണം എന്നൊക്കെ പറഞ്ഞാല്‍ ബുദ്ധിമുട്ടാകും.   >>>>തെളിവു സഹിതം രവിചന്ദ്രന്‍ പറഞ്ഞില്ലല്ലൊ.<<<<  രവിചന്ദ്രന്‍ പറഞ്ഞതെന്താണെന്നു താങ്കള്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ വായിച്ചോ?
(March 4, 2011 9:06 AM)


എന്തുകൊണ്ട് ഫോസില്‍ തെളിവുകള്‍ ലഭ്യമല്ല എന്ന സുശീല്‍കുമാറിന്റേയും അപ്പൂട്ടന്റേയും വാദങ്ങളെ ഹുസൈന്‍ യുക്തിപൂര്‍വം  ഖണ്ഡിച്ചിരുന്നു. അതേപ്പറ്റി നിശ്ശബ്ദനായ കാളിദാസന്‍ ഏതുതരം തെളിവാണു വേണ്ടതെന്ന് അന്വേഷിക്കുകയാണിപ്പോള്‍. അതു വായിച്ചാല്‍, നിരവധി തരം തെളിവുകളുമായി ഇരിക്കുന്ന ഒരാളുടെ മറുചോദ്യമാണിതെന്നു തോന്നും! ഒരുതരം തെളിവും കൈവശം ഇല്ലാത്ത ഒരാളാണ് ഏതുതരം തെളിവാണു വേണ്ടതെന്നു ചോദിക്കുന്നത്!!


Seek Truth തുടര്‍ന്ന് ഇങ്ങനെ വീണ്ടും പ്രതികരിച്ചു:


Seek Truth said...
 "മുന്നൂറു ദശലക്ഷം വര്‍ഷങ്ങളായി എന്തുകൊണ്ട് അത് പരിണമിച്ചില്ല എന്ന ചോദ്യത്തിന്റെ ഉത്തരമാണു ഞാനെഴുതിയത്. 300 ദശലക്ഷം വര്‍ഷങ്ങളായി ഡ്രാഗണ്‍ ഫ്ളൈക്ക് നിലനില്‍പ്പിനു പ്രശ്നമുണ്ടായിട്ടില്ല അതുകൊണ്ട് അത് പരിണമിച്ചില്ല." ..... "@ഇനി മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പേക്ക് തിരിച്ചു പോയി തെളിവു തരണം എന്നൊക്കെ പറഞ്ഞാല്‍ ബുദ്ധിമുട്ടാകും." =കെട്ടുകഥകള്‍ എന്തിനിത്ര ബുദ്ധിമുട്ടി പ്രചരിപ്പിക്കണം. അപ്പോള്‍ മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള തെളിവുമില്ല, ഞാന്‍ ആവര്‍ത്തിക്കുന്നു ... തെറ്റിയത് രവിചന്ദ്രനോ അതോ കാളിദാസനോ ?
(March 4, 2011 9:35 AM)


താന്‍ തോല്‍ക്കുന്നത് കാളിദാസനു സഹിക്കാവുന്നതിലും അപ്പുറത്തുള്ള കാര്യമാണല്ലോ. അതുകൊണ്ട് വീണ്ടും ഇങ്ങനെ പ്രതികരിച്ചു കക്ഷി:


kaalidaasan said...
>>>>>>കെട്ടുകഥകള്‍ എന്തിനിത്ര ബുദ്ധിമുട്ടി പ്രചരിപ്പിക്കണം. അപ്പോള്‍ മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള തെളിവുമില്ല, ഞാന്‍ ആവര്‍ത്തിക്കുന്നു ... തെറ്റിയത് രവിചന്ദ്രനോ അതോ കാളിദാസനോ ."<<<<<  മനസിലാകാതെ വരുമ്പോഴും വികലമായി മനസിലാക്കുമ്പോഴും എളുപ്പം ഉയര്‍ത്താനാകുന്ന വാദമാണല്ലോ കെട്ടു കഥ. കാളിദാസനും രവിചന്ദ്രനും തെറ്റിയിട്ടില്ല. രണ്ടുപേരും പറഞ്ഞത് വായിച്ചിട്ട് താങ്കള്‍ക്ക് തെറ്റായി മനസിലായ കുഴപ്പമാണ്. മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള എന്തു തെളിവാണ്‌ താങ്കള്‍ക്ക് വേണ്ടതെന്നു പറയൂ. ഫോസില്‍ തെളിവു മാത്രമേ ഹുസൈന്‍ ഉയര്‍ത്തിയിട്ടുള്ളൂ. താങ്കള്‍ക്ക് അതാണോ വേണ്ടത്?
(March 4, 2011 11:25 AM) ചോദ്യത്തിന് സീക് ട്രൂത്ത് ഇങ്ങനെ മറുപടി പറഞ്ഞു:
Seek Truth said...
>>>>>>300 വര്‍ഷത്തിനു മുന്പുള്ളതും അതിനു ശേഷമുള്ളതും താങ്കളുടെ കയിലില്ല, പിന്നെ എന്താണാവോ പരിണാമം സ്ഥാപിച്ചത്."<<<<<  "300 ദശലക്ഷം വര്‍ഷത്തിനുള്ളില്‍ പരിണാമം നടന്നിട്ടില്ല എന്നതിനും തെളിവ് വേണമെന്നു പറയുന്നതിനു മുന്നേ പരിണാമത്തേക്കുറിച്ചൊക്കെ അടിസ്ഥാന വിവരമുണ്ടാക്കുക."  പരിണാമം നടന്നിട്ടില്ല എന്നതിന് ആരാണ് താങ്കളോട് തെളിവ് ചോദിച്ചത്. ഹുസൈന്‍ ഉദ്ധരിച്ച ആ തെളിവുകളെ ഒന്ന് ചര്‍ച്ചക്കെടുക്കാന്‍ പോലും ആരും തയ്യാറായിട്ടില്ല. ചുരുക്കി പറഞ്ഞാല്‍ താങ്കള്‍ ഇപ്പോള്‍ എന്താണ് പറയുന്നത് ? പരിണാമം നടന്നു എന്നോ ? അതോ ഇല്ലന്നോ ? പരിണാമ കെട്ടുകഥയില്‍ വിവരമുള്ളവരുടെ അവസ്ഥ ഇവിടെ നേരില്‍ കാണാമല്ലോ. ഗതി കേട്ടാല്‍ പുലി പുലും തിന്നും. പുല്ലും കിട്ടാനില്ലെങ്കിലോ ? അതാണ് പരിണാമ വാദികളുടെ അവസ്ഥ. ------------------ ഉത്തരം ഇല്ലാതാകുമ്പോള്‍ അവസാന വാക്കാണ് പോയി അടിസ്ഥാന വിവരമുണ്ടാക്കുക എന്ന നമ്പരുകള്‍. (നുമ്മടെ കെപിയുടെ സ്ഥിരം നംബറാണിത്(അതേപ്പറ്റി വേറെ പോസ്റ്റ് തയ്യാറായി വരുന്നു- സത്യാന്വേഷി)------------------ "മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള എന്തു തെളിവാണ്‌ താങ്കള്‍ക്ക് വേണ്ടതെന്നു പറയൂ. ഫോസില്‍ തെളിവു മാത്രമേ ഹുസൈന്‍ ഉയര്‍ത്തിയിട്ടുള്ളൂ. താങ്കള്‍ക്ക് അതാണോ വേണ്ടത്?"  =Mr. രവിചന്ദ്രന്‍ ,സ്ഥാപിച്ചു എന്നവകാശപെട്ട ആ തെളിവായാലും മതി. അതുള്ളത് കൊണ്ടാണല്ലോ താങ്കള്‍ക്ക് ഇങ്ങിനെ എഴുതേണ്ടി വന്നത്. "അമീബക്കും ഡ്രാഗണ്‍ ഫ്ളൈക്കും നിലനില്‍പ്പിന്റെ പ്രശ്നമുണ്ടായില്ല. അതുകൊണ്ട് അവ പരിണമിച്ചില്ല." "@ഇനി മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പേക്ക് തിരിച്ചു പോയി തെളിവു തരണം എന്നൊക്കെ പറഞ്ഞാല്‍ ബുദ്ധിമുട്ടാകും."
March 4, 2011 12:38 PM


"ഡ്രാഗണ്‍ ഫ്ലൈയുടെ (Dragon Fly) സങ്കീര്‍ണമായ ചിറകുകളുടെ കാര്യമെടുക്കുക. നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രൂപപ്പെട്ടതാണ് അവയെന്ന് പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നു" എന്നാണല്ലോ രവിചന്ദ്രന്‍ എഴുതിയത്. പരിണാമസിദ്ധാന്തം ഇക്കാര്യം സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ തെളിവുകളെ ആസ്പദമാക്കി സ്ഥാപിച്ചിട്ടുണ്ടാകുമെന്നാണ് രവിചന്ദ്രന്റെ വാക്യങ്ങളില്‍ നിന്നു തോന്നുക. ഈ തെളിവ് എന്താണെന്ന് ബൂലോക പരിണാമജ്ഞനായ കാളിദാസന് അറിയാമായിരിക്കും എന്ന ധാരണയിലാണ് Seek Truth ന്റെ കമന്റ്. എന്നാല്‍ കാളിദാസന്റെ മറുപടിയിതാണ്:


kaalidaasan said...
>>>>> =Mr. രവിചന്ദ്രന്‍ സ്ഥാപിച്ചു എന്നവകാശപെട്ട ആ തെളിവായാലും മതി. അതുള്ളത് കൊണ്ടാണല്ലോ താങ്കള്‍ക്ക് ഇങ്ങിനെ എഴുതേണ്ടി വന്നത്. <<<<  രവിചന്ദ്രന്‍ സ്ഥാപിച്ച തെളിവുകള്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഉണ്ടാകും. താങ്കള്‍ അതൊക്കെ വായിച്ചിട്ടില്ലെങ്കില്‍ ആദ്യം അതൊക്കെ വായിക്കുക. എന്നിട്ടും സംശയമുണ്ടെങ്കില്‍ അദ്ദേഹത്തോട് ചോദിക്കുക.
March 4, 2011 3:08 PM


