Pages

അവര്‍ണവാക്യം

"സവര്‍ണര്‍ കണക്കിനു മിടുക്കരാണ്. അവര്‍ സ്വന്തം ബുദ്ധിയെ രണ്ടു കൊണ്ടു പെരുക്കുകയും അവര്‍ണരുടെ ബുദ്ധിയെ മൂന്നു കൊണ്ടു ഹരിക്കുകയും ചെയ്യും"

Sunday, October 16, 2011

തന്ത്രശാലിയായ ഒളിച്ചോട്ടക്കാരന്‍


നിലപാടുകള്‍ കൊണ്ടു   സവര്‍ണപക്ഷത്തു നില്‍ക്കുന്ന യുക്തിവാദികളേക്കാള്‍ സത്യാന്വേഷിക്കു താത്പര്യവും പ്രതീക്ഷയും  അവര്‍ണപക്ഷ സമീപനമുള്ള ,വിശ്വാസികളായ മുസ്ലിങ്ങളിലാണ്. 



റിച്ചാഡ് ഡോക്കിന്‍സിന്‍റെ God Delusion എന്ന ഗ്രന്ഥം മലയാളത്തിലേക്കു പുനരാഖ്യാനം നടത്തിയതിന്‍റെ പേരില്‍'കേരള ഡോക്കിന്‍സ്' എന്ന് 'യുക്തി'യാരാധകരാല്‍ വിശേഷിപ്പിക്കപ്പെടുന്നയാളും യുക്തിവാദികളുടെ പ്രമുഖ സൈദ്ധാന്തികനുമായ പ്രൊഫ. സി. രവിചന്ദ്രന്‍ ബൂലോകത്തേക്കു കടന്നുവന്നതില്‍  'യുക്തി'-നിരീശ്വരവാദികള്‍ക്കൊപ്പം ഈയുള്ളവനും സന്തോഷം തോന്നിയിരുന്നു.(സൈദ്ധാന്തികനും മുഖ്യ ക്ലാസെടുപ്പുകാരനുമൊക്കെയാണെങ്കിലും യുക്തിവാദി സംഘത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനൊന്നും പ്രൊഫസറെ കിട്ടില്ല കേട്ടോ.അതിച്ചിരി കഷ്ടപ്പാടാണല്ലോ.  അതിനൊക്കെ വേറെ മണ്ടന്മാരെ നോക്കണം) ബൂലോകത്ത് എന്‍ എം ഹുസൈനും യുക്തിവാദികളും തമ്മില്‍ നടന്ന സംവാദം പ്രധാനമായും ശ്രീ രവിചന്ദ്രന്‍റെ പുസ്തകത്തെ ആസ്പദമാക്കിയായിരുന്നല്ലോ.  ഹുസൈന്‍റെ ഖണ്ഡനങ്ങള്‍ക്കെല്ലാം നേരിട്ടു മറുപടി പറയാന്‍ ഗ്രന്ഥകാരന്‍ തന്നെ വന്നത് അതുകൊണ്ടുതന്നെ തികച്ചും സ്വാഗതാര്‍ഹമായാണ് എനിക്കും മറ്റു പലര്‍ക്കും തോന്നിയത്.

യുക്തിവാദിയും സംഘത്തിന്‍റെ പ്രവര്‍ത്തകനുമായ നിസ്സഹായന്‍ പറഞ്ഞു: "കുറച്ച് നേരത്തെ വന്നിരുന്നെങ്കില്‍, ഹുസൈനുമായി നേരിട്ട് മറുപടി പറഞ്ഞ് പോയിരുന്നെങ്കില്‍ പലരുടേയും ഊര്‍ജ്ജം പാഴാകുകയില്ലായിരുന്നു. ബ്ലോഗിലേയ്ക്കു വന്നതിനു് അഭിനന്ദനങ്ങള്‍ !!
1 July 2011 11:19 " 

ഈയുള്ളവനും ഇങ്ങനെ ആശംസിച്ചു: "നിസ്സഹായന്‍ പറഞ്ഞപോലെ താങ്കള്‍ കുറച്ചുകൂടി നേരത്തെ വരണമായിരുന്നു. better late than never. താങ്കളും ഹുസൈനുമായി നേരിട്ടുള്ള സംവാദം എന്തുകൊണ്ടും വിജ്ഞാനപ്രദമായിരിക്കും എന്നു പ്രതീക്ഷിക്കുന്നു. "ആശയപരമായ സംവാദങ്ങള്‍ ആത്മനിഷ്ഠമായോ വ്യക്തിനിഷ്ഠമായോ കാണാന്‍ താല്‍പര്യമില്ല." എന്ന നിലപാട് തികച്ചും ആഹ്ലാദകരം തന്നെ. എല്ലാ ആശംസകളും.
1 July 2011 18:29  "

