Pages

അവര്‍ണവാക്യം

"സവര്‍ണര്‍ കണക്കിനു മിടുക്കരാണ്. അവര്‍ സ്വന്തം ബുദ്ധിയെ രണ്ടു കൊണ്ടു പെരുക്കുകയും അവര്‍ണരുടെ ബുദ്ധിയെ മൂന്നു കൊണ്ടു ഹരിക്കുകയും ചെയ്യും"

Sunday, November 6, 2011

അങ്ങനെ കാളിദാസനും 'കാപാലികനാ'യി!

(സാധാരണ ഞാന്‍ നീണ്ട പോസ്റ്റുകളിടാറില്ല. വായന നടക്കില്ലെന്നറിയാം പക്ഷേ ഇതല്പം നീണ്ടുപോയി. അതുകൊണ്ട് പോസ്റ്റ് മുഴുവന്‍ വായിക്കാന്‍ മെനക്കേടുള്ളവര്‍ ചുരുങ്ങിയപക്ഷം ബോള്‍ഡ് ചെയ്ത ഭാഗങ്ങളെങ്കിലും വായിക്കുക)


എന്‍ എം ഹുസൈന്‍ ബൂലോകത്തേക്കു കടന്നുവന്നപ്പോള്‍ ബൂലോക യുക്തിവാദികള്‍ ഒന്നടങ്കം,തലങ്ങും വിലങ്ങും, അദ്ദേഹത്തെ നേരിട്ടതും ഒടുവില്‍ അദ്ദേഹത്തിന്‍റെ പരിണാമ സംബന്ധ പോസ്റ്റുകളെ നേരിടാനാകാതെ ഓടിയൊളിച്ചു കളസം കീറിയതും വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവുമല്ലോ. അന്ന് യുക്തിവാദികളെ പലരെയും ഒരുപരിധിവരെ നാണക്കേടില്‍നിന്നു രക്ഷിച്ചു നിര്‍ത്തിയത് യുക്തിവാദിയാണെന്ന് ഒരിക്കല്‍പ്പോലും അവകാശപ്പെട്ടിട്ടില്ലാത്ത ബ്ലോഗര്‍ കാളിദാസനായിരുന്നു. കാളിയുടെ ബലത്തിലാണു് യുക്തിവാദികളില്‍പ്പലരും പിന്നീടു ബൂലോകത്തു വിലസിയത്. ആ ഒരു ധൈര്യത്തില്‍ത്തന്നെയായിരിക്കണം,ഹുസൈനെ മുഖാമുഖം നേരിടാതെ അവസാനംവരെ  പാത്തിരുന്ന സാക്ഷാല്‍ രവിചന്ദ്രന്‍പോലും ബൂലോകത്തേക്കു കടന്നുവന്നതെന്നു ഞാന്‍ കരുതുന്നു.അതോടെ,ഹുസൈന്‍റെ ആപ്പീസുപൂട്ടാന്‍ പോകുന്നു എന്ന മട്ടിലുള്ള ആക്രോശങ്ങളായിരുന്നു യുക്തിവാദികളുടെയും അവരുടെ ശിങ്കിടിമുങ്കന്മാരു ("ഇനി ഇവിടെ ചെലതൊക്കെ നടക്കും"!!!)ടെയും ഭാഗത്തുനിന്നുണ്ടായത്. പക്ഷേ ഒന്നും സംഭവിച്ചില്ലെന്നുമാത്രമല്ല, ഒന്നോ രണ്ടോ പോസ്റ്റുകളോടെ,സംഗതി പന്തിയല്ലെന്നു കണ്ട് 'കേരള ഡോക്കിന്‍സും'  പമ്പകടന്നു പവിത്രേശ്വരത്തേക്കു പോകുന്നതാണു പിന്നെ നാം കണ്ടത്.

സംവാദങ്ങളില്‍ എങ്ങനെയും ജയിക്കാനായി  കാളിദാസന്‍ സ്വീകരിക്കുന്ന തന്ത്രങ്ങളും അടവുകളും ഹുസൈനും ഞാനും പല പ്രാവശ്യം തുറന്നു കാട്ടിയിട്ടുള്ളതാണ്.എന്നാല്‍ അതേ ആരോപണങ്ങള്‍ എന്നെങ്കിലും യുക്തിവാദികള്‍ ഉന്നയിക്കുമെന്ന് ഈയുള്ളവന്‍ സ്വപ്നത്തില്‍പ്പോലും വിചാരിച്ചിരുന്നില്ല. എന്നാല്‍,സംഗതികള്‍ ആകെ മാറിമറിഞ്ഞ കാഴ്ച്ചയാണ് പ്രൊഫസര്‍ രവിചന്ദ്രന്‍റെ ബ്ലോഗില്‍ അടുത്തദിവസങ്ങളിലായി കണ്ടത്.അദ്ഭുതകരമെന്നോ അവിശ്വസനീയമെന്നോ പറയാവുന്നതരത്തിലാണ് രവിചന്ദ്രനും ചെത്തുവാസുവും സജ്നബൂറും മറ്റും കാളിദാസനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. രവിചന്ദ്രഭക്തനായ ഒരു മുസ്ലിം നാമധാരി കാളിയെ 'കാപാലികന്‍' എന്നുവരെ വിശേഷിപ്പിക്കുന്നുണ്ട്. 

ജസ്റ്റീസ്. വി.ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ കമ്മീഷന്‍ (Commission on Rights and Welfare of Women and Children)കേരള സര്‍ക്കാരിനു സമര്‍പ്പിച്ച വനിതാ സംരക്ഷണബില്ലിനെ കുറിച്ച് ഏഷ്യാനെറ്റില്‍ 'നമ്മള്‍ തമ്മില്‍' എന്ന ജനപ്രിയ പരിപാടിയില്‍ നടന്ന 'തമ്മില്‍തല്ലല്‍'(രവിചന്ദ്രന്‍റെ തന്നെ പ്രയോഗം) -നെ ആസ്പദമാക്കി അദ്ദേഹം തന്‍റെ ബ്ലോഗിലിട്ട 'സ്വാമി പറഞ്ഞ സത്യം' എന്ന പോസ്റ്റിലാണ് ഈ അദ്ഭുതം നടന്നിരിക്കുന്നത്.(ആ പേരു നോക്കൂ. സ്വാമി എന്ന്.എന്‍റെ അഭിപ്രായത്തില്‍ തിരുമേനി എന്നു വിളിക്കുന്നതായിരുന്നു കൂടുതല്‍ അനുയോജ്യം.ശൂദ്രര്‍ ബ്രാഹ്മണരെ വേറെ എങ്ങനെയാണു വിളിക്കേണ്ടത്?) സാധാരണ രവിചന്ദ്രന്‍റെ ഏതു പോസ്റ്റിനും അനുകൂലമായിമാത്രം പ്രതികരിച്ചിരുന്ന കാളിദാസന്‍ ഈ പോസ്റ്റില്‍ പക്ഷേ വിപരീത നിലപാടു സ്വീകരിച്ചു എന്നതാണ്, യുക്തിവാദികളുടെ കൂട്ടത്തോടെയുള്ള തെറിവിളിക്കും ആക്ഷേപത്തിനും അദ്ദേഹം പാത്രീഭൂതനാവാന്‍ കാരണം. 

രവിചന്ദ്രന്‍റെ മേല്‍ പരാമര്‍ശിത പോസ്റ്റും പതിവുപോലെ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളാല്‍ സമ്പന്നമായിരുന്നെങ്കിലും ബൂലോകത്തെ ഏറ്റവും വലിയ മുസ്ലിം-ഇസ്ലാം വിമര്‍ശകനായ കാളിദാസന്‍റെ സപ്പോര്‍ട്ട് പോസ്റ്റിനു ലഭിച്ചില്ല. എന്നുമാത്രമല്ല,  ആ പോസ്റ്റിന്‍റെ ഏറ്റവും വലിയ വിമര്‍ശകനായി കാളി മാറുകയും ചെയ്തു.രവിചന്ദ്രനെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമായിരുന്നു കാളിദാസന്‍റെ ഈ പ്രതികരണം. അതുകൊണ്ടു തന്നെ ആദ്യം പ്രൊഫസര്‍ ഒന്ന് അങ്കലാപ്പിലായി. പിന്നെ മറ്റു യുക്തിവാദികളെപ്പോലെയോ അതിനേക്കാളേറെയായോ അദ്ദേഹവും കാളിക്കെതിരെ പല പരാമര്‍ശങ്ങളും നടത്തുകയുണ്ടായി. 

എന്നാല്‍ പതിവില്‍നിന്നു വ്യത്യസ്തമായി,സംവാദത്തിലുടനീളം വളരെ മാന്യമായിത്തന്നെയാണു കാളി പ്രതികരിച്ചത്. കാര്യം കാളിയിലെ കത്തോലിക്കനെ ഇളക്കിവിട്ട വിഷയമായതുകൊണ്ടാണ് രവിചന്ദ്രന്‍റെ പോസ്റ്റിനെ എതിര്‍ത്തു കാളി രംഗത്തുവന്നതെന്ന് ഈയുള്ളവനും തോന്നുന്നുണ്ടെങ്കിലും ഏതെങ്കിലും മതവിഭാഗത്തിന്‍റെ വാദങ്ങളവതരിപ്പിക്കാതെ, ജനസംഖ്യാ വിദഗ്ധരുടെയും മറ്റും ശാസ്ത്രീയ പഠനങ്ങളെ ആസ്പദമാക്കിയാണ് തന്‍റെ വാദങ്ങളെ സമര്‍ഥിക്കാന്‍ കാളി ആ പോസ്റ്റില്‍ ശ്രമിച്ചത്.ആ ശ്രമം തികച്ചും വിജയകരവുമായിരുന്നുവെന്ന യാഥാര്‍ഥ്യം യുക്തിവാദികളൊഴികെയുള്ള വായനക്കാര്‍ സമ്മതിക്കുകയും ചെയ്യും.എന്നാല്‍ അദ്ദേഹത്തിന്‍റെ വാദങ്ങളെ നേരിടാനാകാത വന്നപ്പോള്‍ കാളിദാസനെ മതക്കാരനാക്കുകയാണു യുക്തിവാദികള്‍ ചെയ്തത്.(ഹുസൈന്‍ ഒരു മതവിഭാഗത്തിന്‍റെയും വാദങ്ങളവതരിപ്പിക്കാതെ വിദഗ്ധരുടെയും ശാസ്ത്രജ്ഞന്മാരുടെയും പഠനങ്ങളെ ആസ്പദമാക്കിയും ശാസ്ത്രത്തിന്‍റെയും ലോജിക്കിന്‍റെയും അടിസ്ഥാനത്തിലും  പരിണാമ-ദൈവവിശ്വാസ പോസ്റ്റുകളിട്ടപ്പോഴും ഇതേ ആരോപണങ്ങളാണു യുക്തിവാദികള്‍ ഉന്നയിച്ചതെന്ന് സാന്ദര്‍ഭികമായി ഓര്‍ക്കുന്നു.അന്നതിനു കുട ചൂടിക്കൊടുത്തതു കാളിയാണെന്നു മാത്രം)

യുക്തിവാദികളുടെ കാളിയധിക്ഷേപങ്ങള്‍ അവതരിപ്പിക്കുന്നതിനു മുന്‍പായി രവിചന്ദ്രന്‍റെ പോസ്റ്റിലെ പരാമര്‍ശങ്ങളും അവയ്ക്ക് എന്‍റെ വക ചില കമന്‍റുകളും ആദ്യം നല്‍കാം.

1.രവിചന്ദ്രന്‍:-"ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഹിന്ദുമതത്തിന്‍റെ പ്രതിനിധികള്‍ ആരുമുണ്ടായിരുന്നില്ല. ആവേശത്തോടെ പങ്കെടുത്ത ക്രൈസ്തവ-മുസ്‌ളീം പ്രതിനിധികള്‍ പറഞ്ഞതിതാണ്: ഇന്ത്യയില്‍ 121 കോടി ജനങ്ങളുണ്ടാവാം, പക്ഷെ എത്ര ജനസംഖ്യ കൂടിയാലും പ്രശ്‌നമില്ല, ഇനിയും കൂടുതല്‍ കുട്ടികള്‍ വേണം, ജനസംഖ്യ വര്‍ദ്ധിക്കണം, ജനനനിയന്ത്രണം പാടില്ല, അല്ലെങ്കില്‍ രാജ്യത്തിന്‍റെ കാര്യം പോക്കാണ്. ജനസംഖ്യാനിയന്ത്രണം അമേരിക്കന്‍ ഗൂഡാലോചനയാകുന്നു... എണ്ണത്തില്‍ കൂടുതലുള്ള ബഹുശിശുവാദികള്‍ തങ്ങളുടെ പ്രസ്താവന കയ്യടിച്ച് സ്വയം പാസ്സാക്കാനും മറന്നില്ല."

=മൂന്നാംലോക രാജ്യങ്ങളിലെ ജനസംഖ്യ കുറയ്ക്കുന്നതിനുവേണ്ടി അമേരിക്കയുടെ സി ഐ എ ശ്രമിച്ചിരുന്നുവെന്ന വസ്തുത, രേഖകള്‍ സഹിതം അമേരിക്കന്‍ ബ്ലാക്സിന്‍റെ മുന്‍കൈയില്‍ പ്രസിദ്ധീകരിക്കപ്പെട്ട The 

Excessive force: Power, politics, and population control എന്ന വിശ്രുത ഗ്രന്ഥത്തില്‍ സമര്‍ഥിക്കപ്പെട്ടിട്ടുണ്ട്. ചുരുങ്ങിയപക്ഷം അതെങ്കിലും വായിച്ചിരുന്നെങ്കില്‍ പ്രൊഫസര്‍ ഇത്രയും നിസ്സാരമായി അമേരിക്കന്‍ ഗൂഢാലോചനയെ അപഹസിക്കില്ലായിരുന്നു.