രവിചന്ദ്രന്റെ പുസ്തകം വായിക്കാന്‍ വിമര്‍ശകനെ ഉപദേശിച്ച കാളിദാസന്‍ ആ കൃതി കണ്ടിട്ടില്ലെന്ന് ഈ വരി വ്യക്തമാക്കുന്നു: "രവിചന്ദ്രന്‍ സ്ഥാപിച്ച തെളിവുകള്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഉണ്ടാകും". ഉണ്ടെന്നോ ഇല്ലെന്നോ പറയണമെങ്കില്‍ പുസ്തകം വായിക്കണ്ടേ? "ജന്മനാ പുസ്തകവിരോധിയായ കാളിദാസന്‍"(പ്രയോഗം ഹുസൈന്റേത്) "ഉണ്ടാകും" എന്നല്ലാതെ മറ്റെന്തു പറയാന്‍! സീക്ക്ട്രൂത്തിന്റെ വിടചൊല്ലല്‍ കമന്‍റ് ഇങ്ങനെ:
Seek Truth said...
കാളിദാസന്‍ പറഞ്ഞു: "രവിചന്ദ്രന്‍ സ്ഥാപിച്ച തെളിവുകള്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഉണ്ടാകും. താങ്കള്‍ അതൊക്കെ വായിച്ചിട്ടില്ലെങ്കില്‍ ആദ്യം അതൊക്കെ വായിക്കുക. എന്നിട്ടും സംശയമുണ്ടെങ്കില്‍ അദ്ദേഹത്തോട് ചോദിക്കുക."   =പിന്നെ എന്തിനാണാവോ യുക്തിവാദികളെയും രവിച്ചന്ദ്രനെയും ന്യായീകരിക്കാന്‍ ഇങ്ങോട്ടെഴുന്നള്ളിയത്? താങ്ക്സ് കാളിദാസാ.
March 4, 2011 8:42 PM




ഉപസംഹാരം: 

പരിണാമത്തെപ്പറ്റി സമാന്യ വിവരമെങ്കിലുമുള്ള ആരും പരിണാമത്തിനു തെളിവായി 'ജീവിക്കുന്ന ഫോസിലാ'യ (living fossil) ഡ്രാഗണ്‍ ഫ്ലൈയെ അവതരിപ്പിക്കില്ലെന്നുപോലും രവിചന്ദ്രന് അറിയില്ല.   അതുകൊണ്ടാകണം ബ്ലോഗ് ചര്‍ച്ചകളില്‍ ഇടപെട്ട് ഉള്ള ചീത്തപ്പേരുകൂടി കളയേണ്ട എന്ന് പ്രൊഫ: രവിചന്ദ്രന്‍ തീരുമാനിച്ചത്! എന്നാല്‍ അനുയായികളായ കെ.പി., ജാക്ക്, സുശീല്‍, കാളിദാസ, ബ്രൈറ്റ്...മാരുടെ സ്ഥിതി വ്യത്യസ്തമാണ്. പണ്ഡിതന്മാര്‍ കാലെടുത്ത് വെക്കാന്‍ മടിക്കുന്നേടത്ത് വിഢ്ഢികള്‍ ഓടിക്കയറും എന്ന പഴമൊഴിയെ അനുസ്മരിപ്പിച്ചുകൊണ്ട് ചര്‍ച്ചാവേദിയിലേക്ക് അവര്‍ ഓടിക്കയറി. നിവൃത്തിയില്ലാതായപ്പോള്‍ ഗതികേടു കൊണ്ട് ഇപ്പോള്‍, രവിചന്ദ്രന്റെ പുസ്തകത്തിലുണ്ടാകും എന്നാണ് മുട്ടുശാന്തി!

Tuesday, March 29, 2011

പരിണാമാന്ധ വിശ്വാസിയായ അപ്പൂട്ടന്‍

ബൂലോക യുക്തിവാദികളില്‍ തികച്ചും മര്യാദക്കാരനാണ് അപ്പൂട്ടന്‍. എന്നാല്‍ ഹുസൈന്‍ വെളിച്ചം കണ്ട സൃഷ്ടിവാദ ഗവേഷണങ്ങള്‍ എന്ന പോസ്റ്റിട്ട് അപ്പൂട്ടന് വിശദമായ മറുപടി പറഞ്ഞതോടെ അപ്പൂട്ടനും ചെറുതായി 'പരിണമിച്ചു' തുടങ്ങിയിട്ടുണ്ട്.   മറുപടി പറയാനൊന്നുമില്ലാതെ  നാണക്കേടിലായ അദ്ദേഹം പിന്നെ കുറേക്കാലം കഴിഞ്ഞാണ് സുശീലിന്റെ ബ്ലോഗില്‍  ഹുസൈനെതിരെ രംഗത്തു വരുന്നത്.