എന്‍ എം ഹുസൈനും പ്രൊഫ. രവിചന്ദ്രന്‍റെ കടന്നുവരവിനെ സുസ്വാഗതം ചെയ്യുകയുണ്ടായി.ഹുസൈന്‍റെ ബ്ലോഗായിരുന്നു ബൂലോകത്ത് ഹിറ്റുകളുടെ അദ്ഭുതം ആദ്യം സൃഷ്ടിച്ചതെങ്കില്‍ അതിനെ കവച്ചുവയ്ക്കാന്‍ പോന്ന ഹിറ്റുകളാണ് ശ്രീ രവിചന്ദ്രന്‍റെ ബ്ലോഗിനുണ്ടായത്. 
  
2011 ജൂണ്‍ 30 നിട്ട തന്‍റെ ആദ്യ പോസ്റ്റിന് ശ്രീ രവിചന്ദ്രന്‍ നല്‍കിയ ശീര്‍ഷകം ഇതായിരുന്നു: 'ഒരാള്‍കൂടി '

അതിലദ്ദേഹം എഴുതി:
"'നാസ്തികനായ ദൈവ'ത്തെ സ്വീകരിച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും ഹൃദയംഗമായ നന്ദി. പുസ്തകവുമായി ബന്ധപ്പെട്ട ചില സവിശേഷ അനുഭവങ്ങളും ചില പൊതുവിമര്‍ശനങ്ങളുമാണ് ഇവിടെ പരിഗണിക്കുന്നത്. ഇതില്‍ കുറെയേറെ വിഷയങ്ങള്‍ ശ്രീ.എന്‍.എം ഹുസൈന്‍ 'നാസ്തികനായ ദൈവ'ത്തിന് തയ്യാറാക്കിയ ഖണ്ഡനത്തില്‍ ('നവനാസ്തികത:റിച്ചാഡ് ഡോക്കിന്‍സിന്‍റെ വിഭ്രാന്തി'/ക്രിയേറ്റീവ്& ദാ'വ ബുക്‌സ്, കൊച്ചി, 2011 ജനുവരി) ഉന്നയിച്ചവയാണ്.
...........................................................................................................
വായന, പുസ്തകം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ചൊറിച്ചിലും ശ്വാസംമുട്ടലും അനുഭവപ്പെടുന്നുവെന്ന് പരാതിപ്പെടുന്ന ഒരു സമൂഹത്തില്‍ വായിക്കാനും പഠിക്കാനും ഏറെ സമയം ചെലവഴിക്കുന്ന വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തോട് തികഞ്ഞ ബഹുമാനമാണുള്ളത്. എന്നാല്‍ ശ്രീ.ഹുസൈന്‍ മുന്നോട്ടുവെക്കുന്ന ചിന്താധാരയോട് സമാനമായ ആഭിമുഖ്യമില്ല. കാഴ്ച മങ്ങിവരുന്ന ഒരു സമൂഹത്തിന്‍റെ കണ്ണുകള്‍കൂടി കുത്തിപ്പൊട്ടിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതായാണ് കണ്ടിട്ടുള്ളത്. 'നാസ്തികനായ ദൈവ'ത്തിന്‍റെ ഖണ്ഡനത്തില്‍ എനിക്കെതിരെ കടുത്ത പ്രയോഗങ്ങളും പരിഹാസങ്ങളും ധാരാളമുണ്ട്. എന്നെക്കാളും മുതിര്‍ന്ന ഒരാളെന്ന നിലയില്‍ അദ്ദേഹത്തിന് അതിനുള്ള സ്വാതന്ത്ര്യവും അര്‍ഹതയുമുള്ളതായി ഞാന്‍ സങ്കല്‍പ്പിക്കുന്നു. അതുകൊണ്ടുതന്നെ അതിനോട് പ്രതികരിക്കാനില്ല. ആശയപരമായ സംവാദങ്ങള്‍ ആത്മനിഷ്ഠമായോ വ്യക്തിനിഷ്ഠമായോ കാണാന്‍ താല്‍പര്യമില്ല. ശ്രീ.ഹുസൈന്‍റെ അവതരണരീതിയും ഭാഷാശൈലിയുമൊന്നും വിലയിരുത്താന്‍ ഞാനാളല്ല. വിയോജിപ്പ് എഴുതിവെച്ചിരിക്കുന്ന കാര്യങ്ങളെ കുറിച്ച് മാത്രം.