'ഹിന്ദുമതത്തിന്‍റെ പ്രതിനിധികളെ'ന്ന് ഉദ്ദേശിച്ചത് ആരെയാണാവോ? ആര്‍ എസ് എസ്സിനെ(സംഘ് പരിവാര്‍ പ്രഭൃതികളെ)യാണോ? അവരേക്കാള്‍ ശക്തമായി മുസ്ലിംവിരുദ്ധത പ്രചരിപ്പിക്കുന്ന സാക്ഷാല്‍ രവിചന്ദ്രനുള്ളപ്പോള്‍ എന്തിനാണു വേറെ 'ഹിന്ദുമത പ്രതിനിധികളെ'ന്നു മനസ്സിലാകുന്നില്ല.

2.രവിചന്ദ്രന്‍:-"കുട്ടികള്‍ കുറഞ്ഞാല്‍ പ്രേഷിതവേലയ്ക്കും ജിഹാദിപ്രവര്‍ത്തനത്തിനും ആളിനെ കിട്ടാതെയാവും, വോട്ടുബാങ്കുരാഷ്ട്രീയം ദുര്‍ബലപ്പെടും. അനാഥാലയങ്ങളും മതപാഠശാലകളും അസംസ്‌കൃതവസ്തുക്കളില്ലാതെ(inputs)
കഷ്ടപ്പെടും. കോടികള്‍ മുടക്കി സ്‌ക്കൂളും കോളേജുമൊക്കെ പണിത് വലിയ കലത്തില്‍ വെള്ളം പിടിച്ചുവെച്ചിട്ടുണ്ട് - അവിടെ പഠിക്കാന്‍ കുട്ടികള്‍ വേണം. 'മതകുട്ടികള്‍' തന്നെയാണ് ഉത്തമം! രാജ്യം മുടിഞ്ഞോട്ടെ, പട്ടിണി ഇരമ്പിക്കോട്ടെ, തൊഴിലില്ലായ്മ പെരുകികോട്ടെ, ഞങ്ങളുടെ മതത്തിന്‍റെ അംഗസംഖ്യ കൂടണം!! ഇനി കുറയക്കണമെന്ന് അത്ര നിര്‍ബന്ധമുണ്ടെങ്കില്‍ മറ്റു മതക്കാര്‍ കുറച്ചോട്ടെ-No complaints. ഈ മതവാശി ജനസംഖ്യയുടെ കാര്യത്തിലേയുള്ളു എന്നറിയണം. വേറൊരു കാര്യത്തിലും ഇതേ പ്രശ്‌നമില്ല. റോഡ് വികസിക്കാതെ വാഹനങ്ങളുടെ എണ്ണം കൂടുന്നതു മുതല്‍ ഒരുമാതിരിയുള്ള 'പെരുക്ക'ങ്ങളെല്ലാം അസ്വസ്ഥതയോടെ കാണുന്നവരാണ് മിക്ക മതവിശ്വാസികളും. സൗകര്യങ്ങള്‍ കുറയുന്നതിനെക്കുറിച്ചും വിഭവദൗര്‍ലഭ്യത്തെക്കുറിച്ചുമൊക്കെ ഏറെ വാചാലരാകുന്നവരാണിവര്‍." 

=ജിഹാദിനെയും തീവ്രവാദത്തിനെയും സംബന്ധിച്ച് മുഖ്യധാരാ മാധ്യമങ്ങളും ഭരണകൂടവും അമേരിക്കന്‍ ചെരിപ്പുനക്കികളും സംഘ്പരിവാറും പ്രചരിപ്പിക്കുന്ന നുണപ്രചാരണങ്ങള്‍ അപ്പടി വിശ്വസിക്കുകയും അതപ്പടി പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണു രവിചന്ദ്രനും കൂട്ടരും. അത്തരക്കാര്‍ മുസ്ലിങ്ങള്‍ വളിവിട്ടാലും അതിനെ ബോംബ് സ്ഫോടനമായി പ്രചരിപ്പിക്കും.അതിനു ദൃഷ്ടാന്തമാണു രവിചന്ദ്രന്‍റെ മേല്‍വരികള്‍. അതെന്തായാലും അദ്ദേഹത്തിന്‍റെ ഈ വാദം വസ്തുതാപരമല്ലാത്ത വര്‍ഗീയപ്രചാരണം മാത്രമാണെന്ന് ഇസ്ലാമിനോട് ഒരുവിധ സഹാനുഭൂതിയുമില്ലാത്ത കാളിദാസന്‍ തന്നെ തന്‍റെ നിരവധി കമന്‍റുകളിലൂടെ സ്ഥാപിച്ചത് ബ്ലോഗില്‍ വായനക്കാര്‍ക്കു കാണാം.അതുകൊണ്ട് അതൊന്നും ഇവിടെ ആവര്‍ത്തിക്കുന്നില്ല.

3.രവിചന്ദ്രന്‍:-"ദളിതരുടെ ഇരട്ടിയിലധികം തൊഴില്‍ സംവരണത്തിന് തങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും അത് നിഷേധിച്ച് മുന്നോട്ടുപോകുന്നത് നഗ്നമായ നീതിനിഷേധവും ഹൈന്ദവപാക്ഷപാതിത്വവുമാണെന്ന് പരാതിപ്പെടുന്ന മുസ്‌ളീംസുഹൃത്തുക്കളെ ഈ ലേഖകനറിയാം. അതെ, ഒന്നും വെറുതെ സംഭവിക്കുന്നില്ല. പിടിച്ച് നില്‍ക്കാന്‍ ദളിതരും ആസൂത്രിതമായി ജനസംഖ്യ കൂട്ടണമെന്ന സന്ദേശം തന്നെയാണിവിടെ കടന്നുവരുന്നത്. പാകിസ്ഥാനില്‍ വിഭജനസമയത്ത് 14% ന്യൂനപക്ഷങ്ങളുണ്ടായിരുന്നു. സ്വഭാവികമായും അതില്‍ ദളിതരും ഉള്‍പ്പെട്ടിരുന്നു. മൊത്തത്തില്‍ ഹിന്ദുക്കളായി പരിഗണിച്ച് രണ്ടാംകിട പൗരന്‍മാരായി താറടിക്കുന്നതല്ലാതെ അവര്‍ക്കെന്തെങ്കിലും പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാന്‍ പാക്‌സര്‍ക്കാര്‍ ഇന്നുവരെ തയ്യാറായിട്ടില്ല. എന്തിനേറെ അവിടെ ദളിതന് പൊതുസ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യാന്‍ പോലും അവകാശമില്ല. തങ്ങള്‍ ഹിന്ദുക്കളല്ലെന്ന ദളിത് തീവ്രവാദവും അവരെ തുണയ്ക്കുന്നില്ല. മുസ്‌ളീങ്ങള്‍ക്കിടയിലെ അവാന്തര വിഭാഗമായ അഹമ്മദിയക്കാരെ രണ്ടാം കിട പൗരരായി കണ്ട് അവരെ കൊണ്ട് ജയിലുകള്‍ നിറയ്ക്കുന്ന പാകിസ്ഥാന്‍കാര്‍ക്കുണ്ടോ ഇതൊക്കെ ശ്രദ്ധിക്കാന്‍ നേരം?! ഹിന്ദുക്കളല്ലെങ്കില്‍ പിന്നെ ഇസ്‌ളാമാണോ? എന്ന ചോദ്യമുയര്‍ത്തപ്പെട്ടതോടെ സ്വമതം ശരിക്കും മറക്കാന്‍ അവരും പ്രേരിതരരാവുകയായിരുന്നു. കേവലം ഒരു ശതമാനമാണ് ഇന്ന് പാകിസ്ഥാനിലെ അമുസ്‌ളീംങ്ങളുടെ ജനസംഖ്യ. അതുകൊണ്ട് തന്നെ പാകിസ്ഥാനിലെ ജനസംഖ്യ നിയന്ത്രിക്കാനുള്ള തീവ്രശ്രമങ്ങളാണ് കഴിഞ്ഞ 20 വര്‍ഷമായി അവിടെ നടക്കുന്നത്;കൂടുതല്‍ ബോധവത്ക്കരണം ലഭിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കും."

=കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ദലിതരുടെ ഇരട്ടിയലധികമുള്ള മുസ്ലിങ്ങള്‍ക്ക് ഇരട്ടിയലധികം തൊഴില്‍ സംവരണത്തിനും അര്‍ഹതയുണ്ടെന്നു പറയുന്നതു് വലിയ പാതകമായി സംവരണവിരോധിയായ പ്രൊഫസര്‍ക്കു തോന്നിയില്ലെങ്കിലേ അദ്ഭുതത്തിനവകാശമുള്ളൂ.മുസ്ലിങ്ങളുടെ ന്യായമായ ആ ആവശ്യം 'നിഷേധിച്ചു മുന്നോട്ടുപോകുന്നതു നഗ്നമായ നീതിനിഷേധവും (സവര്‍ണ)ഹൈന്ദവപാക്ഷപാതിത്വ'വും തന്നെയാണ്.ഇന്‍ഡ്യയിലെ നഗ്നവും ക്രൂരവുമായ ജാതിവ്യവസ്ഥിതിയെപ്പറ്റിയോ ഭരണകൂടഭീകരതയെപ്പറ്റിയോ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെപ്പറ്റിയോ യാതൊരു പരാതിയുമില്ലാത്ത രവിചന്ദ്രന്‍ പാക്കിസ്ഥാനിലെ കാര്യങ്ങളെപ്പറ്റി വാചാലനാകുന്നതു കൌതുകകരം തന്നെ. അതിനുവേണ്ടി 'ദലിതര്‍ ഹിന്ദുക്കളല്ലെ'ന്ന ബാബാസാഹിബ് അംബേഡ്കറുടെ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നവരെ 'തീവ്രവാദികളാ'ക്കുന്നുമുണ്ടു പ്രൊഫസര്‍.

4.രവിചന്ദ്രന്‍:-"കേരളത്തില്‍ കഴിഞ്ഞ ദശകത്തില്‍ കാര്യമായ ജസംഖ്യാവര്‍ദ്ധനവുണ്ടായത് മലപ്പുറം ജില്ലയിലാണ്. അതുമൂലം ആ ജില്ലയില്‍ നാല് നിയമസഭാമണ്ഡലങ്ങള്‍ അധികമായി വരുകയും കൃത്യമായും ആ നാലുമണ്ഡലങ്ങള്‍ പുതിയ UDF സര്‍ക്കാരിന്‍റെ ഭൂരിപക്ഷമായി തീരുകയും ചെയ്തു. ജനസംഖ്യാ വര്‍ദ്ധനവിന് വേണ്ടിയുള്ള മുറവിളിയുടെ രാഷ്ട്രീയവശമാണതില്‍ പ്രതിഫലിക്കുന്നത്. "

=മലപ്പുറത്തെ സീറ്റുകള്‍ വര്‍ധിച്ചതിലോ അതു യുഡിഎഫിനു പോയതോ ഏതാണു വാസ്തവത്തില്‍ പ്രൊഫസറെ വേദനിപ്പിക്കുന്നത്? രണ്ടും വേദനിപ്പിക്കുന്നുണ്ടാവും. എന്തെല്ലാം പരിമിതികളുണ്ടെങ്കിലും  മുസ്ലിം ലീഗു മാത്രമാണ് രാഷ്ട്രീയാധികാരം കൈയാളുന്ന ഏക പിന്നോക്ക സമുദായ രാഷ്ട്രീയ സംഘടന. അതുകൊണ്ടാണ് അതിനെ 'വര്‍ഗീയ'മെന്നു മുദ്രകുത്തി, മുസ്ലിം ശാക്തീകരണത്തെ തകര്‍ക്കാന്‍ സവര്‍ണ ശക്തികള്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നത്. സവര്‍ണമേധാവിത്വത്തെ എതിര്‍ക്കുന്ന ശക്തികള്‍ അതുകൊണ്ടുതന്നെ മുസ്ലിംലീഗിനു കൂടുതല്‍ സീറ്റുണ്ടാവുന്നതിനെ നല്ലതായി കാണുന്നവരാണു്. സവര്‍ണ പ്രത്യയശാസ്ത്രക്കാരായ രവിചന്ദ്രനും കൂട്ടര്‍ക്കും അതില്‍ അസ്വസ്ഥത തോന്നുന്നതും സ്വാഭാവികം.

5.രവിചന്ദ്രന്‍:-"ജനസംഖ്യ വര്‍ദ്ധിപ്പിച്ചതിലൂടെ ഇന്നുവരെ ഒരു രാജ്യവും പുരോഗമിച്ചിട്ടില്ല. ഇന്ന് നിലവിലുള്ള സുഭിക്ഷരാജ്യങ്ങളൊക്കെ കുറഞ്ഞ ജനസംഖ്യയും കുറഞ്ഞ ജനന നിരക്കുമാണ് കാണിക്കുന്നത്. അവരെയൊക്കെ മണ്ടരായി കാണാന്‍ ആര്‍ക്കും അവകാശമുണ്ട്. പക്ഷെ യാഥാര്‍ത്ഥ്യം അങ്ങനെയായി കൊള്ളണമെന്ന് ശഠിക്കുന്നതില്‍ കഥയില്ല. "

"കഴിഞ്ഞ 30 വര്‍ഷമായി ജനസംഖ്യാനിയന്ത്രണത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങളാണ് ചൈന കൈവരിച്ചത്. ഉയര്‍ന്ന ജനസംഖ്യയെന്നതിലുപരി മെച്ചപ്പെട്ട ജനസംഖ്യാനിയന്ത്രണമാണ് ആ രാജ്യത്തിന്‍റെ മുന്നേറ്റത്തിന് ഹേതുവായതെന്ന് കാണണം. കൂടിയ ജനസംഖ്യ രാജ്യപുരോഗതിക്ക് സഹായിക്കുമെങ്കില്‍ ലോകമെമ്പാടും എല്ലാവരും ആ 'എളുപ്പവഴി' സ്വീകരിക്കുമായിരുന്നു. രാജ്യതാല്‍പര്യം തൃണവല്‍ക്കരിച്ച് 'മതതാല്‍പര്യം'ഉയര്‍ത്തിപ്പിടിക്കുന്നവര്‍ അവശ്യം ശ്രദ്ധിക്കേണ്ട വസ്തുതയാണിത്."