ഡ്രാഗണ്‍ ഫ്ലൈ പരിണാമ വിഷയത്തില്‍ അപ്പൂട്ടനും ഹുസൈന്റെ വാദത്തെ നേരിടാന്‍ ശ്രമിച്ചിട്ടുണ്ട്. ഫോസില്‍ തെളിവുകള്‍ കൊണ്ട്  പരിണാമത്തെ രക്ഷിക്കാനാവില്ലെന്നു ബോധ്യമായതോടെ   , അതുവരെ പൊക്കിപ്പി ടിച്ചു കൊണ്ടു നടന്നിരുന്ന ഫോസിലുകളെ പരിണാമവാദികള്‍ കൈയൊഴിഞ്ഞ കാര്യം ഹുസൈന്‍ പലവട്ടം സൂചിപ്പിച്ചിരുന്നല്ലോ.  പരിണമവാദികളുടെ  ആ അടവുനയം ആവര്‍ത്തിച്ചുകൊണ്ടാണ് അദ്ദേഹം  ഡ്രാഗണ്‍ ഫ്ലൈ വിഷയത്തില്‍ തന്റെ (പരിണാമവാദികളുടെ മൊത്തത്തിലുള്ള) ദുര്‍ബലമായ ഡിഫന്‍സിനു തുനിഞ്ഞത്. അങ്ങനെയാണ്  സുശീലകുമാരന്റെ ബ്ലോഗില്‍ അപ്പൂട്ടന്‍ ഇങ്ങനെ എഴുതിയത്:
"അപ്പൂട്ടന്‍ said...
ഫോസിലില്ലാ ഫോസിലില്ലാ എന്ന് സൃഷ്ടിവാദികള്‍ പറയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇടവര്‍ഗങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അവയുടെ ഫോസിലുകളും ലഭ്യമാകേണ്ടതായിരുന്നു എന്ന കമന്റ് ഇടയ്ക്കിടെ കാണാം. ഫോസിലുകളെക്കുറിച്ചുള്ള ധാരണയില്ലായ്മ മാത്രമാണിത്. Fossilization is an extremely rare thing. ഡോക്കിന്‍സ് പറയുന്നതുപോലെ We are lucky to have any fossils at all. ഇപ്പറയുന്ന രീതിയില്‍ ഏത് ഇടവര്‍ഗ്ഗത്തിന്റെയും ഫോസിലുകള്‍ ലഭ്യമാകുമായിരുന്നെങ്കില്‍ ഇപ്പോഴുള്ള ജീവികളുടെ തന്നെ എത്ര പഴയകാല അസ്ഥികൂടങ്ങള്‍ ലഭ്യമാണ്‌ എന്നതുനോക്കിയാല്‍ മതി. എന്തും ഏതും ഫോസിലൈസ് ചെയ്യുമെങ്കില്‍ കുഴിച്ചിട്ട മനുഷ്യരുടെ തന്നെ ബില്യണ്‍ കണക്കിന്‌ അസ്ഥികൂടങ്ങള്‍ ലഭ്യമാകേണ്ടതാണ്‌. അല്ലെങ്കില്‍ ഓരോ ജീവിയും സെലക്റ്റ് ചെയ്ത് ഒരു റെപ്രസെന്റേറ്റീവിനെ കണ്ടെത്തി ഫോസിലാക്കാന്‍ തീരുമാനിക്കണം. തല്ക്കാലം അതും സാധ്യമാകുമെന്ന് തോന്നുന്നില്ല. വെറുതെ കുഴിച്ചാല്‍ കിട്ടാവുന്ന ഒരു സാധനമല്ല ഫോസില്‍. ഫോസില്‍ കിട്ടിയിട്ടില്ല, അതിനാല്‍ പരിണാമം നടന്നിട്ടില്ല എന്നു പറയുന്നത് അബദ്ധമാണ്‌.
March 4, 2011 2:38 PM"     പരിണാമവാദികളുടെ ഈ സ്ഥിരം അഭ്യാസത്തെ ഹുസൈന്‍,  തന്റെ ബ്ലോഗിലെ കമന്റിലൂടെ ഇങ്ങനെ നേരിട്ടു :
>>സുശീലിന്റെ ബ്ളോഗില്‍ അപ്പൂട്ടന്റെ കമന്റുണ്ട്. ഫോസിലീകരണം അപൂര്‍വ്വമാണെന്ന വിശദീകരണം അപ്പൂട്ടന്റെ വിവരമില്ലായ്മ മാത്രമാണ് വെളിപ്പെടുത്തുന്നത്. അസംഖ്യം ഡ്രാഗണ്‍ ഫ്ലൈ ഫോസിലുകള്‍ കിട്ടിയിട്ടും അവയുടെ പരിണാമ മുന്‍ഗാമികളുടെ മാത്രം ഫോസിലുകള്‍ (ഒന്നോ രണ്ടോ പോലും !) കിട്ടുന്നില്ല എന്നതാണ് പ്രശ്നം. ഫോസിലീകരണം അപൂര്‍വ്വമാണെന്ന് എല്ലാവര്‍ക്കും അറിയാം . ഈ “അപൂര്‍വ്വമായത്” മുന്‍ഗാമി രൂപങ്ങള്‍ക്ക് മാത്രം ബാധകം എന്ന മട്ടിലുള്ള വാദത്തില്‍ യുക്തിയോ ശാസ്ത്രമോ ഇല്ല.<<    
ഇതിനു മറുപടിയായി (എന്റെ ഇടപെടലിനെത്തുടര്‍ന്ന്)അപ്പൂട്ടന്‍, സുശീലന്റെ അടുത്ത പോസ്റ്റില്‍ ,ഇങ്ങനെ ഒരു കമന്റിട്ടു :
അപ്പൂട്ടന്‍ said...
സത്യാന്വേഷി,
‌‌ഹുസൈന്‍ മുന്നോട്ടുവെയ്ക്കുന്ന കാര്യങ്ങളെക്കുറിച്ചുതന്നെ അദ്ദേഹം വ്യക്തമായി മറുപടി പറയാതെ ഒഴിഞ്ഞുമാറുകയാണ്‌. പിന്നെ അദ്ദേഹവുമായി ഒരു ചര്‍ച്ചയ്ക്ക് എന്തര്‍ത്ഥം? അതിനായി സമയം കളയാന്‍ തല്ക്കാലം ഞാനില്ല. ഫോസിലുകള്‍ ഉണ്ടാകുന്നത് അപൂര്‍വമായൊരു കാര്യമാണെന്നുപറഞ്ഞതാണോ എന്റെ വിവരമില്ലായ്മ? അങ്ങിനെയെങ്കില്‍ വിവരമുള്ള താങ്കള്‍ പറയൂ, അപൂര്‍വമാണോ അല്ലയോ എന്നത്.... ഒരു കാര്യം അപൂര്‍വമാണെന്നതുതന്നെ അതിന്റെ സുലഭ്യതയ്ക്ക് ഒരു തടസ്സമാണെന്നത് സത്യാന്വേഷിയ്ക്കറിയാത്തതോ അതോ ഹുസൈന്‍ പറയുന്നതുകൊണ്ടുമാത്രം ഏറ്റുപിടിയ്ക്കുന്നതോ? അപൂര്‍വമായത് മുന്‍ഗാമികള്‍ക്ക് മാത്രം എന്നത് ഹുസൈന്‍ വായിച്ചതിന്റെ കുഴപ്പമാണ്‌. പൊതുവില്‍ ഫോസിലുകള്‍ ദുര്‍ലഭമാണെന്നേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. ചിലത് കിട്ടി, അത്രതന്നെ, അതിനപ്പുറം ഫോസില്‍ ലഭ്യതയെക്കുറിച്ച് ഒന്നും വായിക്കേണ്ടതില്ല. ഡ്രാഗണ്‍ ഫ്ലൈയുടെ ഫോസിലുകള്‍ ലഭ്യമായതുകൊണ്ടുമാത്രം മുന്‍ഗാമികളുടേത്‌ ലഭ്യമാകണമെന്ന്‌ എന്തടിസ്ഥാനത്തിലാണ്‌ സത്യാന്വേഷി പറയുന്നത്‌? ഒരു അഞ്ഞൂറുവര്‍ഷം മുന്‍പ്‌ മറവുചെയ്യപ്പെട്ട മനുഷ്യരുടെ തന്നെ അസ്ഥികള്‍ കിട്ടാനില്ല, കിട്ടിയാല്‍ ഭാഗ്യം എന്നു പറയാം. എല്ലാ ഇടക്കണ്ണികളുടേയും ഫോസിലുകള്‍ ലഭ്യമാകണമെന്ന്‌ പറഞ്ഞാല്‍ എല്ലാ ഇടജീവിവര്‍ഗങ്ങളുടേയും ഓരോ റെപ്രസെന്റേറ്റീവ്‌ വീതമെങ്കിലും ഫോസിലാകണം. അത് സാധ്യമാകണമെങ്കില്‍ ദൈവം ഉണ്ടായിരിക്കണം. നിര്‍ഭാഗ്യവശാല്‍..... ഇതൊക്കെ പോട്ടെ, ഇടജീവിവര്‍ഗങ്ങളുടെ ഫോസിലുകള്‍ ലഭ്യമായിടത്ത് ഇവര്‍ പറയുന്നതെന്താണ്‌?(March 10, 2011 3:05 PM) "    അപ്പൂട്ടന്റെ വിവരം(!) നോക്കൂ.അദ്ദേഹം എന്നോടു ചോദിക്കുന്നു:  "ഫോസിലുകള്‍ ഉണ്ടാകുന്നത് അപൂര്‍വമായൊരു കാര്യമാണെന്നുപറഞ്ഞതാണോ എന്റെ വിവരമില്ലായ്മ? അങ്ങിനെയെങ്കില്‍ വിവരമുള്ള താങ്കള്‍ പറയൂ, അപൂര്‍വമാണോ അല്ലയോ എന്നത്."     ഫോസിലുകള്‍ ഉണ്ടാകുന്നത് അപൂര്‍വമാണെന്ന് ഹുസൈനും സമ്മതിച്ചിരിക്കേ അങ്ങനെ പറയുന്ന അപ്പൂട്ടനെ അതിന്റെ പേരില്‍ ഹുസൈന്‍, 'വിവരമില്ലാത്തയാള്‍ 'എന്നു വിളിക്കും എന്നു കരുതുന്ന അപ്പൂട്ടനു് വാസ്തവത്തില്‍ വല്ല വിവരവുമുണ്ടോ? അപൂര്‍വമായത് ഇടക്കണ്ണികള്‍ക്കു മാത്രം ബാധകമാക്കുന്ന പരിണാമവാദികളുടെ കുയുക്തിയേയാണ് യഥാര്‍ഥത്തില്‍ ഹുസൈന്‍ ചോദ്യം  ചെയ്യുന്നത്. അതു മനസ്സിലാക്കാനുള്ള വിവരം പക്ഷേ അപ്പൂട്ടനില്ല.  അതുകൊണ്ട് ഹുസൈനു് സംഗതി വീണ്ടും വിശദീകരിക്കേണ്ടി വന്നു;ഇങ്ങനെ :
"അപ്പൂട്ടാ,
താങ്കള്‍ സത്യാന്വേഷിയോടു ചോദിച്ച ചോദ്യങ്ങള്‍ക്ക് ഞാന്‍ വിശദീകരണം തരാം.
മധ്യരൂപ ഫോസിലുകള്‍ കിട്ടാത്തതിനു കാരണം ഫോസിലുകളുടെ ലഭ്യതക്കുറവാണെന്ന വാദം ഫോസില്‍ ശാസ്ത്രത്തെപ്പറ്റി സാമാന്യ വിവരമെങ്കിലുമുള്ള ആരും മുന്നോട്ടു വയ്ക്കില്ല. കരയില്‍ കശേരുകികളുടെ 329 കുടുംബങ്ങളുണ്ട് അതില്‍ 261 കുടുംബങ്ങളുടെയും ഫോസിലുകള്‍ കിട്ടിയിട്ടുണ്ട്. 79.1% ഫോസിലുകള്‍ കിട്ടിയെന്നര്‍ഥം. എന്നിട്ടും കശേരുകികളിലെ അടിസ്ഥാന ജീവിവിഭാഗങ്ങള്‍ക്കിടയിലെ പരിവര്‍ത്തന രൂപങ്ങളുടെ ഫോസിലുകള്‍ മാത്രം കിട്ടുന്നില്ല. 79 ശതമാനം distinct families ന്റെയും ലഭ്യമായ സ്ഥിതിക്ക് അവയെ ബന്ധിപ്പിക്കുന്ന പരിവര്‍ത്തന രൂപങ്ങളുടെ ഫോസിലുകളും 79% എങ്കിലും കിട്ടേണ്ടതല്ലേ?
ഇഴജന്തുക്കളുടെ അസംഖ്യം ഫോസിലുകള്‍ കിട്ടുന്നുണ്ട്. പക്ഷികളുടെയും അസംഖ്യം ഫോസിലുകളുണ്ട്. എന്നാല്‍ ഇഴജന്തുക്കള്‍ പക്ഷികളായി പരിണമിക്കുന്നതിനിടയില്‍ ഡാര്‍വിനിസപ്രകാരം ഉണ്ടാകേണ്ട ആയിരക്കണക്കിന് ഇടരൂപങ്ങളുടെ ഫോസിലുകള്‍ മാത്രം കിട്ടുന്നില്ല( ആര്‍ക്കിയോപ്ടെറിക്സിനെ ഒരു കാലത്ത് ഇടരൂപമായി കണക്കാക്കിയിരുന്നു, ഇന്നത് offshoot മാത്രമാണ്)
ഡാര്‍വിനിസപ്രകാരം, distinct species കളുടെ എണ്ണത്തേക്കാള്‍ എത്രയോ കൂടുതല്‍ transitional forms കാണപ്പെടണമായിരുന്നു! എന്നിട്ടും distinct speciesകളുടെത് ധാരാളമായി കിട്ടുകയും transitional formsകളുടേത് കിട്ടാതിരിക്കയും ചെയ്യുന്നതെന്തുകൊണ്ട്?
ഈ പ്രശ്നത്തിന് ഫോസിലുകളുടെ ലഭ്യതക്കുറവ് ഒരു വിശദീകരണമേയല്ല. 
ആധുനിക ഫോസില്‍ ശാസ്ത്രജ്ഞന്മാര്‍ ഈ പ്രശ്നം ഡാര്‍വിനിസത്തെ കടപുഴക്കുന്നതായി തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്റ്റീഫന്‍ ഗോള്‍ഡ്, സ്റ്റീവന്‍ സ്റ്റാന്‍ലി, ഡേവിഡ് റുപ് മുതലായവര്‍.
transitional forms എന്ന പേരില്‍ പരിണാമവാദികള്‍ വ്യാഖ്യാനിച്ചുണ്ടാക്കിയ വിരലിലെണ്ണാവുന്ന കണ്ണികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. പില്‍ക്കാലത്തെ പരിശോധനയില്‍ ഇവയെപ്പറ്റിയുള്ള വിവരണങ്ങള്‍ അബദ്ധമാണെന്നും തെളിഞ്ഞിട്ടുണ്ട്. മനുഷ്യനും ആള്‍ക്കുരങ്ങിനും ഇടയിലെ പരിണാമരൂപമായി കൊട്ടിഗ്ഘോഷിട്ട പില്‍റ്റ്ഡൌണ്‍ മനുഷ്യന്‍ ഒരു തട്ടിപ്പായിരുന്നുവെന്നു തെളിഞ്ഞത് ഉദാഹരണം."

