ചില്ലറ ഏനക്കേടാണോ ഹുസൈന്‍ അവരില്‍ പലര്‍ക്കും ഉണ്ടാക്കിയത്! അതുവരെ വലിയ ആസാമികളും വീരശുര പരാക്രമികളുമായി ബൂലോകത്തു് അറമാദിച്ചിരുന്നവരുടെ ബ്ലോഗുകളൊക്കെ മനുഷ്യനും മാന്‍ജാതിയുമില്ലാതെ ആളൊഴിഞ്ഞ പൂരപ്പറമ്പായി കിടക്കയാണിന്ന്. വല്ലവരും തിരിഞ്ഞു നോക്കണമെങ്കില്‍ത്തന്നെ ഹുസൈനെ നാലു തെറിവിളിക്കുന്ന പോസ്റ്റ് തങ്ങളുടെ ബ്ലോഗിലിടണം എന്ന സ്ഥിതിയായിട്ടുണ്ട് . ഇങ്ങനെ, തങ്ങളുടെ അപ്രമാദിത്വത്തെ നിഷ്കരുണം തകര്‍ത്തെറിഞ്ഞ ഹുസൈനോട് തീര്‍ത്താല്‍ തീരാത്ത അസൂയയും ദേഷ്യവും തോന്നാതിരിക്കുന്നതെങ്ങനെ?
ഹുസൈനോടുള്ളതിനേക്കാള്‍ പക, ഹുസൈനെ ബൂലോകത്തേക്കു വിളിച്ചു കൊണ്ടുവന്ന എന്നോടാണെന്നതാണു രസകരം. ഹുസൈന്‍ നിരീശ്വരവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടിയതോടെ യുക്തിവാദികളായ നിസ്സഹായന്‍ , ചാര്‍വാകന്‍ എന്നീ അവര്‍ണ പക്ഷ (?) ബ്ലോഗര്‍മാര്‍ ആകെ 'സമനിലവിട്ട' നിലയിലാവുകയും ചെയ്തു.അവരും കഴിഞ്ഞ ഏതാനും മാസങ്ങളായി, വേറെ ഒരു ബ്ലോഗ് പോസ്റ്റും ചെയ്യാനാവാത്ത വിധം ഹുസൈന്റെ പിന്നാലെയാണ്. ഹുസൈനെ പിന്താങ്ങുന്നതിന്റെ പേരില്‍ എന്നെയാണ് അവര്‍ കൂടുതലും ശകാരിക്കുന്നത്.അവര്‍ എന്നെ പറയാത്ത ചീത്തവാക്കുകളില്ല. ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്ന സൌഹൃദത്തിനു വരെ വിള്ളലുണ്ടായി.(അതില്‍ സന്തോഷമേയുള്ളൂ ഇപ്പോള്‍).