='ജനസംഖ്യ വര്‍ദ്ധിപ്പിച്ചതിലൂടെ ഇന്നുവരെ ഒരു രാജ്യവും പുരോഗമിച്ചിട്ടില്ലെ'ന്നാണ് രവിചന്ദ്രന്‍റെ വാദത്തെ ഇന്‍ഡ്യയുടെ ഉദാഹരണം തന്നെ ഖണ്ഡിക്കുന്നുണ്ട്. ഇന്‍ഡ്യയിലെ ജനസംഖ്യ കരുതിക്കൂട്ടി ആരെങ്കിലും വര്‍ധിപ്പിച്ചതല്ലെങ്കിലും അതു വര്‍ധിച്ചുവെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലല്ലോ. ഇവിടെ പുരോഗതി ഉണ്ടായില്ലെന്ന വാദം എന്തടിസ്ഥാനത്തിലാണു രവിചന്ദ്രന്‍ പറയുന്നത്? ഇപ്പോള്‍ത്തന്നെ ഇവിടെയുള്ള ജനങ്ങളെ മുഴുവന്‍ തീറ്റിപ്പോറ്റാനുള്ള ഭക്ഷ്യവിഭവങ്ങള്‍ ഇന്‍ഡ്യ ഉത്പാദിപ്പിക്കുന്നുണ്ടെന്നും അതു ജനങ്ങള്‍ക്കു വിതരണം ചെയ്യുന്നതിലെ പ്രശ്നമാണ് ഇന്‍ഡ്യ നേരിടുന്നതെന്നും ശാസ്ത്രസാഹിത്യ പരിഷത്തിന്റേതടക്കം പഠനങ്ങള്‍ വന്നിട്ടുണ്ട്. മാത്രമല്ല, മൊത്തം ജനസംഖ്യ കൂടുതലാണെങ്കിലും ജനസാന്ദ്രതയുടെ കാര്യത്തില്‍ ഇന്‍ഡ്യ പല വികസിത രാജ്യങ്ങളേക്കാളും പിന്നിലുമാണ്.

='ഉയര്‍ന്ന ജനസംഖ്യയെന്നതിലുപരി മെച്ചപ്പെട്ട ജനസംഖ്യാനിയന്ത്രണമാണ് ആ രാജ്യത്തിന്‍റെ(ചൈനയുടെ) മുന്നേറ്റത്തിന് ഹേതുവായതെന്ന് കാണണം'എന്നും രവിചന്ദ്രന്‍ വാദിക്കുന്നുണ്ട്. അതിലെന്തെങ്കിലും വാസ്തവമുണ്ടോ? ഇല്ല.രാഷ്ട്രീയതലത്തില്‍ കമ്യൂണിസ്റ്റ് ഫാസിസ്റ്റ് ഭരണസംവിധാനവും  സാമ്പത്തികരംഗത്ത് തികഞ്ഞ മുതലാളിത്ത സംവിധാനവും സ്വീകരിച്ചാണ് അവര്‍ ഇപ്പറഞ്ഞ വലിയ സാമ്പത്തികശക്തിയായിത്തീര്‍ന്നത്. ഫാസിസ്റ്റ് ഭരണസംവിധാനമുള്ളതിനാല്‍ കുടുംബാസൂത്രണവും അടിച്ചേല്പ്പിക്കാന്‍ അവര്‍ക്കായി. അതിന്‍റെ തിക്തഫലം ഇന്നവര്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ചെറുപ്പക്കാരുടെ വലിയ ദാരിദ്ര്യവും വൃദ്ധജനസംഖ്യയുടെ ആധിക്യവുമാണ് അവരിന്നു നേരിടുന്നത്.അതേക്കുറിച്ചും കാളി തന്‍റെ കമന്‍റുകളിലൂടെ മറുപടി പറഞ്ഞിട്ടുണ്ട്.("ഒരു കുടുംബത്തില്‍ രണ്ടു കുട്ടികള്‍ എന്നതാണ്, ആരോഗ്യകരമായ സമൂഹത്തിനാവശ്യം. ചൈനയിലെ ഒരു കുട്ടി എന്ന നയം ഒരു ദുരന്തമായി കലാശിക്കുകയാണിപ്പോള്‍. അവിടെ അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 30 മില്യണ്‍ പുരുഷന്‍മാര്‍ക്ക് വിവാഹം കഴിക്കാന്‍ സ്ത്രീകളില്ലാതാകും. അതുണ്ടാക്കാന്‍ പോകുന്ന സാമൂഹ്യ പ്രശ്നങ്ങളാണിപ്പോള്‍  ചര്‍ച്ച ചെയ്യപ്പെടുന്നത്"-കാളിദാസന്‍) 

ഇനി നമുക്ക് രവിചന്ദ്രന്‍റെയും കൂട്ടരുടെയും കാളിയധിക്ഷേപങ്ങള്‍ നോക്കാം. 

 കാളിദാസന്‍ തന്‍റെ ആദ്യ കമന്‍റിട്ടത് 19 October 2011 04:54 നാണ്. രവിചന്ദ്രന്‍റെ  താഴെ ചേര്‍ക്കുന്ന വാക്യം ഉദ്ധരിച്ചുകൊണ്ട് കാളി ഒരു സംശയം ചോദിക്കയാണ്:

" kaalidaasan said...
>>>>അവര്‍ ജനനനിരക്ക് പ്രോത്സാഹിപ്പിക്കുന്നതില്‍ എന്തു തെറ്റാണുള്ളത്? ജനസംഖ്യ കുറഞ്ഞിടത്ത് ജനനനിരക്ക് കൂട്ടണം, കൂടിയ ഇടത്ത് കുറയ്ക്കണം. <<<

രവിചന്ദ്രന്‍,

ഒരു സംശയം  ചോദിച്ചോട്ടെ.

കേരളത്തില്‍ ജനസംഘ്യ കുറവായിരുന്നെങ്കില്‍,  ക്രിസ്ത്യാനികളും മുസ്ലിങ്ങളും കൂടുതല്‍ കുട്ടികള്‍  ഉണ്ടാവണമെന്നു പറഞ്ഞാലോ, അതിനു പാരിതോഷികം പ്രഖ്യാപിച്ചാലോ താങ്കള്‍ എതിര്‍ക്കില്ലായിരുന്നോ?

തര്‍ക്കിക്കാന്‍ വേണ്ടി ചോദിച്ചതല്ല." 

വീണ്ടും ഒരു ചോദ്യം കൂടി കാളി ചോദിച്ചു:
 "kaalidaasan said...
>>>>നിയമസഭയ്ക്കാണ് നിയമം ഉണ്ടാക്കാനുള്ള അധികാരം. ഈ ശിപാര്‍ശകള്‍ മുഴുവനായോ ഭേദഗതികളോടു കൂടിയോ അംഗീകരിക്കാം.
<<<

രവിചന്ദ്രന്‍,

ഇതേക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്തിട്ടുള്ള താങ്കളോടൊരു ചോദ്യം കൂടി. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് തടവും പിഴയും, എന്ന ശുപാര്‍ശക്ക് ഒരു ഭേദഗതി നിര്‍ദേശിക്കാമോ? (19 October 2011 04:59)"

കാളിയുടെ ഉദ്ദേശ്യം എന്തെന്നു രവിചന്ദ്രനു പിടികിട്ടിയില്ല. അതുകൊണ്ട് പ്രൊഫസര്‍ ഇങ്ങനെ ചോദിച്ചു:

"രവിചന്ദ്രന്‍ സി said...
പ്രിയ കാളിദാസന്‍,

ഇവിടെ ഏതെങ്കലും സമുദായങ്ങളെ എതിര്‍ക്കുന്ന വിഷയം ഉദിക്കുന്നില്ല. രാജ്യത്തിന്‍റെ പൊതു താല്‍പര്യങ്ങളാണ് പരിഗണിക്കേണ്ടത്. താങ്കളുടെ ചോദ്യം നിലനില്‍ക്കുന്ന ഒന്നല്ല. കേരളത്തില്‍ ജനസംഖ്യ വളരെ കൂടുതലാണ്, ജനസാന്ദ്രതയിലും ഇന്ത്യയില്‍ തന്നെ മുമ്പന്തിയിലാണ് നമ്മുടെ സ്ഥാനം.

ജനസംഖ്യ കുറവായിരുന്നെങ്കില്‍...... തീര്‍ച്ചയായും അത് ആരോഗ്യകരമായ ഒരു നിര്‍ദ്ദിഷ്ടനിരക്കിലെത്തിക്കാന്‍ രാജ്യം ശ്രമിക്കുന്നതില്‍ തെറ്റില്ല. Social and demographic engineering ന്‍റെ ഭാഗമാണത്. അവിടെപ്പിന്നെ കൃസത്യന്‍-മുസ് ളീം-ഹിന്ദു വിവേചനത്തിന്‍റെ കാര്യമെന്ത്? 

രാജ്യത്തെ ജനസംഖ്യ ഉയരണമെങ്കില്‍ ഈ മൂന്നു കൂട്ടരുടേയും സംഖ്യ ഉയരണം, കുറയണമെങ്കിലും മൂന്നു കൂട്ടരും കുറയ്ക്കണം- അത്ര തന്നെ. താങ്കള്‍ ഉദ്ദേശിച്ചത് എനിക്ക് പിടികിട്ടുന്നില്ല. വ്യക്തമാക്കിയാല്‍ ഉപകാരം.

പിഴയും ശിക്ഷയും ഭരണഘടനാവിരുദ്ധമാണെന്നോ നിയമവിരുദ്ധമാണെന്നോ വാദിക്കാനാവില്ല. രാജ്യത്തിന്‍റെ ഉത്തമതാല്‍പര്യമനുസരിച്ച് പൗരന്‍റെ മൗലികാവകാശങ്ങള്‍ വരെ സസ്‌പെന്‍റ് ചെയ്യാനോ റദ്ദു ചെയ്യാനോ സ്‌റ്റേറ്റിന് അധികാരമുണ്ട്. പക്ഷെ ഒരു ജനാധിപത്യരാജ്യത്തിന് ഭൂഷണമായ നടപടികളെക്കുറിച്ചാണ് നാം സംസാരിക്കേണ്ടത്. 

Positive differentiation തന്നെയാണ് ഉത്തമം. വര്‍ദ്ധിച്ച പ്രചരണമുണ്ടാവണം. കുടുംബാസൂത്രണത്തോട് ക്രിയാത്മകമായി പ്രതികരിച്ച ചരിത്രം തന്നെയാണ് നമുക്കുള്ളത്. ആറും ഏഴും പ്രസവിക്കുന്നവരെ ആദരിക്കുന്ന ഈ ചടങ്ങുകള്‍ ഒഴിവാക്കിയാല്‍ തന്നെ ജനം അവരുടെ സാമാന്യയുക്തിയനുസരിച്ച് നീങ്ങിക്കൊള്ളും.
(19 October 2011 06:47)  "

ബോള്‍ഡഡ് &ഹൈലൈറ്റഡ്  ഭാഗം ശ്രദ്ധിക്കുക. രണ്ടില്‍ക്കൂടുതല്‍ കുട്ടികളുള്ളവരെ ശിക്ഷിക്കണമെന്ന 'സ്വാമി'യുടെ നിര്‍ദേശം പ്രൊഫസര്‍ക്കും സര്‍വാത്മനാ സ്വീകാര്യമാണെന്ന് ആ വരികള്‍ സ്പഷ്ടമാക്കുന്നുണ്ട്. മാത്രമല്ല, പൌരാവകാശങ്ങളെ നിയന്ത്രിക്കുന്ന ഭരണകൂട നിയമങ്ങള്‍ക്കുവരെ ഓശാന പാടാന്‍ ഈ യുക്തി-'പുരോഗാമി' തയ്യാറാണ്."രാജ്യത്തിന്‍റെ ഉത്തമ താത്പര്യം സംരക്ഷിക്കാന്‍" അങ്ങനെ ചെയ്യാമത്രേ! ആരാണ് ഈ "ഉത്തമ താത്പര്യം" എന്തെന്നു തീരുമാനിക്കുന്നത് ?ടാഡ, പോട്ട മുതലായ കരിനിയമങ്ങളും ഇങ്ങനെ "ഉത്തമ താത്പര്യം സംരക്ഷിക്കാനാ"യി ഉണ്ടാക്കിയതാണെന്നും ആ നിയമങ്ങളെല്ലാം ഇവിടത്തെ പാര്‍ശ്വവത്കൃത ജനതകളെയാണു ലക്ഷ്യമാക്കിയതെന്നും അതിനെതിരെ പൌരാവകാശ പ്രവര്‍ത്തകര്‍ നിരന്തരം പ്രക്ഷോഭവും പ്രചാരണവും നടത്തിയാണ് അതു പിന്‍വലിക്കാന്‍ അവസാനം ഭരണകൂടം നിര്‍ബന്ധിതമായതെന്നും രവിചന്ദ്രന് അറിയാമോ എന്നറിയില്ല.എന്തായാലും ഇത്തരം യുക്തിവാദികള്‍ക്ക് സമൂഹത്തില്‍ മേധാവിത്വം ഇല്ലാതെ പോയതിനെ മഹാഭാഗ്യമെന്നേ പറയേണ്ടൂ.