'നാസ്തികനായ ദൈവ'ത്തെ കുറിച്ച് അദ്ദേഹത്തിന്‍റെ ഖണ്ഡനത്തില്‍ പരാമര്‍ശിക്കുന്ന വിഷയങ്ങളെല്ലാം പ്രതികരണം അര്‍ഹിക്കുന്നവയാണെന്ന അഭിപ്രായമില്ല. ആവര്‍ത്തനദോഷം വളരെയധികമുള്ള ടി. ഖണ്ഡനത്തില്‍ പ്രസക്തമെന്ന് തോന്നിയ കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ ശ്രമിക്കാം. 'നാസ്തികനായ ദൈവ'ത്തില്‍ ചര്‍ച്ചചെയ്യുന്ന 75% വിഷയങ്ങളും അദ്ദേഹം അവഗണിക്കുകയോ വിട്ടുകളയുകയോ ചെയ്തിട്ടുണ്ട്. ആ നിലയ്ക്ക് പൂര്‍ണ്ണമായ ഒരു ഖണ്ഡനമായി(a complete rebuttal) അദ്ദേഹത്തിന്‍റെ ഗ്രന്ഥത്തെ വിലയിരുത്താനാവില്ല. ശ്രീ.ഹുസൈന് പഥ്യമെന്ന് തോന്നിയ മേഖലയില്‍ മാത്രമായി ഇടപെടല്‍ പരിമിതപ്പെടുകയാണ്. മാത്രമല്ല ഖണ്ഡനത്തില്‍ 'നാസ്തികനായ ദൈവം'ഘടനപരമായും ക്രമനിബദ്ധമായും പിന്തുടരാനുള്ള ശ്രമവുമില്ല. ഉദ്ധരണികളും പരാമര്‍ശങ്ങളും കുഴഞ്ഞുമറിഞ്ഞും കയറിയിറങ്ങിയും വരുന്നത് കാണാം. ക്രമനിബദ്ധമായി വിഷയങ്ങള്‍ വിശകലനം ചെയ്യാത്തതിനാല്‍ ആ രീതിയിലും പ്രതിരോധിക്കേണ്ടതില്ലെന്ന് തോന്നുന്നു."(ഊന്നല്‍ കൂട്ടിച്ചേര്‍ത്തത്)

ഇത്രയും എഴുതിയതു വായിക്കുന്നവര്‍ സ്വാഭാവികമായും കരുതുന്നത് ശ്രീ ഹുസൈന്‍റെ 'ഖണ്ഡനത്തില്‍ പ്രസക്തമെന്ന് തോന്നിയ കാര്യങ്ങള്‍ക്ക്' ശ്രീ രവിചന്ദ്രന്‍ 'മറുപടി പറയു'മെന്നാണ്.  എന്നാല്‍ തുടര്‍ന്നുള്ള അദ്ദേഹത്തിന്‍റെ വിവരണം അതേക്കുറിച്ചൊന്നുമായിരുന്നില്ല. പകരം, 'ദൈവം നാസ്തികനാണെന്ന് പറയുന്നത് ദൈവം ഉണ്ടെന്ന് സമ്മതിക്കുന്നതിന് തുല്യമല്ലേ?'എന്ന,'മലയാള ബൂലോകത്തെ ക്ഷുഭിതപണ്ഡിതനായ ശ്രീ.സി.കെ ബാബു ഉന്നയിച്ച ക്രമപ്രശ്‌ന'ത്തെക്കുറിച്ചും 'നാസ്തികത ഒരു മതമാണോ?' എന്നതിനെപ്പറ്റിയുമെല്ലാമായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം.'പ്രസക്തമെന്ന് തോന്നാ'ത്തതിനാലാണോ എന്തോ ആ പോസ്റ്റിലോ പിന്നീടുള്ള പോസ്റ്റുകളിലോ അദ്ദേഹം ഹുസൈന്‍റെ ഒരു പ്രതിവാദത്തിനും മറുപടി പറയുകയോ അവയ്ക്ക് ശാസ്ത്രീയവും യുക്തിപരവുമായ വിശദീകരണം നല്‍കുകയോ ചെയ്തു കണ്ടില്ല .



 ചുരുക്കത്തില്‍ തന്‍റെ ആരാധകരെ മുഴുവന്‍ നിരാശരാക്കും വിധം ദയനീവും പരിതാപകരവുമായിരുന്നു അദ്ദേഹത്തിന്‍റെ തുടര്‍ന്നുള്ള പ്രകടനം എന്നു പറയാതിരിക്കാനാവുന്നില്ല.  'നാസ്തികനെ'പ്പോലെ, അടുത്തകാലത്തു പ്രത്യക്ഷപ്പെട്ട ചിയര്‍ ബോയ്സ് ഒഴികെയുള്ള യുക്തിവാദികള്‍ പോലും  അദ്ദേഹത്തിന്‍റെ ഈ പ്രകടനത്തില്‍ സന്തുഷ്ടരായ മട്ടല്ല. അറിവിലും വാദങ്ങളവതരിപ്പിക്കുന്നതിലും നേര്‍ക്കുനേര്‍ മറുപടി പറയുന്നതിലും ഇദ്ദേഹത്തേക്കാള്‍ എത്രയോ മുകളിലാണ് അപ്പൂട്ടനും കാളിദാസനും എന്ന് അവര്‍ (രഹസ്യമായെങ്കിലും) വിചാരിക്കുന്നുണ്ടെന്നാണു ഞാന്‍ കരുതുന്നത്.

