Pages

അവര്‍ണവാക്യം

"സവര്‍ണര്‍ കണക്കിനു മിടുക്കരാണ്. അവര്‍ സ്വന്തം ബുദ്ധിയെ രണ്ടു കൊണ്ടു പെരുക്കുകയും അവര്‍ണരുടെ ബുദ്ധിയെ മൂന്നു കൊണ്ടു ഹരിക്കുകയും ചെയ്യും"

Wednesday, August 10, 2011

'ശ്രീപദ്മനാഭന്റെ' സമ്പത്തും കേരള സമൂഹവും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറ തൊട്ടുപോകരുതെന്നാണ് ദേവപ്രശ്നത്തിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നത്. (മറിച്ചൊരു വെളിപാട് ഈ കേരളത്തില്‍ സുബോധമുള്ള ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല). പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍പ്പോലും ജനം ഇത്ര അന്ധവിശ്വാസികളായിരുന്നിട്ടില്ല. ഇന്നത്തെ അവസ്ഥയായിരുന്നു അന്നെങ്കില്‍ അവര്‍ണര്‍ക്ക് വഴിനടക്കാനും മാറുമറയ്ക്കാനും ക്ഷേത്രത്തില്‍ പ്രവേശിക്കാനും ഒന്നും സാധ്യമാകുമായിരുന്നില്ല എന്നു കട്ടായം പറയാം. കേവലം ഒരു ദേവപ്രശ്നം നടത്തി അതൊന്നും ദേവന് ഇഷ്ടമല്ല എന്നു മാത്രം പറഞ്ഞാല്‍ അനുസരിക്കുന്ന വെള്ളാപ്പള്ളി നടേശന്മാരല്ലായിരുന്നു അന്നത്തെ സാമൂഹകി പരിഷ്കര്‍ത്താക്കളും വിപ്ലവകാരികളുമായ നേതാക്കള്‍. ജനങ്ങളിലും ബോധവും ആത്മാഭിമാനവും ഉള്ളവര്‍ അന്നുണ്ടായിരുന്നു. ഇന്ന് അതുമില്ല. കമ്യൂണിസ്റ്റുകാരുള്‍പ്പെടെയുള്ള സകലമാന രാഷ്ട്രീയക്കാരും വിശ്വാസക്കാര്യമെന്നു പറഞ്ഞ് ഈ വിഷയത്തില്‍ നിശ്ശബ്ദത പാലിക്കുകയാണ്. പ്രസിദ്ധ പത്രപ്രവര്‍ത്തകനും മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനായ പി ജി ഗോവിന്ദപ്പിള്ളയുടെ മകനുമായ എം ജി രാധാകൃഷ്ണന്‍ കമ്യൂണിസ്റ്റുകാരുടെ ഈ കാപട്യത്തെ വിമര്‍ശിക്കുന്നു, മാധ്യമം ആഴ്ച്ചപ്പതിപ്പിലെഴുതിയ ഈ ലേഖനത്തിലൂടെ.(ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ വലുതായി വരും)