എന്നിട്ടും അപ്പൂട്ടനു സംഗതി കത്തുന്നില്ല(അതോ അങ്ങനെ നടിക്കുന്നതോ?)അദ്ദേഹം വീണ്ടും എഴുതി :


"ശ്രീ ഹുസൈന്‍,





79% ജീവിവര്‍ഗങ്ങളുടെ ഫോസിലുകള്‍ ലഭ്യമെങ്കില്‍ 79% ഇടവര്‍ഗങ്ങളുടെ ഫോസിലും ലഭ്യമാകണമെന്നുപറയാന്‍ ഇത്‌ സ്റ്റാറ്റിസ്റ്റിക്സ്‌ ഒന്നുമല്ലല്ലൊ. ഫോസിലുകള്‍ ഉണ്ടാകാതിരിക്കാന്‍ എത്രയോ കാരണങ്ങള്‍ ഉണ്ടാകാം. ഉള്ളതുതന്നെ കിട്ടിക്കൊള്ളണമെന്നുമില്ല.
ലഭ്യതക്കുറവ്‌ വിശദീകരണമല്ലെങ്കില്‍ തിരിച്ചൊരു ചോദ്യം കൂടി ചോദിക്കട്ടെ? 79% ജീവികളുടെ ഫോസിലുകള്‍ ലഭിച്ചെങ്കില്‍ ബാക്കി 21% ജീവികളുടേത് എവിടെ? അവ ജീവിച്ചിരുന്നവ ആണല്ലോ, അവയുടെ ഫോസിലെവിടെപ്പോയീ?
ഈ കമന്റ് താങ്കളില്‍ പ്രത്യേകിച്ച് വ്യത്യാസമൊന്നുമുണ്ടാക്കില്ലെന്ന് എനിക്കറിയാം. 25 വര്‍ഷം ഇക്കാര്യം അംഗീകരിക്കാത്ത ഒരു വ്യക്തി ഇരുപത്തിയാറാമത്തെ വര്‍ഷം ഇത് മറിച്ചുചിന്തിക്കും എന്ന് കരുതാന്‍ മാത്രം അബദ്ധമൊന്നും ഞാന്‍ കാണിക്കില്ല.....(March 11, 2011 11:48 AM)"

ഇത്രയും വായിച്ചപ്പോള്‍ വായനക്കാര്‍ക്ക് ഒരു കാര്യം മനസ്സിലായല്ലോ. അപ്പൂട്ടന് ഒന്നുകില്‍ കാര്യം മനസ്സിലാകുന്നില്ല, അല്ലെങ്കില്‍ വേറെ വാദമൊന്നും മുന്നോട്ടു വയ്ക്കാനില്ല."ഡാര്‍വിനിസപ്രകാരം, distinct species കളുടെ എണ്ണത്തേക്കാള്‍ എത്രയോ കൂടുതല്‍ " കാണപ്പെടേണ്ട"transitional forms "ന്റെ ഫോസിലുകള്‍ മാത്രം കാണാത്തെതെന്തേ എന്ന ചോദ്യത്തെ , ഫോസിലുകള്‍ അപൂര്‍വമാണെന്ന ദയനീയ വാദം കൊണ്ടു വീണ്ടും വീണ്ടും നേരിടുന്നയാള്‍ക്ക് യുക്തിബോധം പോയിട്ട് സാമാന്യ ബുദ്ധിയെങ്കിലുമുണ്ടോ?
എന്നിട്ടും ഹുസൈന്‍ ക്ഷമയോടെ അപ്പൂട്ടനു മറുപടി നല്‍കുകയുണ്ടായി.:

"അപ്പൂട്ടാ,
സ്റ്റാറ്റിസ്കിസും ഒരു ശാസ്ത്രമാണെന്നിരിക്കെ നിവൃത്തിയില്ലാതായതുകൊണ്ട് അതിനെ നിഷേധിക്കാനും ഒരുങ്ങുകയാണോ?ഫോസിലുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറവായിട്ടും കശേരുകികകളില്‍ ഫാമിലികളുടെ 79% ഫോസിലുകള്‍ കിട്ടിയിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ട് പരിവര്‍ത്തനരൂപങ്ങളുടെ മാത്രം കിട്ടുന്നില്ല എന്നതിന് യാതൊരു വിശദീകരണവും അപ്പൂട്ടന്റെ വാദങ്ങളിലില്ല.
സെന്‍സുള്ള വായനക്കാര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാവും. സംവാദത്തില്‍ ഞാന്‍ നല്‍കിയ മറുപടിക്ക് മറുവിശദീകരണം നല്‍കാതെ ഒഴിഞ്ഞുമാറുന്ന അപ്പൂട്ടനില്‍നിന്ന് മറിച്ചു പ്രതീക്ഷിക്കുന്നതല്ലേ അബദ്ധം?പരിണാമാന്ധ വിശ്വാസം കഠിനമായതുകൊണ്ട് വസ്തുതകള്‍ അംഗീകരിക്കാന്‍ മടിക്കുന്നവര്‍ എന്റെ 25 വര്‍ഷത്തെ പഠനത്തെ കളിയാക്കുന്നതിലും അദ്ഭുതമില്ല. 
 
ഈ ഫോസില്‍ പ്രശ്നം മനസ്സിലാക്കിയാണ് ഇടക്കണ്ണികളാവശ്യമില്ലാത്ത പുതിയൊരു സിദ്ധാന്തം സ്റ്റീഫന്‍ ഗോള്‍ഡ് ഉണ്ടാക്കിയത്. ചെരിപ്പിനൊപ്പിച്ച് കാല്‍ മുറിക്കല്‍ തന്നെ!ആനയുടെ തുമ്പിക്കൈയും ഒട്ടകത്തിന്റെ പൂഞ്ഞയും ജിറാഫിന്റെ കഴുത്തുമൊക്കെ ക്രമാനുഗതമായ പരിണാമത്തിലൂടെ ഉണ്ടായി എന്നത് നവഡാര്‍വിനിസം "പറഞ്ഞൊപ്പിച്ച" കഥയാണെന്ന് സ്റ്റീഫന്‍ ഗോള്‍ഡ് അഭിപ്രായപ്പെട്ടത് ഇതിന് തെളിവില്ലാത്തതുകൊണ്ടാണ്. ഫോസില്‍ ശാസ്ത്രത്തിലെ ഇന്നത്തെ പുതിയ പഠനങ്ങളൊന്നും കേരളത്തിലെ യുക്തിവാദ പ്രമുഖര്‍ക്ക് കേട്ടുകേള്‍വിപോലും ഇല്ലെന്നത് നല്ല തമാശ തന്നെ!(March 11, 2011 11:05 PM)"
 
താന്‍ പറയുന്നതിലെ വിവരക്കേട് മനസ്സിലാക്കാനുള്ള കഴിവില്ലാഞ്ഞിട്ടോ എന്തോ  വീണ്ടും ഹുസൈനോടു തര്‍ക്കിക്കുന്ന അപ്പൂട്ടനെയാണു നാം പിന്നീടും കാണുന്നത്(അപ്പൂട്ടനും കാളിദാസന്‍ സിന്‍ഡ്രോം പിടിച്ചെന്നു തോന്നുന്നു): 
"ശ്രീ ഹുസൈന്‍,
സ്റ്റാറ്റിസ്റ്റിക്സിനെ നിഷേധിച്ചു എന്നാണോ താങ്കള്‍ക്ക് എന്റെ മറുപടി വായിച്ചിട്ട് മനസിലായത്? കഷ്ടം.ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ താങ്കള്‍ അതേപടി അംഗീകരിക്കും എന്ന തോന്നലൊന്നും എനിക്കുണ്ടായിട്ടില്ല, അത് ഞാന്‍ കഴിഞ്ഞ കമന്റില്‍ തന്നെ പറഞ്ഞതുമാണ്‌. അതിനാല്‍ വിശദീകരണമായില്ല എന്ന് പറഞ്ഞ് വീണ്ടും കമന്റിട്ട് താങ്കള്‍ സമയം കളയേണ്ടതില്ല. എല്ലാം പരിഹാസമാണെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ താങ്കളുടെ മാനസികാവസ്ഥ എനിക്ക് മനസിലാക്കാം. മറ്റെല്ലാവരും എതിര്‍പക്ഷം എന്ന നിലപാടല്ലാതെ ഒന്ന് മാറ്റിപ്പിടിച്ചാല്‍ ഇതിനേക്കാള്‍ ഭേദമായി താങ്കള്‍ക്ക് സംവദിക്കാന്‍ കഴിയും. 
എനിക്ക് താങ്കള്‍ നല്കിയ മറുപടികള്‍ എല്ലാവരും വായിച്ചിട്ടുണ്ട്. എന്തു മറുപടി നല്കിയെന്നും അതില്‍ തന്നെ ഏതുവിധേനയും ന്യായീകരിക്കാന്‍ എന്തുമാത്രം ബുദ്ധിമുട്ടിയെന്നും സെന്‍സുള്ളവര്‍ക്ക് മനസിലാകും. “അത് തെറ്റായതിനാല്‍ ഇത് ശരി” എന്ന മട്ടില്‍ സൃഷ്ടിവാദത്തെ ശാസ്ത്രീയമാക്കാന്‍ ശ്രമിച്ച്, straight to the point മറുപടി നല്കാതെ പോസ്റ്റുകള്‍ കണക്കിന്‌ എഴുതാനുള്ള താങ്കളുടെ കഴിവിനെ ഞാന്‍ അംഗീകരിക്കുന്നു. എന്നെക്കൊണ്ടൊന്നും സാധിക്കുന്ന കാര്യമല്ലിത്. അറിയില്ലെങ്കില്‍ അറിയില്ല എന്ന് പറയാനേ എനിക്കറിയൂ. 
ദിവസത്തിന്റെ പകുതിയോളം ഔദ്യോഗികകാര്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ടുന്ന ചുമതലകളുള്ള ഒരു വ്യക്തിയാണ്‌ ഞാന്‍. ചുരുക്കം വീണുകിട്ടുന്ന സമയങ്ങളിലാണ്‌ ബ്ലോഗെഴുതാറ്‌. ഇതില്‍ എഴുതിയില്ലെങ്കിലും എനിക്കൊന്നും നഷ്ടപ്പെടാനില്ല, യുക്തിവാദം പറഞ്ഞുനടന്നാല്‍ എനിക്കൊന്നും നേടാനുമില്ല. ഈ കിട്ടുന്ന സമയത്ത് ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ വീണ്ടും ചോദിച്ച് കൂടുതല്‍ സമയം കളയാനില്ലാത്തതിനാല്‍, വെറുതെ ചോദിച്ച് എന്റെയും താങ്കളുടെയും സമയം മെനക്കെടുത്താന്‍ താല്പര്യമില്ലാത്തതിനാല്‍, ചോദ്യത്തിന്‌ ഉത്തരം കിട്ടിയില്ലെങ്കില്‍ ജയിച്ചേ എന്ന് പ്രഖ്യാപിക്കുന്ന വാശിയില്ലാത്തതിനാല്‍, ഒഴിഞ്ഞുനില്ക്കുന്നു. അത്രമാത്രം. എന്റെ വിവരമില്ലായ്മ എന്ന് താങ്കളുടെ ബ്ലോഗില്‍ അഭിപ്രായം കണ്ടിട്ടും അവഗണിച്ചതും ഇതേ കാരണങ്ങള്‍ കൊണ്ടുതന്നെ. 
ജയിക്കാനായി സംവാദം നടത്തുന്നവര്‍ ഒരിക്കലും അറിവോ ആശയമോ പങ്കുവെക്കാനല്ല ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഖണ്ഡനം മാത്രമെ അങ്ങിനെയുള്ളവര്‍ക്ക് സാധിക്കൂ. നടക്കട്ടെ...(March 12, 2011 12:28 AM)"
 