ഹുസൈന്‍ ദൈവവിശ്വാസത്തെക്കുറിച്ച് എഴുതിയപ്പോള്‍ അദ്ദേഹത്തിന്റെ പിന്നാലെ "പരിണാമം, പരിണാമം" എന്നു പറഞ്ഞ് ആലപാഞ്ഞു നടന്നിരുന്ന ചാത്രജ്ഞര്‍, പരിണാമ സംബന്ധിയായ പോസ്റ്റ് ഇട്ടു തുടങ്ങിയതോടെ ആ ബ്ലോഗില്‍ നിന്ന് പൊടുന്നനേ അപ്രത്യക്ഷരാകുന്നതാണ് പിന്നെ കാണുന്നത്. ഡ്രാഗണ്‍ ഫ്ലൈയും അതിന്റെ ചിറകും പരിണമിച്ചാണുണ്ടായതെന്ന രവിചന്ദ്രന്‍ -ഡോക്കിന്‍സ് പ്രഭൃതികളുടെ വാദത്തെ ഹുസൈന്‍ തരിപ്പണമാക്കിയതോടെ ബ്രൈറ്റ്, കെ പി, ജാക്ക്, കാളിദാസന്‍ ,അപ്പൂട്ടന്‍ മുതല്‍ നിസ്സഹായന്‍ വരെയുള്ള സകലമാന പരിണാമാന്ധവിശ്വാസികളും അതുവരെ പൊക്കിപ്പിടിച്ചുകൊണ്ടു നടന്നിരുന്ന ഡോക്കിന്‍സിനെയും രവിചന്ദ്രനെയും കണ്ണില്‍ച്ചോരയില്ലാതെ കൈയൊഴിഞ്ഞു കളഞ്ഞു! ഡ്രാഗണ്‍ ഫ്ലൈ പരിണമിച്ചില്ല, അതിനു പരിണമിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല എന്നുവരെ ഒരു വിദ്വാന്‍ പറഞ്ഞുകളഞ്ഞു. പിന്നെപ്പിന്നെ ഡ്രാഗണ്‍ ഫ്ലൈ എന്നു കേള്‍ക്കുന്നതേ ഇക്കൂട്ടര്‍ക്ക് അലര്‍ജിയായി. ഡ്രാഗണ്‍ ഫ്ലൈ എന്നു പറഞ്ഞാല്‍ 'ഹംഫ്രീസെ'ന്നു കേള്‍ക്കും. അല്ലെങ്കില്‍ 'ഈ കോലി 'എന്നായിരിക്കും കേള്‍ക്കുക. അതുമല്ലെങ്കില്‍ 'എക്സ്പൊണന്‍ഷ്യല്‍ 'എന്നാവും പുലമ്പുക. പരിണാമം വിട്ട്, 'സൃഷ്ടി എന്നു നടന്നു?' എന്നാവും വേറെ ചോദ്യം. എങ്ങനെ വന്നാലും ഡ്രാഗണ്‍ ഫ്ലൈ എന്നു മിണ്ടില്ല. ഒരു മണ്ടശിരോമണി, ഡ്രാഗണ്‍ ഫ്ലൈ പരിണമിച്ചതിന് ഫോസില്‍ തെളിവുകള്‍ വേണ്ടെന്നും RNA, DNA ... തെളിവുകളുണ്ടെന്നും വെല്ലുവിളിച്ചു. വെല്ലുവിളി സ്വീകരിച്ച് ആ തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഉടനേ അതിനോടു ബന്ധമില്ലാത്ത വേറെ ലിങ്ക് നല്‍കി രക്ഷപ്പെട്ടു.(ഇഷ്ടനു വേറെ ഒന്നുമറിയില്ല , വിക്കിയോ പരിണാമ സൈറ്റുകളോ ലിങ്കലല്ലാതെ). ഇത്തരം അഭ്യാസങ്ങള്‍ നടത്തി നാണം കെട്ടു നില്‍ക്കുമ്പോഴും പോങ്ങന്മാരായ ഈ പരിണാമ ചാത്രജ്ഞന്മാരെ, യുക്തി മുതല്‍ ചാര്‍വാകന്‍ വരെയുള്ള, ശാസ്ത്രാന്ധ വിശ്വാസികളും വിവരദോഷികളും യുക്തിബോധം തൊട്ടുതെറിച്ചിട്ടില്ലാത്തവരുമായ 'ആസ്ഥാന വിദൂഷകര്‍' ഗാലറിയിലിരുന്നു കൈയടിച്ചു പ്രോത്സാഹിപ്പിക്കും. ബാക്റ്റീരിയ, ബാക്റ്റീരിയയായി പരിണമിക്കുന്നതാണു പരിണാമം എന്നു ധരിച്ചിരിക്കുന്ന ഈ മരത്തലയന്മാര്‍,ഇന്റര്‍നെറ്റിലെ പൊട്ടും പൊടിയുമല്ലാതെ മറ്റൊന്നും ഇവ്വിഷയകമായറിയാത്ത കാളിദാസന്റെ ജല്പനങ്ങള്‍ കേട്ട് 'ഹുസൈനെ മലര്‍ത്തിയടിച്ചു ' ' ബ്ലോഗിലിട്ടു തല്ലിച്ചതച്ചു'എന്നു് വലിയവായില്‍ ഹോയ് വിളിക്കാന്‍ തുടങ്ങും. പോസ്റ്റുകള്‍ ശരിയാംവണ്ണം ഫോളോ ചെയ്യാത്ത വായനക്കാരില്‍ ചിലരെങ്കിലും ഈ 'ഹോയ്' വിളി കേട്ട് സത്യം എന്തെന്ന് അറിയാതെ പോകും.