ആദ്യമാദ്യം അനോണികളായാണു യുക്തിവാദികള്‍ കാളിയെ ആക്രമിച്ചത്.
അത്തരം കമന്‍റുകളില്‍ ചിലതാണു താഴെ അക്കമിട്ടു നല്കുന്നത്. (ബോള്‍ഡെല്ലാം എന്‍റെ വക)

1.""My dear.. Kaali"...U dont have an opinion..!!!??? why U you are silent my Kaali...please put an about your great Bishop ( "fathers") stupids...
(19 October 2011 12:49) "

2."Anonymous said...
നിന്ദാളന്‍ കാളി രംഗം പന്തിയല്ലെന്ന് കണ്ട് പത്തി താഴ്ത്തി കിടക്കുന്നു. ബ്‌ളോഗുടമയോട് 'തര്‍ക്കിക്കാതിരിക്കാനായി' ചില തര്‍ക്കങ്ങള്‍ ഉയര്‍ത്തുന്നു. ബിഷപ്പിനേയും കാ-തൊലിക്കന്‍മാരേയും പറഞ്ഞിട്ടും കാളിദാസ പാന്‍പ് വേറെന്തൊക്കെയോ ചോദിക്കുന്നു. ചാടി വീഴൂ, കാളിയാ, പാതിരിപരിഷകളുടെ മാനം കാക്കൂ. പെറ്റുകൂട്ടാന്‍ വെമ്പി നില്‍ക്കുന്ന തട്ടക്കാരികളുടെ മാനം കാക്കൂ.

എന്തേ കാളി തുള്ളാത്തു
പൂവ് പോരാഞ്ഞോ
പൂക്കുട പോരാഞ്ഞോ

മിണ്ടാണ്ടമില്ലാത്ത കാളി
എന്തിനോ പുലമ്പുന്ന കാളി
കാളിക്കുണ്ട് പത്ത് മക്കള്‍
പത്താമത്തവള്‍ ദശകാളി
(19 October 2011 14:07)"

3."Anonymous said...
Vaidyer Kaali : Do U have an opinion about 10000 Rupees prize for Nazranis for 6th nazrani product by Evangelist Catholican Rascals supported by American Evangelists!!??
U r very active against Hindu Caste system, Pardha system, Narendra Modi issue, etc.. I 'm waiting for your reply...Please dont try to escape kaali Vaidyer...
(19 October 2011 17:53)

4. Anonymous said...
Mr. Kaali.. questioning : "Communist China has imposing their decisions, is is acceptable for a democratic country like India..?" Dont try to support christian evangelist team via blog by asking your foolish questions..these questions makes U Joker...please dont try to make others fool...
(19 October 2011 18:10)

 5.Anonymous said...
Kaali saying that this is an human right issue and opposing states involvement. Kaali, just to remind you that State(India) has spending a lot of money for the well being public. So state has enough authority to impose policies for the well being of the citizens?? We(ndians) cannot take decisions as you(Christian and catholic Evangelists) wish. Those they are not ok with states decisions they can go to Vatican or to else where they likes.
(19 October 2011 18:25)

6. Anonymous said...
Ha..Ha...Ha...Ha....Hoooo.... Kaaalidasa-Kooli Vaidyer..Please dont open your mouth..Because criminals are Christian priests.! Where r u hiding, come & comment man? support our great hero & great Stupid Bishop Pavvathil...He is like U asking for more nazrani childrens so that he can get students for his "Nazrani only" business schools...
(19 October 2011 18:49) 

7.Anonymous said...
നിന്ദാളന്‍ ഇനി കുറേനേരം ഒന്നും മിണ്ടില്ല. ബ്ളോഗുടമയെ സ്‌നേഹിക്കാന്‍ ചെന്ന് വശപ്പിശകായിപ്പോയ ലക്ഷണമുണ്ട്. കാളി പറയുന്നതൊന്നും മനസ്സിലാകുന്നില്ലത്രെ. കാളി പറയുന്നതാണ് താന്‍ പറയുന്നതെന്ന് ബ്‌ളോഗുടമ.. ബ്ളോഗുടമ പറയുന്നതാണ് താന്‍ പറയുന്നതെന്ന് കാളി.. പക്ഷെ രണ്ടുകൂട്ടര്‍ക്കും പര്‌സപരം പറയുന്നത് മനസ്സിലാകുന്നില്ല!!! തര്‍ക്കത്തിന് വേണ്ടി തര്‍ക്കമുണ്ടാക്കി ആളു കളിക്കുന്ന കാളപ്പാമ്പിന്‍റെ ദയനീയ ഭാവം!!!!
(19 October 2011 20:24)"

ഇതിനിടെ കാളി തന്‍റെ നിലപാടു വ്യക്തമാക്കിക്കൊണ്ടുള്ള കമന്‍റിടുന്നുണ്ട്:

"kaalidaasan said...
രവിചന്ദ്രന്‍.

താങ്കള്‍ തെറ്റിദ്ധരിച്ചെന്നു തോന്നുന്നു. ഏതെങ്കിലും സമുദായങ്ങളെ എതിര്‍ക്കുന്ന കാര്യമല്ല. ഞാന്‍ സൂചിപ്പിച്ചത്. താങ്കള്‍ എഴുതിയത് ഇതാണ്.

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഹിന്ദുമതത്തിന്‍റെ പ്രതിനിധികള്‍ ആരുമുണ്ടായിരുന്നില്ല. ആവേശത്തോടെ പങ്കെടുത്ത ക്രൈസ്തവ-മുസ്‌ളീം പ്രതിനിധികള്‍ പറഞ്ഞതിതാണ്.

മതപരമായ വീഷണകോണിലൂടെ ഇതിനെ സമീപിക്കുമ്പോള്‍ എന്‍റെ ചോദ്യം നിലനില്‍ക്കുമെന്നു തന്നെയാണെന്‍റെ ഉത്തമ വിശ്വാസം. കാരണം ഇതു വരെ ഈ ശുപാര്‍ശകളോട് മാനുഷിക വശത്തുനിന്നുള്ള എതിര്‍പ്പുണ്ടായിട്ടില്ല. മത വശത്തു നിന്നും മാത്രമേ എതിര്‍പ്പുണ്ടായിട്ടുള്ളു. അപ്പോള്‍ മതത്തെയും മതവിശ്വാസത്തെയും മാറ്റി നിറുത്തിക്കൊണ്ട് ഇതിനെ സമീപിക്കുന്നതില്‍ അര്‍ത്ഥവുമില്ല.

ചര്‍ച്ചയില്‍ പങ്കെടുത്ത ക്രൈസ്തവ മുസ്ലിം പ്രതിനിധികളുടെ നിലപാടിനേക്കുറിച്ചാണു താങ്കള്‍ എഴുതിയതും,അതിനെ അടിസ്ഥാനമാക്കിയാണു ഞാനാ ചോദ്യം ചോദിച്ചതും.

ക്രൈസ്തവ സഭയുടെ ആദിമകാലം മുതലുള്ള നിലപാട്, ജനസംഘ്യ നിയന്ത്രണത്തെ എതിര്‍ക്കുക എന്നതാണ്. അതവരുടെ വിശ്വാസപരമായ നിലപാടുമാണ്. പക്ഷെ അതിലെ ഭൂരിഭാഗം  അംഗങ്ങളും അതിലൊന്നും വിശ്വസിക്കുന്നില്ല. ലാറ്റിനമേരിക്കയിലെ കത്തോലിക്കര്‍ എന്തു ചെയ്യുന്നു എന്നന്വേഷിക്കുന്നതിലും കേരളത്തിനു യോജിച്ചത് കേരളത്തിലെ കത്തോലിക്കര്‍ എന്തു ചെയ്യുന്നു എന്നല്ലേ? തീര്‍ച്ചയായും ജനസംഘ്യ നിയന്ത്രണം  അവര്‍ ഗൌരവമായി തന്നെ കാണുന്നു. മതനേതാക്കള്‍ എന്തു പറഞ്ഞാലും അതിനെ അവര്‍ കാര്യമാക്കുന്നില്ല. കത്തോലിക്കര്‍ മാത്രമല്ല, മറ്റ് ക്രൈസ്തവ വിഭാഗങ്ങളും ഹൈന്ദവ സമൂഹത്തോടൊപ്പം ഇക്കാര്യത്തില്‍ ഏറേ മുന്നിലാണ്. അത് താങ്കള്‍ക്ക് നിഷേധിക്കാന്‍ ആകില്ലല്ലോ.

ഇക്കാര്യത്തില്‍ ഇസ്ലാമിക മതത്തിനെന്തെങ്കിലും ശാസനകളുണ്ടോ എന്ന് എനിക്ക് തീര്‍ച്ചയില്ല.പക്ഷെ കണ്‍മുന്നില്‍ കാണുന്ന യാഥാര്‍ത്ഥ്യം താങ്കള്‍ മലപ്പുറം  ജില്ലയുടെ വിഷയത്തില്‍  വിശദീരിച്ചു. അനേകം മുസ്ലിം കുടുംബങ്ങളിലും  രണ്ടില്‍ കൂടുതല്‍ കുട്ടികളില്ല. അതിന്‍റെ അര്‍ത്ഥം അങ്ങനെ ഒരു ശാസന ഉണ്ടെങ്കില്‍ ഇത്രയും മുസ്ലിങ്ങളും  അതിനെ ഗൌനിക്കുന്നില്ല എന്നാണ്.

ഇവിടെ രണ്ടു ഭാഗത്തുള്ളവരും ഈ വിഷയത്തെ വൈകാരികമായി കാണുകയാണ്. കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യമുള്ള ചൈനയില്‍ നിയമം മൂലം പലതും  അടിച്ചേല്‍പ്പികാനാകും. പക്ഷെ ഇന്‍ഡ്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് അത് ആശാസ്യമാണോ? പ്രത്യേകിച്ച് മനുഷ്യാവകാശത്തിന്‍റെയും മൌലിക അവകാശത്തിന്‍റെയും മാനങ്ങളുള്ള ഇതുപോലെ ഒരു വിഷയത്തില്‍?

അതുകൊണ്ട് ഇതേക്കുറിച്ച് പൊതു സമൂഹത്തില്‍ ഒരു ചര്‍ച്ച വരട്ടെ. എല്ലാവരും അവരുടെ വീക്ഷണങ്ങള്‍ അവതരിപ്പിക്കട്ടെ.
(19 October 2011 15:10) "

എന്നിട്ടും രവിചന്ദ്രന് കാളിയുടെ ഉദ്ദേശ്യമെന്തെന്നു പിടികിട്ടുന്നില്ല. അതദ്ദേഹം പ്രകടിപ്പിക്കുന്നുമുണ്ട്:

"......കൃത്യമായും എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ലെന്ന് മാത്രം..."

കാളിക്കെതിരെ തുരുതുരാ പ്രത്യക്ഷപ്പെട്ട അനോണിമസ് കമന്‍റുകളെ ഇടയ്ക്ക് രവിചന്ദ്രന്‍ ഇങ്ങനെ താക്കീതു ചെയ്യുന്നുമുണ്ട്.

"..... ഗുണകരമല്ലാത്തതും അപ്രസ്‌കതവുമായി കമന്‍റുകളാണ് അവയില്‍ ഭൂരിപക്ഷവും.വ്യക്തിഹത്യയും എരിവുകയറ്റലുമാണ് അനോണി കമന്‍രുകളുടെ പൊതു സ്വഭാവം എന്നും കാണുന്നു..........ഇനിമുതല്‍ വസ്തുനിഷ്ഠവും വിഷയസംബന്ധിയുമായ കമന്‍റുകള്‍ ഇട്ടാല്‍ മാത്രമേ നിലനിറുത്തപ്പെടുകയുള്ളു. മറിച്ചുള്ളവ പ്രതികരണം സഹിതം ഡീലീറ്റുന്നതാണ്"

എന്നിട്ടും,തങ്ങളുടെ 'നാസ്തികനായ ദൈവ'ത്തെ കാളി എടുത്തിട്ടു കുടയുന്നതുകണ്ട് അസ്വസ്ഥരായ രവിചന്ദ്ര ഭക്തര്‍ അനോണി കമന്‍റുകളിടുന്നതു പിന്നെയും തുടര്‍ന്നു.

1: "Anonymous said...
Hi Kaali...U r indirectly saying that Hindus abandoned their religion and joined to Christianity..This is totally unacceptable. Knowingly or unknowingly U r trying to brain wash thru your words. U people bringing black money from Vatican,America & Europe and exploiting proverty and illetaracy of of the poor and tribal people.These all are different ways used to increase number of community by Evangelists.(20 October 2011 13:02) "

2."Anonymous said...
Kaali, I believe christian missionaries,evangelists and catholic priests activities are more dangerous for Kerala if we consider the subject issue .Without considering subject you are raising 'Jihadis' threats always than the other matters related to the subject and trying brain wash and divert from the subject to hide your christian communal theories.
(21 October 2011 10:14)"

3."..............Correct...Kaali is a Vaidyer, but even he is opposing the reccommendations of Krishna Iyer by neglecting national interest!!.
(21 October 2011 11:24)"

4."Anonymous said........ഇവിടെ സാറും വാസുവുമൊക്കെ നല്ല ഗ്രിപ്പോടെ സംസാരിക്കുമ്പോള്‍ കാളി വെറുതെ തറുതലയിടിച്ച് നില്‍ക്കുന്നു....(21 October 2011 13:24)"

5."Anonymous said...
Kaali-U have to learn basics, your words are utterly nonsense. If possible please starts from first standerd -school.
(22 October 2011 15:21) "

6. "Anonymous said...
Vasu-U r wasting your time.Kaali know everything. This drama is to save christian priests and justify their stupid anti-national activities
(22 October 2011 15:25) "

7.Anonymous said...
Kaali- : You have to be thorough about Population, Density, Negative growth,Positive growth,etc are tech words related to the subject.