ഇതില്‍ പക്ഷേ തന്ത്രപൂര്‍വം(?) അപ്പൂട്ടന്‍ ഫോസിലിന്റെ കാര്യം മിണ്ടുന്നേയില്ല.മറിച്ച് വേറെ കാര്യങ്ങള്‍ ഉന്നയിച്ച് വിഷയത്തില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള ദയനീയ ശ്രമമാണുള്ളത്.
എന്നിരുന്നലും ഹുസൈന്‍ അപ്പൂട്ടന്  മറുപടി എഴുതി:
"അപ്പൂട്ടാ,

ഫലത്തില്‍ താങ്കള്‍ സ്റ്റാറ്റിസ്റ്റിക്സിനെ നിഷേധിക്കുകയാണ്. വ്യതിരിക്ത സ്പീഷീസുകളുടെ ഫോസിലുകള്‍ കിട്ടുന്നത്ര ഇടരൂപങ്ങളുടേതും കിട്ടാന്‍ (ഡാര്‍വിനിസപ്രകാരം) സാധ്യതയുണ്ടെന്നിരിക്കെ അതൊന്നും കിട്ടാതിരുന്നിട്ടും ഡാര്‍വിനിസത്തില്‍ കടിച്ചുതൂങ്ങുന്നത് അന്ധവിശ്വാസമല്ലാതെ മറ്റെന്താണ്?

ഉത്തരം മുട്ടുമ്പോള്‍ പരിഹസിച്ച് രക്ഷപ്പെടാനല്ലാതെ നിരീശ്വരവാദികള്‍ക്ക് മറ്റൊന്നും അറിയില്ലെന്നതിന് കമന്റുകള്‍ സാക്ഷി!

താങ്കള്‍ക്കുള്ള മറുപടിയില്‍ ഒന്നിനെപ്പോലും ഖണ്ഡിക്കാനാകാതെ straight to the point അല്ല എന്നു മാത്രം എഴുതിയാല്‍ മറുപടിയാകുമോ?(March 12, 2011 10:04 PM)"

ഇത്രയുമായപ്പോഴേക്കും വിഷയം പൂര്‍ണമായും ഫോസിലില്‍ നിന്ന് ഹംഫ്രീസിലേക്കു  മാറ്റി അപ്പൂട്ടന്‍ :

"ഹുസൈന്‍,
ഞാനെഴുതിയത്‌ ഒന്ന്‌ ശ്രദ്ധിച്ചുവായിക്കൂ. അവിടെ ഇത്രയ്ക്ക്‌ ലഭ്യമെങ്കില്‍ ഇവിടെയും ലഭ്യമായിരിക്കണം എന്നു പറയാന്‍ ഇത്‌ സ്റ്റാറ്റിസ്റ്റിക്സ്‌ അല്ല എന്നേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. ഇതിലെവിടെയാണ്‌ സ്റ്റാറ്റിസ്റ്റിക്സിനെ നിഷേധിക്കുന്നത്‌?
എനിക്കെന്ന പേരില്‍ താങ്കളെഴുതിയ മറുപടികള്‍ മറ്റുള്ളവര്‍ തന്നെ ധാരാളം ചോദ്യം ചെയ്തിട്ടുണ്ട്‌. അവയ്ക്ക്‌ താങ്കള്‍ നല്കിപ്പോന്ന മറുപടികള്‍ തന്നെ ആ വിഷയത്തില്‍ താങ്കള്‍ക്കുള്ള അറിവിനെക്കുറിച്ച്‌ ഏതാണ്ടൊരു ധാരണയുണ്ടാക്കാന്‍ സഹായിക്കും. ഹംഫ്രീസിന്റെ ഗവേഷണത്തിലെ പിശക്‌ ചൂണ്ടിക്കാണിക്കാന്‍ താങ്കള്‍ പലരോടും ആവശ്യപ്പെട്ടു, അതില്‍ കാലഗണന ഒരു പ്രധാനനിഗമനം ആയിരുന്നുവെന്നത്‌ (നിഗമനം എന്നുപറയാനാവില്ല, assumption ആണ്‌, അതിനോടൊപ്പിക്കാനുള്ള arbitraty values അദ്ദേഹം ഉപയോഗിക്കുന്നുമുണ്ട്‌.) ചൂണ്ടിക്കാണിച്ചപ്പോള്‍ അത്‌ അംഗീകരിക്കുന്നുണ്ടോ എന്ന്‌ പറയാനുള്ള ധൈര്യം പോലും താങ്കള്‍ക്കുണ്ടായിരുന്നില്ല. സ്വയം അംഗീകരിക്കാത്തത്‌ താങ്കള്‍ എന്തിന്‌ ഉദ്ധരിക്കണം?ഈ ചോദ്യത്തിന്‌ താങ്കള്‍ നല്കിയ വിശദീകരണം “ഗവേഷണം എന്നാല്‍ തെറ്റാനുള്ള സാധ്യതയുള്ള ഒന്നാണ്‌” എന്നായിരുന്നു. ഇതല്ലേ വിതണ്ഡവാദം?ഇനി, സത്യസന്ധമായി പറയൂ, താങ്കള്‍ ഹംഫ്രീസിന്റെ ആ പേപ്പര്‍ വായിച്ചിട്ടുണ്ടോ? 
 
സാധാരണഗതിയില്‍ വെള്ളത്തിന്റെ magnetic moment പൂജ്യമാണെന്നു പറയുന്നതിന്റെ അടുത്ത വരിയില്‍ തന്നെ ദൈവത്തിന്‌ അത്തരമൊരു നിര്‍ബന്ധമുണ്ടായിരുന്നില്ലെന്നും അദ്ദേഹം അല്പം മാറ്റിയാണ്‌ സൃഷ്ടിച്ചതെന്നും പറയുന്നതില്‍ ശാസ്ത്രീയമായി എന്തുണ്ട്‌? ഇക്വേഷന്റെ രണ്ടുഭാഗത്തും arbitrary values ഉപയോഗിച്ച്‌ കണ്ടോ, ഉത്തരം ശരിയായി എന്നും പറയുന്നതില്‍ ശാസ്ത്രീയതയുണ്ടോ? സൃഷ്ടിയുടെ സമയത്തെ magnetic moment അദ്ദേഹം കണ്ടെത്തിയത്‌ എങ്ങിനെയാണ്‌? 
എല്ലാം വിശദമായിരുന്ന്‌ ഡോക്യുമെന്റ്‌ ചെയ്യാനുള്ള സമയം (താങ്കള്‍ കണ്ടെത്തുന്നതുപോലെ) എന്റെ പക്കലില്ല, അതിനാല്‍ ഒരു കൊച്ചുചോദ്യത്തില്‍ നിര്‍ത്തുന്നു. (ക്ഷമിക്കണം, സുശീല്‍. താങ്കളുടെ ഈ പോസ്റ്റിന്റെ വിഷയത്തില്‍ നിന്നും അകന്നുപോകുമോ എന്നെനിക്കറിയില്ല.) March 13, 2011 1:57 AM"
  