അതുകൊണ്ട് പരിണാമ സംബന്ധിയായി ഹുസൈന്‍ അവതരിപ്പിച്ച പോസ്റ്റിലെ മുഖ്യവാദങ്ങളെന്തായിരുന്നുവെന്നും അതിന് ബൂലോക മണ്ടശിരോമണി ചാത്രജ്ഞന്മാരും അവരുടെ ശിങ്കിടിമുങ്കന്മാരും നല്‍കിയ മറുപടികളെന്തൊക്കെയായിരുന്നെന്നും ഇവിടെ ഡോക്യുമെന്റ് ചെയ്യാമെന്നു വച്ചു;സത്യസന്ധരായ വായനക്കാര്‍ക്ക് താരതമ്യ പഠനം നടത്താനായി.
"ഡ്രാഗണ്‍ ഫ്ളൈയുടെ (Dragon Fly)സങ്കീര്‍ണമായ ചിറകുകളുടെ കാര്യമെടുക്കുക. നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രൂപപ്പെട്ടതാണ് അവയെന്ന് പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നു. എന്നാല്‍ അത് ഇന്ന് എങ്ങനെ കാണപ്പെടുന്നുവോ അതേ അവസ്ഥയില്‍ ഒരു സുപ്രഭാതത്തില്‍ പരമമായ ശക്തി സൃഷ്ടിച്ചു എന്ന് വിശ്വസിക്കാനാണ് പലര്‍ക്കും താല്‍പര്യം.''എന്ന് പ്രൊഫ രവിചന്ദ്രന്‍ 'നാസ്തികനായ ദൈവ'(പേജ് 130) ത്തില്‍ എഴുതിയിട്ടുണ്ട്.
ഇതിനെ ഹുസൈന്‍ ഖണ്ഡിച്ചത് ഇപ്രകാരമാണ്:
വാദം ഒന്ന് :ഇതു്(ഡ്രാഗണ്‍ ഫ്ലൈയുടെ ചിറകുകള്‍ പരിണമിച്ചാണുണ്ടായതെന്ന വാദം-സത്യാന്വേഷി) ശരിയാണെങ്കില്‍ ചിറകുകളില്ലാത്ത ഒരു ഇഴജന്തുവില്‍ ക്രമേണ ചിറകുകള്‍ രൂപപ്പെട്ടതു ചിത്രീകരിക്കുന്ന ഒട്ടേറെ മധ്യരൂപ ഫോസിലുകള്‍ (transitional fossils) ലഭിക്കേണ്ടതായിരുന്നു. അസംഖ്യം മധ്യരൂപ ഫോസിലുകള്‍ ലഭിക്കേണ്ടിയിരുന്നിട്ടും ഒരെണ്ണം പോലും ലഭിക്കുന്നില്ല എന്നതില്‍ നിന്നു് എന്താണു മനസിലാക്കേണ്ടത്? ഡ്രാഗണ്‍ ഫ്ളൈയുടെ ചിറകുകള്‍ പരിണമിച്ചുണ്ടായതല്ല എന്നുതന്നെ.