തന്‍റെ ആദ്യപോസ്റ്റിന്‍റെ അവസാനം പ്രൊഫ രവിചന്ദ്രന്‍ ഇങ്ങനെ ഒരറിയിപ്പ് ഇട്ടിരുന്നു :"അടുത്ത പോസ്റ്റ്-മൂര്‍ത്തവും അമൂര്‍ത്തവുമായ തെളിവുകളെപ്പറ്റി".

പക്ഷേ ആ അറിയിപ്പു പ്രകാരമല്ല അദ്ദേഹത്തിന്‍റെ തുടര്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ഹുസൈന്‍റെ 'നവനാസ്തികത:റിച്ചാഡ് റിച്ചാഡ് ഡോക്കിന്‍സിന്‍റെ വിഭ്രാന്തികള്‍ 'എന്ന  പുസ്തകത്തിലെ പ്രതിവാദങ്ങളെക്കുറിച്ചോ ഡോക്കിന്‍സ് നിരൂപണം എന്ന ബ്ലോഗിലുന്നയിക്കപ്പെട്ട മറ്റു വിമര്‍ശനങ്ങളെപ്പറ്റിയോ ഒരക്ഷരം പരാമര്‍ശിക്കാതെ  'സ്‌ക്കാന്‍ഡിനേവിയയില്‍ സംഭവിക്കുന്നതി'നെപ്പറ്റിയും  ആയാന്‍ ഹിര്‍സി അലിയെപ്പറ്റിയും സൗദി അറേബ്യയെപ്പറ്റിയുമൊക്കെയാണ് അദ്ദേഹം പിന്നീടു പോസ്റ്റുകളിട്ടത്.(മുസ്ലിംവിരുദ്ധമായ വിഷയങ്ങള്‍ തന്നെ തിരഞ്ഞെടുത്തു പോസ്റ്റാക്കുന്നതില്‍ ശ്രീ രവിചന്ദ്രന്‍ കാണിച്ച സവിശേഷ സൂക്ഷ്മത ശ്രദ്ധിക്കുമല്ലോ!) ശ്രീ ഹുസൈന്‍ അതിനെല്ലാം സ്പഷ്ടമായ മറുപടികള്‍ നല്‍കിക്കൊണ്ടുള്ള പോസ്റ്റുകളിടുകയും ചെയ്തിരുന്നു.[ആ മറുപടികളില്‍ ചിലതെടുത്ത് അവിടെയുമിവിടെയും തൊടാതുള്ള ചില വിശദീകരണങ്ങള്‍(!?)ശ്രീ രവിചന്ദ്രനും ഇടുന്നുണ്ടായിരുന്നു.]

വാസ്തവം പറഞ്ഞാല്‍ , ഒരു കമന്‍റേറ്റര്‍ കൃത്യമായി നിരീക്ഷിച്ചതുപോലെ,ശ്രീ രവിചന്ദ്രന്‍റെ പോസ്റ്റുകളുടെ ഏറ്റവും വലിയ ദൌര്‍ബല്യം വൃഥാ സ്ഥൂലതയാണ്.
: "ഞാന്‍ എന്‍.എം. ഹുസൈന്‍റെയും താങ്കളുടെയും പുതിയ പോസ്റ്റുകള്‍ വായിച്ചതിന് ശേഷം കുറിക്കുകയാണ്. എന്‍.എം.ഹുസൈന്‍, അദ്ദേഹത്തിന്‍റെ ഡോക്കിന്‍സ് നിരൂപണ ബ്‌ളോഗില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പുതിയ പോസ്റ്റില്‍ ഉയര്‍ത്തിയിട്ടുള്ള വാദമുഖങ്ങള്‍ക്ക് താങ്കളെന്തുകൊണ്ടാണ് കൃത്യതയുള്ള മറുപടികള്‍ നേരിട്ടു പറയാത്തത്. നാസ്തികനായ ദൈവത്തിലെ താങ്കളുടെ പോസ്റ്റുകളിലെല്ലാം കാണുന്ന പ്രധാന ന്യൂനത, ചര്‍ച്ചക്കെടുത്തിട്ടുള്ള വിഷയത്തെ അതാവശ്യപ്പെടുന്ന അക്കാദമിക ഗൗരവത്തോടെയും സൂക്ഷ്മതയോടെയും സമീപിക്കാതെ കേവല പൈങ്കിളി ശൈലിയില്‍ വലിച്ചുനീട്ടി എഴുതിക്കൂട്ടുന്നു എന്നതാണ്.