അതായത് ഫോസില്‍ തെളിവിന്റെ വിഷയം ,എന്നെന്നേക്കുമായി അപ്പൂട്ടന്‍ ഉപേക്ഷിച്ചിരിക്കുന്നു എന്നര്‍ഥം. പകരം  എങ്ങനെയെങ്കിലും വിഷയം ഹംഫ്രീസിലെത്തിക്കയാണ് അദ്ദേഹം.പക്ഷേ, ഞാന്‍ വിടാതെ പിന്തുടര്‍ന്നതിനാല്‍ നിവൃത്തിയില്ലാതെ, ഡ്രാഗണ്‍ ഫ്ലൈ വിഷയം വീണ്ടും പറയാന്‍ അപ്പൂട്ടന്‍ നിര്‍ബന്ധിതനായി. 
 "ഏത്? ഇടക്കണ്ണി ഫോസിലുകള്‍ മാത്രം കിട്ടാത്തതെന്ത് എന്ന ചോദ്യത്തിന് മതിയായ വിശദീകരണം എവിടെ അപ്പൂട്ടാ സത്യാന്വേഷീ, താങ്കള്‍ക്ക്‌ ഉത്തരം തന്നതുകൊണ്ട്‌ എന്തു പ്രയോജനം? താങ്കളോട്‌ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ ഹുസൈനല്ലേ ഉത്തരം പറയുന്നത്‌? താങ്കള്‍ക്ക്‌ വെല്ലുവിളി മാത്രമേ അറിയൂ എന്നുണ്ടോ? (എന്റെ വിതണ്ഡവാദം എന്തെന്ന് താങ്കള്‍ ഇനിയും പറഞ്ഞില്ല) ഇനി എഴുതുന്നതിന്‌ താങ്കള്‍ മറുപടി തരണം, അല്ലാതെ ഹുസൈനാവരുത്. ****** Vertebrates-ല്‍ എത്ര ശതമാനം സ്പീഷീസുകളുടെ ഫോസില്‍ റെപ്രസന്റേഷന്‍ ലഭ്യമാണ്‌ എന്നാണ്‌ ഹുസൈന്‍ പറഞ്ഞത്? (vertebrates-ന്റെ കണക്ക് മതി, തല്ക്കാലം) ****** Let's hear what you have to say on this. I'll reply to your query. (കാളിദാസന്‍, ഹുസൈന്‍ പറഞ്ഞതില്‍ നിന്നും താങ്കള്‍ മനസിലാക്കിയതില്‍ ഒരു പിശകുണ്ട്, ഏതായാലും സത്യാന്വേഷിയുടെ മറുപടി വരട്ടെ, എന്നിട്ടാവാം)March 14, 2011 8:09 AM" 
 
എന്റ മറുപടി കാണാത്തതില്‍ ഉത്കണ്ഠാകുലനായോ എന്തോ അദ്ദേഹം വീണ്ടും എന്നോട് ചോദ്യം ആവര്‍ത്തിച്ചു: 
 
"Vertebrates-ല്‍ എത്ര ശതമാനം സ്പീഷീസുകളുടെ ഫോസില്‍ റെപ്രസന്റേഷന്‍ ലഭ്യമാണ്‌ എന്നാണ്‌ ഹുസൈന്‍ പറഞ്ഞത്‌? (vertebrates-ന്റെ കണക്ക്‌ മതി, തല്ക്കാലം) ചോദ്യത്തില്‍ അപകടം വല്ലതും തോന്നിയിട്ടാണോ മിണ്ടാത്തത്? ഹുസൈനോടും ചോദിച്ചിട്ടുണ്ട്, ചിലകാര്യങ്ങള്‍, ഒരു short list. ഒന്ന് remind ചെയ്തെന്നേയുള്ളൂ. March 14, 2011 2:45 PM"
 
 ഞനതിന് ഇങ്ങനെ ഒരു മറുപടി പറഞ്ഞു: 
">>>Vertebrates-ല്‍ എത്ര ശതമാനം സ്പീഷീസുകളുടെ ഫോസില്‍ റെപ്രസന്റേഷന്‍ ലഭ്യമാണ്‌ എന്നാണ്‌ ഹുസൈന്‍ പറഞ്ഞത്‌? (vertebrates-ന്റെ കണക്ക്‌ മതി, തല്ക്കാലം)<<<
 
അപ്പൂട്ടന്‍ കുറേയായി ഈ ചോദ്യവും ചോദിച്ചു പിന്നാലെ നടക്കുന്നു. ഈ പോസ്റ്റില്‍ തന്നെ ഹുസൈന്‍ പറഞ്ഞിട്ടുള്ള കാര്യം എന്നോടു തിരക്കുന്നതിനു പിന്നിലെ ഗൂഢോദ്ദേശ്യം ഏതായാലും പുറത്തുവരുമല്ലോ! ഇതാണ്
ഹുസൈന്‍ പറഞ്ഞത് :
"കരയില്‍ കശേരുകികളുടെ 329 കുടുംബങ്ങളുണ്ട് അതില്‍ 261 കുടുംബങ്ങളുടെയും ഫോസിലുകള്‍ കിട്ടിയിട്ടുണ്ട്. 79.1% ഫോസിലുകള്‍ കിട്ടിയെന്നര്‍ഥം" (March 15, 2011 8:40 PM)"
 
വിജയശ്രീലാളിതനെപ്പോലെ , എന്നെ കുടുക്കിലാക്കിയ മട്ടില്‍   മറുപടിയുമായി അപ്പൂട്ടന്‍ ചാടിവീണു:
അപ്പൂട്ടന്‍ said...
കരയില്‍ കശേരുകികളുടെ 329 കുടുംബങ്ങളുണ്ട്‌ അതില്‍ 261 കുടുംബങ്ങളുടെയും ഫോസിലുകള്‍ കിട്ടിയിട്ടുണ്ട്‌. 79.1% ഫോസിലുകള്‍ കിട്ടിയെന്നര്‍ഥം
Good, തെറ്റിയില്ല.
ഗൂഢോദ്ദേശ്യം ആ കണക്കില്‍ തന്നെയാണ്‌. അത് സത്യാന്വേഷിക്ക് മനസിലായില്ലെങ്കിലും അല്പം ചിന്തിച്ചാല്‍ മനസിലാക്കാവുന്നതേയുള്ളൂ.79% ഫാമിലികള്‍ക്ക് ഫോസില്‍ റെപ്രസെന്റേഷന്‍ ഉണ്ട് എന്നുപറഞ്ഞാല്‍ അത് 79% ഫോസിലുകള്‍ കിട്ടിയിട്ടുണ്ട് എന്ന് അര്‍ത്ഥമാകുന്നത് എങ്ങിനെയാണ്‌? 
 
ഒരു ഫാമിലിയില്‍ നിന്നും സ്പീഷീസിലേക്ക് എത്താന്‍ ദൂരം കുറച്ചൊന്നുമല്ല. ഫാമിലി കഴിഞ്ഞ് Sub-family-ഉം, ജീനസ്-ഉം കഴിഞ്ഞ് വേണം സ്പീഷീസിലെത്താന്‍. അതുകൊണ്ട് 79% എന്നുപറഞ്ഞ് ആളെ ഞെട്ടിക്കാം എന്നു കരുതേണ്ടതില്ല. ചെറിയൊരു ഉദാഹരണം പറയാം. ആറ്‌ വന്‍കരകളിലെ (അന്റാര്‍ട്ടിക്ക ഒഴിവാക്കുന്നു) നാലെണ്ണത്തില്‍ നിന്നും ഓരോ ആള്‍ വീതം വന്നാലും continent level -ല്‍ 67% റെപ്രസെന്റേഷന്‍ ആയി. കേട്ടാല്‍ കൊള്ളാമല്ലോ എന്ന് തോന്നിക്കുന്ന ഒരു math. എന്നാല്‍ രാജ്യങ്ങളുടെ തലത്തില്‍ എടുത്താലോ അവയിലെ സംസ്ഥാനങ്ങളുടെ തലത്തില്‍ എടുത്താലോ ഈ 67% ശൂ-ന്ന് ചുരുങ്ങും. അപ്പോള്‍ 79% vertebrate ഫോസിലുകള്‍ കിട്ടിയിട്ടുണ്ട് എന്നു പറയുന്നത് ഒരു തെറ്റിദ്ധരിപ്പിക്കലാണ്‌. Hominidae ഫാമിലിയിലെ ഏതെങ്കിലും ഒരു സ്പീഷീസിന്റെ ഫോസില്‍ കിട്ടിയാല്‍ (അത് ഒറാങ്ങുട്ടാന്‍ ആയാലും മതി) ഗൊറില്ലയും ചിമ്പാന്‍സിയും മനുഷ്യനുമടങ്ങുന്ന ഫാമിലി represented ആയി, പിന്നെ അതേക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല. അതിനര്‍ത്ഥം മനുഷ്യനടങ്ങുന്ന പല സബ്‌ഫാമിലി, ജിനസ്, സ്പീഷീസ് എന്നിവയ്ക്കൊക്കെ ഫോസിലുണ്ടെന്നല്ല. ഇത്രയും സ്പീഷീസില്‍ വളരെ ചെറിയൊരു ശതമാനത്തിന്റെ ഫോസിലേ ലഭ്യമായിട്ടുള്ളൂ. അല്ലാതെ ഹുസൈന്‍ എഴുതിയതുപോലെ 79% അല്ല.(March 15, 2011 9:20 PM)"
 
പാവം അപ്പൂട്ടന്‍ ഇപ്പോഴും തന്റെ പഴയ വാദം അര്‍ത്ഥശൂന്യമായി ആവര്‍ത്തിക്കുകയാണ്. താന്‍ ഈ ഉന്നയിക്കുന്നതൊന്നും മധ്യ രൂപ ഫോസിലുകള്‍ മാത്രം ലഭ്യമല്ലാത്തതതിന് കാരണമാകുന്ന തെങ്ങനെ എന്നു ചിന്തിക്കാനുള്ള യുക്തി മാത്രം അപ്പൂട്ടനില്ല. 
 ഈ വാദത്തെ ഹുസൈന്‍ ഇങ്ങനെ നേരിട്ടു:

"അപ്പൂട്ടാ, 
79 ശതമാനം ഫാമിലികളുടെ ഫോസിലുകള്‍ കിട്ടിയെന്നാണ് എഴുതിയത്, 79 ശതമാനം ഫോസിലുകള്‍ കിട്ടിയെന്നല്ല.അങ്ങനെ തോന്നിയത് അപ്പൂട്ടന്റെ വായനക്കേടാണ്. ഫാമിലികളില്‍ 79 % റെപ്രസെന്റേഷന്‍ ഉണ്ടെന്ന് താങ്കളും സമ്മതിച്ചല്ലോ? എന്തേ ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ട്രാന്‍സിഷനല്‍ ഫോസിലുകളുടെ റെപ്രസെന്റേഷന്‍ ഒരു ശതമാനം പോലും (മേമ്പൊടിക്കു പോലും) ഇല്ലാത്തത്? ഫോസിലീകരണം അപൂര്‍വമായിട്ടും 79% ഫാമിലി റെപ്രസെന്റേഷനുണ്ടായി, ട്രാന്‍സിഷനല്‍ ഫോസിലുകള്‍ മാത്രം സീറോ! എന്നിട്ടും പരിണമിച്ചുണ്ടായി എന്ന അമ്മൂമ്മക്കഥയെ ന്യായീകരിക്കാന്‍ ധൃഷ്ടനാവുന്നതിനെയാണ് ശാസ്ത്രാന്ധവിശ്വാസം എന്നു വിളിക്കുന്നത്.(March 17, 2011 9:53 PM)"
 