If we look in to your comments here all are contrary to your previous comments and foolishness only.

I cant believe that you are a doctor,Please avoid consulting patients maximum by using your brain..(Or no problem that will decrease population, your service is benefical for nation) Is it original Certificate!?.

In future if you are not thorough in subject please don't waste others valuable time and please don't try to work hiding your religious interests.

This my last comment I cannot understand you the matter.

"Uragunnavare unartham,but urakkam nadikkunnavare unnarthan pattilla "
(23 October 2011 09:02)

8. Anonymous said...
In future if you are not thorough in subject please don't waste others valuable time and please don't try to work hiding your religious interests.
(23 October 2011 09:09)

9. Anonymous said...
Kaali- Please write two sentense about the below subjects.

Density.
Population.
Negative Growth.
Positive Grwoth.

If you pass, you will be selected to the next stage..If you pass in next you will be able to put comments here.
(23 October 2011 09:18) "

10..Anonymous said...
Dr : You are big ZERO in the subject.

"AYUDHAM VECH KEEZHADAGOO MONE" 

"Eesho Mishiakum Sukhamayiri..."
(23 October 2011 11:39)

11.Anonymous said...
Ellavarkkum thannodu tharkichu Branthayi.Oru pottanumayi discussion aarum ishtapedunnilla...

PLEASE STOP IT..!!! KAALI...
PLEEEEEEEEEEEASE....IF U REQUITRE MONEY TO STOP THESE FOOLISNESS PLEASE CALL ME TO THE BELOW NUMBER...

98000000000000000000(London)
(23 October 2011 13:17)

12. Anonymous said...
"Kaali kuzhicha kuzhiyil kaali thanne chadi..."

Kaali , please escape at the earliest possible

(23 October 2011 21:32)

13.Anonymous said...
വിഷയത്തില്‍ ഗ്രാഹ്യമില്ലാത്തതിനാല്‍ പരിഹാസ്യമായ അബദ്ധങ്ങള്‍ വിളമ്പി ആപ്പിലായ നിന്ദാളന്‍ നാസ്-മോഡല്‍ യുദ്ധം നടത്തി തടിയൂരാനാവുമോ എന്ന് പരിശോധിക്കുന്നു. കാളിയെ അതിനൊക്കെ കൊള്ളാം. അതിനേ കൊള്ളൂ.(24 October 2011 07:51)

ഇത്രയുമായപ്പോളേക്കും രവിചന്ദ്രന്‍ അനോണി കമന്‍റുകള്‍ നിരോധിച്ചു. അതുകൊണ്ട് പിന്നീടുള്ള തെറിവിളികള്‍ ബഷീര്‍ പൂക്കോട്ട് എന്ന പേരിലാണു പ്രത്യക്ഷപ്പെട്ടത്. 

1."ബഷീര്‍ പൂക്കോട്ട്‌ said..........ചര്‍ച്ചയില്‍ കൊറേയെണ്ണം ഇരുന്നത് കണ്ടല്ലോ. 90 ശതമാനവും ക്രിസ്ത്യാനികളല്ലേ സാറിനെ എതിര്‍ത്തത്? അല്ലാതെ മുസല്‍മാനല്ല. അതില്‍ പെട്ടതാണ് ഇവിടെ ചൊറിയന്‍ കാളി...... (24 October 2011 23:45)"

2."ബഷീര്‍ പൂക്കോട്ട്‌ said...
കാളി,

ഇങ്ങള് രവിചന്ദ്രന്‍ സാറിനെ കണ്ടിക്കാന്‍ പോകുന്നെന്് പറഞ്ഞിട്ട് അവസാനം സാറ് പറഞ്ഞതിന് കീഴിലെല്ലാം യെസ് യെസ് യെസ് പറയുന്നതാണടേ കോത്താരത്തെ സംവാദം? വെറുതെ അലമ്പുണ്ടാക്കി ആളാകാമെന്ന് വെച്ചോ. എന്തെല്ലാം വിഡ്ഢിത്തങ്ങളാ നിങ്ങളിവിടെ എഴുതിവെച്ചത്? ശതമാനമൊക്കെ ആകെ പിഴച്ചുപോയല്ലോ കാളി. ജനനനിരക്ക് പൂജ്യമായതു കൊണ്ട് പ്രശ്‌നമില്ലായിരി്കകും. ഇത്രയും ബോധമില്ലാത്തവര്‍ക്കും പങ്കെടുക്കാമെന്ന് അറിയില്ലാരുന്നു. ഞങ്ങളൊക്കെ വലിയ അറിവില്ലാത്തതു കൊണ്ട് മാറി നിക്കുക. ഇങ്ങടെ ചൊറിച്ചില് എല്ലാര്‍ക്കും പിടികിട്ടി അച്ചയന്‍മാരെ തൊട്ടപ്പെ കാളിക്ക് പനിച്ചു. കാളി വെറച്ചു. അവസാനം കീഴടങ്ങി. ഇനിയിപ്പം നാസിന്‍റെ കയ്യില്‍ നിന്ന് കാളി കുറേക്കൂടി കളി പഠിക്കും. എല്ലാ ലക്ഷണോ ഒത്തുവരുന്നുണ്ട്. കെടന്ന് കൊള്ള്.(25 October 2011 20:59)"

3.ബഷീര്‍ പൂക്കോട്ട്‌ said...
കൂളി,, 

ഇന്നവധി ആയേ നന്നായി. ഇങ്ങള് വീണ്ടും അത് തന്നെ പറ#്‌ഞോണ്ടിരിക്കുകയാണോ? കണക്ക് കണക്കാ. അത് രവിചന്ദ്രന്‍സാറോ ബഷീറോ ഒണ്ടാക്കുന്നതല്ല. മുസ്‌ളീം നിരക്ക് മറ്റുള്ളവരെ കൂടുതലാണ് അത് ഏത് കൊച്ചു കുട്ടിക്കുമറിയാം. പക്ഷെ ആ കൂടിയ നിരക്ക് കുറയുന്നെന്നാ സാറ് പറഞ്ഞത്. അണ്ടിം മാങ്ങേ തിരിച്ചറിയാത്ത നിങ്ങള്‍ മുസ്‌ളീം നിരക്ക് ദേശീയനിരക്കിനേക്കാള്‍ കൊറവാണെന്ന് വിഡ്ഢിത്തം എഴുതിവെച്ചവനാ. അത്രയും ചെറ്റത്തരം ഞാന്‍ കാണിച്ചില്ല. ജനനനിര്കക് പൂജ്യമാണെന്ന് പുലമ്പിയവനാ. എന്നിട്ട് കുറ്റം മുഴുവന്‍ റിപ്പോര്‍ട്ട് തന്ന എസ്‌പേര്‍ട്ടിന്‍റെ തലേ ചാരി. ജെന്‍റില്‍മാനായ വാസുവണ്ണെനെ ആക്ഷേപിക്കുന്ന ഇങ്ങളെ സര്‍വരും വെറുക്കും.

കാളികൂളീ, നേരെ ചൊവെ വായിക്ക്. മുസ്‌ളീം നിരക്ക് കുറഞ്ഞാല്‍ അര്‍ത്ഥം പണ്ടത്തെ മുസ്‌ളീം നിരക്ക് ഇപ്പോഴില്ലെന്നാണ്. മന്‌സസിലായോ. കുട്ടികളുടെ എണ്ണം കൂടിയാ ജിഹാദിപ്പണിക്കും കന്യസ്ത്രീ-അച്ചന്‍ കപ്യാര്‍ വേലയ്ക്ക് ആളുകൊറയും. മാത്രമല്ല അച്ചന്‍മാര്‍ക്ക് ലതിന് ആണ്‍കുട്ടികളെ ഒട്ടും കിട്ടാതെയുമാവും. അതാ പവ്വത്തിലും വിതയത്തിലും കോത്താരത്തിലും കെടന്ന് കാറുന്നേ. ലത് കിട്ടാതായാല്‍ കാളിക്കും ബുദ്ധിമുട്ടു വരുമായിരിക്കും. കാറിക്കോ കാളി കാറിക്കോ.

ജിഹാദികളെ പെറ്റിടുന്നു എന്നൊന്നും സാറ് എഴുതിയിട്ടില്ല. പക്ഷെ കാളി എഴുതികൊണ്ടിരിക്കുന്നു. കാ തൊലിയന്‍മാര്‍ക്കെതിരെയാണ് സാറ് ചാനലിലും കൂടുതല് പറഞ്ഞത്. ഇവിടെ എഴുതീരിക്കുന്നതും. ആളുകളെ തമ്മിലടി്പപിക്കാന്‍ കാളിടെ വെഷമനസ്സില്‍ പല പഌനുമുണ്ട്. അതിവിടെ നടക്കില്ല. നാസിന്‍റെ കയ്യീല്‍ നിന്ന് കീറ് വങ്ങിച്ച് തല തിരഞ്ഞവന് കുര്‍-ആന്‍ തല കീഴായി വായിക്കാനേ പറ്റൂ. ഇങ്ങളെ പോലൊരൊരുത്തന്‍ തൊട്ടാല്‍ കുര്‍-ആന്‍ അശുദ്ധമാകും. ഇങ്ങടെ പൊയ്മുഖം സമയം വരെ കാണിച്ച് നാസ് പുറത്താക്കിയത് ഞാനും വായിച്ചു. അഞ്ചാമത്തെ കുട്ടിക്ക് ആയിരം ഡോളര്‍ കാളിക്ക് പതിനായിരം പൗണ്ട്. പണി ഇവിടെ നടക്കില്ലെ മോനെ.(26 October 2011 13:03)

4.ബഷീര്‍ പൂക്കോട്ട്‌ said...
കാളി,

എടോ മണ്ടച്ചാരെ, ഞാന്‍ തന്നെ ആ ലേഖനം എഴുതിയത്. സുബൈതതാത്ത എന്ന ബ്‌ളോഗില്‍ അതിവിടെ പേസ്റ്റു ചെയ്തതാ. എന്‍റെ ഫോട്ടോ അടിച്ചുമാറഅറിയത് കാളിന്‍റെ ഉപ്പയായിരിക്കും. വേറാരും ചെയ്തിട്ടില്ല. അതന്‍റെ കയ്യിലുണ്ട്. മുസഌങ്ങള് പെറ്റുപെരുകി ജീഹാദികളെ ഉണ്ടാക്കുന്നുവെന്ന രവിചന്ദ്രന്‍ സാറ് പറഞിട്ടില്ല. അങ്ങനെ ആക്കിക്കൂട്ടി സാറിനെ ആക്ഷേപിക്കുന്നത് ചൊറിയന്‍ കാളിയാംണ്. കൂടുതലല്‍ കുട്ടികളുണടാക്കുന്നത് കന്യാസ്ത്രീയേയും അച്ചനേയും കിട്ടാനുള്ള സാധ്യത കൂട്ടാനാണെന് സാറ് ഫറഞ്ഞു. നൂറ് ശതമാനം കരഖ്ട്. കൂടുതല്‍ കുട്ടികള്‍ കൂട്ടുന്നത് മതവേലക്കു ജിഹാദിപ്പണിക്കും ആളെ കിട്ടാനുള്ള സാധ്യത കൂട്ടുമെന്ന് സാറ് പറഞഅഞത്. നൂറ് ശതമാനം കറക്ട്. 

മുസ്‌ളിം ജനനനിരക്ക് ലോകമെമ്പാട് കുറയ്ക്കുന്നെന്നും സാറ് പറഞ്ഞു. ഇവിടേ പരിപാടിയിലും. ഇന്ത്യയിലും മുസ്‌ളീം ജനനനിരക്ക് കുറഞ്ഞുവരുന്നെന്ന് സാറ് പറഞു. ഞാനത് മൊത്തം രണ്ടുതവണ വായിച്ചു. ഏഷ്യാനെറ്റ് പരിപാടിയും രണ്ടും കണ്ടും. ശിക്ഷയും പിഴയും പാടില്ലെന്നാ സാര് അവിടേ പറഞ്ഞത്. വേണ്ട കാര്യം തന്നെയാ സാറ് പറഞ്ഞത്. ഇങ്ങടെ കണക്ക് വായിക്കാതെ വായില്‍ തോന്നി വിളിച്ച് പറകയല്ല. 
മുസഌം പന്നിയെപ്പോലെ പെറ്റുപെരുകുന്നുവെന്ന് സാറ് പറഞ്ഞില്ല. പറയുന്നത് ഇങ്ങളും ഇങ്ങടെ കൂതറ പള്ളിക്കാരുമാ. ഞായറാഴ്ചതോറും പള്ളി വിളിച്ച് കൂവുന്നത് അതല്ലേ. അതാണ് ചെലവന്‍മാരെന്ന് പറഞ്ഞത്. അല്ലാതെ സാറിനെ ഉദ്ദേശിച്ചല്ല. 