    എന്‍.എം.ഹുസൈന്‍റെ രചനാശൈലി താങ്കള്‍ സ്വീകരിക്കണമെന്നല്ല, എന്നാല്‍ ഹൂസൈന്‍ അദ്ദേഹത്തിന്‍റെ പോസ്റ്റില്‍ തികഞ്ഞ ആശയവ്യക്തതയോടെ പരാമര്‍ശിക്കുന്ന കാര്യങ്ങളില്‍ താങ്കളുടെ മറുപടി/സമീപനം ഒരു തന്ത്രശാലിയായ ഒളിച്ചോട്ടക്കാരന്‍റെ ചിത്രമാണ് എന്നെപ്പോലുള്ള ബ്‌ളോഗ് വായനക്കാരില്‍ സൃഷ്ടിച്ചിട്ടുള്ളത് എന്ന് പറയേണ്ടിവന്നതില്‍ ഖേദമുണ്ട്. വ്യത്യസ്ഥവിഷയങ്ങളില്‍ താങ്കള്‍ പോസ്റ്റിടുന്നുവെന്നല്ലാതെ എന്‍.എം.ഹുസൈന്‍റെ പോസ്റ്റുകള്‍ക്ക് കണ്‍സിസ്റ്റന്‍സിയും ക്ലാരിറ്റിയുമുള്ള മറുപടി / പ്രതിവാദ പോസ്റ്റുകള്‍ താങ്കളുടെ ബ്‌ളോഗുകളില്‍ പ്രസിദ്ധീകരിച്ചു കാണുന്നില്ല. അതുകൊണ്ടുതന്നെ,ചാന്ദ്രയാത്ര , നാസ്തികനായ ദൈവം എന്നീ ബ്‌ളോഗുകളില്‍ താങ്കളിടുന്ന പോസ്റ്റുകള്‍ എന്‍.എം. ഹുസൈന്‍റെ അതേവിഷയങ്ങളിലുള്ള പോസ്റ്റുകള്‍ക്കുള്ള കൃത്യതയുള്ള മറുപടിയാക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

    സ്ഥൂലതയാണ് താങ്കളുടെ എല്ലാ പോസ്റ്റുകളുടെയും പൊതുസ്വഭാവമായി എനിക്കു തോന്നിയിട്ടുള്ളത്. ഒരു ഖണ്ഡികയില്‍ ഒതുക്കാവുന്ന കാര്യങ്ങള്‍ ഒരു ലേഖനത്തിന്‍റെ ദൈര്‍ഘ്യത്തോടെയും ഒരു ഹ്രസ്വ ലേഖനമാക്കിച്ചുരുക്കാവുന്ന കാര്യങ്ങള്‍ ഒരു നോവലിന്‍റെ നീളത്തിലും എഴുതുന്നുവെന്നതാണ് ബ്‌ളോഗില്‍ താങ്കളുടെ നിലവിലെ പരിമിതി. താങ്കളുടെ ആത്മാവിഷ്‌കാരത്തിന്‍റെ ഭാഗമായുള്ള പോസ്റ്റുകളില്‍ ആ രീതി തുടരുന്നതിന് താങ്കള്‍ക്കു സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ എന്‍.എം. ഹുസൈന്‍റെ ബ്‌ളോഗില്‍ ഗൗരവചര്‍ച്ചയുദ്ദേശിച്ചു് ഇടുന്ന പോസ്റ്റുകളിലെ ഉള്ളടക്കങ്ങളോടു പ്രതികരിക്കുവാന്‍ കൃത്യതയുള്ളതും സുവ്യക്തവുമായ രചനാരീതിയാണ് താങ്കള്‍ അവലംബിക്കേണ്ടത്"

സാധാരണ തന്‍റെ ബ്ലോഗിലിട്ട എല്ലാ കമന്‍റുകള്‍ക്കും മറുപടി പറയാറുള്ള ശ്രീ രവിചന്ദ്രന്‍ ,ഈ കമന്‍റ് പക്ഷേ കണ്ടതായിപ്പോലും നടിച്ചില്ല. അതിനു മറുപടി പറഞ്ഞാല്‍ അതോടെ താന്‍ ആപ്പിലാവുമെന്നു രവിചന്ദ്രനു തോന്നിക്കാണണം.അതുകൊണ്ടാണോ എന്തോ രവിചന്ദ്രനുവേണ്ടി(?) ചിയര്‍ ബോയ്സാണു കമന്‍റിട്ടയാളെ നേരിട്ടത്.

