Pages

അവര്‍ണവാക്യം

"സവര്‍ണര്‍ കണക്കിനു മിടുക്കരാണ്. അവര്‍ സ്വന്തം ബുദ്ധിയെ രണ്ടു കൊണ്ടു പെരുക്കുകയും അവര്‍ണരുടെ ബുദ്ധിയെ മൂന്നു കൊണ്ടു ഹരിക്കുകയും ചെയ്യും"

Friday, December 16, 2011

ഒരു ജാതിക്കാര്‍ക്കു മാത്രമായി അവധിയോ?


നായര്‍ സമുദായാചാര്യന്‍ മന്നത്തു പദ്മനാഭന്‍റെ ജയന്തിക്ക് കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലെ ഒരു ജാതിക്കാര്‍ക്കു(നായന്മാര്‍ക്കു)മാത്രമായി നിയന്ത്രിത അവധി പ്രഖ്യാപിച്ചിരിക്കുന്നു. നാളിതുവരെ വിവിധ മതക്കാരുടെ ഉത്സവങ്ങള്‍ക്കും നവോത്ഥാന നായകരുടെയും ദേശീയ നേതാക്കളുടെയും ജയന്തിക്കും എല്ലാ വിഭാഗക്കാര്‍ക്കും അവധി നല്‍കുന്ന ഏര്‍പ്പാടേ ഉണ്ടായിരുന്നുള്ളൂ. (അപവാദം ഇല്ലെന്നില്ല. അത് ആവണി അവിട്ടത്തിനു ബ്രാഹ്മണ സമുദായക്കാര്‍ക്കു മാത്രമായി നല്‍കിവരുന്ന അവധിയാണ്- അതും ഇന്നേവരെ ആരും ചോദ്യം ചെയ്തിട്ടില്ല). മന്നത്തു പദ്മനാഭന്‍ ദേശീയ നേതാവോ നവോത്ഥാന നായകനോ ആണെന്നു നായന്മാര്‍ പോലും പറയില്ല. സമുദായാചാര്യന്‍ എന്നേ അവര്‍ പോലും മന്നത്തിനെ വിശേഷിപ്പിച്ചു കണ്ടിട്ടുള്ളൂ. ആ നിലക്ക് ഇങ്ങനെ സമുദായാചാര്യന്മരുടെ ജന്മദിനങ്ങള്‍ക്കെല്ലാം അവധി നല്‍കാന്‍ പോയാല്‍ വര്‍ഷത്തില്‍ 365 ദിവസവും അവധിയായിരിക്കുമല്ലോ.


ഇന്നത്തെ മനോരമയിലെ ഈ വാര്‍ത്ത കണ്ടപ്പോള്‍ തോന്നിയ വിചാരങ്ങളാണിത്.

കോട്ടയം: എന്‍എസ്എസിന്റെ അഭ്യര്‍ഥന മാനിച്ച് മന്നം ജയന്തി ദിനമായ ജനുവരി രണ്ടിന് സ്ഥാപനങ്ങള്‍ക്കു പൊതുഅവധി നല്‍കിയ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെയും നിയന്ത്രിത അവധിനല്‍കിയ സര്‍ക്കാരിന്റെയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെയും തീരുമാനത്തെ എന്‍എസ്എസ് സ്വാഗതം ചെയ്തു.

കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളില്‍ ഉന്നതസ്ഥാനീയനായിരുന്ന മന്നത്തു പത്മനാഭന്റെ നിസ്വാര്‍ഥ സേവനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇൌ തീരുമാനമെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.മന്നത്തു പത്മനാഭന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആദ്യ പ്രസിഡന്റ് എന്നതുകൂടി കണക്കിലെടുത്താണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അവധി പ്രഖ്യാപിച്ചത്.

മന്നം വാസ്തവത്തില്‍ ആരായിരുന്നു?  ഈ ലേഖനം വായിക്കൂ:

മന്നത്ത് പത്മനാഭന്‍ പരിഷ്‌കരണ വാദിയോ വര്‍ഗ്ഗീയ വാദിയോ?