പള്ളിയെ പറഞ്ഞപ്പോ ഇങ്ങള്‍ക്ക് ചൊറിഞ്ഞു. അപ്പോ സംവാദം തര്‍ക്കം എന്നൊക്കെ പറഞ്ഞിറങ്ങി. മൂലോം കുത്തി താഴെ വീണു. യെസ് യെസ് യെസ്. വാസുവണ്ണന്‍റെ രോമത്തിന്‍റെ വിലയില്ലാത്ത ഇങ്ങക്ക് അങഅങേരു പറയുന്ന കണക്കൊന്നും മനസ്സിലാക്കാനുള്ള ആമ്പിയറില്ല-അതാ സത്യം(26 October 2011 11:12)

5. ബഷീര്‍ പൂക്കോട്ട്‌ said...
പിഴയും ശിക്ഷയുമില്ലെങ്കില്‍ എല്ലാരേയും പോലെ മുസഌങ്ങളും കൊറയ്ക്കണം. കൊറയ്ക്കും. ഞഹ്ങള്‍ ഈ രാജ്യത്തിലെ പൗരന്മാരാ. രാജ്യദ്രോഹം ചെയ്യില്ല. ഡോളര് കൊടുക്കില്ല. നെയമം അടിച്ചേല്‍പ്പിക്കുന്നതിനെ എതിര്‍ക്കും. പക്ഷെ കാര്യം മനസ്സിലാക്കി ഉത്തപൗരന്‍പോലെ നടപ്പിലാക്കും. അതിനൊള്ള ആര്‍ജ്ജവം ഇന്ത്യന്‍ മുസഌമിനുണ്ട്. പക്ഷെ വര്‍ക്കിക്കും പവത്തിലുനിമില്ല. കാളിദാസനും പത്തരകള്‍ക്കുമില്ല.

സാറതിനെ കുറിച്ചാണ് പറഞ്ഞത്. ധൈര്യമുണ്ടെങ്കില്‍ അതിനെ എതിരി#ക്ക് അല്ലാതെ ഞാനും അതാ പറ#്‌ഞേ ഞാനും അതാ പറഞ്ഞേ എന്നുവെച്ച യെസ് വെക്കാതെ. ജിഹാദ് ഇസഌമിനെ ബാധിച്ച കാന്‍സറാ. എന്നെപ്പോലുള്ളവര്‍ അത് തിരിച്ചറിയുന്നുണ്ട്. ഇസഌമിനെതിരെ കൊലവിളിക്കുന്ന നിന്നെപ്പോലുള്ളവരുടെ കാളാസ് വേണ്ട. ഇപ്പം ഇത്രയും.(26 October 2011 11:13)

ബഷീറിന് കാളിയും മാന്യമായ രീതിയില്‍ മറുപടി പറയുന്നുണ്ടായിരുന്നെങ്കിലും ഭക്തന്‍റെ അധിക്ഷേപം അതിരുകടന്നപ്പോള്‍ രവിചന്ദ്രന്‍ തന്നെ ഇടപെട്ട് ബഷീറിനെ വിലക്കി.

"പ്രിയപ്പെട്ട ബഷീര്‍,

ഇത്രയും പരുഷമായ രീതിയില്‍ കമന്‍റുകള്‍ ഇടുന്നതിനോട് യോജിപ്പില്ല. കാര്യം പറയൂ. വ്യക്തിപരമായ ആക്ഷേപം വേണ്ട. ഈ മത്സരം ഒരുപാട് കണ്ട് എല്ലാവരും മടുത്തിരിക്കുകയാണ്. Supply കൂടിയതിനാല്‍ Demand ഒട്ടുമില്ലാത്ത ഇനം ചരക്കാണിത്. തുറന്നു പറയട്ടെ, ഈ രീതിയില്‍ മറുപടിയിട്ടാല്‍ താങ്കളുടെ കമന്‍റുകള്‍ നീക്കം ചെയ്യേണ്ടി വരും.(26 October 2011 13:33)"

ബഷീര്‍  പിന്മാറിയപ്പോളേക്കും ചെത്തുവാസുവിന്‍റെയും സജ്നബൂറിന്‍റെയും രവിചന്ദ്രന്‍റെയും സ്വരത്തില്‍ മാറ്റം വന്നു തുടങ്ങിയിരുന്നു.(ഈ വാസുവിന്‍റെയും സജ്നബൂറിന്‍റെയും ബഷീറിന്‍റെയും കമന്‍റുകള്‍ വായിക്കുന്നവര്‍ക്ക് വല്ല അവാര്‍ഡും കൊടുക്കണം;ക്ഷമയ്ക്കും സഹനശക്തിക്കുമുള്ള അവാര്‍ഡ്.ഇവരെപ്പോലെ മലയാള ഭാഷയെ ഇങ്ങനെ അപമാനിക്കുന്നവര്‍ ഈ ബൂലോകത്തു വേറെ ആരുമുണ്ടാവില്ല.അക്ഷരത്തെറ്റെന്നു പറഞ്ഞാല്‍ ഇങ്ങനെയുണ്ടോ? അണ്‍സഹിക്കബ്ള്‍!)

1."ChethuVasu said...
പോന്നു മോനെ , തനിക്കു എന്താ ഒരു നിമിഷം ഇന്റര്‍നെറ്റില്‍ ഒന്ന് തിരഞ്ഞാല് ... കേരളത്തിന്‍റെ കഴിഞ്ഞ വര്‍ഷങ്ങളില്‍ TFR എത്രയാണ് എന്ന് അവിടെ വ്യക്തമായി കൊടുത്തിട്ടുണ്ട് .. വെറുതെ ഒന്നും നോക്കാതെ ഓരോന്നും പറഞ്ഞു വരും..26 October 2011 16:32"

2."ChethuVasu said...
മിസ്ടര്‍ കാളിദാസ് ,
ഡോക്ടര്‍ താങ്കളുടെ അസുഖം എന്താണു എന്ന് മനസ്സിലാകുന്നില്ല . ഞാന്‍ പറയാത്ത കാര്യം ഞാന്‍ പറയുന്നതായി പറയുന്നതിന് തുടര്‍ച്ചയായി താങ്കളെ പ്രേരിപ്പിക്കുന്നത് എന്താണ് ..? ചാങ്ങാതീ എവിടെയാണ് ഞാന്‍ അങ്ങനെ പറഞ്ഞത് എന്ന് ഒന്ന് കാണിച്ചു തന്നാലും .. എന്താ ഡോക്ടര്‍ പ്രശ്നം..? ഇത് രോഗമാണോ അതോ പ്രേമമാണോ..?(26 October 2011 16:59)"

3."Sajnabur said...താങ്കള്ക്കു്ള്ളത് മതഭയവും മതവിധേയത്വവും തന്നെയാണ്(27 October 2011 11:24)"

"മതമാണിവിടെ ഡോളറുകള്‍ പ്രഖ്യാപിക്കുന്നത്. അത് കാണാനുള്ള കണ്ണ് താങ്കള്ക്കിനല്ല. ഒന്നുകില്‍ മതഭയം അല്ലെങ്കില്‍ വ്യക്തമായ മത അജണ്ട.(27 October 2011 11:26)"

4."ChethuVasu said...പക്ഷെ താന്‍ paryunnathu അതല്ല ..താന്‍ പറയുന്നത് കേരളത്തിലെ മൊത്തം അവരെജു TFR രണ്ടില്‍ താഴെയായാല്‍ എല്ലാം ശുഭം ആണെന്നാണ്‌ .. ---- ( 2 )
അത് താങ്കളുടെ മണ്ടത്തരം ..ഇത് രണ്ടും തമ്മില്‍ ഉള്ള വ്യത്യാസം മനസിലാക്കാന്‍ താങ്കള്‍ക്ക് കഴിയുന്നില്ല എന്ന് ഈ ചര്‍ച്ച കൊണ്ട് എനിക്ക് മനസ്സിലായി.. ഞാന്‍ പറയുന്നത് മനസ്സിലായ മറ്റുള്ളവര്‍ക്കും മനസ്സിലായിട്ടുണ്ട് .. താങ്കള്‍ക്ക് ഫ്രീ ട്യുഷന്‍ തരണ്ട ആവശ്യം എനിക്കില്ല , അതിനു സമയവും ഇല്ല.. വേണമെങ്കില്‍ താങ്കള്‍ ഒരു പുസ്തവും , പെന്‍സിലും എടുത്തു കൂട്ടി പ്പടിചോളൂ ,, നല്ലം ക്ലാസ് വരെയുള്ള കൂട്ടലും കിഴിക്കലും മതി ഇത് രണ്ടും തമ്മില്‍ ഉള്ള വ്യത്യാസം മനസ്സിലാക്കാന്‍ .. ഹ ഹ !!
ഞാന്‍ പറഞ്ഞത് അല്പം ബോധവുമുള്ള കണക്കരിയാവുന്ന പലര്‍ക്കും മനസ്സിലായിട്ടുണ്ടാകും എന്ന് എനിക്കറിയാം .. പക്ഷെ എല്ലാവര്‍ക്കും അത് മനസ്സിലാവണം എന്നില്ല എന്ന് ഞാന്‍ സമ്മതിക്കുന്നു .. താങ്കള്‍ തന്നെ ഒരു ഉദാഹരണം ആണല്ലോ ..പക്ഷെ ഇതില്‍ കൂടുതല്‍ വിശദീകരിക്കാന്‍ ഒട്ടും താത്പര്യമില്ല ..പോ മോനെ ദിനേശാ ഹൂ ...ഹൂ(27 October 2011 12:19)"

"അല്ല പോന്നു കാളി മാഷെ ഞാന്‍ അറിയാംബാടില്ലഞ്ഞു ചോദിക്കുകയാ ,താന്‍ രവി സാറിനെ അതിശക്തമായി വിമര്‍ശിക്കുന്നത് കണ്ടല്ലോ അദ്ദേഹം നെഗറ്റീവ് ഗ്രോത്തിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറഞ്ജ്ജിട്ടു ..എന്നിട്ട് ഇപ്പോള്‍ താങ്കള്‍ TFR രണ്ടില്‍ താഴെ നില നിര്‍ത്തുന്നതിനെ അനുകൂലിക്കുകയാണോ.. ഹ ഹ ! തമാശ് ! നല്ല തമാശ് ! മിടു മിടു !!
എച്യൂസ് മി മിസ്ടര്‍ കാളിദാസ് , ഒരു ചിന്ന ഡൌട്ട് : യഥാര്‍ത്ഥത്തില്‍ താങ്കളുടെ നിലപാട് എന്താണ് .? താങ്കള്‍ക്ക് എന്തെങ്കിലും ഒരു നിലപാടുണ്ടോ ..?? (27 October 2011 12:52)"

5."Sajnabur said...ഈ ഓലപ്പാന്‍പ് ഇങ്ങോട്ട് ഇടല്ലേ ചിദ്രശക്തി സകാവേ.(27 October 2011 13:38)"

6."രവിചന്ദ്രന്‍ സി said...
ദയവായി താങ്കളിതൊന്നും മതവികാരം കുത്തിയിളക്കാന്‍ ഉപയോഗിക്കരുത്. We are just dealing with plain data.(27 October 2011 15:40)"

7."Sajnabur said...
Dear Ravichandran Sir,
വേദ ഗ്രന്ഥങ്ങളില്‍ ദൈവത്തിനെ തപ്പുമ്പോള്‍ വിശ്വാസികള്‍ പതുക്കെ അവിടെ നിന്ന് അതിനെ പുറത്തേക്ക് കൊണ്ടുവന്നു ദ്രാവകവും വാതകവും എല്ലാം ആക്കിമാറ്റി ചര്ച്ചന നീട്ടി കൊണ്ടുപോകുന്നത് കണ്ടിട്ടില്ലേ.
അതുപോലെ ഓര്‍ കളിയാണ് കണക്കിലെ കളികള്‍ ഉപയോഗിച്ച് ഡോക്ടര്‍ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്(27 October 2011 17:00)"

ഇവരുടെ അധിക്ഷേപം അസഹ്യമായപ്പോള്‍(?), കാളിദാസനും അവര്‍ക്കെതിരെ ചെറിയ, എന്നാല്‍ അര്‍ഥവത്തായ ചില പരിഹാസശരങ്ങള്‍ തൊടുത്തുവിടുകയുണ്ടായി.കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ ഇങ്ങനെ പറഞ്ഞിരുന്നു : "അറിവിലും വാദങ്ങളവതരിപ്പിക്കുന്നതിലും നേര്‍ക്കുനേര്‍ മറുപടി പറയുന്നതിലും ഇദ്ദേഹ(രവിചന്ദ്രന്‍)ത്തേക്കാള്‍ എത്രയോ മുകളിലാണ് അപ്പൂട്ടനും കാളിദാസനും." ഈ യാഥാര്‍ഥ്യം കാളിദാസനും ബോധ്യമായിരിക്കുന്നുവെന്നാണ് അദ്ദേഹത്തിന്‍റെ ചില കമന്‍റുകള്‍ ധ്വനിപ്പിക്കുന്നത്:

 1."kaalidaasan said...
>>>>സമൂഹത്തിന്‍റെ ആകെ പുരോഗതിക്കും സാമൂഹ്യ സ്ഥിരതയ്ക്കും സന്തുളിതാവസ്തക്കും വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ആവശ്യമില്ലാത്ത വാശിയും പരസ്പര സംശയങ്ങളും ദൂരീകരിക്കുന്നതിനും സമാധാനവും പരസ്പര വിശ്വാസം സഹകരണം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാ വിഭാഗത്തിന്‍റെയും TFR രണ്ടിലെക്കെതിക്കുക എന്നത് ആണ് അഭികാമ്യം ..അല്ലാത്ത പക്ഷം ഗ്വാ ഗ്വാ വിളികള്‍ കൊണ്ട് മുഖരിതമായ സമൂഹന്തരീക്ഷം നമ്മളെ കാത്തിരിക്കുന്നു (ഇത് വിദേശ രാജ്യങ്ങളില്‍ സെറ്റില്‍ ചെയ്തവര്‍ക്ക് ബാധകമല്ല ) . സാമൂഹിക ബോധവും പൌര ബോധവുമുള്ള ഏതൊരു മലയാളിയും ഈ നിലപാട് എടുക്കും എന്നാണ് ഞാന്‍ കരുതുന്നത് <<<

ആലിന്‍റെ തണലില്‍ നില്‍ക്കാന്‍ എന്തൊരു സുഖം.