വാദം രണ്ട്:ഇതുവരെ ലഭ്യമായതില്‍ ഏറ്റവും പഴക്കമേറിയ ഡ്രാഗണ്‍ ഫ്ളൈ ഫോസിലിന് മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുണ്ട്. ഇവ 'കാര്‍ബോണിഫെറസ്' കാലഘട്ടത്തിലേതാണ്. ഇന്നത്തെ ഡ്രാഗണ്‍ ഫ്ളൈകളെപ്പോലെയാണ് മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരുന്നവയും. എന്താണിതിനര്‍ഥം? കഴിഞ്ഞ മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്കിടയില്‍ ഡ്രാഗണ്‍ ഫ്ളൈകള്‍ പരിണമിച്ചിട്ടില്ല
വാദം മൂന്ന്:മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പു കാണപ്പെട്ട ഡ്രാഗണ്‍ ഫ്ളൈകളുടെ ചിറകുകളും ഇന്നത്തെ ഡ്രാഗണ്‍ ഫ്ളൈ ചിറകുകളും സമാനമാണ്. ചിറകുകളുടെ സങ്കീര്‍ണതയില്‍ മാറ്റമൊന്നുമില്ല.
വാദം നാല്:ലളിതമായ ചിറകുകള്‍ ആദ്യം ഉത്ഭവിക്കുകയും പിന്നീട് സങ്കീര്‍ണമായ ചിറകുകളായി മാറുകയും ചെയ്തതിന് യാതൊരു തെളിവുമില്ല.
വാദം അഞ്ച്:ഡ്രാഗണ്‍ ഫ്ളൈയുടെ സങ്കീര്‍ണമായ ശരീരഘടന പരിശോധിച്ചാല്‍ പരിണാമ സങ്കല്‍പ്പം നൂറുവട്ടം തകര്‍ന്നുവീഴുന്നതായി കാണാം. രണ്ടു ജോടി ചിറകുകളാണ് അവയ്ക്കുള്ളത്. ഒരു വശത്തെ ഒരു ജോടി ചിറകുകള്‍ താഴ്ത്തിയും എതിര്‍വശത്തെ ഒരു ജോടി ചിറകുകള്‍ അതേ സമയം ഉയര്‍ത്തിയുമാണ് ഇവയുടെ പറക്കല്‍. ഒരു മിനുട്ടില്‍ 1600 പ്രാവശ്യമെങ്കിലും ചിറകടിച്ചുകൊണ്ടാണ് യാത്ര; മണിക്കൂറില്‍ 50 കി. മീറ്റര്‍ വേഗതയില്‍. ഈ കഴിവുകളും സവിശേഷതകളും ഉള്ള ഡ്രാഗണ്‍ ഫ്ളൈകള്‍ മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് മുന്‍ഗാമികളില്ലാതെ പ്രത്യക്ഷപ്പെട്ടതാണ്. അവ പിന്‍ഗാമികളെ സൃഷ്ടിക്കാതെ ഇന്നും അതേപടി നിലനില്‍ക്കുന്നു. പരിണാമത്തിന്റെ ലാഞ്ചനപോലും എവിടെയും കാണാനില്ല.
വാദം ആറ്:ഡോക്കിന്‍സിന്റെ 'ദി ഗോഡ് ഡെല്യൂഷന്‍' എന്ന കൃതിയില്‍ എവിടെയും ഒരു ജീവജാതി മറ്റൊരു ജീവജാതിയായി മാറിയത് എങ്ങനെയെന്ന് ശാസ്ത്രീയ തെളിവുകളോടെ സമര്‍ഥിച്ചിട്ടില്ല.