 "കേരള സമൂഹം പുരോഗമന പോരാട്ടങ്ങളുടെ ഫലമായി നേടിയെടുത്ത പ്രബുദ്ധമായ ബോധത്തെ അട്ടിമറിക്കുന്നതാണ് സര്‍ക്കാറിന്റെ ഈ നിയന്ത്രിത അവധിയെന്നതില്‍ സംശയമില്ല. ഇത് നിയന്ത്രിത അവധിയല്ല, അനിയന്ത്രിതമായ ജാതി മേല്‍ക്കോയ്മയാണ്."

4 comments:

  1. എല്ല്ലാ ജാതിക്കാർക്കും ഓരോന്നും ഈരണ്ടും മുമ്മൂന്നും അവധി വച്ചു കൊടുക്കട്ടെ. ഒടുവിൽ ആരും ഒരു ദിവസവും ജോലി ചെയ്യേണ്ടതില്ലാത്ത ലോക്കം നിലവിൽ വരട്ടെ. ഉദ്യോഗസ്ഥ ഐക്യം സിന്ദാബാദ്! എല്ലാ ജാതിമതങ്ങളും അവയുടെ ആചാര്യന്മാരും സിന്ദാബാദ്!

    ReplyDelete
  2. @ഇ.എ.സജിം തട്ടത്തുമല:
    താങ്കളുടെ പ്രതികരണത്തിനു നന്ദി.
    മലയാളി = നായര്‍ എന്നതാണു പൊതുവേ മനസ്സിലാക്കപ്പെടുന്നത്. അല്ലെങ്കില്‍ നമ്മുടെ സിനിമകള്‍ നോക്കൂ. അവ കാണുന്ന മറുനാട്ടുകാര്‍ക്ക് മലയാളികളില്‍ മറ്റേതെങ്കിലും സമുദായം ഉണ്ടെന്നു തോന്നുമോ? ഈ പൊതുബോധം മൂലമാണ് ഇത്തരം അവധി പ്രഖ്യാപനങ്ങളില്‍ "മലയാളി"ക്കു പ്രതിഷേധിക്കാന്‍ പറ്റാത്തതെന്നു ഞാന്‍ കരുതുന്നു.

    ReplyDelete
  3. യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ ചെയ്തത് ശരിയായ നടപടിയാണു്. ഈ നടപടിയെ നായന്മാര്‍ സ്വാഗതം ചെയ്തതും ന്യായീകരിക്കത്തക്കതാണു്. കാരണം വിശദീകരിക്കാം. നായന്മാരുടെ മാത്രം സര്‍വ്വതോന്മുഖമായ ഗുണത്തിനുവേണ്ടി നിലകൊണ്ട, അവരുടെ മാത്രം നേതാവാണു് മന്നത്തു പത്മനാഭന്‍. അതായത് അദ്ദേഹം മുഴുവന്‍ കേരളീയരുടെയും പൊതുസ്വത്തല്ല. ആ നിലയ്ക്ക് അദ്ദേഹത്തിന്റെ പിറപ്പു ദിവസം നായന്മാര്‍ മാത്രം കോരിത്തരിക്കുന്നതാണു് ഉചിതം. മറിച്ച് മുഴുവന്‍ കേരളീയര്‍ക്കും അവധി കൊടുക്കുകയാണെങ്കില്‍ അത്, അദ്ദേഹത്തെ പൊതു നവോത്ഥാന നായകനായും പൊതു സാംസ്ക്കാരിക നായകനായും പൊതു നേതാവായും അടിച്ചേല്പിക്കുന്നതിനു തുല്യമായിരിക്കും. ഏതായാലും ഇക്കാര്യം മനസ്സിലാക്കാതെ ആയിരിക്കും നായന്മാരും സര്‍ക്കാരും അവധി പ്രഖ്യാപിച്ചത്. അങ്ങനെ അറിയാതെ അവര്‍ക്ക് അബദ്ധം പറ്റി. ഇനി അദ്ദേഹത്തിന്റെ ജനന/മരണദിവസം പൊതു അവധിയായി പ്രഖ്യാപിപ്പിക്കാതിരിക്കാനുള്ള ജാഗ്രതയാണു് നമ്മള്‍ പാലിക്കേണ്ടത്. കൂടാതെ ഓരോ ജാതിക്കാരും അവരുടെ അവധിയായി പിടിച്ചു വാങ്ങാനുള്ള ശ്രമവും നടത്തണം. അതിനു ശ്രമിക്കുന്നില്ലെങ്കില്‍ നായര്‍/ബ്രാഹ്മണമേധാവിത്വം മാത്രം അംഗീകരിച്ചു കൊടുക്കലായിരിക്കും ഫലം.