ഞങ്ങളുടെTFR, 1.17 ഏ ഉള്ളു. അതുകൊണ്ട് ഞങ്ങള്‍ രണ്ട് ഗോഗ്വ വിളിച്ചേക്കാം എന്നും പറഞ്ഞ് നാളെ കേരളത്തിലെ വേട്ടുവ സമുദായം  തെരുവില്‍ ഇറങ്ങും. നിങ്ങടെ 2.4 ആണ്, എന്നും പറഞ്ഞ് നാളെത്തന്നെ ഇവിടത്തെ ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്ലിങ്ങളുടെ മുതുകത്ത് തായമ്പക നടത്തും.

ഒരു വിദഗ്ധന്‍റെ പതനം. (27 October 2011 18:17)"

2."പിന്നെ താങ്കള്‍ എല്ലാറ്റിന്‍റെയും അവസാന വാക്കൊന്നുമല്ല."(30 October 2011 10:37)

3."താങ്കള്‍ക്ക് യോജിക്കാന്‍  ആകാത്ത അഭിപ്രായം കണ്ടപ്പോഴേക്കും താങ്കളുടെ നിയന്ത്രണം പോയത് എന്‍റെ കുഴപ്പമല്ല. അതിനു കുറച്ചു കൂടി സഹിഷ്ണുത വേണം. പ്രതിഭാധനന്‍ എന്നൊക്കെ പുകഴ്ത്തിയ വ്യക്തി പോലും നിയന്ത്രണം  വിട്ടു"(31 October 2011 14:56)

4."...കൂടെ പറയട്ടെ. പടിഞ്ഞാറന്‍ നാടുകളിലുള്ളവര്‍ എഴുതി വച്ചിരിക്കുന്നത് മലയാളത്തിലേക്ക് പകര്‍ത്തി വയ്ക്കുന്നത് വ്യത്യസ്ഥമായ ചിന്താധാര ആണെന്നു വിശ്വസിക്കാനുള്ള താങ്കളുടെ അവകാശത്തെയും ഞാന്‍ ചോദ്യം ചെയ്യുന്നില്ല.(1 November 2011 08:54)

5."ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ താങ്കള്‍ക്കും വാസുവിനും മാത്രമേ വിവരമുള്ളു എന്നതൊക്കെ താങ്കളുടെ megalomania "

6."കേരളത്തിനാവശ്യമായ TFR , വികസിത രാജ്യങ്ങള്‍ക്ക് വേണ്ട 2.1 ആണെന്നിപ്പോളും ശഠിക്കുന്ന താങ്കള്‍ക്കിതിലുള്ള അജ്ഞത അനാവരണം ചെയ്യുന്നു."

7."ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ അജണ്ടയുള്ളവര്‍ രണ്ട് കുട്ടികളില്‍ ഒതുക്കില്ല എന്നതാണു സാമാന്യ യുക്തി. പക്ഷെ ആ സാമാന്യ യുക്തി താങ്കള്‍ക്കില്ലാതെ പോയി."(1 November 2011 08:25)

കാളിക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ ഒന്നുകൂടി മൂര്‍ഛിക്കുന്നതാണു പിന്നീടു കാണുന്നത്.

1.രവിചന്ദ്രന്‍ സി said...ഞാന്‍ കണക്കുകളും വസ്തുതകളും അവതരിപ്പിച്ചപ്പോള്‍ അതിനെ ആ നിലയ്ക്ക് പരിഗണിക്കാതെ ചില വിഭാഗങ്ങള്‍ക്കെതിരെ എന്ന നിലയില്‍ വ്യാഖ്യാനിക്കാനും കൃത്യമായും ആ വിഭാഗത്തില്‍പ്പെട്ടവരെ വികാരം കൊള്ളിക്കാനും കാളിദാസന്‍ മന:പൂര്‍വം ശ്രമിക്കുകയുണ്ടായി. ബഷീറിനൊക്കെ നല്‍കിയ മറുപടിയില്‍ അദ്ദേഹം highlight ചെയ്യാന്‍ ശ്രമിച്ച കാര്യം അതായിരുന്നു. 

2.രവിചന്ദ്രന്‍ സി said...‍:- "സത്യത്തില്‍ കാളിദാസനെപ്പോലൊരു മതേതരവാദിയില്‍ നിന്നും ഒരിക്കലും പ്രതീക്ഷിച്ച ഒരു നടപടിയല്ലത്. കണക്ക് കണക്കാണ്. മുസ് ളീങ്ങളുടെ TFR കൂടുതലാണെങ്കില്‍ അതിനര്‍ത്ഥം കൂടുതലാണെന്ന് തന്നെയാണ്. അതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പക്ഷെ അതിലേക്ക് മറ്റ് ഇന്ധനമൊന്നും വാരിയൊഴിക്കേണ്ട കാര്യമില്ല. സ്വഭാവികമായും അങ്ങനെ പെരുമാറിയ ഒരാളോട് വസ്തുതകളും ഡേറ്റകളും ആ നിലയില്‍ കാണാനും ഒരു വിഭാഗത്തിന്‍റെ TFR കൂടുതലാണെന്ന് പറയുമ്പോഴേക്കും ആ വിഭാഗത്തില്‍ പെട്ട ബ്‌ളോഗര്‍മാരേയും വായനക്കാരേയും കുത്തിയിളക്കാതെ പ്രതികരിക്കണമെന്നും അഭ്യര്‍ത്ഥിക്കേണ്ടി വരുന്നു.(27 October 2011 19:37)"

3."രവിചന്ദ്രന്‍ സി said..."താങ്കള്‍ ചിന്താശൂന്യമായി പറഞ്ഞ ഒരു കാര്യം പരോക്ഷമായി പരാമര്‍ശിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. തല്‍ക്കാലം അതില്‍ സമുദായം കലര്‍ത്തേണ്ട കാര്യമില്ല."(27 October 2011 20:13)

4.ChethuVasu said...(28 October 2011 19:19)
പതിവ് പോലെ കാളിദാസന് കാര്യം പിടി കിട്ടിയിട്ടില്ല .അദ്ദേഹത്തിന് പിടി കിട്ടും എന്നാ പ്രതീക്ഷയും ഇല്ല. അത് കൊണ്ട് വിടുന്നു .. ഓരോത്തര്‍ക്കും ആരോ പരിധിയുണ്ടല്ലോ(28 October 2011 19:19)

5.ChethuVasu said...
"മിസ്ടര്‍ കാളിദാസന്‍ :
താങ്കള്‍ ഞാന്‍ പരഞ്ഞതായ് എന്ന രീതിയില്‍ താങ്കള്‍ എന്തെങ്കിലും എഴുതി വക്കുന്നപരിപാടി നിരത്തണം എന്ന് ഞാന്‍ പല കുറി ആവശ്യപെട്ടിട്ടും താങ്കള്‍ അത് നിര്‍ബാധം തുടരുകയാണ്

( മിസ്ടര്‍ കാളിദാസന്‍, താങ്കളുടെ കണ്ണിനു സെലക്ടീവ് വിഷന്‍ ബാധിച്ചിട്ടില്ല അന്ന് കരുതുന്നു )
..താങ്കള്‍ കിടുവാണ്‌ ഹേ കിടു !!"(29 October 2011 10:29)

6.Sajnabur said...
"Dear Dr. Kaalidaasan,
തലക്കെട്ട്‌ വിഷയവുമായി ബന്ധപെട്ട അനേകം ചോദ്യങ്ങള്‍ കിടക്കുമ്പോള്‍ താങ്കള്‍ സൌകര്യമുള്ളത് അടര്‍ത്തിയെടുത്ത് പയറ്റുകയാണല്ലോ."(29 October 2011 11:21)

7.Sajnabur said..."രണ്ടായാലും ഒന്നേ പറയാനുള്ളൂ "ഈ ഓലപ്പാന്‍പ് ഇങ്ങോട്ട് ഇടേണ്ട". ഏതു ഭാകതുനിന്നു വന്നാലും ശരി വര്‍ഗീയ, മത തീവ്രവാദകൊമാരങ്ങല്‍ക്കെതിരെ ഞങ്ങള്‍ പട പൊരുതുക തന്നെ ചെയ്യും.
ആഹരീ ധം തക് ലടെക........സംചാ....മതെതരന്‍?."(29 October 2011 11:23)

8.Sajnabur said..."താങ്കള്‍ ബ്ലോഗ്ഗര്‍ അബ്ദുല്‍ ഖാധേര്‍ ഇ. കെ. യുടെ ഉപ്പൂപ്പാക് വിളിച്ചത് പോലെ എനിക്കത് അന്ധപ്പനില്‍ നിന്നും തുടങ്ങി......അച്ഛന്‍ കച്ചവടക്കാരെ കുറിച്ച് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞ വരികളിലേക് വരെ വരേണ്ടി വരും. അവസാനം താങ്കള്‍ "എന്‍റെ" സ്റ്റാന്‍ഡേര്‍ഡ് മെഷര്‍ ചെയ്യും.തല്‍ക്കാലം അതിവിടെ വേണ്ട. ഇത് നമുക്ക് മറ്റൊരു വേദിയില്‍ വച്ച് നോക്കാം."(29 October 2011 11:25)

9.Sajnabur said..."ഇവിടേയും മുഴച്ചു കാണുന്നത് ഡോക്ടറുടെ "മതേതര" മുഖമാനെല്ലോ..!"(29 October 2011 11:26)

തങ്ങളുടെ ആള്‍ പറയുന്നത് എത്ര വിഡ്ഢിത്തമാണെങ്കിലും അസംബന്ധമാണെങ്കിലും അതിനെ മാത്രമേ യുക്തിവാദികള്‍ എപ്പോഴും പിന്തുണയ്ക്കൂ. ഇവിടെയും അങ്ങനെതന്നെ.നോക്കൂ:

manoj said...
"വാസു വളരെ മനോഹരമായി ചര്‍ച്ച പൂര്‍ത്തിയാക്കി എന്ന് പറയാം" 

കൂട്ടത്തില്‍ കാളിക്കെതിരെ ഇങ്ങനെയും:
10. " തങ്ങളുടെ സങ്കുചിത വര്‍ഗീയ നിലപാട്കാരണം കൊണ്ട് മാത്രം......"(29 October 2011 14:16)

 കാളിക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ പിന്നെയും രവിചന്ദ്രനും കൂട്ടരും തുടരുന്നുണ്ട്:

1.രവിചന്ദ്രന്‍ സി said...‍:-"തെറ്റ് ആര്‍ക്കും സംഭവിക്കാം. എനിക്കും താങ്കള്‍ക്കും. പക്ഷെ താങ്കളത് മനസ്സിലാക്കാന്‍ തയ്യാറല്ല. അബദ്ധങ്ങള്‍ എഴുന്നെളളിച്ചശേഷം അതില്‍ തൂങ്ങിക്കിടക്കാനുള്ള പരിശ്രമമാണ് താങ്കളുടെ ടൈപ്പിംഗ് സ്പീഡ് വര്‍ദ്ധിപ്പിക്കുന്നത്."(30 October 2011 09:28)

2.ChethuVasu said...
ഡോ കാളിദാസന്‍
ഹ! ഹ !! ഹു ഹു !! പരിപാടി നിര്‍ത്തില്ല അല്ലെ..ചൊട്ടയിലെ ശീലം .....(30 October 2011 09:54)
ChethuVasu said...
"കേരളത്തിനു പുറത്തുള്ള കണക്ക് വാസുവിനു വിശ്വസിക്കാന്‍ പറ്റുന്നില്ല "

3. ഡേയ് പോക്രിത്തരം പറയരുത്.. താനെന്തു കുന്തമാണ് പറയുന്നത്.. വാസുവിന് എന്തോന്ന് വിശ്വാസമില്ലെന്ന്.. പുതിയ ഓരോ നമ്പരും കൊണ്ട് വന്നോളും..!!(30 October 2011 10:16)

4.Sajnabur said..."ഹ ഹ ഹ.....ഇപ്പോള്‍ വീണ്ടും പൂച്ച പുറത്തു ചാടിയെല്ലോ മതെതരാ...!!!!!"31 October 2011 11:06)

5.Sajnabur said..."ഒരാള്കൂുടി' യില്‍ താങ്കള്‍ സ്വയം താങ്കള്ക്ക് വേണ്ടി നിരവധി അനോണി കമന്‍റുകള്‍ ഇട്ടിരുന്നുവല്ലോ. അനോണി ഓപ്ഷന്‍ നിലച്ചതോടെ താങ്കളുടെ പിന്തുണക്കാരും ആവിയായി!! ഉടനെ താങ്കള്‍ പോംവഴിയും കണ്ടുപിടിച്ചു. താങ്കളെ പുകഴ്ത്തികൊണ്ട് സ്വയം കമന്‍റിടാന്‍ തുടങ്ങിയ താങ്കളുടെ കുറുക്കന്‍ തന്ത്രത്തെ ആത്മാര്ത്ഥങമായി അഭിനന്ദിക്കുന്നു. ഒരു മുസ്‌ളീം ബ്‌ളോഗര്‍ യുക്തിവാദികളെ ആക്ഷേപിച്ചുകൊണ്ടും താങ്കളെ അകാരണമായി അനുകൂലിച്ചും കമന്‍റിടാനുള്ള സാധ്യതയില്ലെന്ന് ഏവര്ക്കു മറിയാം. ബൂലോകത്ത് മിത്രങ്ങള്‍ തീരെയില്ലാത്ത താങ്കള്‍ പ്രധാനശത്രുവിന്‍റെ പേരില്‍ തന്നെ ഐ.ഡി തീര്‍ത്ത് സ്വയം പൊക്കി പറയുന്നത് ബൂലോത്തെത്തിയതിന് ശേഷം ഞാന്‍ കാണുന്ന ഏറ്റവും വലിയ തമാശയാണ്."
(31 October 2011 11:09)