വാദം ഏഴ്:പ്രപഞ്ചത്തെ ദൈവം എങ്ങനെയുണ്ടാക്കിയെന്നു "വിശദീകരിക്കുകതന്നെ വേണം'' എന്നു ശാഠ്യം പിടിക്കുന്ന ഗ്രന്ഥകാരന്‍ ഡ്രാഗണ്‍ ഫ്ളൈ പ്രകൃതി നിര്‍ധാരണത്തിലൂടെ എങ്ങനെ ഉണ്ടായി എന്ന് ഒരിടത്തും വിശദീകരിച്ചിട്ടില്ല. പോകട്ടെ, അവയുടെ ചിറകുകള്‍ എങ്ങനെ പരിണമിച്ചുണ്ടായി എന്നതും വിശദീകരിച്ചിട്ടില്ല. അതും നില്‍ക്കട്ടെ, ഇരുപതു ലക്ഷത്തിലേറെ ജീവജാതികളുള്ളതില്‍ ഒരെണ്ണത്തെയെങ്കിലും ഉദാഹരണമായെടുത്ത് എങ്ങനെ പരിണമിച്ചുണ്ടായി എന്നതും വിശദീകരിച്ചിട്ടില്ല!
ഈ വാദങ്ങളെ ബൂലോക പരിണാമ ചാത്രജ്ഞന്മാര്‍ 'കണ്ടിച്ചു'(!)കൊണ്ടെഴുതിയ മറുവാദങ്ങളാണ് ഇനി നല്‍കുന്നത്. ആരെങ്കിലും ഹുസൈന്റെ വാദം അസംബന്ധമാണെന്നോ രവിചന്ദ്രന്റെ വാദം ശാസ്ത്രീയമാണെന്നോ സ്ഥാപിച്ചതായി, യുക്തിവാദികളല്ലാത്തവരും അവരുടെ ശിങ്കിടികളുമല്ലാത്തവരും ആയ വായനക്കാരില്‍ ആരെങ്കിലും പറയട്ടെ.(ഹുസൈനെ എപ്പോഴും അനുകൂലിക്കുന്ന മുസ്ലിങ്ങളായ വായനക്കാരുടെ അഭിപ്രായം വേണമെന്നില്ല). സത്യാന്വേഷി പിന്നെ ഹുസൈനെ നീതിമത്കരിക്കാന്‍ വരില്ല.
ആദ്യം സുശീല്‍ കുമാര്‍ എന്തു പറഞ്ഞു എന്നു നോക്കാം:
"....അതായത് കാര്‍ബോണിഫെറസ് എന്നൊരു കാലഘട്ടമുണ്ടായിരുന്നെന്നും അത് 300 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നെന്നും അദ്ദേഹം അംഗീകരിക്കുന്നു.
ഇന്നുവരെ കിട്ടിയിട്ടുള്ളതില്‍ ഏറ്റവും പഴക്കമേറിയ ഫോസില്‍ Cyanobacteria യുടേതാണ്. പടിഞ്ഞാറന്‍ ആസ്ത്രേലിയയിലെ Warrawoona എന്ന സ്ഥലത്തുനിന്നുമാണ് അവ കിട്ടിയിട്ടുള്ളത്. ഈ ഫോസിലുകളുടെ പ്രായം 350 കോടി വര്‍ഷമാണ്. അതുപോലെ ദക്ഷിണാഫ്രിക്കയിലെ Fig tree ഫോസില്‍ ഗ്രൂപ്പില്‍ പെട്ട Cyanobacteria യുടെ ഫോസിലിന്റെ പ്രായം 340 കോടി വര്‍ഷംആണ്.