ഇതിനിടെ നാസ്തികനായ ദൈവത്തെക്കൂടാതെ വേറെ മൂന്നു ബ്ലോഗുകള്‍ കൂടി രവിചന്ദ്രന്‍ ആരംഭിച്ചു. അതിലൊന്നാണ് 'ചാന്ദ്രയാത്ര സംബന്ധിച്ച വിവാദവും യാഥാര്‍ത്ഥ്യങ്ങളും ചര്‍ച്ച ചെയ്യുന്ന' ചന്ദ്രനിലേക്ക് എന്ന ബ്ലോഗ്. പച്ചക്കുതിര മാഗസിനില്‍ രവിചന്ദ്രന്‍ തന്നെ എഴുതിയ ലേഖനം എടുത്തുചേര്‍ത്തുകൊണ്ടാണ് അദ്ദേഹം ബ്ലോഗ് ആരംഭിച്ചത്. ആ പോസ്റ്റിനു പ്രത്യാഖ്യാനമായി ,ശ്രീ എന്‍ എം ഹുസൈനും പുതിയ ബ്ലോഗ് തുടങ്ങി പോസ്റ്റിട്ടു. പച്ചക്കുതിരയില്‍ത്തന്നെ രവിചന്ദ്രന്‍റെ ലേഖനത്തിനു മറുപടിയായി വന്ന ഒരു കത്താണ് ഹുസൈന്‍ പോസ്റ്റാക്കിയത്. ആ പോസ്റ്റിനോടു പ്രതികരിച്ചുകൊണ്ട് രവിചന്ദ്രന്‍  ഉടന്‍ തന്നെ തന്‍റെ ബ്ലോഗില്‍ വേറൊരു പോസ്റ്റും ഇട്ടു.ആ പോസ്റ്റില്‍ മാവിലായിക്കാരന്‍ എന്ന ബ്ലോഗറു(?)ടെ കമന്‍റിനു മറുപടിയായി രവിചന്ദ്രന്‍ ഇങ്ങനെ എഴുതിയിരുന്നു:
"........ആസൂത്രണം ചെയ്ത് എഴുതിയതൊന്നുമല്ല. തുടര്‍ചര്‍ച്ചയ്ക്ക് നിലമൊരുക്കലായി കുറെ കാര്യങ്ങള്‍ അവതരിപ്പിക്കാനാണ് ലക്ഷ്യമിട്ടത്. തല്‍ക്കാലം പ്രശാന്ത് ചിറക്കരയും മാവില ഉണ്ണിയുമൊക്കെ അവിടെനില്‍ക്കട്ടെ, നമുക്ക് കുറേക്കൂടി വിശദമായിതന്നെ കാര്യങ്ങള്‍ വിശകലനം ചെയ്യാം. ഒരു പോസ്റ്റില്‍ എല്ലാംകൂടി പറ്റില്ലല്ലോ; നാളെ ലോകം അവസാനിക്കാനും പോകുന്നില്ല. ഒരു പോസ്റ്റ് ശരിയായില്ലെങ്കില്‍ നമുക്ക് അടുത്തത് നോക്കാം. അതല്ലേ അതിന്‍റെയൊരു നടപ്പുവശം!? .............."
(20 July 2011 19:46 )

"The Moon Hoax-Fact and Fiction'(എന്ന രവിചന്ദ്രന്‍റെ പവര്‍പോയന്‍റ്)പ്രസന്‍റേഷനിലെ മാറ്റര്‍ വായനക്കാരുമായി പങ്കുവയ്ക്കുമെന്ന് കരുതുന്നു"എന്ന മാവിലായിക്കാരന്‍റെ ആവശ്യ(17 July 2011 07:41 )ത്തോടു പ്രതികരിച്ചുകൊണ്ട് ശ്രീ രവിചന്ദ്രന്‍ വീണ്ടും ഇങ്ങനെ എഴുതിയിരുന്നു:".......പവര്‍പോയിന്‍റ് പ്രസന്‍റേഷനിലെ വിവരങ്ങള്‍ ചാന്ദ്രയാത്രയെപ്പറ്റിയുള്ളതാണ്. അതൊക്കെ ഇവിടെ ചര്‍ച്ച തുടങ്ങുമ്പോള്‍ വിശദീകരിക്കാമെന്ന് കരുതുന്നു..... " (17 July 2011 09:38 )