6."മതത്തിന്‍റെ pay roll ല്‍ ഉള്ളവരും വിതുമ്പും. അതൊക്കെ സ്വഭാവികമാണ്."(31 October 2011 11:14)


സഹികെട്ട് കാളിദാസന്‍ രവിചന്ദ്രനെ ഇങ്ങനെ വെല്ലുവിളിക്കുകയാണ്:

"താങ്കള്‍ക്ക് ചെയ്യാവുന്ന ഒരു കാര്യമുണ്ട്. ഇതേക്കുറിച്ചൊരു പുസ്തകമെഴുതുക. ഇപ്പോഴുള്ള വിവരം കെട്ട വിദഗ്ദ്ധരുടെ പ്രചരണം തെറ്റാണെന്നു സ്ഥാപിക്കുക. ഇന്‍ഡ്യക്കാരോട് ചെയ്യാവുന്ന ഏറ്റവും വലിയ സേവനമായിരിക്കും അത്. അല്ലെങ്കില്‍ ഈ വിദഗ്ദ്ധരുമായി ഒരു ചര്‍ച്ച സംഘടിപ്പിക്കുക. ജനസംഖ്യാ വിദഗ്ദ്ധരുടെ ശരാശരി യഥാര്‍ത്ഥ ശരാശരി, അല്ല എന്നുറപ്പുണ്ടെങ്കില്‍ ചെയ്യേണ്ടത് അതാണ്. ഒരു Conspiracy theory കൂടി പൊളിക്കാം.."(29 October 2011 17:06)


താന്‍ മതേതരവാദിയല്ല എന്നു ധ്വനിപ്പിക്കുന്ന കമന്‍റുകളോട് കാളി ഇങ്ങനെ തന്‍റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു:

1."മതേതരം എന്ന വാക്കിനു താങ്കള്‍ കരുതുമ്പോലെ മത വിരുദ്ധ മുഖം ഞാന്‍ കാണുന്നില്ല." (30 October 2011 06:14)

2."എന്‍റെ നിലപാടു വിശദീകരിക്കാന്‍ ഞാന്‍ ചില വാദങ്ങള്‍ നിരത്തി. വര്‍ഗ്ഗീയ താല്‍പ്പര്യക്കാര്‍ അതിനെ പിന്തുണക്കുന്നു എന്നതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല."

3. "മതവിശ്വാസികളെ എല്ലാറ്റിലും എതിര്‍ക്കണമെന്ന വൃതമൊന്നും ഞാന്‍ എടുത്തിട്ടില്ല."(31 October 2011 02:36)

4."യാതൊരു തരത്തിലുള്ള ജനനനിയന്ത്രണവും ക്രൈസ്തവ സഭ അനുകൂലിക്കുന്നില്ല. ജനനനിയന്ത്രണം വേണം എന്നാണെന്‍റെ നിലപാട്. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ വേണ്ട എന്നും. എന്നിട്ടും എന്‍റെ മതേതര മുഖം മൂടിയാണു പലരും ചികഞ്ഞു നോക്കുന്നത്. രവിചന്ദ്രന്‍ എഴുതിയ അതേസമയം നിര്‍ണ്ണായക സ്വാധീനമില്ലാത്ത രാജ്യങ്ങളില്‍ ഉയര്‍ന്ന ജനനനിരക്ക് നിലനിറുത്താനും ഇസ്‌ളാം ശ്രദ്ധിക്കുന്നു. ജനസംഖ്യ വര്‍ദ്ധിപ്പിച്ച് അവിടങ്ങളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ തന്നെയാണവര്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ കഴിഞ്ഞ ദശകത്തില്‍ കാര്യമായ ജസംഖ്യാവര്‍ദ്ധനവുണ്ടായത് മലപ്പുറം ജില്ലയിലാണ്, എന്നപോലെ, കേരളത്തിലെ മുസ്ലിങ്ങളൊന്നാകെ  കേരളത്തില്‍  ജനസംഖ്യ വര്‍ദ്ധിപ്പിച്ച് സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നു, എന്നൊക്കെ ഞാന്‍ എഴുതിയാലായിരിക്കും എനിക്ക് മതേതര മുഖം ചാര്‍ത്തി കിട്ടുക. പക്ഷെ ആ സര്‍ട്ടിഫിക്കറ്റ് എനിക്ക് വേണ്ട."(30 October 2011 09:59)

5."എല്ലാറ്റിനെയും മതത്തിന്‍റെ കണ്ണിലൂടെ മാത്രം കാണുന്നത് ശരിയല്ല. മത വിശ്വാസികളായതുകൊണ്ട് അവര്‍ പറയുന്നതെല്ലാം കണ്ണുമടച്ച് എതിര്‍ക്കപ്പെടേണ്ടതുമില്ല. എലിയേയും പൂച്ചയേയും അന്വേഷിക്കാന്‍ മത വിരുദ്ധര്‍ കണിലെണ്ണയൊഴിച്ചിരുപ്പുണ്ടെന്ന യാഥാര്‍ത്ത്യമുള്ളപ്പോള്‍ ചില നിലപാടുകള്‍ വ്യക്തമാക്കേണ്ടതുമുണ്ട്."(1 November 2011 01:39)

അധികം നീട്ടുന്നില്ല.വായനക്കാര്‍ക്ക് സംഗതികളുടെ കിടപ്പ് എന്താണെന്നു പിടികിട്ടിയല്ലോ.അവസാനമായി രവിചന്ദ്രന്‍ കാളിക്കെതിരെ പറഞ്ഞ ഏതാനും വാക്യങ്ങള്‍കൂടി ഉദ്ധരിക്കാം:

1."താങ്കള്‍ക്കെതിരെ വളരെ മൃദുവായ പരാമര്‍ശം നടത്തിയാല്‍ അത് 'കളിയാക്കല്‍' 'ആക്ഷേപം'!!! താങ്കള്‍ വാരിവിതറുന്നതെല്ലാം ഉന്മത്ത സ്‌നേഹത്തിന്‍റെ സുപ്പര്‍ലേറ്റീവ് വികാരധാര!! ഇത്ര Qurulous ആയി താങ്കളെ കാണപ്പെടുന്നത് അതിശയകരമാണ്. അതിന് മനോജ് പറഞ്ഞ കാരണമേയുള്ളു. പുരുഷന് പ്രസവിക്കാനാവില്ലെന്നതുപോലെ താങ്കള്‍ക്ക് ഈ വിഷയത്തില്‍ പ്രത്യേകിച്ചൊന്നും പറയാനില്ല. വിഷയത്തിന്‍റെ ഏതെങ്കിലും നവീനമായ ഭാവതലങ്ങളിലേക്ക് വായനക്കാരെ കൈ പിടിച്ചു നടത്തിക്കാനോ പുതിയ ചന്തോദ്ദീപകമായ നിരീക്ഷണങ്ങളെന്തെങ്കിലും നടത്താനോ താങ്കള്‍ക്ക് കഴിഞ്ഞിട്ടില്ല. വെറുതെ non issues ന്‍റെ മുകളില്‍ മേല്‍ ഘോരഘോരം എഴുതി എന്തോ വ്യത്യസ്തമായ അഭിപ്രായം തനിക്ക് ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ എന്തോക്കെയോ കാട്ടിക്കൂട്ടിയതാണ് ഞാനിവിടെ കണ്ടത്(1 November 2011 06:49)

2.താങ്കള്‍ വാസ്തവ വിരുദ്ധതയില്‍ അഭിരമിക്കുന്നു; വാചകങ്ങള്‍ out of context ആയി ഉദ്ധരിക്കുന്നു; മറ്റുള്ളവര്‍ പറയാത്ത കാര്യങ്ങള്‍ അവരുടെമേല്‍ കെട്ടിവെക്കുന്നു; വിഷയം വിട്ട് വ്യക്തിപരമായ പരാമര്‍ശങ്ങളില്‍ എല്ലാം അവസാനിപ്പിക്കുന്നു. താങ്കള്‍ക്കെതിരെയുള്ള വിമര്‍ശനം 'ആക്ഷേ'പമാക്കുന്നു. വസ്തുത ചൂണ്ടിക്കാട്ടുമ്പോള്‍ 'കളിയാക്കലാ'കുന്നു. വഴക്കാളി കുട്ടിയെപ്പോലെ ആളുകളോട് അങ്ങോട്ട് ചെന്ന് ഉടക്കുന്നു"(1 November 2011 06:50)

3."വീണ്ടും പറയട്ടെ വാസും നടത്തിയ നിരീക്ഷണങ്ങള്‍ എന്താണെന്ന് പോലും താങ്കള്‍ക്ക് ബോധ്യപ്പെട്ടതായി എനിക്ക് തോന്നുന്നില്ല. Sajnabur is a gentleman. കഴിഞ്ഞ നാലുമാസത്തെ അദ്ദേഹത്തന്‍റെ പെരുമാറ്റത്തില്‍ നിന്ന് അതെനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. താങ്കളോട് ഏറെ ആദരവും മതിപ്പുമുണ്ടായിരുന്ന ഒരു ബ്‌ളോഗറെയാണ് താങ്കള്‍ പ്രകോപിപ്പിച്ച് എതിരാക്കിയത്. വാസുവിന്‍റെ കാര്യത്തിലും സംഭവിച്ചത് അതാണ്. കൃത്യമായും ഇതുതന്നെയാണ് നാസിന്റ കാര്യത്തിലും ഉണ്ടായതെന്ന്് ഞാന്‍ പറയട്ടെ. വെറുതെ തര്‍ക്കിക്കാനായുള്ള തര്‍ക്കം!! താങ്കളോട് ബഹുമാനമുള്ളവരെപോലും അനാവശ്യമായി പ്രകോപിപ്പച്ച് നിതാന്തശത്രുക്കളാക്കുന്ന ഒരു ശൈലി അറിഞ്ഞോ അറിയാതെയോ താങ്കള്‍ സ്വാംശീകരിച്ചിരിക്കുന്നു. അവസാനം നിലയക്കാത്ത പരാതികളും!!!"

4."കാളിദാസന് കാളിദാസന്‍ അസഹ്യമാകുമെന്നാണ് താങ്കള്‍ ഈ സംവാദത്തില്‍ തെളിയിച്ചത്."

5."You are simply flogging a dead horse dear."(1 November 2011 06:50)

6."മമ്മൂട്ടിനായകനെ പോലെ താങ്കള്‍ ഒരു 'സ്‌നേഹമുള്ള സിംഹ'മായി നിലകൊള്ളുകയാണെന്ന് ആരെങ്കിലും സംശയിച്ചാലും തെറ്റു പറയാനാവില്ല! താങ്കള്‍ പിന്തുണയും അംഗീകാരവും ആഗ്രഹിക്കുന്നു. കിട്ടാതെ വരുമ്പോള്‍ പുളിച്ച് മുന്തിരിയുടെ കഥ പറയുന്നു;അത്രയേ ഉള്ളൂ. That is quite natural."(1 November 2011 14:53)

7."ഇവിടെ താങ്കള്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്തിട്ടുണ്ടെങ്കില്‍ അത് താങ്കളുടെ സ്വതസിദ്ധമായ ശൈലിയിലുള്ള വിദ്വേഷപ്രകടനം മാത്രമാണ്. അതാകട്ടെ ചര്‍ച്ചയില്‍ തീരെ അപ്രസക്തവും. So that is it dear."
(1 November 2011 14:54)

ഇതിനെല്ലാം കാളിയും മറുപടി പറഞ്ഞിട്ടുണ്ട്.(ഒരു സന്ദര്‍ഭത്തില്‍ എന്‍റെ കഴിഞ്ഞ പോസ്റ്റിന്‍റെ ലിങ്കു പോലും  മനോജിനുള്ള മറുപടിയില്‍ കാളി ഇടുന്നതു കണ്ടു.) പോസ്റ്റ് വായിച്ചാല്‍ അതറിയാം. ഇങ്ങനെയൊക്കെയാണെങ്കിലും തങ്ങള്‍ തമ്മില്‍ പ്രശ്നമൊന്നുമില്ലെന്നു കാണിക്കാന്‍ രവിചന്ദ്രനും , ഈ പോസ്റ്റിനെ എതിര്‍ത്തുവെന്നു വിചാരിച്ച് രവിചന്ദ്രന്‍റെ എല്ലാ പോസ്റ്റുകളെയും താന്‍ എതിര്‍ക്കുമെന്ന വ്യാമോഹം ഒരാള്‍ക്കും(വിശേഷിച്ച് ഇസ്ലാമിസ്റ്റുകള്‍ക്കു)വേണ്ടെന്ന മുന്നറിയിപ്പു തരാന്‍ കാളിയും മറന്നിട്ടില്ല.അക്കാര്യം കാളി രവിചന്ദ്രന്‍റെ പുതിയ പോസ്റ്റിലും ആവര്‍ത്തിച്ചിട്ടുണ്ട്.അതെന്തങ്കിലുമാകട്ടെ. കാളിക്ക് രവിചന്ദ്രന്‍റെ നിലവാരം മനസ്സിലാക്കാനും യുക്തിവാദികള്‍ക്ക് കാളി ഒരു മതവിശ്വാസി(അതും ക്രിസ്തുമതവിശ്വാസി) തന്നെയാണെന്നു തോന്നാനും കാളിക്കെതിരെ മുന്‍പു പല ബ്ലോഗര്‍മാരും പറഞ്ഞ ആരോപണങ്ങള്‍ ആവര്‍ത്തിക്കേണ്ട ഗതികേട് യുക്തിവാദികള്‍ക്കുണ്ടാക്കാനും ഈ സംവാദം ഇടയാക്കിയല്ലോ. അത്രയും നല്ലത്.