സൃഷ്ടിവാദപ്രകാരം ഇതില്‍ നിന്ന് മനസ്സിലാകുന്നത് സൈനോബാക്രീരിയ 350 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് സൃഷ്ടിക്കപ്പെട്ടു എന്നാണ്. അതായത് സൈനോബാറ്റീരിയയുടെ സൃഷ്ടിക്കു ശേഷം 320 കോടി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഡ്രാഗണ്‍ ഫ്ലൈയുടെ സൃഷ്ടി നടന്നതെന്നാണ്. ആധുനിക മനുഷ്യന്റെ ഫോസില്‍ പ്രായം വെറും 1,95,000 വര്‍ഷം മാത്രം. അതായത് ആദ്യസൃഷ്ടി കഴിഞ്ഞ് 349 കോടി വര്‍ഷവും 98 ലക്ഷം വര്‍ഷവും കഴിഞ്ഞ ശേഷമാണ് മനുഷ്യന്റെ സൃഷ്ടി നടന്നതെന്ന് സാരം. ഇതില്‍ നിന്നും മനസ്സിലാക്കാവുന്ന പ്രധാനപ്പെട്ട കാര്യം കഴിഞ്ഞ കാലത്തിന്റെ 99.9999999 ശതമാനം കാലവും സൃഷ്ടി നടന്നുകൊണ്ടിരുന്നു എന്നാണ്. ഈ കണക്ക് സൃഷ്ടി വാദികള്‍ അംഗീകരിക്കുന്നുണ്ടോ എന്നാണ് ചോദ്യം. വെറും സൃഷ്ടി വാദികളോടല്ല ചോദ്യം, ശാസ്ത്രീയമായ തെളിവുകളെ അടിസ്ഥാനപ്പെടുത്തി സിദ്ധാന്തവല്ക്കരിക്കുന്ന ശാസ്ത്രീയ സൃഷ്ടിവാദികളോടാണ്."
ഇതിലെവിടെയെങ്കിലും ഹുസൈന്റെ, മുകളില്‍ പറഞ്ഞിട്ടുള്ള ഏഴു വാദങ്ങളില്‍ ഏതിനെങ്കിലും മറുപടി ഉണ്ടോ?ഇല്ലെന്നു മാത്രമല്ല, ആദ്യത്തെ ഫോസിലേതാണ്, അതെവിടെനിന്നു കിട്ടി,എന്നു കിട്ടി തുടങ്ങിയ ആര്‍ക്കുമറിയാവുന്ന, വസ്തുതാവിവരണമല്ലാതെ ഹുസൈന്റെ വാദത്തെ നേരിടാനുള്ള ശ്രമം പോലും കാണാനില്ല. മറിച്ച് സൃഷ്ടിവാദികള്‍ അതംഗീകരിക്കുന്നുണ്ടോ ഇതംഗീകരിക്കുന്നുണ്ടോ എന്നു ചോദിച്ച് ഡ്രാഗണ്‍ ഫ്ലൈയില്‍ നിന്ന് ഓടിയൊളിക്കയാണ് സുശീല്‍ കുമാര്‍. അതായത് ഡ്രാഗണ്‍ ഫ്ലൈ പരിണമിച്ചാണുണ്ടായതെന്ന തന്റെ ഗുരുക്കന്മാരുടെ വാദത്തെ ഡിഫന്‍ഡു ചെയ്യാന്‍ തയ്യാറാകാതെ സുശീല്‍ പരിണമിക്കുകയാണെന്നര്‍ത്ഥം.
എന്റെ ഇടപെടല്‍ മൂലം സുശീല്‍ വീണ്ടും ഇങ്ങനെ എഴുതാന്‍ നിര്‍ബന്ധിതനായി:
"ഡ്രാഗണ്‍ ഫ്ലൈ പരിണാമത്തിലൂടെ തന്നെയാണ് ഉണ്ടായതെന്ന് തെളിയിക്കാന്‍ അതിന്റെ ഫോസിലുകല്‍ തന്നെ കിട്ടിയിരിക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. ചിത്രശലഭങ്ങളുടെ മനോഹരമായ ചിറകുകളും ഇതേപോലെ പരിണമിച്ചുതന്നെയാണുണ്ടയത്. അവയുടെ ജീവിത ചക്രമൊന്ന് പരിശോധിക്കൂ സത്യാന്വേഷീ. ചിറകുമായിട്ടല്ല അവയൊന്നും പിറന്നുവീഴുന്നത്.