എന്തു പറഞ്ഞിട്ടെന്താ? യുക്തിവാദികളെപ്പോലെ അന്ധവിശ്വാസികള്‍ ഈ ബൂലോകത്തു വേറെയാരുമില്ലാ ത്തതിനാല്‍ അപ്പൂട്ടന് ഇപ്പോഴും വാദം എന്താണെന്നു മനസ്സിലാകുന്നേയില്ല. അതു കൊണ്ട്  പറഞ്ഞതു തന്നെ പിന്നെയും പിന്നെയും അദ്ദേഹം ആവര്‍ത്തിക്കുകയാണ്:

"അപ്പൂട്ടന്‍ said...
79 ശതമാനം ഫാമിലികളുടെ ഫോസിലുകള്‍ കിട്ടിയെന്നാണ്‌ എഴുതിയത്‌, 79 ശതമാനം ഫോസിലുകള്‍ കിട്ടിയെന്നല്ല.അങ്ങനെ തോന്നിയത്‌ അപ്പൂട്ടന്റെ വായനക്കേടാണ്‌ആണോ? സത്യാന്വേഷി എഴുതിവെച്ചത്‌ താങ്കള്‍ വായിച്ചില്ലേ? 
കരയില്‍ കശേരുകികളുടെ 329 കുടുംബങ്ങളുണ്ട്‌ അതില്‍ 261 കുടുംബങ്ങളുടെയും ഫോസിലുകള്‍ കിട്ടിയിട്ടുണ്ട്‌. 79.1% ഫോസിലുകള്‍ കിട്ടിയെന്നര്‍ഥം. 
ആരുടെ വായനക്കേടാണ്‌? ഇത് താങ്കളുടെ എഴുത്തുകേടോ അതോ കൗശലമോ? സത്യാന്വേഷി എടുത്തെഴുതിയ സാധനമാണിത്. അതിലെ രണ്ടാമത്തെ വരി ശ്രദ്ധിച്ചല്ലോ, അത് തിരിച്ചു ചോദിച്ചു, അത്രയേയുള്ളൂ. അഥവാ ഇത്തരമൊരു കണക്കെടുത്തെഴുതിയിട്ട് തെറ്റിദ്ധരിപ്പിക്കുംവിധം അവതരിപ്പിക്കുന്ന ഈ പരിപാടി തന്നെയാണ്‌ ഞാന്‍ പറഞ്ഞതും. സ്പീഷീസിന്റെ കണക്ക് താങ്കളുടെ കൈവശം ഉണ്ടോ? ഉണ്ടെങ്കില്‍ അതുപറയൂ. എന്നിട്ടു പറയൂ ഫോസിലൈസേഷന്‍ അപൂര്‍വമാണോ അല്ലയോ എന്നത്. ഈ കണക്കെടുത്ത വിദ്വാന്‍ ആരായാലും മിടുക്കനാണ്‌. ഫാമിലി ലെവലില്‍ നിന്നും പിന്നെയും താഴോട്ടു പോയാല്‍ കണക്ക് കുഴയുമെന്ന് അറിഞ്ഞുതന്നെ അവിടെ നിര്‍ത്തി. ഉഡായിപ്പിലും കൌശലം.March 17, 2011 10:59 PM"
 
എന്തു പറഞ്ഞിട്ടും പരിണാമാന്ധവിശ്വാസിയായ അപ്പൂട്ടന്റെ തലയിലോട്ടു കയറില്ലെന്ന് ഉറപ്പായിട്ടും ഹുസൈന്‍ വീണ്ടും ഇങ്ങനെ മറുപടി പറഞ്ഞു:
 

"അപ്പൂട്ടാ, 
329ല്‍ 261കുടുംബങ്ങളുടെയും ഫോസിലുകള്‍ കിട്ടിയിട്ടുണ്ട് എന്നതിനു ശേഷം 79.1% ഫോസിലുകള്‍ എന്നെഴുതിയാല്‍ ശരിയായി വായിക്കാനറിയാവുന്നവര്‍ 79.1% കുടുംബഫോസിലുകള്‍ എന്നേ ഗ്രഹിക്കൂ. ഫോസിലൈസേഷന്‍ അപൂര്‍വമാണെന്ന് ഫോസിലുകളെപ്പറ്റി സാമാന്യ വിവരമുള്ള ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ട്രാന്‍സിഷനല്‍ ഫോസില്‍സ് കിട്ടാത്തതിനു കാരണം അതല്ല എന്നായിരുന്നു എന്റെ വാദം. എല്ലാ ഫോസില്‍ ശാസ്ത്രജ്ഞന്മാരും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. അപ്പൂട്ടനും സംഘവും ഇതേപ്പറ്റി അജ്ഞരാണെന്നു മാത്രം! ഈ കണക്ക് ഡെന്റന്‍ നല്‍കുന്നതാണ്. (റോമര്‍ എന്ന പ്രഖ്യാത ഫോസില്‍ ശാസ്ത്രജ്ഞന്റെ പഠനങ്ങളെ ആധാരമാക്കി) ഈ ഫാമിലികളില്‍ എത്ര സ്പീഷീസ് ഉണ്ടെന്ന് അറിയില്ല. എന്നാല്‍ വടക്കേ അമേരിക്കയിലെ ഒരു പ്രദേശത്തെ വലിയ ഇനം കരജീവികളില്‍ എല്ലാ സ്പീഷീസുകളുടെയും (living) ഫോസിലുകള്‍ കിട്ടിയതായി സിംസണെ ഉദ്ധരിച്ച് ഡെന്റന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ പഠിക്കാന്‍ താങ്കള്‍ക്കു താത്പര്യമുണ്ടെങ്കില്‍ പ്രധാന കൃതികളെങ്കിലും പഠിക്കുക. ഇന്റര്‍നെറ്റിലെ പൊട്ടും പൊടിയും നോക്കി ചില്ലറ സംശയങ്ങള്‍ നിരത്തി കമന്റ് ബോക്സിലൂടെ പഠിക്കാമെന്ന ധാരണ തിരുത്തുക. സൃഷ്ടിവാദിയല്ലാത്ത, പരിണാമവിശ്വാസിയായ മൈക്കല്‍ ഡെന്റന്റെ Evolution: A Theory in Crisis എങ്കിലും മിനിമം വായിക്കുക.(2011, മാര്‍ച്ച് 18 4:54 വൈകുന്നേരം)"
 
അപ്പൂട്ടന്റെ പിന്നീടുള്ള മറുപടികളില്‍ നിന്ന് ഫോസിലുകള്‍ വീണ്ടും അപ്രത്യക്ഷമാകുന്നതാണ് നാം കാണുന്നത്. പകരം കക്ഷിയുടെയും കെ പിയുടെയും ഇഷ്ടവിഷയ(?)മായ ഹംഫ്രീസി ലേക്കു പോകുകയാണ്. എന്നിട്ട് ഹുസൈന്‍ വിഷയം മാറ്റുന്നു എന്ന പഴിയും!
 

അപ്പൂട്ടന്‍ പറഞ്ഞു...
Mr Hussain, Please don't change the subject which we were discussing here. If you don't have an answer, or haven't found one yet, it is your problem. I don't have any interest in your refute, as it gives me nothing new. All those questions are freely available in the internet, and I've seen them before as well. It's observable as to how you twist a statement by scientists, and how you twist your own. (Hitler was a darwinist once and a Christian a few days later). You can make your own conclusions that all paleontologists (you include archeologists also in that) fully refuted darwinism (though they stongly support evolution!!), that's not my headache. Worse still, 75% of your comments are personal, I don't know what you gain from that!!! Even here, I came in just because you claimed that you've replied satisfactorily to all my points. I just wanted to tell you that your points are invalid, to say the least. I started off with one which you proudly proclaimed as a great research, and now we know what the status of that claim is. Whatever I've asked you, or told you, is not from internet. It's just common logic. I did check the internet for some clarifications on certain points, but I haven't brought up any point from there. So, "ഇന്റര്‍നെറ്റിലെ പൊട്ടും പൊടിയും നോക്കി ചില്ലറ സംശയങ്ങള്‍ നിരത്തി കമന്റ് ബോക്സിലൂടെ പഠിക്കാമെന്ന ധാരണ തിരുത്തുക." is not applicable here. I'm not going to respond to any of your till you either answer my queries in this post, or retrack from your claims.(2011, മാര്‍ച്ച് 18 5:48 വൈകുന്നേരം)" യാതൊരു തെളിവുമില്ലാതെ പരിണാമം നടക്കുന്നു , നടന്നു എന്നു വിശ്വസിക്കുന്നതിനെയാണ് കേരളത്തിലെ യുക്തിവാദികളും ശാസ്ത്രസാഹിത്യ പരിഷത്തുകാരും ശാസ്ത്രബോധം, ശാസ്ത്രീയ ചിന്ത എന്നൊക്കെ  വിളിക്കുന്നത്. കഷ്ടം!