    ReplyDelete
  4. ബ്രിട്ടീഷ്‌ ശിങ്കിടികളായ നായര്‍- ബ്രാഹ്മിന്‍ ജാതികള്‍ക്കു കേരളത്തിന്റെ സിവില്‍ സര്‍വീസില്‍ അപ്രമാദിത്വം നിലനിര്‍ത്താന്‍ കേരളത്തിന്റെ തലസ്ഥാനം തെക്കന്‍ അതിര്‍ത്തിയിലെ 'തിരുവനതപുരം' ആക്കാന്‍ വളരെ പാടുപെട്ട നേതാവാണ്‌ മന്നത്ത് പത്മനാഭന്‍ നായര്‍. ഐക്യ കേരളത്തിന്റെ തലസ്ഥാനം ആകാന്‍ എന്ത് കൊണ്ടും അക്കാലത്ത് യോഗ്യമായിരുന്നത് തൃശ്ശൂര്‍ അല്ലെങ്കില്‍ എറണാകുളം ആയിരിന്നു. മന്നത്തിന്റെ കുബുദ്ധി കൊണ്ട് തിരുവിതാങ്കൂര്‍ വികസനം കൊച്ചിയുടെയും മലബാരിന്റെയും നികുതി പണം കൊണ്ട് ആയി കിട്ടി. അങ്ങിനെ നായന്മാര്‍, സുറിയാനി ക്രിസ്ത്യാനികള്‍ എന്നിവര്‍ സര്‍ക്കാര്‍ ജോലിയും കൈകൂലിയുമായി തടിച്ചു കൊഴുത്തു കൊണ്ടിരിക്കുന്നു. നായന്മാരിലെ ഒട്ടും ബുദ്ധിയില്ലാത്ത സുകുമാരന്‍ നായരെ പോലുള്ളവര്‍ വരെ ഇന്ന് ഉമ്മന്‍ ചാണ്ടിയെ എന്‍ എസ് എസ എന്ന കൂതറ സംഘടനയുടെ പേരില്‍ ഭീഷണിപെടുത്തി കാര്യം നേടുന്നു. മുമ്പ് കോളേജ് പ്യൂണ്‍ ആയി ജോലി ചെയ്തു കഴിവ് തെളിയിച്ച നായരാണ് സുകുമാരന്‍ നായര്‍ എന്ന് ജി. സുധാകരന്‍ പറഞ്ഞത് ഓര്‍ക്കുക. എന്തായാലും സുകുമാരന്‍ നായരെ പോലെ നായര്‍ ഭള്ളു പറയുന്ന ആളായിരുന്നില്ല മന്നത്ത് പത്മനാഭന്‍ നായര്‍. അയാള്‍ ചാണക്യ സൂത്രം പഠിച്ചു, മതേതരവാദി ആയി പൊതു സമ്മതി നേടിയെടുത്തിരുന്നു. ഇനി സുകുമാരന്‍ നായരുടെ ജന്മദിനവും അവധി ആകുമായിരിക്കും. എന്നാല്‍ ഹര്‍ത്താലും അവധിയും 365 ദിവസങ്ങള്‍ക്കു പുറത്തായാല്‍, സര്‍ക്കാര്‍ എന്ത് ചെയ്യും ? ഇനി അര ദിവസ അവധികള്‍ ആകും കേരളത്തെ കാത്തിരിക്കുന്നത് .

    ReplyDelete

വിഷയകേന്ദ്രിതമായ കമന്റുകള്‍ മാത്രം ഇടുക. അല്ലാത്തവ ഡീലീറ്റു ചെയ്യുന്നതാണ്.

Note: Only a member of this blog may post a comment.