സത്യാന്വേഷിയും സത്യാന്വേഷിയുടെ എല്ലാ സ്വഭാവവിശേഷത്തോടും കൂടി ജനിച്ചതൊന്നുമല്ല, ഒരു ഭീജവും ഒരു അണ്ഡവും ചേര്‍ന്ന് രൂപപ്പെട്ട സിക്താണ്ഡത്തില്‍ നിന്നും സത്യാന്വേഷിയുണ്ടാകുന്നത് നിരന്തരമായ പരിണാമത്തിലൂടെ തന്നെയാണ്. കണ്‍ മുന്നില്‍ കാണുന്ന ഈ പരിണാമം തന്നെയാണ് ജൈവപരിണാമത്തിനുള്ള ജീവിക്കുന്ന തെളിവ്."
(
"കണ്‍മുന്നില്‍ കാണുന്ന ആ പരിണാമം തന്നെയാണ് ജൈവപരിണാമത്തിനുള്ള ജീവിക്കുന്ന തെളിവെ"ന്നും എഴുതി വിടാന്‍ ചില്ലറ വിവരക്കേടൊന്നും പോര. ഇയാളാണ് ഹുസൈനെ നേരിടാന്‍ കേരള യുക്തിവാദികള്‍ പോരിനിറക്കിയിരിക്കുന്ന കണ്ടകന്‍!
വീണ്ടും ഉളുപ്പില്ലാതെ ഇങ്ങനെയും എഴുതിയിരിക്കുന്നു സുശീലകുമാരന്‍:
>>>2. ഡ്രാഗണ്‍ ഫ്ലൈയുടെ ചിറകുകള്‍ പ്രത്യേക പോസ്റ്റുകള്‍ തന്നെ ഇട്ട് മറുപടി കൊടുത്ത കാര്യം സത്യാന്വേഷി അറിഞ്ഞില്ലെന്നുണ്ടോ? അതോ ഒളിവിലായിരുന്നോ?............വിധേയത്വമാകാം. അതിനു കുമ്പിട്ടാല്‍ മതിയാകും. നിലത്ത് കമിഴ്ന്ന് കിടക്കണമെന്ന് നിര്‍ബന്ധമില്ല. കഷ്ടം."<<<
'പ്രത്യേക പോസ്റ്റി'ലെ മറുപടിയാണ് ഞാന്‍ മുകളില്‍ ഉദ്ധരിച്ചത്. എങ്ങനെയുണ്ട് മറുപടിയും വെല്ലുവിളിയും? കമഴ്ന്നു കിടന്നു ഞരങ്ങുമ്പോളും മറ്റുള്ളവരെ ആക്ഷേപിക്കാനുള്ള കുയുക്തി കൈവിട്ടിട്ടില്ല! ഇതിനേക്കാള്‍ കഷ്ടതരമായിട്ടുള്ളത് മറ്റെന്താണ്?
തീര്‍ന്നില്ല. പിന്നെയും മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കുന്നുണ്ട് സുശീലന്‍:
- >>>ഐഡ,Archaeopteryx, Tiktaalik, Velvet Worms, Lancelets, Synapsids, Ceratopsians..... മിസ്സിങ്ങ് ലിങ്കുകള്‍ പലതും കിട്ടിയല്ലോ? എല്ലാ ഇടക്കണ്ണികളുടെയും ഫോസിലുകല്‍ ആനുപതികമയി കിട്ടിയാലേ പരിണാമശാസ്ത്രം ശരിയാകൂ എന്ന് പറയുന്നത് ആത്മാര്‍ത്ഥതയോടെയല്ല, കാരണം ഇന്ന് പരിണാമത്തിന്‍ തെളിവായി ഫൊസിലുകള്‍ തന്നെ വേണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. പരിണാമം ഒരു സിദ്ധാന്തത്തില്‍ നിന്നും അതിശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിണാമനിയമമായി മാറിയിരിക്കുന്നു.<<<
No comments:
Post a Comment
വിഷയകേന്ദ്രിതമായ കമന്റുകള്‍ മാത്രം ഇടുക. അല്ലാത്തവ ഡീലീറ്റു ചെയ്യുന്നതാണ്.
Note: Only a member of this blog may post a comment.