"മൊത്തം വായനക്കാർക്കായി താങ്കൾ ഈ വിഷയത്തിൽ മി ഹുസൈന്‍റെ പോസ്റ്റിലുന്നയിച്ചിട്ടുള്ള സംശയങ്ങൾക്കും വാദങ്ങൾക്കും വിശദീകരണം നൽകണമെന്നാണ് അഭ്യർത്ഥന"
(17 July 2011 17:25)എന്ന മാവിലായിക്കാരന്‍റെ അഭ്യര്‍ഥനയോടു പ്രതികരിച്ചുകൊണ്ട് രവിചന്ദ്രന്‍ ഇങ്ങനെയും എഴുതിയിരുന്നു:" തീര്‍ച്ചയായും അതു ചെയ്യാം.അതിനാണല്ലോ ഈ ബ്‌ളോഗ്. സമയച്ചുരുക്കം മാത്രമാണ് പ്രശ്‌നം."(17 July 2011 22:33  )

എന്നാല്‍ 'സമയച്ചുരുക്ക'ത്തിനിടയിലും അദ്ദേഹം വേറെ ബ്ലോഗുകളാരംഭിക്കുകയും ചന്ദ്രനിലേക്ക് എന്ന ബ്ലോഗില്‍ വേറെ പോസ്റ്റുകളിടുകയുമെല്ലാം ചെയ്തെങ്കിലും അദ്ദേഹത്തിന്‍റെ ഓരോ വങ്കത്തരങ്ങള്‍ക്കും അക്കമിട്ടു മറുപടി പറഞ്ഞുകൊണ്ട് ശ്രീ ഹുസൈന്‍ ഇട്ട പോസ്റ്റുകള്‍ക്കൊന്നും നേരിട്ടു മറുപടി പറയാന്‍ പിന്നെ അദ്ദേഹം നിന്നില്ല. അതിന് അദ്ദേഹത്തിനൊരു പിടിവള്ളിയായി കിട്ടിയത് കെ പി എന്ന നമ്മുടെ 'എക്സ്പൊണന്‍ഷ്യല്‍ 'വിഡ്ഢ്യാന്‍റെ ഒരു കമന്‍റാണ്.  KP പറഞ്ഞത് ഇതായിരുന്നു:

    "രവിചന്ദ്രൻ സാർ:

    ഒരു കാര്യം സൂചിപ്പിച്ചു കൊള്ളട്ടെ. വെറുതേ പുറകെ നടന്നു "ഖണ്ഡനം" നടത്തുന്ന "പ്രൊഫഷണൽ തട്ടിപ്പുകാർ" ഈ ബൂലോകത്ത് ധാരാളം ഉണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെല്ലോ. 25 വർഷം ഹോമിച്ചിട്ടും ഒരു മുക്രിനിലവാരത്തിനപ്പുറം പോകാൻ ത്രാണിയില്ലാത്തവർ വല്ലയിടത്തും കിടന്നു മുക്രയിടട്ടെ. അത്തരക്കാരെ അവഗണിക്കുന്നതായിരിക്കും അഭികാമ്യം.

    താങ്കളുടെ ലേഖനങ്ങളും, മറുപടികളും സാമാന്യം നല്ല നിലവാരം പുലർത്തുന്നവയാകുന്നു. ചിന്താശേഷിയുള്ളവർക്ക് അവ മനസ്സിലാക്കും. "പച്ചക്കണ്ണട" മൂലം ചിലർക്ക് അവയൊന്നും ഉൾകൊള്ളാനാകില്ല. That is not your fault. Moreover, you can not teach anyone who is not willing to learn. That being the case, for better use of your time and energy, it is always better to ignore them."(26 July 2011 20:32 )

രക്ഷപ്പെടാനുള്ള പഴുതുനോക്കിയിരുന്ന പ്രൊഫസര്‍ ഉടനെ അതിനോട് ഇങ്ങനെ പ്രതികരിച്ചു:


    "Dear KP,

    Thanks for the kind words. I don't object to the very content of your comment."(26 July 2011 23:38 )