Wednesday, March 23, 2011

ബൂലോക 'ലിങ്ക'ന്റെ "പൊളിച്ചടക്കല്‍"

കഴിഞ്ഞ പോസ്റ്റില്‍ ബൂലോക (കു)യുക്തിവാദികളില്‍ പ്രമുഖനായ സുശീലകുമാരന്‍,ഡ്രാഗണ്‍ ഫ്ലൈ പരിണമിച്ചല്ല ഉണ്ടായതെന്ന എന്‍ എം ഹുസൈന്റെ വാദത്തെ നേരിടാനാകാതെ വിയര്‍ത്തതിന്റെ ചിത്രണം ആയിരുന്നു. . ഈ ലക്കത്തില്‍, ബൂലോകത്തെ പരിണാമ ചാത്രജ്ഞനും കാളിദാസന്റെ ചിയര്‍ ഗേളായി രംഗത്തുവന്നയാളും ബൂലോക 'ലിങ്ക'നുമായ ജാക്ക് റാബിറ്റിന്റെ പോങ്ങത്തരങ്ങളാണ് വിശകലനം ചെയ്യുന്നത്.( ഈ പോസ്റ്റ് വായിക്കുന്നതിനു മുന്‍പ് വായനക്കാര്‍ ഇതിനു മുന്‍പത്തെ പോസ്റ്റ് നിര്‍ബന്ധമായും വായിച്ചിരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.)
ഹുസൈന്‍ പരിണാമ സംബന്ധിയായ പോസ്റ്റിട്ടതോടെ 'ഇനി പന്തിയല്ല' എന്നു തിരിച്ചറിഞ്ഞ ബൂലോക ചാത്രജ്ഞന്മാരൊക്കെ, ഹുസൈന്റെ ബ്ലോഗില്‍ നിന്നു മുങ്ങിയിരുന്നുവെന്നു നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ! അതുകൊണ്ട് ഈയുള്ളവന്റെ നിരന്തര പ്രകോപനത്താല്‍ നില്‍ക്കക്കള്ളിയില്ലാതെയാണ് ഈ ചാത്രജ്ഞര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തന്നെ തയ്യാറായതു്. അങ്ങനെയാണ് ജാക്ക് തന്റെ കമന്റ് ആഭാസങ്ങളില്‍ ഈ വിഷയത്തെക്കുറിച്ച് ഇങ്ങനെ പരാമര്‍ശിക്കാന്‍ നിര്‍ബന്ധിതനായത്:
"സത്യാന്വേഷി എല്ലാ ബ്ലോഗിലും ഓടി നടന്നു വെല്ലുവിളി നടത്തുനുണ്ടല്ലോ ? ഒരു ജീവജാതി കുറെ നാളായി മാറ്റമില്ലാതെ കഴിയുന്നത് പരിണാമസിദ്ധാന്തത്തിനു എതിരല്ല. അത് മനസ്സിലാകമെങ്കില്‍ അത് മര്യാദക്ക് പഠിക്കണം. 25 പുസ്തകത്തില്‍ അടയിരുന്നിട്ടും ഹുസ്സൈനത് സാധിച്ചിട്ടില്ല 1. Evolution will only takes place if there is a selection pressure or mutation/genetic drift in the direction of an organism's survivability. 2. As long as it doesn't happen, it has found its niche in the evolutionary landscape. 3. There are three aspects to get a good fossil. a) Fossilization needs special conditions. The more fragile a body part is, the more difficult to fossilize. b) There are geological processes like erosion which over time degrades fossil c) Next one should be lucky enough to find a buried one. We have extinct species like passenger pigeon which were in billions few 100 years back. How many of its fossils do we have ?. 4. Hussain was the one who argued with Chitrabanu that fossil dating techniques are all wrong. Why does he now believe in this 350 million number ? 5. Then why don't any creationist is answering my question about the absence of any hominid fossil older than 6 million years. ഹുസൈനെ താങ്ങി നടക്കുന്നു തിരക്കില്‍ സത്യാന്വേഷി അതിനെ പറ്റി ഒന്നും ആലോചിച്ചിട്ടുണ്ടാവില്ല. അതോ ഹുസൈന്റെ ദൈവം ഇറങ്ങി വന്നു 6 million കൊല്ലം മുമ്പ് സൃഷ്ടി നടത്തിയോ ? അതോ 6 million കൊല്ലം dating ഇല്‍ കിട്ടാന്‍ പാകത്തിനുള്ള fossils കുഴിച്ചിട്ടോ ? /JR"
"Jack Rabbit said...
Super Fraud ഹുസൈന്റെയും എട്ടും പൊട്ടും തിരിയാത്ത അടിമ സത്യന്വേഷിയുടെയും claims കരയില്‍ കശേരുകികളുടെ 329 കുടുംബങ്ങളുണ്ട് അതില്‍ 261 കുടുംബങ്ങളുടെയും ഫോസിലുകള്‍ കിട്ടിയിട്ടുണ്ട്. 79.1% ഫോസിലുകള്‍ കിട്ടിയെന്നര്‍ഥം. എന്നിട്ടും കശേരുകികളിലെ അടിസ്ഥാന ജീവിവിഭാഗങ്ങള്‍ക്കിടയിലെ പരിവര്‍ത്തന രൂപങ്ങളുടെ ഫോസിലുകള്‍ മാത്രം കിട്ടുന്നില്ല. 79 ശതമാനം distinct families ന്റെയും ലഭ്യമായ സ്ഥിതിക്ക് അവയെ ബന്ധിപ്പിക്കുന്ന പരിവര്‍ത്തന രൂപങ്ങളുടെ ഫോസിലുകളും 79% എങ്കിലും കിട്ടേണ്ടതല്ലേ? Let me quote from creationist Jonathan Sarfati's book - Refuting evolution Michael Denton (another creationist and author of the book - Evolution - A theory in Crisis)points out that 97.7 percent of living orders of land vertebrates are represented as fossils and 79.1 percent of living families of land vertebrates—87.8 percent if birds are excluded, as they are less likely to become fossilized. It’s true that fossilization requires specific conditions. അപ്പോള്‍ fossilization നു പ്രത്യേകം സാഹചര്യം വേണമെന്നും vertebrate ആയ പക്ഷികള്‍ പോലും വളരെ അപൂര്‍വമായേ ഫോസ്സിലികരിക്കൂ എന്നൊക്കെ വിടവുവാദികള്‍ക്ക് അറിയാം. എന്നിട്ടാണ് vertebrate പോലും അല്ലാത്ത തുമ്പിയുടെ ചിറകിന്റെ ഫോസില്‍ കിട്ടാത്തത് കൊണ്ട് പരിണാമ സിദ്ധാന്തം പൊളിഞ്ഞു പോയി എന്ന് വിളിച്ചു കൂവുന്നത് കഷ്ടം കേരളത്തില്‍ ഈ 21-ആം നൂറ്റാണ്ടിലും സത്യാന്വേഷിയെ പോലെ വിധേയത്വം കാണിക്കുന്ന ആളുകള്‍ ഉണ്ടല്ലോ ? /JR
ജാക്കേ, ഇത്രയും കാലം പരിണാമത്തിനുള്ള ഏറ്റവും വലിയ തെളിവ് ഫോസിലുകളാണെന്നു പ്രചരിപ്പിച്ചവര്‍ ഫോസില്‍ ശാസ്ത്രം എതിരായപ്പോള്‍ ഫോസിലുകളും ഇട്ട് ഓടുന്നതു കൌതുകം തന്നെ... DNA, RNA, Molecular phylogenetics ...ഉപയോഗിച്ച് ഡ്രാഗണ്‍ ഫ്സൈ പരിണമിച്ചുണ്ടായെന്ന് ആരെങ്കിലും തെളിയിച്ചത് ഹാജറാക്കൂ ജാക്കേ? ഗോള്‍ഡിന്റേത് നമ്മുടെ നാട്ടിലെ ടെക്സ്റ്റ് ബുക്കുകളില്‍ ഇല്ല. ഇവിടത്തെ പരിണാമ നിലവാരം സൂചിപ്പിക്കാനാണ് അങ്ങനെ എഴുതിയത്. ഒരു മാസത്തില്‍ മൂന്നുവട്ടം ഒളിച്ചോടിയ ജാക്ക് ഞാന്‍ ഒളിച്ചോടിയതായി ആക്ഷേപിക്കുന്നു. !!??
"Jack Rabbit said...
[ഹുസൈന്‍]: DNA, RNA, Molecular phylogenetics ...ഉപയോഗിച്ച് ഡ്രാഗണ്‍ ഫ്സൈ പരിണമിച്ചുണ്ടായെന്ന് ആരെങ്കിലും തെളിയിച്ചത് ഹാജറാക്കൂ ജാക്കേ? ഈ ഡ്രാഗന്‍ ഫ്ലൈ എന്ന് പറയുന്നത് നിങ്ങള്‍ കരുതുന്ന പോലെ ഒരൊറ്റ ജീവജാതി ഒന്നും അല്ല. Total number of species in the order odonata comprising both dragon and damsel flies comes around 5000. ഇതെല്ലാം 350 മില്യണ്‍ കൊല്ലം മുമ്പ് ഉണ്ടായി എന്നാണോ നിങ്ങള്‍ പറയുന്നത് ? അതോ ഇത്രെയധികം ഉണ്ടെന്നു അറിയില്ലായിരുന്നോ ? Odonata is the member of the group Pterygota which comprises of all winged insects (including mayflies, other bugs and beetles) നിങ്ങള്‍ വിചാരിക്കുന്ന പോലെ സൃഷ്ടിയാണ് നടന്നതെങ്കില്‍ എന്ത് കൊണ്ടാണ് അവര്‍ ഇങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നത് ? പിന്നെ ഡ്രാഗന്‍ ഫ്ലൈ species തമ്മില്‍ ബന്ധമുണ്ട്. check this molecular phylogenetics study സൃഷ്ടിവാദം ഇവയെല്ലാം ബന്ധപ്പെട്ടു കിടക്കുന്നതിനെ എങ്ങനെയാണ് വിശദികരിക്കുന്നത് ? ദൈവം സെയിം material reuse ചെയ്തു ഇത് പോലെ phylogenetic tree കിട്ടാന്‍ പാകത്തിന് ഉണ്ടാക്കിയെന്നാണോ ?
"Jack Rabbit said...
വിവരകേടും അഹങ്കാരവും ഒത്തു ചേര്‍ന്ന സത്യാന്വേഷി, തനിക്ക് ചോദ്യം ഏതു ഉത്തരം ഏതു എന്ന് തിരിച്ചറിയാനുള്ള കഴിവ് കൂടി ഇല്ലേ ? ആകെ ഹുസൈന് വേണ്ടി കുഴലൂത്ത് നടത്താനേ അറിയുള്ളൂ അല്ലെ ? check my replies time stamped March 12, 2011 10:27 PM March 13, 2011 5:49 PM March 13, 2011 10:45 PM