എന്നാല്‍ ഒരിക്കല്‍ക്കൂടി അദ്ദേഹം ശ്രീ ഹുസൈനു മറുപടി പറഞ്ഞു, കെപിയോടു മാപ്പു പറഞ്ഞുകൊണ്ട്.  'താങ്കളുടെ 'തലയില്‍ തേങ്ങ വീണ്' ഇപ്പോഴുളള നിലയ്ക്ക്  കാര്യമായ മാറ്റമൊന്നുമുണ്ടാകുന്നില്ലെങ്കില്‍ എനിക്ക് താങ്കളുമായുള്ള സംവാദം ഒട്ടും ആയാസകരമല്ല.  You are 'painfully predictable and colourlessly repetitive' dear. It always makes my job easy"എന്നെല്ലാം വീമ്പു പറഞ്ഞെങ്കിലും പിന്നീട് ശ്രീ ഹുസൈന്‍റെ ഒരു പോസ്റ്റിനെയും നേരിടാന്‍ നില്‍ക്കാതെ ശ്രീ രവിചന്ദ്രന്‍,തന്ത്രശാലിയാ യ ഒളിച്ചോട്ടക്കാരനെപ്പോലെ പതിയെ തല സ്കൂട്ടാക്കുന്നതാണു പിന്നെ നാം കാണുന്നത് .അങ്ങനെ മലപോലെ വന്നത് എലിയായി അപ്രത്യക്ഷമായി. ഡോക്കിന്‍സിന്‍റെ പുസ്തകം മലയാളത്തിലാക്കി എന്നതിനപ്പുറം പഠിച്ച ഫിലോസഫിയെപ്പറ്റിയോ പഠിക്കാത്ത സയന്‍സിനെപ്പറ്റിയോ ആഴത്തിലുള്ള ഒരു ധാരണയുമില്ലാത്ത, ഹുസൈന്‍റെ ഒരൊറ്റ വാദത്തെയും എടുത്ത് അതിനെ ഖണ്ഡിക്കുന്ന എതിര്‍വാദം അവതരിപ്പിക്കാന്‍ കെല്പില്ലാത്ത ഇദ്ദേഹത്തെയാണല്ലോ കെട്ടിയെഴുന്നള്ളിച്ചുകൊണ്ടുവന്നതെന്നോര്‍ത്ത് പാവം യുക്തി പോലും വിലപിക്കുന്നുണ്ടാവും.(അതുകൊണ്ടാവും കക്ഷിയെ ഈയിടെയായി കാണാനുമില്ല)


ഹുസൈന്‍ 'ഉന്നയിച്ച പ്രധാന വിമര്‍ശനങ്ങള്‍ കണ്ടില്ലെന്നു നടിച്ചുകൊണ്ട്',ഹുസൈന്‍റെ 'കൃതിയില്‍ സമഗ്രമായി ഖണ്ഡിക്കപ്പെട്ട' 'പഴയ വാദങ്ങള്‍ ഒന്നുകൂടി നീട്ടീപ്പരത്തി അവതരിപ്പിക്കുന്ന' 'ഒട്ടകപ്പക്ഷിനയ'മാണു പ്രൊഫ: രവിചന്ദ്രന്‍റെ മറുപടികളിലൂടെ വായനക്കാര്‍ക്കു വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്.വാസ്തവത്തില്‍ (നേരിട്ടുള്ള ഏറ്റുമുട്ടല്‍ തനിക്കു ദോഷം ചെയ്യുമെന്നു മനസ്സിലാക്കിയോ എന്തോ?) പിന്നീടുള്ള പോസ്റ്റുകളില്‍ ഹുസൈന്‍റെ പേരുപോലും പറയാന്‍ ധൈര്യം കാണിക്കാതെ  ഏകപക്ഷീയമായി തോറ്റു പിന്മാറുന്ന പ്രൊഫസറെയാണു നാം കണ്ടതെന്നു ചുരുക്കം.

 രവിചന്ദ്രന്‍റെ ബ്ലോഗില്‍ ആദ്യ പോസ്റ്റ് വന്നതോടെ അത്യാഹ്ലാദത്തില്‍ (?) സീഡിയന്‍ എന്ന ബ്ലോഗര്‍ ഇങ്ങനെ എഴുതുകയുണ്ടായി:

"പപ്പു പറഞ്ഞപോലെ’‘ഇനി ഇവിടെ ചെലതൊക്കെ നടക്കും’.കാത്തിരിക്കുന്നു.സാർ വരാൻ തമസിച്ചെങ്കിലും,വന്നുവല്ലോ..അതുമതി.സ്വാഗതം."


 കാത്തിരിപ്പു വൃഥാവിലായെന്നുമാത്രം. മലപോലെ വന്നത് എലിപോലെയായി.   ഇവിടെ ഒരു ചുക്കും  നടന്നില്ല.  ഓടിയൊളിക്കയല്ലാതെ മറ്റൊരു  മാര്‍ഗവും തന്‍റെ മുന്നിലില്ലെന്നു മനസ്സിലാക്കിയ പ്രൊഫസര്‍ തന്ത്രപൂര്‍വം ഹുസൈനെ അവഗണിച്ചു തമസ്കരിച്ചുകൊണ്ട് കാളമൂത്രം പോലെ പോസ്റ്റുകളിട്ടുകൊണ്ടിരിക്കുന്നുവെന്നതു മാത്രം മിച്ചം.